Bible Universe » Bible Study Guides

separator

നാം ദൈവത്തിൽ ആശ്രയിക്കുന്നുവോ?

നാം ദൈവത്തിൽ ആശ്രയിക്കുന്നുവോ?
ദൈവത്തെ നിങ്ങൾ യഥാർത്ഥമായി വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്നു പലരും പറയും; പക്ഷെ അവരുടെ പ്രവൃത്തി നേരെ തിരിച്ചാണ്, ഇതാണ് യാഥാർത്ഥ്യം. ഇതിനെക്കാൾ മോശമായിട്ടുള്ളത്, അവർ ദൈവത്തെ വിശ്വസിക്കാതിരിക്കുന്നത് മാത്രമല്ല, അവന്‍റെ ധനം മോഷ്ടിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ പണം ആർക്കും മോഷ്ടിക്കാൻ കഴികയില്ല എന്നു നിങ്ങൾ പറയുമായിരിക്കും. ദൈവജനത്തോടുള്ള ദൈവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന സന്ദേശം ഇതാണ്: “നിങ്ങൾ എന്നെ മോഷ്ടിക്കുന്നു” മലാഖി. 3:8 ("You have robbed me" English Bible). ഈ ഭൂമിയിലെ കോടിക്കണക്കിന് ജനങ്ങള്‍ തുടര്‍ച്ചയായി ദൈവത്തിന്‍റെ പണം അപഹരിക്കുന്നതായി ഔദ്യോഗിക കണക്കുകള്‍ കാണിയ്ക്കുന്നു. വിസ്മയം എന്നു പറയട്ടെ സ്വന്തം ബഡ്ജറ്റ് ബാലന്‍സ് ചെയ്യുന്നതിന് പലരും ദൈവത്തിന്‍റെ പണം എടുത്ത് വിനിയോഗിക്കുന്നു. ദൈവത്തിന്‍റെ പണം ആണ് നമ്മള്‍ അപഹരിക്കുന്നത് എന്ന് ആരും മനസ്സിലാക്കുന്നില്ല. നിന്ദ്യമായ ഈ അന്തര്‍ദ്ദേശീയ പണാപഹരണത്തെക്കുറിച്ച് ബൈബിള്‍ എന്തുപറയുന്നു എന്നു നമുക്ക് പരിശോധിക്കാം.
ഒരുവന്‍റെ വരുമാനത്തിന്‍റെ പത്തിലൊന്ന് യഹോവയ്ക്ക് ഉള്ളതാകുന്നു.
ഒരുവന്‍റെ വരുമാനത്തിന്‍റെ പത്തിലൊന്ന് യഹോവയ്ക്ക് ഉള്ളതാകുന്നു.

1. ബൈബിള്‍ പ്രകാരം നമ്മുടെ വരുമാനത്തിന്‍റെ എത്രഭാഗമാണ് ദൈവത്തിനുള്ളത്?

"ദേശത്തിലെ ദശാംശം ഒക്കെയും യഹോവയ്ക്കുള്ളത് ആകുന്നു'' ലേവ്യ 27:30.

ഉത്തരം:   ദശാംശം ദൈവത്തിന്‍റെ വകയാണ്.

ദശാംശം എന്ന വാക്കിന്‍റെ അര്‍ത്ഥം പത്തിലൊന്ന് എന്നാണ്.
ദശാംശം എന്ന വാക്കിന്‍റെ അര്‍ത്ഥം പത്തിലൊന്ന് എന്നാണ്.

2. എന്താണ് ദശാംശം?

"ലേവ്യര്‍ക്കോ ഞാന്‍ ഇസ്രായേലില്‍ ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു.'' "ഇസ്രായേല്‍ മക്കള്‍ യഹോവയ്ക്ക് ..................... അര്‍പ്പിക്കുന്ന ദശാംശം ഞാന്‍ ലേവ്യര്‍ക്ക് അവകാശമായി കൊടുത്തിരിക്കുന്നു.'' ലേവ്യ 18:21,24.

ഉത്തരം:   ഒരു മനുഷ്യന്‍റെ വരുമാനത്തിന്‍റെ പത്തിലൊന്നാണ് ദശാംശം. ദശാംശം എന്ന വാക്കിന്‍റെ അക്ഷരീയ അര്‍ത്ഥം പത്തിലൊന്ന് എന്നാണ്. ദശാംശം യഹോവയ്ക്കുള്ളതാകുന്നു. അത് ദൈവത്തിന്‍റെ വകയാണ്. അത് എടുക്കാന്‍ എനിക്ക് യാതൊരു അവകാശവും ഇല്ല. ദശാംശം അര്‍പ്പിക്കുമ്പോള്‍ ദൈവത്തിന് സമ്മാനമായി കൊടുക്കുന്നതായി കരുതരുത്, ദൈവത്തിന്‍റെ മുതല്‍ മടക്കിക്കൊടുക്കുന്നതാണ് ദശാംശം. എന്‍റെ വരുമാനത്തിന്‍റെ പത്തിലൊന്ന് ഞാന്‍ ദൈവത്തിന് മടക്കിക്കൊടുക്കാതിരുന്നാല്‍ ഞാന്‍ ദശാംശം അര്‍പ്പിക്കുന്നില്ല.

ദൈവത്തിന്‍റെ ഭണ്ഡാരത്തില്‍ അഥവാ സഭയില്‍ ആണ് ദശാംശം കൊണ്ടു വരേണ്ടത്.
ദൈവത്തിന്‍റെ ഭണ്ഡാരത്തില്‍ അഥവാ സഭയില്‍ ആണ് ദശാംശം കൊണ്ടു വരേണ്ടത്.

3. ദശാംശം എവിടെ കൊണ്ടുവരാനാണ് ദൈവം ജനത്തോട് ആവശ്യപ്പെടുന്നത്?

"നിങ്ങള്‍ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്ക് കൊണ്ടുവരുവിന്‍ ''മലാഖി 3:10.

ഉത്തരം:   ദൈവത്തിന്‍റെ ഭണ്ഡാരത്തില്‍ ദശാംശം കൊണ്ടുവരാനാണ് ദൈവം ആവശ്യപ്പെടുന്നത്.


4. ദൈവത്തിന്‍റെ ഭണ്ഡാരം എന്നു പറയുമ്പോള്‍ എന്താണ് ഉദ്ദേശിക്കുന്നത്?

"എല്ലാ യഹൂദന്മാരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരഗൃഹങ്ങളിലേക്ക് കൊണ്ടുവന്നു.'' നെഹമ്യാവ് 13:12.

ഉത്തരം:   മലാഖിയുടെ 3:10 ല്‍ ഭണ്ഡാരത്തെ "എന്‍റെ ആലയം'' എന്നു പറഞ്ഞിരിക്കുന്നു. ഇത് ദൈവാലയം അഥവാ സഭയെ കുറിക്കുന്നു. നെഹമ്യാവ് 13:12 പ്രകാരം ദശാംശം "ഭണ്ഡാരഗൃഹത്തില്‍'' കൊണ്ടുവരണം എന്നു പറയുന്നു. യഹോവയുടെ ആലയത്തില്‍ ദശാംശം കൊണ്ടുവന്നുവെന്ന് 1 ദിനവൃ. 9:26; 2 ദിനവൃത്താന്തം 31:11, 12 വാക്യങ്ങളിൽ പറയുന്നു. "യഹോവയുടെ ആലയത്തിലെ ഭണ്ഡാര ഗൃഹത്തില്‍ എന്ന് നെഹമ്യാവ് 10:38 ല്‍ പറയുന്നു. പഴയനിയമകാലത്തെ ദൈവജനം തങ്ങളുടെ ധാന്യത്തിന്‍റെയും മൃഗസമ്പത്തിന്‍റെയും പത്തിലൊന്ന് ഭണ്ഡാരഗൃഹത്തില്‍ കൊണ്ടുവന്നു.


5. ക്രൂശില്‍ അവസാനിച്ച മോശയുടെ വ്യവസ്ഥിതിയായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായിരുന്നു ദശാംശം എന്ന് പലരും ചിന്തിക്കുന്നു. ഇത് അപ്രകാരമല്ല എന്നു നാം മനസ്സിലാക്കേണ്ടതിന് ബൈബിള്‍ എപ്രകാരമാണ് നമ്മെ സഹായിക്കുന്നത്?

