Bible Universe » Bible Study Guides

separator

ജ്യോത്സ്യന്മാർക്കും ആഭിചാരകന്മാർക്കും ദൈവ പ്രചോദനമുണ്ടോ?

ജ്യോത്സ്യന്മാർക്കും ആഭിചാരകന്മാർക്കും ദൈവ പ്രചോദനമുണ്ടോ?
ചില ആധുനിക പ്രവാചകന്മാര്‍ പെട്ടെന്ന് എഴുന്നേറ്റ് ജനങ്ങളെ മാനസാന്തരത്തിലേക്ക് നയിക്കുകയും രോഗികളെ സൗഖ്യമാക്കുകയും മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്പ്പിക്കുകയും സ്വര്‍ഗ്ഗത്തില്‍ നിന്ന് തീ ഇറക്കുകയും നിങ്ങളുടെ രഹസ്യങ്ങള്‍ നിങ്ങളോട് പറയുകയും ചെയ്താല്‍ നിങ്ങള്‍ അങ്ങനെയുളളവരെ വിശ്വസിക്കുമോ? നിങ്ങള്‍ അവരെ വിശ്വസിക്കണമോ? ഈ ചോദ്യത്തിനുള്ള ഉത്തരം നിങ്ങളെ അമ്പരപ്പിക്കുന്നതാണ്. ഈ വിഷയത്തെക്കുറിച്ച് ബൈബിള്‍ എന്ത് പ്രസ്താവിക്കുന്നു?

1. ഈ ഭൂമിയുടെ അവസാനനാളുകളില്‍ യഥാര്‍ത്ഥ പ്രവാചകന്മാര്‍ ഉണ്ടായിരിക്കും എന്നു ബൈബിള്‍ പഠിപ്പിക്കുന്നുണ്ടോ?

“അന്ത്യകാലത്ത് ഞാന്‍ സകല ജനത്തിന്മേലും എന്‍റെ ആത്മാവിനെ പകരും. നിങ്ങളടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും.'' അപ്പൊ 2:17.

ഉത്തരം:   അതെ, സ്ത്രീകളും പുരുഷന്മാരും അന്ത്യകാലത്ത് പ്രവചിക്കുന്നതാണ്. (യോവേല്‍2:28-32).

ദൈവസഭയുടെ യഥാസ്ഥാനത്തിന് പ്രവചനവരം ആവശ്യമാണ്.
ദൈവസഭയുടെ യഥാസ്ഥാനത്തിന് പ്രവചനവരം ആവശ്യമാണ്.

2. യേശു തന്‍റെ സ്വര്‍ഗ്ഗാരോഹണ സമയത്ത് സഭയില്‍ ചിലരെ അപ്പൊസ്തലന്മാരായും സുവിശേഷകന്മാരായും ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിക്കുകയുണ്ടായി. ഇവരുടെ കൂട്ടത്തില്‍ പ്രവാചകന്മാരെയും യേശു ഉള്‍പ്പെടുത്തുകയുണ്ടായി (എഫെ. 4:7-11). ദൈവം ഈ 5 ദാനങ്ങള്‍ സഭയില്‍ നല്‍കിയിരിക്കുന്നതെന്തിനാണ്?

“വിശുദ്ധന്മാരുടെ യാഥാസ്ഥാനത്വത്തിനായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ആത്മീയ വര്‍ദ്ധനക്കും ആകുന്നു.'' എഫെ. 4:13.

ഉത്തരം:   വിശുദ്ധന്മാരുടെ യഥാസ്ഥാനത്തിനായി യേശു 5 ദാനങ്ങള്‍ നല്‍കിയിരിക്കുന്നു. ഈ അഞ്ചുദാനങ്ങളില്‍ ഒന്നു കുറഞ്ഞിരുന്നാല്‍ അന്ത്യകാല സഭയുടെ യഥാസ്ഥാനത്വം നടക്കുകയില്ല.

പ്രവചന വരം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പോലെ നല്കിയിരുന്നു എന്ന് ബൈബിള്‍ പ്രസ്താവിക്കുന്നു.
പ്രവചന വരം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പോലെ നല്കിയിരുന്നു എന്ന് ബൈബിള്‍ പ്രസ്താവിക്കുന്നു.

3. ബൈബിള്‍ കാലഘട്ടത്തില്‍ പുരുഷന്മാര്‍ക്ക് മാത്രമാണോ പ്രവചനവരം നല്കിയിരിക്കുന്നത്?

ഉത്തരം:   അല്ല! പുരുഷന്മാര്‍ക്ക് ദൈവം പ്രവചന വരം നല്‍കിയതു പോലെ എട്ടു സ്ത്രീകള്‍ക്ക് കൂടെ ഈ വരം നല്‍കിയിരുന്നതായി ബൈബിള്‍ പ്രസ്താവിക്കുന്നു. അവര്‍ ഹന്ന (ലൂക്കൊ. 2:36-38, മിറിയാം (പുറ. 15:20), ദബോറ ( ന്യായ. 4:4), ഹൂല്‍ദാ (2 രാജാ. 22:14), ഫിലിപ്പോസിന്‍റെ നാല് പുത്രിമാര്‍ (അപ്പൊ. 21:8,9).


4. 4. ഈ ദാനങ്ങള്‍ എത്രകാലം സഭയില്‍ ഉണ്ടായിരിക്കുന്നതാണ്?

“അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലൂളള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്‍റെ സമ്പൂര്‍ണ്ണമായ പ്രായത്തിന്‍റെ അളവ് പ്രാപിക്കുവോളം'' എഫെ. 4:12.

ഉത്തരം:   ദൈവജനം ഐക്യതയും ക്രിസ്തുവിന്‍റെ സമ്പൂര്‍ണ്ണതയും പ്രാപിക്കുവോളം ഈ ദാനങ്ങള്‍ സഭയില്‍ ഉണ്ടായിരിക്കുന്നതാണ്. തീര്‍ച്ചയായിട്ടും ഈ വരങ്ങള്‍ അന്ത്യകാല സഭയ്ക്ക് ഉണ്ടായിരിക്കുന്നതാണ്.

പ്രവാചകന്മാര്‍ സംസാരിക്കുമ്പോള്‍ അവരുടെ ചിന്തകളെ പരിശുദ്ധാത്മാവ് നയിച്ചിരുന്നു.
പ്രവാചകന്മാര്‍ സംസാരിക്കുമ്പോള്‍ അവരുടെ ചിന്തകളെ പരിശുദ്ധാത്മാവ് നയിച്ചിരുന്നു.

5. യഥാര്‍ത്ഥ പ്രവാചകന്മാര്‍ക്ക് അറിവ് ലഭിച്ചിരിക്കുന്നത് ഏത് ഉറവിടത്തില്‍ നിന്നും ആണ്?

“പ്രവചനം ഒരിക്കലും മനുഷ്യന്‍റെ ഇഷ്ടത്താല്‍ വന്നതല്ല. ദൈവ കല്പനയാല്‍ മനുഷ്യര്‍ പരിശുദ്ധാത്മ നിയോഗം പ്രാപിച്ചിട്ട് സംസാരിച്ചതത്രെ.'' 2 പത്രൊ 1:21.

ഉത്തരം:   പരിശുദ്ധാത്മ നിയോഗം പ്രാപിച്ചിട്ടാണ് പ്രവാചകന്മാര്‍ സംസാരിച്ചിട്ടുള്ളത് ആത്മീയ കാര്യങ്ങളില്‍ സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. അവരുടെ ചിന്തകള്‍ പരിശുദ്ധാത്മാവു മുഖേന യേശുവില്‍ നിന്നുമാണ് വന്നിരുന്നത്.

ദര്‍ശനങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും ആണ് ദൈവം സാധാരണ പ്രവാചകന്മാരോടു സംസാരിച്ചത്.
ദര്‍ശനങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും ആണ് ദൈവം സാധാരണ പ്രവാചകന്മാരോടു സംസാരിച്ചത്.

6. മൂന്നു പ്രത്യേക വിധത്തില്‍ ദൈവം പ്രവാചകന്മാരോട് സംസാരിക്കുന്നു. ഈ മൂന്ന് വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ എതെല്ലാം?

“നിങ്ങളുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടെങ്കില്‍ യഹോവയായ ഞാന്‍ അവന് ദര്‍ശനത്തില്‍ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തില്‍ അവനോട് അരുളിച്ചെയ്യുകയും ചെയ്യും. അവനോട് ഞാന്‍ അരുളിചെയ്യുന്നത് മറപൊരുളായിട്ടല്ല, അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രെ.'' (സംഖ്യ. 12:6,8).

ഉത്തരം:   ദര്‍ശനങ്ങള്‍, സ്വപ്നങ്ങള്‍, അഭിമുഖമായി.


7. ഒരു യഥാര്‍ത്ഥ പ്രവാചകന്‍ ദര്‍ശനത്തില്‍ ആയിരിക്കുമ്പോള്‍ അവനില്‍ കാണുന്ന ശാരീരിക അവസ്ഥകള്‍?

ഉത്തരം:   A. ആദ്യമായി ശരീരത്തിന് ബലം കുറയുന്നു (ദാനീ. 10:8).

B. പിന്നീട് അമാനുഷിക ശക്തിപ്രാപിക്കുന്നു (ദാനീ. 10:18,19).

C. ശ്വാസമില്ല (ദാനീ, 10:17).

D. സംസാരിക്കാന്‍ കഴിയും ( ദാനീ. 10:16).

E. ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല (ദാനീ. 10:5-8, 2 കൊരി. 12:2-4).

F. കണ്ണുതുറന്നിരിക്കും (സംഖ്യ. 24:4).

കുറിപ്പ്: ഒരു പ്രവാചകന്‍ ദര്‍ശനത്തില്‍ ആയിരിക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ശാരീരിക വ്യതിയാനങ്ങളെക്കുറിച്ച് നാം നേരത്തെ മനസ്സിലാക്കിയല്ലോ. എന്നാല്‍ ഇവ ഒരുമിച്ച് എല്ലായ്പ്പോഴും

പ്രകടമായിരുന്നില്ല. ഈ ആറ് തെളിവുകള്‍ ഇല്ലാതെയും ഒരു പ്രവാചകന്‍റെ ദര്‍ശനം യഥാര്‍ത്ഥമായിത്തീരും.

അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടു ഒരാള്‍ ദൈവത്തില്‍ നിന്നും വന്ന പ്രവാചകന്‍ ആണെന്ന് പറയാന്‍ കഴികയില്ല.
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടു ഒരാള്‍ ദൈവത്തില്‍ നിന്നും വന്ന പ്രവാചകന്‍ ആണെന്ന് പറയാന്‍ കഴികയില്ല.

8. വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ദൈവം അയച്ച ഒരു പ്രവാചകന്‍റെ തെളിവായി കണക്കാക്കാമോ?

“ഇവ........അത്ഭുതങ്ങള്‍ ചെയ്തുകൊണ്ട് അവരുടെ അടുക്കലേക്ക് പുറപ്പെടുന്ന ഭുതാത്മാക്കള്‍ തന്നെ'' വെളി 16:14.

ഉത്തരം:   കണക്കാക്കരുത്. പിശാചിനും അവന്‍റെ ദൂതന്മാര്‍ക്കും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. അത്ഭുതങ്ങള്‍ അമാനുഷിക ശക്തിയാല്‍ മാത്രമാണ് ലഭിക്കുന്നത്. ഈ ശക്തി ദൈവത്തില്‍ നിന്നും സാത്താനില്‍ നിന്നും വരുന്നു (ആവര്‍ത്ത. 13:1-5 വെളി. 13:13,14).

അന്ത്യകാലത്ത് കള്ളപ്രവാചകന്മാരുടെ പ്രവര്‍ത്തനത്തിലൂടെ ലക്ഷക്കണക്കിന് ജനങ്ങള്‍ വഞ്ചിക്കപ്പെടുകയും നഷ്ടപ്പെടുകയും ചെയ്യും.
അന്ത്യകാലത്ത് കള്ളപ്രവാചകന്മാരുടെ പ്രവര്‍ത്തനത്തിലൂടെ ലക്ഷക്കണക്കിന് ജനങ്ങള്‍ വഞ്ചിക്കപ്പെടുകയും നഷ്ടപ്പെടുകയും ചെയ്യും.

9. ആപല്‍ക്കരമായ എന്തു അപകടത്തെക്കുറിച്ചാണ് യേശു നമുക്ക് മുന്നറിയിപ്പ് നല്‍കുന്നത്?

“കള്ള ക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റ് കഴിയുമെങ്കില്‍ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും'' മത്താ. 24:24.

ഉത്തരം:   കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റ് വലിയ അത്ഭുതങ്ങളും അടയാളങ്ങളും കാണിച്ച് വൃതന്മാര്‍ ഒഴികെ എല്ലാവരെയും തെറ്റിച്ചുകളയും എന്നു യേശു നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഈ വഞ്ചനയില്‍ ലക്ഷക്കണക്കിന് ആളുകള്‍ നഷ്ടപ്പെടുന്നതാണ്.

പ്രവാചകന്മാരെ തിരുവെഴുത്തുകളാല്‍ പരിശോധിക്കണം.
പ്രവാചകന്മാരെ തിരുവെഴുത്തുകളാല്‍ പരിശോധിക്കണം.

10. ഒരാള്‍ യഥാര്‍ത്ഥ പ്രവാചകനാണോ കളള പ്രവാചകനാണോ എന്നു എനിക്ക് എങ്ങനെ തീരുമാനിക്കാന്‍ കഴിയും?

“ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിന്‍ (To the law and to the testimony) അവര്‍ ഈ വാക്കുപോലെ പറയുന്നില്ലെങ്കില്‍ അവര്‍ക്ക് അരുണോദയം ഉണ്ടാകുകയില്ല.'' യെശ. 8:20.

ഉത്തരം:   അവരുടെ ഉപദേശങ്ങളും പെരുമാറ്റങ്ങളും ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍ പരിശോധിക്കണം. അവര്‍ തിരുവചനത്തിന് വിരോധമായി പഠിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെങ്കില്‍ അവര്‍ കള്ളപ്രവാചകന്മാരാണ് അവര്‍ക്ക് അരുണോദയം ഉണ്ടാകുകയില്ല.

ആഭിചാരകന്മാരും ഭാവിഫലം പറയുന്നവരും തങ്ങള്‍ ദൈവത്താലും ആത്മാക്കളാലും ആണ് നയിക്കപ്പെടുന്നത് എന്ന് അവകാശപ്പെടുന്നു.
ആഭിചാരകന്മാരും ഭാവിഫലം പറയുന്നവരും തങ്ങള്‍ ദൈവത്താലും ആത്മാക്കളാലും ആണ് നയിക്കപ്പെടുന്നത് എന്ന് അവകാശപ്പെടുന്നു.

11. ബൈബിളില്‍ ചില കള്ളപ്രവാചകന്മാര്‍ പ്രത്യേക പേരുകളില്‍ അറിയപ്പെടുകയും ദൈവം അവരെ കുറ്റം വിധിക്കുകയും ചെയ്യുന്നുണ്ടോ?

ഉത്തരം:   അതെ. താഴെപറയുന്ന പേരുകളില്‍ അറിയപ്പെടുന്ന കള്ളപ്രവാചകന്മാരെക്കുറിച്ച് ആവര്‍ത്ത. 18:10-12 ലും വെളി. 21:8 ലും പറയുന്നു.

A. മന്ത്രവാദി--മന്ത്രം ഉരുവിടുന്നയാൾ, മന്ത്രവാദം ചെയ്യുന്നയാൾ.

B. ജോത്സ്യൻ--സമയം ഗണിക്കുന്നയാൾ.

C. ആഭിചാരകൻ--മരിച്ചവരുടെ ആത്മാക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു എന്നു അവകാശപ്പെടുന്നയാൾ.

D. ഭൂതങ്ങളെ വിളിച്ചുവരുത്തുന്നയാൾ--പിശാചുക്കളെ വിളിച്ചുവരുത്തുന്നതിന് ഒരു മാദ്ധ്യമമായി പ്രവര്‍ത്തിക്കുന്നു.

E. ജ്യോതിഷികൻ--ഭാവിപ്രവചനം നടത്തുന്നയാൾ.

F. ഐന്ദ്രജാലികൻ--മന്ത്രവാദിയുടെ മറ്റൊരുപേര്‍.

G. മരിച്ചവരുടെ ആത്മാക്കളെ മന്ത്രശക്തികൊണ്ട് വരുത്തി ഫലം പറയിപ്പിക്കുന്നു എന്ന് അവകാശപ്പെടുന്നയാൾ--ആഭിചാരക്കാരന്‍റെ മറ്റൊരു പേര്‍.

H. വെളിച്ചപ്പാടത്തി--ആഭിചാരം ചെയ്യുന്നവൾ.

I. ക്ഷുദ്രക്കാരൻ --ആഭിചാരം ചെയ്യുന്നവൻ.

കുറിപ്പ്: തങ്ങള്‍ മരിച്ചവരുടെ ആത്മാക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു എന്നു ഭൂരിപക്ഷം കള്ളപ്രവാചകന്മാരും അവകാശപ്പെടുന്നു. ജീവനുള്ളവരുമായി മരിച്ചവര്‍ക്ക് സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയുകയില്ല എന്നു ബൈബിള്‍ വ്യക്തമായി പ്രസ്താവിക്കുന്നു. (മരിച്ചവരെക്കുറിച്ച് അറിയാന്‍ പഠനസഹായി 10 പരിശോധിക്കുക ) മരിച്ചവരുടെ ആത്മാക്കള്‍ എന്നു തെറ്റിദ്ധരിക്കുന്നത് പിശാചിന്‍റെ ദൂതന്മാര്‍ അഥവാ ഭൂതാത്മാക്കള്‍ ആണ്. (വെളി. 16:13,14) സ്ഫടിക പന്ത്, കവടി നിരത്ത്, ഗൂഢാക്ഷര വ്യാഖ്യാനം, ജോത്സ്യം, മരിച്ചവരുടെ ആത്മാക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു എന്ന് അവകാശപ്പെടൽ, എന്നിവ മനുഷ്യനുമായിട്ടുള്ള ആശയവിനിമയത്തില്‍ ദൈവത്തിന്‍റെ മാര്‍ഗ്ഗം അല്ല. ഈ വക പ്രവര്‍ത്തിക്കുന്നവര്‍ ദൈവത്തിന് വെറുപ്പാണന്ന് ദൈവവചനം വ്യക്തമാക്കുന്നു (ആവര്‍ത്ത. 18:12). ഈ വക പ്രവര്‍ത്തിക്കുന്നവര്‍ ഒരു കാരണവശാലും ദൈവരാജ്യത്തില്‍ പ്രവേശിക്കുകയില്ല (ഗലാ.5:19-21; വെളി. 21:8; 22:14,15).

ഒരു പ്രവാചകന്‍ സമൂഹത്തേക്കാളും ഉപരിയായി സഭയെ ആണ് സേവിക്കേണ്ടത്.
ഒരു പ്രവാചകന്‍ സമൂഹത്തേക്കാളും ഉപരിയായി സഭയെ ആണ് സേവിക്കേണ്ടത്.

12. ഒരു യഥാര്‍ത്ഥ പ്രവാചകന്‍റെ പ്രവര്‍ത്തനം മുഖ്യമായും സഭയുടെ പ്രയോജനത്തിന് വേണ്ടിയാണോ അതോ അവിശ്വാസികളുടെ പ്രയോജനത്തിനുവേണ്ടിയാണോ?

“പ്രവചനമോ അവിശ്വാസികള്‍ക്ക് അല്ല വിശ്വാസികള്‍ക്ക് തന്നേ.'' (1 കൊരി. 14:22).

ഉത്തരം:   ബൈബിള്‍ വ്യക്തമായി പറയുന്നു. പ്രവചനവരം ചിലപ്പോള്‍ സമൂഹത്തിന്‍റെ നന്മക്ക് ഉപകരിക്കുമെങ്കിലും പ്രവചനവരത്തിന്‍റെ ഉദ്ദേശം സഭയെ സേവിക്കുക എന്നുള്ളതാണ്.