“അവന്ന് അബ്രാം സകലത്തിലും ദശാംശം കൊടുത്തു'' ഉല്പത്തി 14:20. “നീ എനിക്ക് തരുന്ന സകലത്തിലും ഞാന്‍ നിനക്ക് ദശാംശം തരും'' എന്ന് യാക്കോബ് പറഞ്ഞു. ഉല്പ 28:22.

ഉത്തരം:   മോശയുടെ കാലത്തിന് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന അബ്രഹാമും യാക്കോബും തങ്ങളുടെ വരുമാനത്തില്‍ നിന്നും ദശാംശം അര്‍പ്പിച്ചു എന്ന് ഈ വാക്യങ്ങള്‍ പറയുന്നു. മോശയുടെ കാലത്തിന് മുമ്പേ ദൈവത്തിന്‍റെ പദ്ധതിയായ ദശാംശം നിലനിന്നിരുന്നു എന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.

ദശാംശം നല്‍കുന്നതിനോടൊപ്പം കൂടുതല്‍ പ്രാധാന്യമുള്ള ന്യായം, കരുണ, വിശ്വസ്തത എന്നിവ ത്യജിച്ച് കളയാതിരിക്കയും വേണം എന്ന് യേശു പരീശന്മാരോട് വിശദീകരിച്ചു.
ദശാംശം നല്‍കുന്നതിനോടൊപ്പം കൂടുതല്‍ പ്രാധാന്യമുള്ള ന്യായം, കരുണ, വിശ്വസ്തത എന്നിവ ത്യജിച്ച് കളയാതിരിക്കയും വേണം എന്ന് യേശു പരീശന്മാരോട് വിശദീകരിച്ചു.

6. പക്ഷെ ദശാംശത്തിന്‍റെ പദ്ധതി യേശു നീക്കിക്കളഞ്ഞില്ലെ?

"കപട ഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരെ നിങ്ങള്‍ക്ക് ഹാ കഷ്ടം; നിങ്ങള്‍ തുളസി, ചതകുപ്പാ, ജീരകം, ഇവയില്‍ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തില്‍ ഘനമേറിയവ ത്യജിച്ച് കളകയും ചെയ്യുന്നു. അത് ചെയ്കയും ഇത് ത്യജിക്കാതിരിക്കയും വേണം.'' മത്താ. 23:23.

ഉത്തരം:   ഇല്ല. പക്ഷെ യേശു ദശാംശ പദ്ധതിയെ അംഗീകരിക്കുകയാണ് ചെയ്തത്. ന്യായപ്രമാണത്തില്‍ ഘനമേറിയ കാര്യങ്ങളായ ന്യായം, കരുണ, വിശ്വസ്തത എന്നീ ഗുണങ്ങളെ പരീശന്മാര്‍ വിട്ടുകളയുന്നതിനെ യേശു ശാസിച്ചു. ന്യായം, കരുണ, വിശ്വസ്തത എന്നീ ഗുണങ്ങള്‍ ഉള്ളവര്‍ ആയിരിക്കേണം എന്ന് വ്യക്തമാക്കുകയും ചെയ്തു.

പുരോഹിതന്മാര്‍ക്ക് വേതനമായിട്ടയിരുന്നു പഴയ നിയമകാലത്ത് ദശാംശം ഉപയോഗിച്ചിരുന്നത്.
പുരോഹിതന്മാര്‍ക്ക് വേതനമായിട്ടയിരുന്നു പഴയ നിയമകാലത്ത് ദശാംശം ഉപയോഗിച്ചിരുന്നത്.

7. പഴയ നിയമകാലത്ത് ദശാംശം എന്തിന് വേണ്ടിയാണ് ഉപയോഗിച്ചത്?

"ലേവ്യര്‍ക്കോ ഞാന്‍ സമാഗമനകൂടാരം സംബന്ധിച്ച് അവര്‍ ചെയ്യുന്ന വേലക്ക് യിസ്രായേലില്‍ ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു.'' സംഖ്യ.18:21.

ഉത്തരം:   പുരോഹിതന്മാര്‍ക്ക് വരുമാനമായിട്ടാണ് പഴയനിയമ കാലത്ത് ദശാംശം ഉപയോഗിച്ചിരുന്നത്. കൃഷി ചെയ്യുന്നതിനും ബിസ്സിനസ്സ് നടത്തുന്നതിനും ആയി ലേവി ഗോത്രത്തിന് (പുരോഹിതന്മാർ) ഒരു തുണ്ട് ഭൂമിപോലും നല്‍കിയിരുന്നില്ല. എന്നാല്‍ മറ്റ് 11 ഗോത്രങ്ങള്‍ക്കും പുരയിടങ്ങള്‍ നല്‍കിയിരുന്നു. ദൈവാലയം സംരക്ഷിക്കുന്നതിനും ദൈവജനങ്ങള്‍ക്ക് ശുശ്രൂഷ അര്‍പ്പിക്കുന്നതിനും ആയി ലേവി ഗോത്രം തങ്ങളുടെ സമയം ചിലവഴിച്ചു. അതുകൊണ്ട് പുരോഹിതന്മാരുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിനായി ദൈവം ദശാംശ പദ്ധതി ഏര്‍പ്പെടുത്തി.

ദൈവീക ശുശ്രൂഷകര്‍ക്ക് ശമ്പളം കൊടുക്കുന്നതിന് വേണ്ടിയാണ് ഇന്ന് ദശാംശം ഉപയോഗിക്കുന്നത്.
ദൈവീക ശുശ്രൂഷകര്‍ക്ക് ശമ്പളം കൊടുക്കുന്നതിന് വേണ്ടിയാണ് ഇന്ന് ദശാംശം ഉപയോഗിക്കുന്നത്.

8. പുതിയ നിയമകാലത്ത് ദശാംശ പദ്ധതി ദൈവം മാറ്റിയോ?

"ദൈവാലയ കര്‍മ്മം നടത്തുന്നവര്‍ ദൈവാലയം കൊണ്ട് ഉപജീവിക്കുന്നു എന്നും യാഗപീഠത്തിങ്കല്‍ ശുശ്രൂഷ ചെയ്യുന്നവര്‍ യാഗപീഠത്തിലെ വഴിപാടുകളില്‍ ഓഹരിക്കാര്‍ ആകുന്നു എന്നും നിങ്ങള്‍ അറിയുന്നില്ലയോ? അതുപോലെ കര്‍ത്താവും സുവിശേഷം അറിയിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവിക്കണം എന്ന് കല്പിച്ചിരിക്കുന്നു.'' 1 കൊരി. 9:13-14.

ഉത്തരം:   ഇല്ല, ദൈവം ഇന്നും ദശാംശപദ്ധതി തുടരുന്നു. സുവിശേഷവേല മാത്രം ചെയ്യുന്നവര്‍ തങ്ങളുടെ ഉപജീവനത്തിന് വേണ്ടി ദശാംശം ഉപയോഗിക്കുന്ന പദ്ധതിയാണ് ഇന്ന് ദൈവത്തിനുള്ളത്. ഇന്ന് എല്ലാവരും വിശ്വസ്തയോടെ ദശാംശം അര്‍പ്പിക്കുകയും അത് കൃത്യതയോടുകൂടി സുവിശേഷവേലക്കാരുടെ ഉപജീവനത്തിന് വേണ്ടി മാത്രം ഉപയോഗിക്കുകയും ചെയ്തിരുന്നെങ്കില്‍ ഈ ഭൂമിയില്‍ ദൈവത്തിന്‍റെ അന്ത്യകാല സുവിശേഷദൂത് വേഗത്തില്‍ എത്തിച്ചേരാന്‍ ധാരാളം പണം ലഭിക്കുമായിരുന്നു.