13. ദൈവത്തിന്‍റെ അന്ത്യകാല സഭയ്ക്ക് പ്രവചന വരം ഉണ്ടോ?

ഉത്തരം:   അന്ത്യകാല സഭയുടെ ആറു ലക്ഷണങ്ങള്‍ നാം പഠനസഹായി 23 ലൂടെ കണ്ടെത്തുകയുണ്ടായി. ഈ ആറ് കാര്യങ്ങള്‍ ഒരിക്കല്‍ കൂടി പരിശോധിക്കാം.

A. എ. ഡി. 538നും 1798നും ഇടയ്ക്കുള്ള കാല ഘട്ടത്തില്‍ ഒരു ഔദ്യോഗിക പ്രസ്ഥാനമായി നിലനിന്നിരുന്നില്ല.

B. 1798 നുശേഷം ആണ് ഒരു സഭയായി തീര്‍ന്നത്.

C. ദൈവത്തിന്‍റെ വിശുദ്ധ ഏഴാം ദിന ശബ്ബത്ത് ആയ നാലാം കല്പന ഉള്‍പ്പടെ പത്തുകല്പനകളും അനുസരിക്കണം.

D. സഭയ്ക്ക് പ്രവചനവരം ഉണ്ട്.

E. അത് ലോകമെമ്പാടുമുള്ള ഒരു മിഷനറി സഭയായി പ്രവര്‍ത്തിക്കുന്നു.

F. വെളി. 14:6-14 വരെ പറയുന്ന മുന്ന് ദൂതന്മാരുടെ ദൂതുകള്‍ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നു.

ദൈവത്തിന്‍റെ അന്ത്യകാല ശേഷിപ്പ് സഭയ്ക്ക് നിശ്ചയമായും ഈ ലക്ഷണങ്ങള്‍ ഉണ്ടായിരിക്കണം എന്നു പ്രധാനമായും ഓര്‍ത്തിരിക്കണം. പ്രവചനവരവും ഉള്‍പ്പെട്ടിരിക്കണം എന്നതാണ് ഇതിന്‍റെ അര്‍ത്ഥം, സഭയ്ക്ക് ഒരു പ്രവാചകന്‍ ഉണ്ടായിരിക്കും.

ഉത്തരം:   അന്ത്യകാല സഭയുടെ ആറു ലക്ഷണങ്ങള്‍ നാം പഠനസഹായി 23 ലൂടെ കണ്ടെത്തുകയുണ്ടായി. ഈ ആറ് കാര്യങ്ങള്‍ ഒരിക്കല്‍ കൂടി പരിശോധിക്കാം.

A. എ. ഡി. 538നും 1798നും ഇടയ്ക്കുള്ള കാല ഘട്ടത്തില്‍ ഒരു ഔദ്യോഗിക പ്രസ്ഥാനമായി നിലനിന്നിരുന്നില്ല.

B. 1798 നുശേഷം ആണ് ഒരു സഭയായി തീര്‍ന്നത്.

C. ദൈവത്തിന്‍റെ വിശുദ്ധ ഏഴാം ദിന ശബ്ബത്ത് ആയ നാലാം കല്പന ഉള്‍പ്പടെ പത്തുകല്പനകളും അനുസരിക്കണം.

D. സഭയ്ക്ക് പ്രവചനവരം ഉണ്ട്.

E. അത് ലോകമെമ്പാടുമുള്ള ഒരു മിഷനറി സഭയായി പ്രവര്‍ത്തിക്കുന്നു.

F. വെളി. 14:6-14 വരെ പറയുന്ന മുന്ന് ദൂതന്മാരുടെ ദൂതുകള്‍ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നു.

ദൈവത്തിന്‍റെ അന്ത്യകാല ശേഷിപ്പ് സഭയ്ക്ക് നിശ്ചയമായും ഈ ലക്ഷണങ്ങള്‍ ഉണ്ടായിരിക്കണം എന്നു പ്രധാനമായും ഓര്‍ത്തിരിക്കണം. പ്രവചനവരവും ഉള്‍പ്പെട്ടിരിക്കണം എന്നതാണ് ഇതിന്‍റെ അര്‍ത്ഥം, സഭയ്ക്ക് ഒരു പ്രവാചകന്‍ ഉണ്ടായിരിക്കും.

എല്ലാ വരങ്ങളും ഉള്ള ദൈവത്തിന്‍റെ സഭയില്‍ ചേരുന്നതിനാല്‍ നിങ്ങള്‍ ആത്മീയമായി നങ്കൂരമിടുന്നു.
എല്ലാ വരങ്ങളും ഉള്ള ദൈവത്തിന്‍റെ സഭയില്‍ ചേരുന്നതിനാല്‍ നിങ്ങള്‍ ആത്മീയമായി നങ്കൂരമിടുന്നു.

14. എല്ലാ ദാനങ്ങളും ഉള്ള ദൈവത്തിന്‍റെ അന്ത്യകാല സഭയില്‍ ചേരുന്നതു നിങ്ങളെ എങ്ങനെ സഹായിക്കും?

“അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയിലും ഉപായത്തിലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളില്‍ കുടുങ്ങിപ്പോകുവാന്‍ തക്കവണ്ണം ഉപദേശത്തിന്‍റെ ഓരോ കാറ്റിനാല്‍ അലഞ്ഞുഴലുന്ന ശിശുക്കള്‍ ആയിരിക്കാതെ...'' എഫെ. 4:14.

ഉത്തരം:   ഇത് നിങ്ങള്‍ക്ക് ആത്മീയ നങ്കൂരമാണ്. നിങ്ങളുടെ വിശ്വാസത്തില്‍ നിങ്ങള്‍ ഇനി അലഞ്ഞുഴലുന്നവരും തെറ്റിപ്പോകുന്നവരും അല്ല.

ശരീരത്തിലെ കണ്ണ് പ്രവചനവരത്തെ കുറിക്കുന്നു.
ശരീരത്തിലെ കണ്ണ് പ്രവചനവരത്തെ കുറിക്കുന്നു.

15. 1 കൊരി. 12:1-18 വരെ പൗലൊസ് അപ്പൊസ്തലന്‍ സഭയ്ക്ക് നല്‍കുന്ന ദാനങ്ങളെ ശരീര അവയവങ്ങളോട് താരതമ്യം ചെയ്തിരിക്കുന്നു. ശരീരത്തിലെ ഏത് ഭാഗമാണ് പ്രവചനവരത്തെ സൂചിപ്പിക്കുന്നത്?

ഒരു പ്രാവാചകനെ ദര്‍ശകന്‍ എന്നു പണ്ട് വിളിച്ചിരുന്നതുകൊണ്ട് (ഭാവിയെ കാണുന്നയാള്‍) ശരീരത്തിലെ കണ്ണ് പ്രവചനവരത്തെയാണ് കുറിക്കുന്നത്.

ഉത്തരം:   “പണ്ട് ഇസ്രായേലില്‍ ഒരുത്തന്‍ ദൈവത്തോട് ചോദിപ്പാന്‍ പോകുമ്പോള്‍ വരുവിന്‍ നാം ദര്‍ശകന്‍റെ അടുക്കല്‍ പോവുക എന്നു പറയും. ഇപ്പോള്‍ പ്രവാചകന്‍ എന്നു പറയുന്നവനെ അന്ന് ദര്‍ശകന്‍ എന്നു പറഞ്ഞുവന്നു.'' 1 ശമു. 9:9.

പ്രവചനവരം ഇല്ലാത്ത സഭ അന്ധത നിറഞ്ഞ സഭയാണ്.
പ്രവചനവരം ഇല്ലാത്ത സഭ അന്ധത നിറഞ്ഞ സഭയാണ്.

16. സഭയുടെ കണ്ണ് പ്രവചനവരം ആയിരിക്കുന്നതുകൊണ്ട് പ്രവചനവരം ഇല്ലാത്ത ഒരു സഭയുടെ അവസ്ഥ എന്തായിരിക്കും?

ഉത്തരം:   അത് അന്ധത നിറഞ്ഞ സഭയാണ് “കുരുടന്‍ കുരുടനെ വഴി നടത്തിയാല്‍ ഇരുവരും കുഴിയില്‍ വീഴും,'' എന്നു യേശു പറഞ്ഞത് തുടര്‍ന്നുവരുന്ന അപകടങ്ങളെ ഓര്‍ത്താണ്. മത്താ.15:14.

17. ക്രിസ്തു നല്‍കിയ എല്ലാ ദാനങ്ങളും ദൈവത്തിന്‍റെ ശേഷിപ്പ് സഭയ്ക്കുണ്ടോ?

17. ക്രിസ്തു നല്‍കിയ എല്ലാ ദാനങ്ങളും ദൈവത്തിന്‍റെ ശേഷിപ്പ് സഭയ്ക്കുണ്ടോ?

ഉത്തരം:   ഉണ്ട്. ദൈവത്തിന്‍റെ അന്ത്യകാല ശേഷിപ്പ് സഭ “ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി'' ഇരിക്കേണം എന്നു തിരുവെഴുത്തുകള്‍ വ്യക്തമായി പഠിപ്പിക്കുന്നതിന്‍റെ അര്‍ത്ഥം സഭയ്ക്ക് പ്രവചനവരം ഉള്‍പ്പടെ എല്ലാവരങ്ങളും ഉണ്ടെന്നാണ് (1 കൊരി. 1:5-8).


18. ദൈവത്തിന്‍റെ അന്ത്യകാലശേഷിപ്പ് ആയ ദൈവസഭയ്ക്ക് യേശുവിന്‍റെ സാക്ഷ്യം ഉണ്ടായിരിക്കും എന്ന് വെളിപ്പാട് 12:17 ല്‍ പറയുന്നു. വെളിപ്പാട് 19 : 10 പറയുന്നത് യേശുവിന്‍റെ സാക്ഷ്യം പ്രവചനത്തിന്‍റെ ആത്മാവാകുന്നു എന്നാണ്. സഭയ്ക്ക് ഒരു പ്രവാചകന്‍ ഉണ്ടായിരിക്കും എന്ന് നമുക്ക് അര്‍ത്ഥമാക്കാമോ?

ഉത്തരം:   അതെ. വെളിപ്പാട് 19:10 ല്‍ ദൂതന്‍ യോഹന്നാനോട് പറഞ്ഞത്, താന്‍ യോഹന്നാനും യേശുവിന്‍റെ സാക്ഷ്യമുള്ള സഹോദരന്മാര്‍ക്കും സഹഭൃത്യന്‍ ആകുന്നു എന്നാണ്. ഇതേ ദൂതന്‍ ഈ പ്രഖ്യാപനം യോഹന്നാനോട് ആവര്‍ത്തിക്കുന്നു (വെളി.22:9) “ഞാന്‍ നിന്റേയും നിന്‍റെ സഹോദന്മാരായ പ്രവാചകന്മാരുടെയും സഹഭൃത്യനത്രെ.'' ആദ്യം യേശുവിന്‍റെ സാക്ഷ്യമുള്ള സഹോദന്മാര്‍ എന്നു പറഞ്ഞു. ഇപ്പോള്‍ പ്രവാചകന്മാര്‍ എന്നു പറയുന്നത് ശ്രദ്ധിക്കുക സാക്ഷ്യമുള്ള സഹോദരനും പ്രവാചകനും ഒരേയാളാണെന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും.

പ്രവാചകന്‍റെ വാക്കുകള്‍ യേശു തന്‍റെ ജനങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക ദൂതുകള്‍ ആണ്.
പ്രവാചകന്‍റെ വാക്കുകള്‍ യേശു തന്‍റെ ജനങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക ദൂതുകള്‍ ആണ്.

19. യേശുവിന്‍റെ സാക്ഷ്യമെന്ന വാക്കുകള്‍ക്ക് മറ്റ് എന്ത് അര്‍ത്ഥം കൂടെയുണ്ട് ?

ഉത്തരം:   യേശുവിന്‍റെ സാക്ഷ്യം എന്നതിന്‍റെ അർത്ഥം ഒരു പ്രവാചകന്‍റെ വാക്കുകള്‍ യേശുവില്‍ നിന്നും ലഭിക്കുന്നു എന്നാണ്. ഒരു പ്രവാചകന്‍റെ വാക്കുകള്‍ നമുക്ക് വേണ്ടിയുള്ള യേശുവിന്‍റെ പ്രത്യേക ദൂതുകളായി നാം പരിഗണിക്കണം ( വെളി. 1 :1, ആമോസ്. 3:7). ഒരു പ്രവാചകനെ ഏതെങ്കിലും വിധത്തില്‍ നിന്ദിക്കുന്നത് തീര്‍ത്തും അപകടകരമാണ്. അത് പ്രവാചകന്മാരെ അയയ്ക്കുകയും നയിക്കുകയും ചെയ്യുന്ന യേശുവിനെ നിന്ദിക്കുന്നതിന് തുല്യമാണ്. “എന്‍റെ പ്രവാചകന്മാര്‍ക്ക് ഒരു ദോഷവും ചെയ്യരുത് എന്ന് ദൈവം മുന്നറയിപ്പ് നല്‍കുന്നെങ്കില്‍ യാതൊരു അതിശയവും ഇല്ല. (സങ്കീ. 105:15)


20. ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ഒരു യഥാര്‍ത്ഥ പ്രവാചകനുള്ള യോഗ്യതകള്‍ എന്തെല്ലാം?

ഉത്തരം:   ബൈബിള്‍ പ്രകാരം ഒരു യഥാര്‍ത്ഥ പ്രവാചകനെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ താഴെ നല്‍കുന്നു:

A. ഒരു വിശുദ്ധ ജീവിതം നയിക്കുന്നതാണ് (മത്താ. 7:15-20).

B. സേവനം ചെയ്യുന്നതിന് വേണ്ടി ദൈവം വിളിച്ച വ്യക്തിയാണ് (യെശ. 6:1-10).

C. ബൈബിളിന് യോജിക്കുന്ന കാര്യങ്ങള്‍ മാത്രം സംസാരിക്കുകയും എഴുതുകയും ചെയ്യുന്നു.(യിര. 1:5-10; ആമോസ് 7:14,15; യെശ. 8: 19, 20).

D. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം പ്രവചിക്കുന്നു. (ആവര്‍ത്ത. 18:20-22).

E. ദര്‍ശനങ്ങള്‍ ഉണ്ടാകും സംഖ്യ. 12:6.

21. ദൈവം തന്‍റെ അന്ത്യകാല ശേഷിപ്പ് സഭയിലേക്ക് ഒരു പ്രവാചകനെ അയച്ചിട്ടുണ്ടോ?

21. ദൈവം തന്‍റെ അന്ത്യകാല ശേഷിപ്പ് സഭയിലേക്ക് ഒരു പ്രവാചകനെ അയച്ചിട്ടുണ്ടോ?

ഉത്തരം:   അതെ അയച്ചിട്ടുണ്ട്. സംക്ഷിപ്തമായ ഒരു വിവരണം ഇവിടെ നല്കുന്നു:

ദൈവം ഒരു യവ്വനക്കാരിയെ വിളിക്കുന്നു
1840 ന്‍റെ തുടക്കത്തില്‍ രൂപം കൊണ്ട ദൈവത്തിന്‍റെ ശേഷിപ്പ് സഭയക്ക് നേതൃത്വം നല്‍കേണ്ടതിന്‍റെ ആവശ്യം നേരിട്ടതുകൊണ്ട്. ആമോസ് 3:7 പ്രകാരം ഹെലന്‍ ഹാര്‍മ്മന്‍ എന്ന ചെറുപ്പക്കാരിയെ ഒരു പ്രവാചകിയായിരിപ്പാന്‍ ദൈവം വിളിച്ചു. ഹെലന്‍ ആ വിളി സ്വീകരിച്ചു. ഹെലന് 9 വയസ്സ് പ്രായമുള്ളപ്പോള്‍ ഒരു അപകടത്തില്‍ പെട്ട് സാരമായ പരിക്കുകള്‍ സംഭവിച്ചിരുന്നതുകൊണ്ട് മൂന്നാം ക്ലാസ്സിലെ പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് സ്കൂള്‍ ജീവിതം നിറുത്തേണ്ടി വന്നു. തന്‍റെ പതിനേഴാം വയസ്സില്‍ വെറും 70 പൗണ്ട് മാത്രം ഭാരമുള്ളപ്പോള്‍ ആരോഗ്യനില കൂടുതല്‍ വഷളായി മരിക്കാന്‍ കാത്തിരിക്കുമ്പോഴാണ് ദൈവത്തിന്‍റെ വിളി ഉണ്ടാകുന്നത്.

അവര്‍ 70 വര്‍ഷം സേവനം അനുഷ്ഠിച്ചു.
ദൈവം തന്നെ ശാരീരികമായി ബലപ്പടുത്തുകയും വിനയപ്പെടുത്തുകയും ചെയ്യും എന്നു വിശ്വസിച്ചുകൊണ്ട് അവര്‍ ദൈവവിളി സ്വീകരിച്ചു. തന്‍റെ ആയുസിനോടുകൂടി 70 വര്‍ഷം കൂട്ടിച്ചേര്‍ത്ത് 87ാമത്തെ വയസ്സില്‍ ആണ് അവര്‍ മരിക്കുന്നത്. ബൈബിളിലേക്കും സൗജന്യ ദാനമായ യേശുവിന്‍റെ നീതിയിലേക്കും സഭാജനങ്ങളെ നയിക്കുന്നതാണ് തന്‍റെ ലക്ഷ്യവും പ്രവര്‍ത്തനവും എന്ന് അവര്‍ ഊന്നിപ്പറഞ്ഞു. പ്രവാചകന്മാരെ പരിശോധിപ്പാന്‍ ഈ പഠനസഹായിയില്‍ പറയുന്ന എല്ലാ പരിശോധനകളും

ഹെലന്‍റെ ജീവിതത്തിലും നിവൃത്തിയായി.

അവരുടെ തൂലികാ നാമവും പുസ്തകങ്ങളും.
ജയിംസ് വൈറ്റ് എന്ന സുവിശേഷകനെ വിവാഹം ചെയ്തതിനു ശേഷം എലെന്‍ ജി. വൈറ്റായി മാറി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രയോജനം ഉള്ള എഴുത്തുകാരില്‍ ഒരാളായിത്തീര്‍ന്നു അവർ. അവരുടെ പുസ്തകങ്ങള്‍ ലോകത്തെല്ലായിടത്തും വായിക്കപ്പെടുന്നു. ആരോഗ്യം, വിദ്യാഭ്യാസം, വര്‍ജ്ജനം, ക്രിസ്തീയഭവനം, മാതൃത്വവും പിതൃത്വവും, പ്രസിദ്ധീകരണവും എഴുത്തും, സാധുക്കളെ സഹായിക്കൽ, കാര്യവിചാരകത്വം, സുവിശേഷീകരണം, ക്രിസ്തീയ ജീവിതം, തുടങ്ങി അനേകം വിഷയങ്ങളെക്കുറിച്ച് അവര്‍ എഴുതുകയും വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു.