വിശ്വസ്തതയോടെ ദശാംശം അര്‍പ്പിക്കുന്നവര്‍ക്ക് സ്ഥലം പോരാതെ വരുവോളം വലിയ അനുഗ്രഹങ്ങള്‍ ലഭിക്കും എന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു.
വിശ്വസ്തതയോടെ ദശാംശം അര്‍പ്പിക്കുന്നവര്‍ക്ക് സ്ഥലം പോരാതെ വരുവോളം വലിയ അനുഗ്രഹങ്ങള്‍ ലഭിക്കും എന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു.

9. ദശാംശാര്‍പ്പണത്തെക്കുറിച്ച് ഇതുവരെയും തീരുമാനമെടുത്തിട്ടില്ലാത്തവര്‍ക്ക് എന്ത് നിര്‍ദ്ദേശമാണ് ദൈവം നല്‍കുന്നത്?

"എന്‍റെ ആലയത്തില്‍ ആഹാരം ഉണ്ടാകേണ്ടതിന് നിങ്ങള്‍ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്ക് കൊണ്ടുവരുവിൻ. ഞാന്‍ നിങ്ങള്‍ക്ക് സ്ഥലം പോരാതെ വരുവോളം നിങ്ങളുടെ മേല്‍ അനുഗ്രഹം പകരുകയില്ലയോ എന്നിങ്ങനെ നിങ്ങള്‍ ഇതിനാല്‍ എന്നെ പരീക്ഷിപ്പിന്‍ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.'' മലാഖി. 3:10.

ഉത്തരം:   വിശ്വസ്തയോടെ ദശാംശം അര്‍പ്പിച്ചാല്‍ ദൈവം നിങ്ങള്‍ക്ക് ധാരാളമായി അനുഗ്രഹം പകരുകയില്ലയോ എന്നു പരീക്ഷിപ്പാന്‍ ദൈവം നിങ്ങളോട് ആവശ്യപ്പെടുന്നു. ഇതുപോലൊരു നിര്‍ദ്ദേശം ദൈവം ദശാംശത്തിന്‍റെ കാര്യത്തില്‍ മാത്രമെ പറയുന്നുള്ളു. "ഒന്നു ശ്രമിച്ചുനോക്കു. ഇത് നടക്കും. ഈ ലോകത്തില്‍ വിശ്വസ്തതയോടെ ദശാംശം അര്‍പ്പിക്കുന്ന ആയിരക്കണക്കിന് പതിനായിരക്കണക്കിന് ജനം തങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ അനുഗ്രഹ വാഗ്ദാനം സത്യമായി നിറവേറിയതിന്‍റെ സാക്ഷ്യം സന്തോഷത്തോടെ അറിയിക്കുന്നു. ദൈവത്തെ പരാജയപ്പെടുത്താന്‍ കഴിയുകയില്ല എന്നുള്ള സത്യം അവര്‍ മനസ്സിലാക്കുന്നു.


10. നാം ദശാംശം അര്‍പ്പിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ പണം സ്വീകരിക്കുന്നതാരാണ്?

"ഇവിടെ മരിക്കുന്ന മനുഷ്യന്‍ ദശാംശം വാങ്ങുന്നു. അവിടെയോ ജീവിക്കുന്നു എന്നു സാക്ഷ്യം പ്രാപിച്ചവന്‍ (യേശു) തന്നെ.'' എബ്രാ. 7:8

ഉത്തരം:   യേശു ആകുന്ന മഹാപുരോഹിതന്‍ നമ്മുടെ ദശാംശം വാങ്ങുന്നു.

ദശാംശം എടുത്ത് എന്‍റെ സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി ചിലവാക്കുമ്പോള്‍ ഞാന്‍ ആദാമും ഹവ്വായും ചെയ്ത പാപം ആവര്‍ത്തിക്കുകയാണ്.
ദശാംശം എടുത്ത് എന്‍റെ സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി ചിലവാക്കുമ്പോള്‍ ഞാന്‍ ആദാമും ഹവ്വായും ചെയ്ത പാപം ആവര്‍ത്തിക്കുകയാണ്.

11. നാം സ്വര്‍ഗ്ഗീയരാജ്യം അവകാശമാക്കണമെങ്കില്‍ തീര്‍ച്ചയായിട്ടും നാം പാസ്സായിരിക്കേണ്ട ഏത് പരീക്ഷയാണ് ആദാമും ഹവ്വയും പരാജയപ്പെട്ടത്?

ഉത്തരം:   അവരുടേതല്ലാത്തത് അവര്‍ എടുക്കുകയുണ്ടായി. ഏദെന്‍തോട്ടത്തില്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷഫലം ഒഴികെ തോട്ടത്തിലെ സകലവൃക്ഷങ്ങളുടേയും ഫലം ദൈവം ആദാമിനും ഹവ്വയ്ക്കും നല്‍കി (ഉല്പ. 2:16,17). ഈ വൃക്ഷഫലം അവര്‍ക്ക് തിന്നാന്‍ അനുവദിച്ചിരുന്നില്ല. ആ വൃക്ഷം അവര്‍ വിടേണ്ടതായിരുന്നു. അവര്‍ അത് തൊടാന്‍ പോലും പാടില്ല എന്നു ദൈവം പറഞ്ഞു. (ഉല്പത്തി 3:3) എന്നാല്‍ അവര്‍ ദൈവത്തില്‍ ആശ്രയിച്ചില്ല. അവര്‍ വൃക്ഷഫലം തിന്നു അവരുടെ വീഴ്ചയാല്‍ ദൈര്‍ഘ്യമേറിയതും ഭീകരവും വേദനാജനകവുമായ പാപത്തിന്‍റെ പ്രയാണം ആരംഭിച്ചു. ഇന്ന് ദൈവം ജനത്തിന് ധനം, അറിവ്, സ്വത്ത് മുതലായ എല്ലാ സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങളും നല്‍കുന്നു. ദൈവത്തിന്‍റെ വകയായ നമ്മുടെ വരുമാനത്തിന്‍റെ പത്തിലൊന്ന് ഒഴികെ മറ്റെല്ലാം നമുക്ക് ഉള്ളതാണ് (ലേവ്യ. 27:30).

ആദാമിനും ഹവ്വയ്ക്കും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയതുപോലെ ദൈവം അത് നമ്മുടെ കൈയ്യില്‍ നിന്നും നിര്‍ബന്ധം ചെലുത്തി എടുക്കുന്നില്ല. നമ്മുടെ പക്കല്‍ ഏല്പിച്ചിട്ട് "എടുക്കരുത്'' എന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഇത് വിശുദ്ധം ഇത് എനിക്കുള്ളതാണ്.'' നാം അറിഞ്ഞുകൊണ്ട് ദൈവത്തിന്‍റെ ദശാംശം എടുത്ത് നമ്മുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുമ്പോള്‍ ആദാമും ഹവ്വയും ചെയ്ത പാപം നാം ആവര്‍ത്തിക്കുകയാണ്. തന്‍ നിമിത്തം നമ്മുടെ വീണ്ടെടുപ്പുകാരനില്‍ നമുക്ക് ആശ്രയമില്ലായ്മ ആണ് പ്രദര്‍ശിപ്പിക്കുന്നത്. നമ്മുടെ പണം ദൈവത്തിന് വേണ്ട, പക്ഷെ നമ്മുടെ വിശ്വസ്തതയും ആശ്രയവും ദൈവം ആവശ്യപ്പെടുന്നു.

ദൈവത്തെ നിങ്ങളുടെ പങ്കാളിയാക്കുക
ഞാന്‍ ദശാംശം മടക്കിനല്‍കുമ്പോള്‍ ഞാന്‍ ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തെ പങ്കാളിയാക്കുന്നു. എത്ര വിസ്മയകരമായ, അനുഗ്രഹിക്കപ്പെട്ട പദവി! ദൈവവും ഞാനും പങ്കാളികൾ! ദൈവത്തെ എന്‍റെ പങ്കാളി ആക്കുമ്പോള്‍ എനിക്ക് എല്ലാ കാര്യങ്ങളിലും ലാഭം കിട്ടും, നഷ്ടം ഉണ്ടാകുകയില്ല. ആത്മാക്കളുടെ രക്ഷയ്ക്കു വേണ്ടി ദൈവം വേര്‍തിരിച്ചിരിക്കുന്ന പണം നമ്മുടെ സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നത് അപകടകരമായ ഒരു സാഹസിക പ്രവര്‍ത്തനമാണ്.