വിദ്യാഭ്യാസം എന്ന പുസ്തകം ആ രംഗത്ത് ഒരു വിലപ്പെട്ട പുസ്തകമാണ്. ഒരു മതേതര സര്‍വ്വകലാശാലയില്‍ ആ പുസ്തകം ഒരു പാഠ്യ പുസ്തകമായി ഉപയോഗിക്കുന്നു. കൊളമ്പിയ സര്‍വ്വകലാശാലയിലെ മുന്‍ വിദ്യാഭ്യാസ പ്രാഫസറായ ഡോക്ടര്‍ ഫ്ളോറന്‍സ് സ്ടെറ്റിമേയര്‍ പറയുന്നത് “വിദ്യാഭ്യാസ മണ്ഡലത്തില്‍ ഉപരിപഠനം നടത്തുന്നതിന് ആവശ്യമായ ഘടകങ്ങള്‍ ‘വിദ്യാഭ്യാസം’ എന്ന പുസ്തകത്തില്‍ അടങ്ങിയിട്ടുണ്ട്. അമ്പത് വര്‍ഷത്തിന് ശേഷം നടപ്പില്‍ വരുത്തേണ്ട കാര്യങ്ങള്‍ ഈ പുസ്തകത്തില്‍ ഉണ്ട്. “കൊര്‍ണേല്‍ സര്‍വ്വകലാശാലയിലെ മുന്‍ ന്യൂട്രീഷന്‍ പ്രാഫസറായിരുന്ന ഡോക്ടര്‍ ക്ലൈവ് മെക്കെ മിസ്സിസ്സ് വൈറ്റിന്‍റെ ആരോഗ്യ സംബന്ധമായ എഴുത്തുകളെക്കുറിച്ച് പറയുന്നത് “മിസ്സിസ്സ് വൈറ്റിന്‍റെ പുസ്തകങ്ങള്‍ പോഷക ആഹാരത്തെ കുറിച്ചുള്ള ഇന്നത്തെ ആധുനിക ഗവേഷണങ്ങള്‍ വരുന്നതിന് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതപ്പട്ടെതാണെങ്കിലും ഇതിനേക്കാള്‍ മെച്ചമായ ഒരു ഗൈഡ് ഇന്നും നിലവില്‍ ഇല്ല” എന്നാണ്. റേഡിയോവിലൂടെ വാര്‍ത്താ പ്രക്ഷേപണം നടത്തിയിരുന്നപ്പോള്‍ ഹെന്‍ട്രി പറയുന്നത്. “പോഷക ആഹാരത്തെക്കുറിച്ചു മിസ്സിസ്സ് വൈറ്റ് ആവിഷ്കരിച്ചിരിക്കുന്ന തത്വങ്ങള്‍ ഭൂരിപക്ഷവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നത് അവരുടെ പുസ്തകങ്ങള്‍ ഈ വിഷയത്തെക്കുറിച്ച് അഗാധമായ അറിവോടുകൂടി എഴുതപ്പട്ടെതിനെ കുറിക്കുന്നു.”

ലണ്ടനിലെ സ്റ്റേഷനേഷ്സ് ഹാള്‍ യേശുവിന്‍റെ ജീവ ചരിത്രപുസ്തകമായ The Desire of Ages നെ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും ശ്രേഷ്ഠ കൃതിയായി വിവരിക്കുന്നു. അത് ഹൃദയത്തെ സന്തോഷിപ്പിക്കുന്നതും ആത്മീയമായി നമ്മെ ഉയര്‍ത്തുന്നതും ആണ്. വിദഗ്ദ്ധന്മാര്‍ സമ്മതിക്കുന്നതിന് വളരെ മുമ്പ് തന്നെ ബുദ്ധിശക്തിയെക്കുറിച്ചുള്ള പഠനത്തില്‍ ഒരു വ്യക്തിയുടെ ഐ. ക്യൂ. വികസിപ്പിക്കാന്‍ കഴിയും എന്നവര്‍ പറഞ്ഞു. 1950 ല്‍ വൈദ്യശാസ്ത്രം അംഗീകരിക്കുന്നതിന് വളരെ മുമ്പ് 1905 ല്‍ ക്യാന്‍സര്‍ ഒരു സൂക്ഷ്മാണു അഥവാ ഒരു രോഗ വിഷാണു നിമിത്തമാണ് ഉണ്ടാകുന്നതെന്ന് പറയുകയുണ്ടായി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പരിഭാഷപ്പെടുത്തിയ പുസ്തകങ്ങളില്‍ മിസ്സിസ്സ് വൈറ്റിന്‍റെ പുസ്തകത്തിനാണ് നാലാം സ്ഥാനം. ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള മിസ്സിസ്സ് വൈറ്റിന്‍റെ പുസ്തകമായ Steps to Christ ,150 ല്‍ അധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി.

എല്ലന്‍ വൈറ്റിന് ധാരാളം ദര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഒരു യഥാര്‍ത്ഥ പ്രവാചകന്‍ ദര്‍ശനത്തില്‍ ആയിരിക്കുമ്പോള്‍ ബൈബിള്‍ നിര്‍ദ്ദേശിക്കുന്ന എല്ലാ യോഗ്യതകളും ഈ മഹതിയുടെ കാര്യത്തിലും നിറവേറിയിട്ടുണ്ട്.
എല്ലന്‍ വൈറ്റിന് ധാരാളം ദര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഒരു യഥാര്‍ത്ഥ പ്രവാചകന്‍ ദര്‍ശനത്തില്‍ ആയിരിക്കുമ്പോള്‍ ബൈബിള്‍ നിര്‍ദ്ദേശിക്കുന്ന എല്ലാ യോഗ്യതകളും ഈ മഹതിയുടെ കാര്യത്തിലും നിറവേറിയിട്ടുണ്ട്.

22. എലന്‍ വൈറ്റിന് ദര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

ഉത്തരം:   അതെ, ധാരാളം ദര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില ദര്‍ശനങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടായിട്ടുള്ളതും ചിലത് 6 മണിക്കൂര്‍ വരെ നീണ്ടുനില്കുന്നതും ആയിരുന്നു. ദര്‍ശനത്തെകുറിച്ച് പഠനസഹായി 21 ല്‍ ബൈബിള്‍ പറയുന്ന മാതൃക പ്രാകാരമായിരുന്നു ഈ ദര്‍ശനങ്ങള്‍.


23. എലന്‍ വൈറ്റിന്‍റെ വാക്കുകള്‍ ബൈബിളിന്‍റെ ഭാഗമാണോ അതോ ബൈബിളിനോട് കൂട്ടിച്ചേര്‍ത്തതാണോ?

ഉത്തരം:   അല്ല. ഉപദേശങ്ങള്‍ ബൈബിളില്‍ നിന്ന് മാത്രമാണ് വരുന്നത്. യേശുക്രിസ്തുവിന്‍റെ സ്നേഹത്തെക്കുറിച്ചും അവന്‍റെ പെട്ടെന്നുള്ള വരവിനെക്കുറിച്ചും ഊന്നിപ്പറയുക എന്നുള്ളതാണ് ഒരു അന്ത്യകാല പ്രവാചകി എന്ന നിലയില്‍ അവരുടെ ലക്ഷ്യം. യേശുവിനെ ആരാധിച്ച് അവന്‍റെ സൗജന്യദാനമായ നീതിയെ സ്വീകരിപ്പാന്‍ അവര്‍ ജനത്തെ ആഹ്വാനം ചെയ്തു. അവര്‍ അന്ത്യകാലത്തേയ്ക്കുള്ള ബൈബിള്‍ പ്രവചനത്തിലേക്ക് പ്രത്യേകിച്ച് മൂന്ന് ദൂതന്മാരുടെ ദൂതുകളിലേക്ക് ജനങ്ങളുടെ ശ്രദ്ധയെ തിരിക്കുകയുണ്ടായി (വെളി. 14:6-14) പ്രത്യാശയുടെ ഈ ദൂത് എത്രയും പെട്ടെന്ന് സ്വീകരിച്ച് ലോകമെമ്പാടും വിളിച്ചറിയിക്കാന്‍ അവര്‍ ജനങ്ങളെ ആഹ്വാനം ചെയ്തു.


24. വേദപുസ്തകവുമായി യോജിച്ചാണോ എലന്‍ വൈറ്റ് സംസാരിച്ചത്?

ഉത്തരം:   അതെ തിരുവെഴുത്തുകളുമായി യോജിച്ചായിരുന്നു മിസ്സിസ്സ് വൈറ്റ് എഴുതിയത് ജനങ്ങളെ ബൈബിളിലേക്ക് നയിക്കുക എന്നുള്ളതായിരുന്നു അവരുടെ മുഖ്യലക്ഷ്യം. അവരുടെ വാക്കുകള്‍ ഒരിക്കലും വേദപുസ്തകത്തെ എതിര്‍ക്കുന്നില്ല.


25. മിസ്സിസ്സ് വൈറ്റിന്‍റെ എഴുത്തുകള്‍ മനസ്സിലാക്കാതെ ഞാന്‍ എങ്ങനെയാണ് അവരെ യഥാര്‍ത്ഥ പ്രവാചകി ആയി അംഗീകരിക്കുന്നത്?

ഉത്തരം:   ദൈവദാസി എഴുതിയിരിക്കുന്നത് വായിക്കാതെ നിങ്ങള്‍ക്ക് അപ്രകാരം കഴിയുകയില്ല. 1) ഒരു പ്രവാചകനെ പരിശോധിക്കാനുള്ള യോഗ്യതകള്‍ മിസ്സിസ്സ് വൈറ്റില്‍ നിറവേറിയിരിക്കുന്നതായി നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും 2) സഹോദരി വൈറ്റ് ഒരു പ്രവാചകന്‍റെ ജോലിയാണ് ചെയ്തത് 3) ദൈവത്തിന്‍റെ അന്ത്യകാല സഭയ്ക്ക് ഒരു പ്രവാചകനെ തീര്‍ച്ചയായും ആവശ്യമുണ്ട്. സഹോദരി വൈറ്റിന്‍റെ ഒരു പുസ്തകം കണ്ടെത്തി വായിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് ശുപാര്‍ശചെയ്യുന്നു. യുഗങ്ങളുടെ പ്രത്യാശ (Desire of Ages) എന്ന പുസ്തകം വാങ്ങി വായിക്കുന്നത് നല്ലതാണ്. ഈ പുസ്തകം വായിക്കുമ്പോള്‍ അത് നിങ്ങളെ കര്‍ത്താവിങ്കലേക്കും ബൈബിളിലേക്കും ആകര്‍ഷിക്കുന്നുണ്ടോ എന്ന് നിങ്ങളോട് തന്നെ ചോദിക്കുക. ഇത് നിങ്ങള്‍ക്ക് വേണ്ടി എഴുതപ്പെട്ടതാണ്. ഇത് നിങ്ങളെ പൂര്‍ണ്ണമായും സ്വാധീനിക്കുന്ന പുസ്തകമാണെന്ന് കണ്ടെത്താന്‍ കഴിയും.


26. ഒരു പ്രവാചകനെക്കുറിച്ച് പൗലൊസ് അപ്പൊസ്തലന്‍ പറയുന്ന മൂന്ന് ആജ്ഞകള്‍ ഏതെല്ലാം?

ഉത്തരം:   “പ്രവചനം തുച്ഛീകരിക്കരുത്, സകലവും ശോധന ചെയ്ത് നല്ലതു മുറുകെ പിടിപ്പിൻ.'' 1 തെസ്സ 5:20,21. ഒരു പ്രവാചകനെ തുച്ഛീകരിക്കുകയോ അവഗണിക്കുകയോ ചെയ്യരുതെന്ന് അപ്പൊസ്തലനായ പൗലൊസ് നമ്മോട് പറയുന്നു. എന്നാല്‍ പ്രവാചകന്‍ പറയുന്ന വാക്കുകളെ ബെബിളുമായി സൂക്ഷ്മമായി പരിശോധിച്ച് നോക്കണമെന്ന് അപ്പൊസ്തലന്‍ നമ്മോട് നിര്‍ദ്ദേശിക്കുന്നു. ഒരു പ്രവാചകന്‍റെ വാക്കും പ്രവര്‍ത്തികളും വേദപുസ്തകത്തിനനുസൃതമാണെങ്കില്‍ നാം അദ്ദേഹത്തിന് ചെവികൊടുക്കണം. തന്‍റെ അന്ത്യകാല സഭയോട് യേശു ആവശ്യപ്പെടുന്ന കാര്യം ഇത് തന്നെയാണ്.


27. ഒരു യഥാര്‍ത്ഥ പ്രവാചകന്‍റെ വാക്കുകളും ഉപദേശങ്ങളും നാം തള്ളിക്കളയുമ്പോൾ യേശു അതു കണക്കിടുന്നതെങ്ങനെ?

ഉത്തരം:   ഒരു യഥാര്‍ത്ഥ പ്രവാചകന്‍റെ വാക്കുകള്‍ നാം നിരസിക്കുമ്പോൾ ദൈവത്തിന്‍റെ ആലോചനയെ നിരസിക്കുന്നതായി ദൈവം കാണുന്നു. (ലൂക്കൊ 7:28-30). തന്‍റെ പ്രവാചകന്മാരെ വിശ്വസിക്കുന്നതിലൂടെയാണ് ആത്മീയ വര്‍ദ്ധനവ് ഉണ്ടാകുന്നത് എന്ന് കര്‍ത്താവ് വ്യക്തമാക്കുന്നു (2 ദിന. 20:20).


28. അന്ത്യകാല പ്രവാചകന്മാര്‍ക്ക് പുതിയ ഉപദേശങ്ങള്‍ സ്ഥാപിക്കാന്‍ അധികാരം ഉണ്ടോ? അതോ ഉപദേശങ്ങള്‍ ബൈബിളില്‍ നിന്നും മാത്രമാണോ വരുന്നത്?

ഉത്തരം:   പുതിയ ഉപദേശങ്ങള്‍ സ്ഥാപിക്കാനുള്ള അധികാരം അന്ത്യകാല പ്രവാചകന്മാര്‍ക്ക് ഇല്ല (വെളി. 22:18,9) എല്ലാ ഉപദേശത്തിന്‍റെയും അടിസ്ഥാനം ബൈബിള്‍ മാത്രമാണ്. പ്രവാചകന്മാരുടെ പ്രവര്‍ത്തനങ്ങൾ:-.

A. പഴയ നിയമ കാലത്തെ ഉപദേങ്ങളുടെ പുതിയ മുഖങ്ങള്‍ പ്രവാചകന്മാര്‍ ചൂണ്ടിക്കാണിക്കാതെ നമുക്ക് വ്യക്തമാകുകയില്ല (ആമോസ് 3:7).

B. യേശുവും ആയിട്ട് അടുത്തു നടക്കുന്നതിനും ദൈവവചനം ആഴമായി പഠിക്കുന്നതിനും ദൈവജനത്തെ സഹായിക്കുന്നു.

C. മനസ്സിലാക്കാൻ വിഷമകരമായതോ അല്ലെങ്കിൽ നാം ശ്രദ്ധിക്കാത്തതോ ആയ തിരുവചന ഭാഗങ്ങള്‍ ഗ്രഹിക്കുന്നതിന് ദൈവജനത്തെ സഹായിക്കുകയും ഇത് മുഖാന്തരം നമ്മുടെ ജീവിതത്തിന് സന്തോഷം ലഭ്യമാക്കുകയും ചെയ്യുന്നു.

D. മതഭ്രാന്തില്‍ നിന്നും വഞ്ചനയില്‍ നിന്നും ആത്മീയ മയക്കത്തില്‍ നിന്നും ദൈവജനത്തെ സംരക്ഷിക്കുന്നു.

E. ദിവസംതോറും പത്രങ്ങളില്‍ വരുന്ന സംഭവങ്ങളിലൂടെ നിറവേറിക്കൊണ്ടിരിക്കുന്ന അന്ത്യകാല പ്രവചനങ്ങള്‍ക്ക് പെട്ടെന്ന് പുതിയ അര്‍ത്ഥം ലഭിക്കുന്നു. ഈ പ്രവചനങ്ങള്‍ മനസ്സിലാക്കുന്നതിന് ദൈവജനത്തെ സഹായിക്കുന്നു.

F. ക്രിസ്തുവിന്‍റെ സുനിശ്ചിതമായ വീണ്ടും വരവും ലോകാവസാനവും ഗ്രഹിക്കാന്‍ ദൈവജനത്തെ സഹായിക്കുന്നു.

യേശുവിന്‍റെ ആഴമേറിയ സ്നേഹം, പുതിയ ബൈബിള്‍ വിസ്മയങ്ങൾ, ബൈബിള്‍ പ്രവചനങ്ങള്‍ ഇവ ഗ്രഹിക്കുന്നതിന് ദൈവത്തിന്‍റെ അന്ത്യകാല പ്രവാചകന്മാരെ ശ്രദ്ധിക്കുക. നിങ്ങളുടെ ജീവിതത്തിന് മഹത്വകരമായ പുതിയ മാനങ്ങള്‍ ലഭിക്കുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടും. പ്രവചന ദൂതുകളിലൂടെ അന്ത്യസഭയെ അനുഗ്രഹിക്കാം എന്നു യേശു വാഗ്ദാനം ചെയ്തിട്ടുള്ളതു് ഓര്‍ക്കുക. ദൈവത്തിന് സ്തോത്രം! തന്‍റെ ജനത്തിന് ചെയ്തു കൊടുപ്പാന്‍ സ്വര്‍ഗ്ഗം ചിന്തിക്കുന്നത് യേശു നമുക്ക് വേണ്ടി നിവര്‍ത്തിക്കുന്നു. തന്‍റെ ജനത്തെ രക്ഷിച്ചു തന്‍റെ മഹത്വകരമായ നിത്യരാജ്യത്തിലേക്ക് കൊണ്ടുപോകാന്‍ യേശു ആഗ്രഹിക്കുന്നു. കര്‍ത്താവിനെ അനുഗമിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള പ്രവേശനം ലഭിക്കുന്നു. മത്താ. 19:27-29.


29. സഹോദരി വൈറ്റിന്‍റെ എഴുത്തുകള്‍ ദൈവവചനവുമായി പരിശോധിച്ചു നോക്കി അത് ബൈബിളുമായി യോജിക്കുന്നതാണെങ്കില്‍ കര്‍ത്താവിന്‍റെ ദാസിയുടെ ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ നിങ്ങള്‍ ഒരുക്കമാണോ?

ഉത്തരം:   


ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ

1. ഒരു പ്രവാചകന്‍ ഇല്ലാതിരുന്നാല്‍ ആ സഭയ്ക്ക് എന്തു സംഭവിക്കും?


“വെളിപ്പാട് (പ്രവചനം) ഇല്ലാത്തിടത്തു ജനം മര്യാദവിട്ട് നടക്കുന്നു. ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാന്‍.'' സദൃ. 29:18. ഉപദേശിക്കുന്നതിനും സഹായിക്കുന്നതിനും യേശുവിങ്കലേക്കും തിരുവചനത്തിലേക്കും നയിക്കുന്നതിനും ഒരു പ്രവാചകന്‍ ഇല്ലാത്ത സഭ ദിക്ക് അറിയാതെ ഉഴലുകയും അവസാനം നശിക്കുകയും ചെയ്യും. (സങ്കീ. 74:9)

2. ഈ കാലത്തിനും യേശുവിന്‍റെ വീണ്ടും വരവിനും ഇടയ്ക്ക് ഇനിയും യഥാര്‍ത്ഥ പ്രവാചകന്മാര്‍ എഴുന്നേല്ക്കും എന്നു നിങ്ങള്‍ ചിന്തിക്കുന്നുവോ?


യോവേല്‍ പ്രവചന വെളിച്ചത്തില്‍ ഇത് തീര്‍ച്ചയായും സംഭവ്യമാണ്. (യോവേല്‍ 2:28-32) എന്നാല്‍ അന്ത്യകാലത്ത് കള്ളപ്രവാചകന്മാര്‍ എഴുന്നേല്ക്കും എന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നു (മത്താ. 7:15; 24:11, 24). ബൈബിളിന്‍റെ വെളിച്ചത്തില്‍ പ്രവാചകന്മാരെ പരിശോധിക്കണം, അവര്‍ യഥാര്‍ത്ഥപ്രവാചകരെങ്കില്‍ അവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കണം, അല്ലെങ്കില്‍ തള്ളിക്കളയണം. (യെശ.8:19, 20; 2 തിമ. 2:15) ഒരു യഥാര്‍ത്ഥ പ്രവാചകനെ തിരിച്ചറിയാന്‍ ബൈബിള്‍ നിര്‍ദ്ദേശിക്കുന്ന യോഗ്യതകള്‍ അനുസരിച്ച് ഒരു പ്രവാചകന്‍റെ ആവശ്യം എപ്പോഴാണ് വേണ്ടത് എന്നും ദൈവത്തിന് അറിയാം. ഈജിപ്റ്റില്‍ നിന്നും തന്‍റെ ജനത്തെ വിടുവിക്കുന്നതിന് ദൈവം ഒരു പ്രവാചകനെ (മോശയെ) അയച്ചു (ഹോശേയ 12:13).