ദൈവത്തോടുള്ള സ്നേഹത്തിന്‍റെ പ്രകടനമായി ദൈവജനം സന്തോഷത്തോടെ കാണിക്കകള്‍ നല്‍കുന്നു.
ദൈവത്തോടുള്ള സ്നേഹത്തിന്‍റെ പ്രകടനമായി ദൈവജനം സന്തോഷത്തോടെ കാണിക്കകള്‍ നല്‍കുന്നു.

12. ദൈവത്തിന് വേര്‍തിരിച്ചിരിക്കുന്ന ദശാംശം കൂടാതെ മറ്റെന്തുകൂടെ ദൈവം ആവശ്യപ്പെടുന്നു?

"തിരുമുല്‍കാഴ്ചയുമായി അവന്‍റെ പ്രാകാരങ്ങളില്‍ ചെല്ലുവിൻ.'' സങ്കീ. 96:8.

ഉത്തരം:   ദൈവത്തോടുള്ള സ്നേഹത്തിന്‍റെ പ്രകടനമായി ദൈവവേലയ്ക്കു വേണ്ടി കാണിക്കകള്‍ നല്‍കുവാനും ദൈവം ചെയ്ത ഉപകാരങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുവാനും കര്‍ത്താവ് നമ്മോട് ആവശ്യപ്പെടുന്നു.

നിശ്ചിത തുക കാണിക്കയായി കൊടുക്കണമെന്ന് ബൈബിള്‍ പ്രത്യേകമായി പറയുന്നില്ല.
നിശ്ചിത തുക കാണിക്കയായി കൊടുക്കണമെന്ന് ബൈബിള്‍ പ്രത്യേകമായി പറയുന്നില്ല.

13. ദൈവത്തിന് കാണിക്കയായി ഞാന്‍ എത്ര തുക അര്‍പ്പിക്കണം?

"അവനവന്‍ ഹൃദയത്തില്‍ നിശ്ചയിക്കുന്നതുപോലെ കൊടുക്കട്ടെ; സങ്കടത്തോടെ അരുത് നിര്‍ബന്ധത്താലും അരുത്. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.'' 2 കൊരി. 9:7.

ഉത്തരം:   ഒരു നിശ്ചിത തുക കാണിക്കയായി കൊടുക്കണമെന്ന് ബൈബിള്‍ പറയുന്നില്ല. എന്നാല്‍ ഒരുവന്‍ ഹൃദയത്തില്‍ നിശ്ചയിച്ചിരിക്കുന്നതുപോലെ (ദൈവം ഹൃദയത്തില്‍ തോന്നിപ്പിക്കുന്നതുപോലെ) സന്തോഷത്തോടെ നല്കുവാനാണ് ബൈബിള്‍ നിര്‍ദ്ദേശിക്കുന്നത്.

ആദ്യത്തെ മുന്‍ഗണന നമ്മെത്തന്നെ കര്‍ത്താവിനായി നല്‍കുന്നതായിരിക്കണം.
ആദ്യത്തെ മുന്‍ഗണന നമ്മെത്തന്നെ കര്‍ത്താവിനായി നല്‍കുന്നതായിരിക്കണം.

14. നല്‍കുന്നതിനെക്കുറിച്ച് നമ്മളുമായി പങ്കുവെയ്ക്കാന്‍ ദൈവം ആഗ്രഹിക്കുന്ന മറ്റ് ബൈബിള്‍ തത്വങ്ങള്‍ എന്തെല്ലാം?

ഉത്തരം:   A. എന്നെത്തന്നെ ദൈവത്തിനായി സമര്‍പ്പിക്കുക എന്നുള്ളതാണ് എന്‍റെ ആദ്യത്തെ ഉത്തരവാദിത്വം (2 കൊരി 8:5).

B. യഹോവയെ നിന്‍റെ ധനം കൊണ്ടു ബഹുമാനിക്ക (സദൃ. 3:9).

C. ഔദാര്യമായി നല്‍കുന്നവനെ ദൈവം അനുഗ്രഹിക്കുന്നു. (സദൃ. 11:24,25).

D. വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നത് നല്ലതാണ് (അപ്പൊ.20:35).

E. ഞാന്‍ പിശുക്കനായിരുന്നാല്‍ ദൈവം തരുന്ന അനുഗ്രഹങ്ങള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കാന്‍ എനിക്ക് കഴിയുകയില്ല (ലൂക്കൊ. 12: 16-21).

F. ഞാന്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ദൈവം എനിക്ക് മടക്കിത്തരുന്നു (ലൂക്കൊ . 6:38).

G. ദൈവം എന്നെ അഭിവൃദ്ധിപ്പെടുത്തുകയും അനുഗ്രഹിക്കുകയും ചെയ്ത അളവനുസരിച്ച് വേണം ഞാന്‍ നല്‍കേണ്ടത് (1 കൊരി. 16:2).

H. എനിക്ക് പ്രാപ്തിയുള്ളതുപോലെ ഞാന്‍ നല്‍കേണം (ആവര്‍ത്ത. 16:17).

ദൈവത്തിന്‍റെ വക മടക്കികൊടുക്കുന്നതാണ് ദശാംശര്‍പ്പണം. കാണിക്കകള്‍ മനസ്സൊരുക്കത്തോടും സന്തോഷത്തോടും നല്‍കേണ്ടതാണ്.

ഭൂമിയും അതിലുള്ളതെല്ലാം യഹോവയ്ക്കുള്ളതാകുന്നു.
ഭൂമിയും അതിലുള്ളതെല്ലാം യഹോവയ്ക്കുള്ളതാകുന്നു.

15. ദൈവത്തിന് സ്വന്തമായി എന്തുണ്ട്?

ഉത്തരം:   

A. ഈ ലോകത്തിലുളള സകല വെള്ളിയും പൊന്നും യഹോവയ്ക്ക് ഉള്ളതാകുന്നു. ഹഗ്ഗായി 2:8

B. ഭൂമിയും അതിലെ നിവാസികളും യഹോവയ്ക്ക് ഉളളതാകുന്നു (സങ്കി. 24:1).

C. ഈ ലോകവും ഇതിലുള്ളതെല്ലാം ദൈവത്തിന്‍റെ ഉടമസ്ഥതയിലുള്ളതാകുന്നു (സങ്കീ. 50:10-12) ദൈവത്തിന്‍റെ ധനം അനുഭവിക്കാന്‍ ദൈവം മനുഷ്യനെ അനുവദിക്കുന്നു. അഭിവൃദ്ധിപ്പെടുവാനും ധനം സമ്പാദിക്കുവാനും ഉള്ള അറിവും ശക്തിയും ദൈവ മനുഷ്യന് നല്‍കുന്നു. (ആവര്‍ത്ത. 8:18) നമ്മുടെ ജീവിതത്തിന് വേണ്ടതെല്ലാം ക്രമീകരിച്ച് നല്‍കി. ബിസ്സിനസ്സ് കാര്യങ്ങളില്‍ മുതല്‍ മുടക്കാന്‍ വഴികളെ ഒരുക്കിയ ദൈവം മടക്കി ആവശ്യപ്പെടുന്നത്, വരുമാനത്തില്‍ പത്തിലൊന്ന് മാത്രമാണ്; ഇത് കൂടാതെ നമ്മുടെ സ്നേഹത്തിന്‍റെയും നന്ദിയുടെയും അടയാളമായി കാണിക്കകളും.

ദശാംശങ്ങളും കാണിക്കകളും നല്‍കാത്തവരെ മോഷ്ടാക്കള്‍ എന്നു ദൈവം വിളിക്കുന്നു.
ദശാംശങ്ങളും കാണിക്കകളും നല്‍കാത്തവരെ മോഷ്ടാക്കള്‍ എന്നു ദൈവം വിളിക്കുന്നു.

16. വരുമാനത്തിന്‍റെ പത്തിലൊന്നുഭാഗം ദൈവത്തിന് മടക്കി നല്‍കാതെയും കാണിക്കകള്‍ അര്‍പ്പിക്കാതെയും ഇരിക്കുന്നവരെക്കുറിച്ച് ദൈവം എന്തുപറയുന്നു?

"മനുഷ്യനു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങള്‍ എന്നെ തോല്പിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഏതില്‍ ഞങ്ങള്‍ നിന്നെ തോല്പിക്കുന്നു എന്നുചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നെ''മലാഖി. 3:8.

ഉത്തരം:   English Bible: "Yet Ye have Robbed me."
ദശാംശങ്ങളും കാണിക്കകളും അര്‍പ്പിക്കാത്തവരെ മോഷ്ടാക്കള്‍ എന്നു ദൈവം വിളിക്കുന്നു. മനുഷ്യന്‍ ദൈവത്തെ മോഷ്ടിക്കുന്നത് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ?

ദശാംശവും കാണിക്കകളും പിടിച്ചുവെച്ച് ദൈവത്തിന്‍റെ പണം അപഹരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല.
ദശാംശവും കാണിക്കകളും പിടിച്ചുവെച്ച് ദൈവത്തിന്‍റെ പണം അപഹരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല.

17. അറിഞ്ഞുകൊണ്ടു ദശാംശങ്ങളും, കാണിക്കകളും മോഷ്ടിക്കുന്നത് വീണ്ടും തുടരുന്നവര്‍ക്കു എന്ത് സംഭവിക്കുമെന്നാണ് ദൈവം പറയുന്നത്?

"നിങ്ങള്‍ ഈ ജാതിമുഴുവനും തന്നെ, എന്നെ തോല്പ്പിക്കുന്നത് (മോഷ്ടിക്കുന്നത്) കൊണ്ട് നിങ്ങള്‍ ശാപഗ്രസ്തരാകുന്നു. '' മലാ. 3:9. "കളളന്മാര്‍, അത്യാഗ്രഹികള്‍, മദ്യപന്മാര്‍, വാവിഷ്ഠാനക്കാര്‍, പിടിച്ചുപറിക്കാര്‍ എന്നിവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല.'' 1 കൊരി. 6:10.

ഉത്തരം:   ദൈവത്തിന്‍റെ വിശുദ്ധമായ ദശാംശങ്ങള്‍ പിടിച്ചുവയ്ക്കുന്നവര്‍ക്ക് ദൈവത്തിന്‍റെ ശാപമുണ്ടാകും. അവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല.

പണം വാരികൂട്ടണം എന്നുള്ള ചിന്ത ഒരുവനെ നിഗളിയും അഹങ്കാരിയും ആക്കുന്നു.
പണം വാരികൂട്ടണം എന്നുള്ള ചിന്ത ഒരുവനെ നിഗളിയും അഹങ്കാരിയും ആക്കുന്നു.

18. ദൈവം ദ്രവ്യാഗ്രഹത്തിന് എതിരായി നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. അത് വളരെ അപകടകരമായിരിക്കുന്നത് എന്തുകൊണ്ട്?

"നിങ്ങളുടെ നിക്ഷേപം ഉള്ളേടത്ത് നിങ്ങളുടെ ഹൃദയവും ഇരിക്കും.'' ലൂക്കൊസ് 12:34.

ഉത്തരം:   നമ്മുടെ ഹൃദയത്തില്‍ ദ്രവ്യാഗ്രഹമുള്ളത് കൊണ്ട് കൂടുതല്‍ കൂടുതല്‍ പണം വാരികൂട്ടാന്‍ ലക്ഷ്യമിടുമ്പോള്‍ എന്‍റെ ഹൃദയം ദ്രവ്യാഗ്രഹവും നിഗളവും ഉന്നതഭാവവും ഉളളതാകുന്നു. ഞാന്‍ മറ്റുളളവരെ സഹായിക്കുന്നതിനും ദൈവവേലയെ പരിപോഷിപ്പിക്കുന്നതിനും ആയി തീരുമാനിക്കുമ്പോള്‍ എന്‍റെ ഹൃദയം പരിപാലനം, സ്നേഹം, ഔദാര്യം, വിനയം എന്നീ ഗുണങ്ങളാല്‍ നിറയപ്പെടും. ഈ അന്ത്യകാലത്ത് മനുഷ്യനെ സ്വര്‍ഗ്ഗത്തില്‍ നിന്നും അകറ്റുന്ന 20 ഭയങ്കര പാപങ്ങളില്‍ ഒന്നാണ് അത്യാഗ്രഹം (2 തിമ. 3:1-7).

യേശുവിന്‍റെ പണം മോഷ്ടിക്കുന്നത് കര്‍ത്താവിനെ കൂടുതല്‍ ദുഃഖിപ്പിക്കുന്നു.
യേശുവിന്‍റെ പണം മോഷ്ടിക്കുന്നത് കര്‍ത്താവിനെ കൂടുതല്‍ ദുഃഖിപ്പിക്കുന്നു.

19. ദൈവത്തിന്‍റെ വിശുദ്ധ ദശാംശങ്ങളും കാണിക്കകളും മോഷ്ടിക്കുന്നവരെക്കുറിച്ച് യേശു എന്ത് വിചാരിക്കുന്നു?

"അതുകൊണ്ട് എനിക്ക് ആ തലമുറയോട് നീരസം ഉണ്ടായി അവര്‍ എപ്പോഴും തെറ്റിപ്പോകുന്ന ഹൃദയമുള്ളവര്‍ എന്നും എന്‍റെ വഴികളെ അറിയാത്തവര്‍ എന്നും ഞാന്‍ പറഞ്ഞു.'' എബ്രാ. 3:10.

ഉത്തരം:   മക്കള്‍ പണം മോഷ്ടിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഉണ്ടാകുന്ന അതേ ദുഃഖമാണ് വിശുദ്ധ ദശാംശം മോഷ്ടിക്കുന്നവരോട് ദൈവത്തിന് ഉണ്ടാകുന്നത്. ഇവിടെ പണമല്ല പ്രധാന കാര്യം. ഒരു കുട്ടിയുടെ സത്യസന്ധത ഇല്ലായ്മയും സ്നേഹമില്ലായ്മയും ആശ്രയമില്ലായ്മയും ആണ് മാതാപിതാക്കളെ ദുഃഖിപ്പിക്കുന്നത്.

ക്ഷാമത്താല്‍ പൊറുതി മുട്ടിയിരുന്ന യെരുശലേമിലെ ക്രിസ്ത്യാനികളെ സഹായിക്കാന്‍ ഔദാര്യമായി നല്‍കാന്‍ പ്രേരിപ്പിച്ചത് അവരുടെ ഉള്ളില്‍ വസിച്ചിരുന്ന ദൈവസ്നേഹം മുഖാന്തരമായിരുന്നു.
ക്ഷാമത്താല്‍ പൊറുതി മുട്ടിയിരുന്ന യെരുശലേമിലെ ക്രിസ്ത്യാനികളെ സഹായിക്കാന്‍ ഔദാര്യമായി നല്‍കാന്‍ പ്രേരിപ്പിച്ചത് അവരുടെ ഉള്ളില്‍ വസിച്ചിരുന്ന ദൈവസ്നേഹം മുഖാന്തരമായിരുന്നു.

20. കാര്യവിചാരകത്വത്തെക്കുറിച്ച് മക്കെദോന്യ സഭകളിലെ വിശ്വാസികള്‍ക്ക് ഉണ്ടായിരുന്ന മനോഭാവത്തെക്കുറിച്ച് എത്ര ആവേശകരമായിട്ടാണ് പൗലൊസ് അപ്പൊസ്തലന്‍ ഊന്നിപ്പറയുന്നത്?