യേശുവിന്‍റെ ഒന്നാം വരവില്‍ ജനങ്ങളെ ഒരുക്കുന്നതിന് ദൈവം യോഹന്നാന്‍ സ്നാപകന്‍ എന്ന പ്രവാചകനെ അയച്ചു. (മര്‍ക്കൊ1:1-8) ദൈവം ഈ അന്ത്യകാലത്തേയ്ക്കും പ്രവചനദൂതുകള്‍ വാഗ്ദത്തം ചെയ്യുന്നു. നമ്മെ ശക്തിപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതിനും കര്‍ത്താവിനെപ്പോലെ കുറ്റമറ്റവരായി അവന്‍റെ വരവിങ്കല്‍ തികഞ്ഞവരായി കാണപ്പെടുന്നതിനുമായി തന്‍റെ പ്രവാചകന്മാര്‍ മുഖാന്തരം തിരുവചന സത്യങ്ങളും നിര്‍ണ്ണായക ബൈബിള്‍ പ്രവചനങ്ങളും നമുക്ക് നല്കുന്നു. ഒരു പ്രവാചകന്‍റെ സഹായമില്ലാതെ പലരും വിശ്വാസത്യാഗത്താലും ആത്മീയ ഉറക്കത്താലും ധൃതിപിടിച്ച ജീവിതത്താലും നഷ്ടപ്പടുന്നു. അതുകൊണ്ട് പ്രവാചക ദൂതുകളെ നമുക്ക് സ്വാഗതം ചെയ്യാം, അവരെ നമ്മുടെ നന്മയ്ക്ക് വേണ്ടി അയച്ചു തന്നതിന് ദൈവത്തെ സ്തുതിക്കാം.

3. ഇന്ന് പല സഭകള്‍ക്കും പ്രവചന വരം ഇല്ലാത്തത് എന്തുകൊണ്ടാണ്?


ദൈവ കല്പന അനുസരിക്കുന്നവരുടെ ഇടയിലേക്കാണ് ദൈവം സാധാരണ പ്രവാചകനെ അയക്കുന്നത്. വിലാപങ്ങള്‍ 2:9 ശ്രദ്ധിക്കുക. “അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയില്‍ ഇരിക്കുന്നു. അവളുടെ പ്രഭുക്കന്മാര്‍ക്ക് യഹോവയിങ്കല്‍ നിന്നു ദര്‍ശനം ഉണ്ടാകുന്നതുമില്ല.'' താഴെപ്പറയുന്ന വാക്യങ്ങള്‍ പരിശോധിക്കുക. യെഹെ. 7:26; യിര. 26: 4-6; യെഹെ. 20:12-16; സദൃ. 29:18) ദൈവത്തിന്‍റെ കല്പനയോട് ജനം അനാദരവ് കാണിക്കുമ്പോള്‍ ദൈവം ഒരു പ്രവാചകനേയും അയയ്ക്കുന്നില്ല എന്നു ഈ വാക്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. നാം യഹോവയുടെ കല്പനകളെ അനുസരിക്കുമ്പോള്‍ ദൈവം നമ്മെ സഹായിക്കുന്നതിനും ധൈര്യപ്പെടുത്തുന്നതിനും വേണ്ടി തന്‍റെ പ്രവാചകന്മാരെ അയക്കുന്നതാണ്. അതുകൊണ്ട് ഈ അന്ത്യകാലത്ത് തന്‍റെ ശേഷിപ്പ് ജനം ദൈവ കല്പന അനുസിരിക്കുന്നതിനാല്‍ ഒരു പ്രവാചകനെ അയയ്ക്കേണ്ട സമയം ഇപ്പോള്‍ ആണ്. ദൈവം തക്കസമയത്ത് തന്നെ ഒരാളെ അയച്ചിരിക്കുന്നു.

4. പ്രവചനവരം എനിക്ക് പ്രയോജനപ്പെടുന്നതിന് ഞാന്‍ എന്തുചെയ്യണം?


കര്‍ത്താവിന്‍റെ വരവിന് വേണ്ടി നിങ്ങളെ ഒരുക്കുന്നതിനും സംരക്ഷിക്കുന്നതിനും ആയി പ്രവാചകന്മാരുടെ എഴുത്തുകള്‍ നിങ്ങള്‍ പഠിക്കുകയും അതിനെ പ്രാര്‍ത്ഥനയോടെ കൈകൊള്ളുകയും ചെയ്യുമ്പോള്‍ പ്രവചന വരം നിങ്ങളുടെ ജീവിതത്തില്‍ പ്രയോജനം ചെയ്യുന്നതാണ്. “ഞാന്‍ എന്‍റെ ദൈവത്തിന്......... എപ്പോഴും സ്തോത്രം ചെയ്യുന്നു. ഇങ്ങനെ നിങ്ങള്‍ ഒരു കൃപാവരത്തിലും കുറവില്ലാത്തരായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷത കാത്തിരിക്കുന്നു. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാളില്‍ കുറവില്ലാത്തവരായിരിക്കേണ്ടതിന്നു അവന്‍ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.'' 1 കൊരി. 1: 4-8.

5. പ്രവചനവരമോ അതോ അന്യഭാഷാവരമോ ഇതില്‍ ഏത് വരത്തിനാണ് ദൈവത്തിന്‍റെ അന്ത്യകാല ശേഷിപ്പ് സഭയില്‍ സ്ഥാനം?


പ്രവചനവരത്തിനു് മുഖ്യസ്ഥാനമാണുള്ളത്. 1 കൊരി. 12:28 ല്‍ വരങ്ങളുടെ കൂട്ടത്തില്‍ പ്രവചനവരത്തിനു രണ്ടാമതാണ് സ്ഥാനം, എന്നാല്‍ ഭാഷാവരം അവസാനം പറഞ്ഞിരിക്കുന്നു. പ്രവചന വരം ഇല്ലാത്ത സഭ ഇരുട്ടില്‍ ആണ് കഴിയുന്നത്. അന്ധതയുടെ അപകടത്തില്‍ കഴിയുന്നതിനെക്കുറിച്ച് യേശു തന്‍റെ അന്ത്യകാല സഭയ്ക്ക് മുന്നറിയിപ്പ് നല്കുന്നു, കാഴ്ച പ്രാപിക്കുന്നതിന് വേണ്ടി കണ്ണില്‍ എഴുതാന്‍ ലേപം വാങ്ങിക്കൊള്ളുവാന്‍ ഉപദേശിക്കുന്നു. (വെളി. 3:17,18) സഭയ്ക്ക് എല്ലാ ദാനങ്ങളും നല്‍കുന്ന പരിശുദ്ധാത്മാവിനെയാണ് ലേപനം കുറിക്കുന്നത് (1 യോഹ.2:20, 27; യോഹ. 14:26; 1 കൊരി. 12:4, 7:11). ദൈവം അയച്ചിരിക്കുന്ന പ്രവാചകന്‍റെ വാക്കുകള്‍ അനുസരിക്കുന്ന ജനം ദൈവവചനം ശരിയായി മനസ്സിലാക്കി അനിശ്ചിതത്വത്തില്‍ നിന്നും കലക്കത്തില്‍ നിന്നും ഒഴിഞ്ഞിരിക്കുന്നതാണ്.

6. എല്ലാഉപദേശങ്ങളുടേയും ഉറവിടമായും ക്രിസ്തീയജിവിതത്തിന്‍റെ വഴികാട്ടിയായും ഞാന്‍ ബൈബിളിനെ- ബൈബിളിനെ മാത്രം വിശ്വസിക്കുന്നു. അതുകൊണ്ട് ഈ ആധുനിക കാലത്തുള്ള സകല പ്രവാചകന്മാരെയും ഞാന്‍ നിരസിക്കുന്നു.


ക്രിസ്തീയ ഉപദേശത്തിന്‍റെ ഉറവിടമായ ബൈബിളിനെ നിങ്ങള്‍ വിശ്വസിക്കുന്നത് ശരിയായ തീരുമാനമാണ്. എന്നാല്‍ ബൈബിള്‍ ചില വ്യക്തമായ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നതു നിങ്ങള്‍ ദയവായി ഓര്‍ക്കുക:

A. അവസാനകാലംവരെയും പ്രവചനവരം ദൈവത്തിന്‍റെ സഭയില്‍ ഉണ്ടായിരിക്കുന്നതാണ്. (എഫെ. 4:11,13).

B. യേശുവിന്‍റെ അന്ത്യകാല സഭയ്ക്ക് പ്രവചന വരം ഉണ്ടായിരിക്കുന്നതാണ്(വെളി. 12:17; 19:10; 22:9).

C. പ്രവാചകന്‍റെ ഉപദേശം നിരസിക്കുന്നത് ദൈവത്തിന്‍റെ ആലോചന നിരസിക്കുന്നതുപോലെയാണ് ലൂക്കൊ. 7:28-30).

D. പ്രവാചകന്മാര്‍ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും വേദപുസ്തകത്തിന് അനുസൃതമാണെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ അവരുടെ വാക്കുകള്‍ കൈക്കൊള്ളാന്‍ നമുക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നു (1 തെസ്സ 5:20,21).