ഉത്തരം:   വര്‍ദ്ധിച്ച ക്ഷാമത്താല്‍ വളരെ അധികം കഷ്ടതയനുഭവിക്കുന്ന യെരുശലേമിലെ ദൈവജനത്തെ സഹായിക്കുന്നതിന് ഒരു ഫണ്ട് സ്വരൂപിച്ചെടുക്കാന്‍ പൗലൊസ് അപ്പൊസ്തലന്‍ മക്കെദോന്യ സഭകള്‍ക്ക് എഴുതുകയുണ്ടായി. അടുത്ത തവണ താന്‍ അവരെ സന്ദര്‍ശിക്കുന്നതിന് വേണ്ടി വരുമ്പോള്‍ അവരുടെ ഔദാര്യ ദാനങ്ങള്‍ സ്വീകരിച്ചുകൊള്ളാം എന്നു പൗലൊസ് അറിയിക്കുകയുണ്ടായി. മക്കെദോന്യാസഭകളുടെ ഹൃദയസ്പര്‍ശിയായതും ആവേശകരവുമായ പ്രതികരണങ്ങളെക്കുറിച്ച് 2 കൊരിന്ത്യർ എട്ടാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നു:

A. വാക്യം 5 -ആദ്യപടിയായി തങ്ങളുടെ ജീവിതത്തെ യേശുവിന്നായി അവര്‍ പുനഃപ്രതിഷ്ഠിച്ചു.

B. വാക്യങ്ങള്‍ 2, 3--അവര്‍ വലിയ ദാരിദ്ര്യത്തില്‍ ആയിരുന്നിട്ടും തങ്ങളുടെ കഴിവിന് അപ്പുറമായി നല്‍കി.

C. വാക്യം.4 - അവരുടെ ഔദാര്യ ദാനങ്ങള്‍ സ്വീകരിക്കുന്നതിന് പൗലൊസ് അപ്പൊസ്തലനെ അവര്‍ ക്ഷണിക്കുകയുണ്ടായി.

D. വാക്യം 9 - യേശുവിന്‍റെ ത്യാഗോജ്ജ്വലമായ മാതൃക അവര്‍ പിന്‍തുടര്‍ന്ന് ദാനങ്ങള്‍ നല്കി.

കുറിപ്പ്: നാം യേശുവിനെ യഥാര്‍ത്ഥമായി സ്നേഹിക്കുന്നെങ്കില്‍ ത്യാഗ മനോഭാവത്തോടെ ദൈവവേലയ്ക്കു വേണ്ടി നല്‍കും, അതു നമുക്ക് ഭാരമായിരിക്കയില്ല; എന്നാല്‍ അത് ഒരു പദവിയും വളരെ സന്തോഷത്തോടും തൃപ്തിയോടും കൂടെ അനുഷ്ഠിക്കുന്നതും ആണ്.

പത്തിലൊന്ന് ദൈവത്തിനുവേണ്ടി നല്‍കുമ്പോള്‍, പത്തിലൊമ്പതിനെ ദൈവം വിസ്തൃതമാക്കി ആവശ്യത്തിലധികമായി വര്‍ദ്ധിപ്പിക്കുന്നു.
പത്തിലൊന്ന് ദൈവത്തിനുവേണ്ടി നല്‍കുമ്പോള്‍, പത്തിലൊമ്പതിനെ ദൈവം വിസ്തൃതമാക്കി ആവശ്യത്തിലധികമായി വര്‍ദ്ധിപ്പിക്കുന്നു.

21. വിശ്വസ്തയോടെ ദശാംശങ്ങളും കാണിക്കകളും മടക്കി നല്‍കുന്നവര്‍ക്ക് എന്ത് അനുഗ്രഹങ്ങള്‍ ആണ് ദൈവം വാഗ്ദത്തം ചെയ്യുന്നത്?

"എന്‍റെ ആലയത്തില്‍ ആഹാരം ഉണ്ടാകേണ്ടതിന് നിങ്ങള്‍ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്ക് കൊണ്ടുവരുവീൻ, ഞാന്‍ നിങ്ങള്‍ക്ക് ആകാശത്തിന്‍റെ കിളിവാതിലുകളെ തുറന്ന്, സ്ഥലം പോരാതെ വരുവോളം നിങ്ങളുടെ മേല്‍ അനുഗ്രഹം പകരുകയില്ലയോ എന്നിങ്ങനെ നിങ്ങള്‍ എന്നെ പരീക്ഷിപ്പിന്‍ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ഞാന്‍ വെട്ടുക്കിളിയെ ശാസിക്കും; അതു നിങ്ങളുടെ നിലത്തിലെ അനുഭവം നശിപ്പിച്ച് കളയുകയില്ല; പറമ്പിലെ മുന്തിരി വള്ളിയുടെ ഫലം മൂക്കാതെ കൊഴിഞ്ഞ് പോകയില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. നിങ്ങള്‍ മനോഹരമായൊരുദേശം ആയിരിക്കയാല്‍ സകലജാതികളും നിങ്ങളെ ഭാഗ്യവാന്മാര്‍ എന്നു പറയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.'' മലാഖി. 3:10-12

ഉത്തരം:   വിശ്വസ്തരായ സാമ്പത്തിക കാര്യവിചാരകന്മാരെ അനുഗ്രഹിച്ച് വര്‍ദ്ധിപ്പിക്കും എന്നു ദൈവം വാഗ്ദാനം ചെയ്യുന്നു, അവരുടെ ചുറ്റുപാടും പാര്‍ക്കുന്നവര്‍ക്ക് അവര്‍ അനുഗ്രഹമായിരിക്കും.

ദൈവം അനുഗ്രഹിക്കുന്ന വഴികള്‍ ചുവടെ ചേര്‍ത്തിരിക്കുന്നത് പരിഗണിക്കുക:

A. നാം പത്തിലൊന്ന് ദൈവത്തിനുവേണ്ടി അര്‍പ്പിക്കുമ്പോള്‍ നമ്മുടെ വരുമാനത്തെ അനുഗ്രഹിക്കാം എന്നു ദൈവം വാഗ്ദാനം ചെയ്യുന്നു. സംശയിക്കുന്നവര്‍ വിശ്വസ്തതയോടെ ദശാംശം അര്‍പ്പിക്കുന്നവരോട് ചോദിക്കുക.

B. സാമ്പത്തീക അനുഗ്രഹം മാത്രമല്ല. ആരോഗ്യം, സമാധാനം, ഉത്തരം കിട്ടിയ പ്രാര്‍ത്ഥനകൾ, സംരക്ഷണം, ശാരീരിക ആരോഗ്യം, നല്ല കുടുംബം, യേശുവും ആയിട്ടുള്ള നല്ല ബന്ധം, ശരിയായ തീരുമാനം എടുക്കാന്‍ സഹായിക്കുക, നന്ദി അര്‍പ്പണം, ആത്മനേട്ട വേലയില്‍ വിജയം, ദീര്‍ഘായുസ് തുടങ്ങി ഒട്ടനവധി നന്മകള്‍ ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നു.

C. എല്ലാ കാര്യത്തിനും അവന്‍ നിങ്ങളുടെ പങ്കാളിയായിത്തീരുന്നു. ഇത്ര വിസ്മയകരമായ ഒരു പദ്ധതി തയ്യാറാക്കാന്‍ ദൈവത്തിന് അല്ലാതെ മറ്റാര്‍ക്കാണ് കഴിയുക.


22. നിങ്ങളുടെ നന്ദിയും സ്നേഹവും പ്രദർശിപ്പിക്കുന്നതിനായി നിങ്ങളുടെ വരുമാനത്തിൽ നിന്നും ദശാംശവും വഴിപാടും നൽകുവാൻ നിങ്ങൾ തയ്യാറാണോ?

ഉത്തരം:   


ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ

1. എന്‍റെ സഭ ദൈവത്തിന്‍റെ കാശ് വിനിയോഗിക്കുന്ന വിധം എനിക്ക് ഇഷ്ടമില്ലാത്തതു കൊണ്ട് ഞാന്‍ ദശാംശം നല്‍കുന്നില്ല.


ദശാംശം നല്‍കണം എന്നുള്ളത് ദൈവത്തിന്‍റെ കല്പനയാണ്. ദശാംശം വിശുദ്ധം; അത് യഹോവയ്ക്ക് ഉള്ളതാകുന്നു. (ലേവ്യ. 27:30) നിങ്ങള്‍ ദശാംശം നല്‍കുന്നത് ദൈവത്തിനാണ്. നിങ്ങള്‍ ദൈവസഭയ്ക്ക് നല്‍കുന്ന ദശാംശം കൈകാര്യം ചെയ്യുവാന്‍ ദൈവം സര്‍വ്വശക്തനാണ്. ദശാംശം നല്‍കുക എന്നുള്ളതാണ് നിങ്ങളുടെ ഉത്തരവാദിത്വം. ദൈവത്തിന്‍റെ പണം ദുരുപയോഗം ചെയ്യുന്നവരോട് ഇടപെടുന്ന കാര്യം ദൈവത്തിന് വിടുക.

2. എന്‍റെ സാമ്പത്തിക പരാധീനതകള്‍ നിമിത്തം ദശാംശം കൂടാതെ ഒരു ചെറിയ തുക മാത്രം ദൈവവേലയ്ക്കു വേണ്ടി നല്‍കുന്നതില്‍ ഞാന്‍ ദുഃഖിതനാണ്. ദൈവവേലയ്ക്ക് വേണ്ടി വളരെ ആവശ്യമുള്ളപ്പോള്‍ എനിക്ക് കഴിയാത്തതില്‍ കുറ്റബോധമുണ്ട്.


നിങ്ങളുടെ പ്രാപ്തിക്കനുസരിച്ച് നിങ്ങള്‍ നല്‍കുകയാണെങ്കില്‍ തുകയുടെ വലിപ്പം പ്രശ്നമല്ല. മര്‍ക്കൊ. 12:41-42 പ്രകാരം, മറ്റുള്ളവര്‍ തങ്ങളുടെ സമൃദ്ധിയില്‍ നിന്നും നല്‍കിയപ്പോള്‍ രണ്ട് കാശ് ഇട്ട വിധവ തനിക്കുള്ള സമ്പാദ്യം മുഴുവനും ഭണ്ഡാരത്തില്‍ ഇട്ടു. നമ്മുടെ ത്യാഗമനോഭാവവും മനസ്സൊരുക്കവും നോക്കിയാണ് കര്‍ത്താവ് നമ്മുടെ ദാനങ്ങളെ അളക്കുന്നത്. നിങ്ങളുടെ ദാനങ്ങളെ ഏറ്റവും വലുതായി കര്‍ത്താവ് എണ്ണുന്നു. സന്തോഷത്തോടെ നല്‍കുന്നവരില്‍ കര്‍ത്താവ് പ്രസാദിക്കുന്നു. കൂടുതല്‍ പ്രോത്സാഹനത്തിനു വേണ്ടി 2 കൊരി. 8:12 വായിക്കുക.

3. എന്‍റെ പണം ശരിയായി വിനിയോഗം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ കാര്യവിചാരകത്വത്തില്‍ അടങ്ങിയിട്ടില്ലേ?


ഉണ്ട്. ദൈവത്തില്‍ നിന്നും എനിക്ക് ലഭിക്കുന്ന താലന്തുകളും അനുഗ്രഹങ്ങളും വേണ്ടവിധം വിനിയോഗിക്കുന്നതും കാര്യവിചാരകത്വത്തില്‍ ഉൾപ്പെട്ടിരിക്കുന്നു! (അപ്പൊ. 17: 24,25) യഥാര്‍ത്ഥത്തില്‍ എന്‍റെ ജീവിതവും ഇതില്‍ ഉൾപ്പെട്ടിരിക്കുന്നു. ദൈവം തരുന്ന ദാനങ്ങള്‍ വിശ്വസ്തയോടെ കൈകാര്യം ചെയ്യുന്നതില്‍ ഞാന്‍ ചിലവഴിക്കുന്ന സമയവും ഉൾപ്പെട്ടിരിക്കുന്നു:

A. ദൈവം എനിക്ക് തന്നിരിക്കുന്ന ജോലി ചെയ്യുക (മര്‍ക്കൊ. 13:34).

B. ക്രിസ്തുവിനുവേണ്ടി ശുഷ്കാന്തിയോടെ സാക്ഷീകരിക്കുക (അപ്പൊ. 1:8).

C. തിരുവചനം പഠിക്കുക (2 തിമ. 2:15).

D. പ്രാര്‍ത്ഥിക്കുക (1 തെസ്സ. 5:17).

E. പ്രയാസത്തിലിരിക്കുന്നവരെ സഹായിക്കുക. (മത്താ. 25:31-46).

F. ദിവസവും എന്‍റെ ജീവിതം യേശുവിന്നായി സമര്‍പ്പിക്കുക (റോമർ. 12:1, 2; 1 കൊരി. 15:31).

4. ചില സുവിശേഷപ്രവര്‍ത്തകര്‍ കൂടുതല്‍ വേതനം പറ്റുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പട്ടിട്ടില്ലെ?


അതെ, ഒരു സംശയവുമില്ല. പണത്തിന്‍റെ പ്രതാപം കാണിച്ച് ധാര്‍ഷ്ഠ്യത്തോടെ ചില പുരോഹിതന്മാര്‍ പെരുമാറുന്നതു മറ്റ് ദൈവവേലക്കാരെയും ബാധിക്കുന്നതാണ്. ഇത് കര്‍ത്താവിന് അപമാനകരമാണ്. വെറുപ്പോടു കൂടി ആയിരക്കണക്കിന് ആളുകള്‍ സഭയില്‍ നിന്നും ദൈവവേലയില്‍ നിന്നും വിട്ടുപോകുവാന്‍ ഇത് കാരണമായിരുന്നു. ഇങ്ങനെയുള്ള നേതാക്കന്മാര്‍ ദൈവത്തിന്‍റെ ന്യായവിധി ദിവസത്തില്‍ കണക്ക് ബോധിപ്പിക്കേണ്ടിവരും.

അന്ത്യകാലത്തെ ശേഷിപ്പ് സഭയിലെ ദൈവ വേലക്കാർ
ദൈവത്തിന്‍റെ ശേഷിപ്പ് സഭയില്‍പ്പെട്ട ആര്‍ക്കും വലിയ ശമ്പളമില്ല. പരിശീലനം കഴിഞ്ഞ് വരുന്ന എല്ലാ ശുശ്രൂഷകന്മാരും അവരുടെ സ്ഥാനമോ സഭയുടെ വലിപ്പമോ നോക്കാതെ (ഓരോ മാസവും കിട്ടുന്ന ശമ്പളത്തിന്‍റെ ചെറിയ വ്യത്യാസം ഒഴിച്ചാൽ) എല്ലാവര്‍ക്കും ഒരേ ശമ്പളമാണ്. പലപ്പോഴും ശ്രുശ്രൂഷകന്മാര്‍ക്ക് കിട്ടുന്ന ശമ്പളം തികയാത്തതുകൊണ്ട് കുടുംബം പുലര്‍ത്തുന്നതിന് അവരുടെ ഭാര്യമാരും ജോലി നോക്കാറുണ്ട്.

5. ദശാംശം നല്‍കാന്‍ കഴിയാതെ വന്നാല്‍ ഞാന്‍ എന്തു ചെയ്യണം?


നാം ദൈവത്തിന് മുഖ്യസ്ഥാനം കൊടുക്കുമ്പോള്‍ അവന്‍ നമ്മുടെ എല്ലാ കാര്യങ്ങളും നോക്കിക്കൊള്ളും (മത്താ. 6:33). മനുഷ്യന്‍റെ ചിന്താഗതിക്ക് എതിരായിട്ടാണ് പലപ്പോഴും ദൈവത്തിന്‍റെ ഗണിതശാസ്ത്രം പ്രവര്‍ത്തിക്കുന്നത്. ദൈവാനുഗ്രഹമില്ലാതെ നമ്മുടെ പക്കല്‍ ലഭിക്കുന്ന മുഴുവന്‍ തുകയേക്കാളും നല്ലതാണ് ദൈവപദ്ധതി അനുസരിച്ച് ദശാംശാര്‍പ്പണത്തിന് ശേഷം ലഭിക്കുന്ന തുക, അത് ദൈവം വര്‍ദ്ധിപ്പിക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ ദശാംശം നല്‍കാതിരിക്കാന്‍ നമുക്ക് കഴിയുകയില്ല.


പാഠസംഗ്രഹ ചോദ്യങ്ങൾ

1. യഥാര്‍ത്ഥത്തില്‍ ദശാംശത്തിന്‍റെ അര്‍ത്ഥം പത്തിലൊന്ന് എന്നാണ് (1)


_____   അതെ.
_____   അല്ല.

2. ദശാംശം ദൈവത്തിന്‍റെ വകയാണ് (1)


_____   ശരിയാണ്.
_____   തെറ്റാണ്.

3. എന്‍റെ വരുമാനത്തിന്‍റെ പത്തിലൊന്ന് ദൈവത്തിന് നല്‍കുന്നില്ലയെങ്കില്‍ ഞാന്‍ ദശാംശം നല്‍കുന്നില്ല. (1)


_____   ശരിയാണ്.
_____   തെറ്റാണ്.

4. ദശാംശം മടക്കി നല്‍കുന്നതിനെ യേശു അംഗീകരിക്കുന്നു.


_____   അതെ.
_____   ഇല്ല.

5. സ്വമേധാദാനങ്ങള്‍ അര്‍പ്പിക്കുന്നതിന് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തത്വങ്ങളും താഴെ നല്‍കിയിരിക്കുന്നു. (5)


_____   നിങ്ങള്‍ക്ക് മിച്ചം വരുന്നത് നല്‍കുക.
_____   സന്തോഷത്തോടെ നല്‍കുക.
_____   ഔദാര്യമായി നല്‍കുക.
_____   നിങ്ങള്‍ നല്ലവനായിരിക്കാന്‍ നല്‍കുക.
_____   ദൈവം നിങ്ങളെ അനുഗ്രഹിച്ചതിനു ഒത്തവണ്ണം നല്‍കുക.
_____   വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നത് നല്ലത്.
_____   നിങ്ങള്‍ നല്‍കുന്നതിനേക്കാള്‍ അധികമായി ദൈവം നിങ്ങള്‍ക്ക് തരും.
_____   നല്‍കാന്‍ ഇഷ്ടമുണ്ടെങ്കില്‍ കൊടുത്താല്‍ മതി.
_____   നിങ്ങള്‍ പിശുക്കനാണെന്ന് മറ്റുള്ളവര്‍ ചിന്തിക്കാതിരിക്കാന്‍ നല്‍കുക.

6. ബൈബിളിന്‍റെ വെളിച്ചത്തില്‍ ശുശ്രൂഷകന്മാര്‍ക്കുള്ള വരുമാനത്തിന്‍റെ ഉറവിടം (1)


_____   ചൂതുകളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം.
_____   ആനക്കച്ചവടത്തില്‍ നിന്ന് കിട്ടുന്ന പണം.
_____   ദശാംശം.
_____   ബേക്കറി നടത്തുന്നതില്‍ നിന്നും.
_____   ലോട്ടറി കിട്ടുന്നതില്‍ നിന്നും.

7. മോശയ്ക്ക് മുമ്പ് ജീവിച്ചിരുന്ന് ദശാംശാര്‍പ്പണം നടത്തി എന്നു ഈ പഠനസഹായി വെളിപ്പെടുത്തുന്ന പഴയനിയമ ഗോത്രപിതാക്കന്മാര്‍ ആരെല്ലാം? (2)


_____   ആദാം.
_____   യാക്കോബ്.
_____   നോഹ.
_____   യിസ്ഹാക്ക്.
_____   അബ്രഹാം.
_____   മെഥുശലഹ്.

8. മലാഖി 3:8 പ്രകാരം ദശാശംങ്ങളും വഴിപാടുകളും അര്‍പ്പിക്കാത്ത ജനം ഏത് പാപമാണ് പ്രവര്‍ത്തിക്കുന്നത്? (1)


_____   വിഗ്രഹാരാധന.
_____   ശബത്ത് ലംഘനം.
_____   കുലപാതകം.
_____   മോഷണം.

9. എബ്രായ ലേഖനത്തിന്‍റെ വെളിച്ചത്തില്‍ നാം നല്‍കുന്ന ദശാംശം ആരാണ് സ്വീകരിക്കുന്നത് (1)


_____   പാസ്റ്റര്‍.
_____   കഷ്ടത അനുഭവിക്കുന്നവര്‍.
_____   നമ്മുടെ മഹാപുരോഹിതനായ യേശു ക്രിസ്തു.

10. 2 തിമ 3:17 പ്രകാരം ജനത്തെ സ്വര്‍ഗ്ഗരാജ്യത്തില്‍ നിന്നും അകറ്റികളയുന്ന 20 അന്ത്യാകാല പാപങ്ങളില്‍ ഒന്നാണ് ദ്രവ്യാഗ്രഹം (1)


_____   അതെ.
_____   അല്ല.

11. ദശാംശം ദൈവത്തിന്‍റെ ഭണ്ഡാരഗൃഹത്തില്‍ കൊണ്ടുവരണം എന്നതിന്‍റെ അര്‍ത്ഥം(1)


_____   ആത്മീയ ഗ്രന്ഥങ്ങള്‍ വാങ്ങിക്കണം.
_____   ഏത് ആത്മീയ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.
_____   ദൈവത്തിന്‍റെ സഭയാകുന്ന ഭണ്ഡാരത്തില്‍ നല്‍കണം എന്നാണ്.

12. മലാഖി 3:10 പ്രകാരം വിശ്വസ്തതയോടെ ദശാംശം അര്‍പ്പിക്കുന്നവര്‍ക്ക് എന്താണ് ദൈവം വാഗ്ദാനം ചെയ്യുന്നത്? (1)


_____   ഒരിക്കലും രോഗം വരുകയില്ല.
_____   ജോലി ഒരിക്കലും നഷ്ടപ്പെടുകയില്ല.
_____   വഹിക്കാന്‍ കഴിയുന്നതിനേക്കാളും കൂടുതലായി അനുഗ്രഹങ്ങള്‍ ലഭിക്കും.

13. ഒരു പഴം തിന്നുന്നതിലൂടെ ഒരു പരിശോധന ദൈവം ആദാമിനും ഹവ്വായ്ക്കും നല്‍കി. ഈ പഠനസഹായി പ്രകാരം ഇതുപോലെയുള്ള ഏത് പരീക്ഷണമാണ് ദൈവം തന്‍റെ ജനത്തിന് ഇന്ന് നല്‍കുന്നത്? (1)


_____   എല്ലാദിവസവും ബൈബിള്‍ വായിക്കുന്ന കാര്യത്തില്‍.
_____   സാക്ഷ്യത്തിലൂടെ.
_____   ദശാംശം മടക്കി നല്‍കുന്നതിലൂടെ.
_____   പ്രാര്‍ത്ഥനയിലൂടെ.

14. മോശയുടെ ന്യായപ്രമാണത്തിന്‍റെ ഭാഗമായിരുന്നു ദശാംശം, അത് ക്രൂശില്‍ തറച്ചു നീക്കി (1)


_____   അതെ.
_____   ഇല്ല.

15. ഞാന്‍ ദൈവത്തിന് നല്‍കുന്ന സ്വമേധാ ദാനങ്ങളെ എങ്ങനെയാണ് ദൈവം അളക്കുന്നത്.(2)


_____   ഞാന്‍ നല്‍കുന്നതനുസരിച്ച്.
_____   എന്‍റെ ഭാഗത്ത് നിന്നുള്ള ത്യാഗമനോഭാവം അനുസരിച്ച്.
_____   മനസ്സൊരുക്കം അനുസരിച്ച് നല്‍കുന്നതിലൂടെ.

16. വിശ്വസ്ത കാര്യവിചാരകത്വം എന്‍റെ പണം ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യുന്നത് മാത്രമല്ല, പ്രാര്‍ത്ഥന, സാക്ഷീകരണം, വേദപഠനം, മറ്റുള്ളവരെ സഹായിക്കുക എന്നീ കാര്യങ്ങള്‍ക്ക് എന്‍റെ സമയം വേണ്ടവിധം ഉപയോഗിക്കുന്നതും ഉൾപ്പെട്ടിരിക്കുന്നു (1)


_____   അതെ.
_____   ഇല്ല.

Free Bible School

Bible School
Enroll in our Free Online Bible School Today!
Start your first lesson now!


Christian Hymns



Freebie!

Ultimate Resource
Request your free book, Ultimate Resource, today and learn how to study the Bible
Get It Now!


Back To Top