ബൈബിളില്‍ മാത്രം വിശ്വാസം അര്‍പ്പിക്കുന്ന ജനം പ്രവാചന്മാരെ കുറിച്ചുള്ള വേദപുസ്തക ഉപദേശം കൈക്കൊള്ളേണ്ടതാണ്. യഥാര്‍ത്ഥ പ്രവാചകന്മാര്‍ വേദപുസ്കത്തിനനുസൃതമായി മാത്രമെ സംസാരിക്കുകയുള്ളു. ദൈവവചനത്തെ എതിര്‍ക്കുന്നവര്‍ വ്യാജന്മാരാണ്, അവരെ തള്ളിക്കളയണം. പ്രവാചകന്മാരെ ശ്രദ്ധിച്ച് ദൈവവചനപ്രകാരം പരിശോധിക്കാന്‍ ഞാന്‍ തയ്യാറാകാതിരുന്നാല്‍ ഞാന്‍ എന്‍റെ വിശ്വാസം ബൈബിളില്‍ അര്‍പ്പിക്കുന്നില്ല, ഇത് മുഖാന്തരം ഞാന്‍ കുറ്റക്കാരനായിത്തീരും.


പാഠസംഗ്രഹ ചോദ്യങ്ങൾ

1. താഴെ കൊടുത്തിരിക്കുന്നവയില്‍ ഒരേ അര്‍ത്ഥമുള്ളത് ദയവായി പരിശോധിക്കുക (4)


_____   യേശുവിന്‍റെ സാക്ഷ്യം.
_____   ഭാഷാവരം.
_____   പ്രവചനത്തിന്‍റെ ആത്മാവ്.
_____   ആഭിചാരകന്മാരുടെ പ്രവചനങ്ങള്‍.
_____   പ്രവചന വരം.
_____   മരിച്ചവരുടെ ആത്മാക്കളുമായി സംസാരിക്കുന്നു.
_____   പ്രവാചകന്മാര്‍ സഭയ്ക്ക് വേണ്ടി സംസാരിക്കുന്നു.

2. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ പ്രവചനവരം ദൈവം നല്കിയിട്ടുണ്ടോ?


_____   അതെ.
_____   ഇല്ല.

3. എഫെസ്യര്‍ നാലാം അദ്ധ്യായപ്രകാരം കര്‍ത്താവ് തന്‍റെ സ്വര്‍ഗ്ഗാരോഹണസമയത്ത് സഭയ്ക്ക് നല്‍കിയ 5 വരങ്ങള്‍ ഏതെല്ലാം?


_____   പ്രവാചകന്മാർ.
_____   ഉപദേഷ്ടാക്കന്മാർ.
_____   പാടാനുള്ള വരം.
_____   സാധുക്കളെ സഹായിക്കുക.
_____   ഇടയന്മാർ.
_____   അപ്പൊസ്തലന്മാർ.
_____   സാക്ഷീകരണം.
_____   സുവിശേഷങ്ങൾ.

4. പ്രവചനവരം ഉള്‍പ്പടെയുള്ള 5 വരങ്ങള്‍ എത്രകാലം സഭയില്‍ നിലനില്ക്കും? (1)


_____   പുതിയ നിയമ സഭയിലെ പ്രവാചകന്മാര്‍ ജീവിച്ചിരുന്ന കാലം വരെ.
_____   ന്യായവിധി ആരംഭിക്കുന്നതുവരെ.
_____   ലോകാവസാനം വരെ.

5. ബൈബിള്‍ പ്രകാരം ഒരു പ്രവാചകന്‍ ദര്‍ശനത്തില്‍ ആയിരിക്കുമ്പോള്‍ ആ വ്യക്തിയില്‍ ദൃശ്യമാകുന്ന എതെല്ലാം കാര്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത് (5)


_____   അന്യഭാഷയില്‍ സംസാരിക്കും.
_____   ദര്‍ശനസമയത്ത് സംസാരിക്കുകയില്ല.
_____   കണ്ണു തുറന്നിരിക്കും.
_____   മിക്കവാറും ഭീകരത അനുഭപ്പെടും.
_____   ശ്വാസം ഇല്ല.
_____   ദര്‍ശനത്തില്‍ ആയിരിക്കുമ്പോള്‍ ചിലപ്പോള്‍ സംസാരിക്കും.
_____   ചുറ്റുപാടും നടക്കുന്ന ഒരു കാര്യങ്ങളും അറിയുകയില്ല.
_____   അമാനുഷിക ശക്തി ലഭിക്കും.

6. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഒരാള്‍ യഥാര്‍ത്ഥ പ്രവാചകന്‍ ആണെന്നുള്ളതിന്‍റെ ലക്ഷണമാണ്.


_____   അതെ.
_____   അല്ല.

7. ഒരാള്‍ ദൈവത്തില്‍ നിന്നും വന്ന പ്രവാചകന്‍ ആണെന്ന് എനിക്കു തിരിച്ചറിയാന്‍ കഴിയുന്നത്? (1)


_____   ദയവോടും കൃപയോടും കൂടെ ഇടപെടുന്നു.
_____   വിസ്മയകരമായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
_____   ഉജ്ജ്വലമായ പ്രഭയുണ്ടായിരിക്കും.
_____   ബൈബിള്‍ നല്ലതുപോലെ അറിയാം എന്നു തോന്നും.
_____   മുഖം യേശുവിനെപ്പോലെ ആയിരിക്കും.
_____   ജീവിതവും സംസാരവും ബൈബിളിന് അനുസൃതമായിരിക്കും.

8. താഴെപ്പറയുന്നവരില്‍ ആരെയാണ് ബൈബിള്‍ കുറ്റം വിധിക്കാത്തത്? (1)


_____   ഭാവി ഫലം പറയുന്നവര്‍.
_____   വെളിച്ചപ്പാടന്മാരും വെളിച്ചപാടത്തികളും.
_____   ജോത്സ്യന്മാര്‍.
_____   ആഭിചാരക്കാര്‍.
_____   മന്ത്രവാദികള്‍.
_____   മരിച്ചവരുടെ ആത്മാക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍.
_____   ബൈബിളിനു അനുസൃതമായി സംസാരിക്കുകയും ജീവിക്കുകയും ചെയ്യുന്നവര്‍.

9. സഭയെ സ്നേഹിക്കുക എന്നുള്ളതാണ് ഒരു പ്രവാചകന്‍റെ മുഖ്യജോലി?


_____   അതെ.
_____   അല്ല.

10. ഒരു യഥാര്‍ത്ഥ പ്രവാചകന്‍ ഇല്ലാത്ത ഒരു സഭയ്ക്കും ദൈവത്തിന്‍റെ സത്യസഭയായിരിക്കാന്‍ കഴിയുകയില്ല (1)


_____   ശരിയാണ്.
_____   തെറ്റാണ്.

11. ശരീരത്തിലെ ഏത് അവയവമാണ് പ്രവാചകനെ സൂചിപ്പിക്കുന്നത്? (1)


_____   വായ്.
_____   കൈകള്‍.
_____   കാലുകള്‍.
_____   ചെവി.
_____   കണ്ണ്.

12. യേശുവിന്‍റെ വീണ്ടും വരവിന് മുമ്പ് ഇനിയും യഥാര്‍ത്ഥ അന്ത്യകാല പ്രവാചകന്മാര്‍ പ്രത്യക്ഷപ്പെടും (1)


_____   അതെ.
_____   അല്ല.

13. ബൈബിള്‍ - ബൈബിള്‍ മാത്രമാണ് നമുക്ക് ആധാരം എന്ന് വിശ്വസിക്കുന്നവര്‍ ഒരു യഥാര്‍ത്ഥ പ്രവാചകനെ അംഗീകരിക്കുന്നതാണ്. (1)


_____   അതെ.
_____   ഇല്ല.

14. 1 തെസ്സ 5:20-21 പ്രകാരം പ്രവചനത്തെക്കുറിച്ച് ബൈബിള്‍ പറയുന്ന മൂന്ന് കാര്യങ്ങള്‍ എന്തെല്ലാം?(3)


_____   പ്രവാചകന്മാരെയോ പ്രവചനത്തെയോ തുച്ഛീകരിക്കരുത്.
_____   എല്ലാ പ്രവാചകന്മാരേയും അംഗീകരിക്കുക.
_____   പ്രവാചകന്‍റെ വാക്കുകളും പ്രവർത്തനങ്ങളും ബൈബിൾ പ്രകാരമാണോയെന്നു നോക്കുക.
_____   തങ്ങള്‍ ശരിയായ പ്രാവാചകന്മാരാണോ എന്ന് അവരോട് ചോദി‍ക്കും.
_____   നല്ലതിനെ ഒക്കെയും മുറുകെ പിടിച്ച് കൊള്‍ക.
_____   എല്ലാ പ്രാവചകന്മാരെയും നിരസിക്കുക.

15. നാം ഒരു യഥാര്‍ത്ഥ പ്രവാചകന്‍റെ ഉപദേശം നിരസിക്കുന്നത് ദൈവത്തിന്‍റെ ആലോചന നിരസിക്കുന്നതുപോലെയാണ് (1)


_____   അതെ.
_____   അല്ല.

16. ബൈബിളില്‍ ഇല്ലാത്ത പുതിയ ഉപദേശങ്ങള്‍ യഥാര്‍ത്ഥ അന്ത്യകാല പ്രവാചകന്മാര്‍ പഠിപ്പിക്കുന്നു (1)


_____   അതെ.
_____   ഇല്ല.

17. എല്ലാ സഭകള്‍ക്കും ഒരു യഥാര്‍ത്ഥ പ്രവാചകന്‍ ഇല്ലാത്തത് എന്തുകൊണ്ടാണ്? (1)


_____   അവര്‍ പ്രവാചകന്മാരെ വിശ്വസിക്കാത്തതുകൊണ്ട്.
_____   അവര്‍ ദൈവത്തിന്‍റെ എല്ലാ കല്പനകളും അനുസരിക്കാത്തതുകൊണ്ട്.
_____   ഒരു പ്രവാചകന്‍ ഇല്ലാതെ തന്നെ അവര്‍ക്ക് എല്ലാ സത്യങ്ങളും ഉള്ളതിനാല്‍.

18. ദര്‍ശനം ഇല്ലാത്തിടത്ത് ജനം നശിക്കുകയാണ്. (1)


_____   ശരിയാണ്.
_____   തെറ്റാണ്.

19. പ്രവചനവരം ഇല്ലാത്തിടത്ത് സഭയ്ക്ക് അന്ധത പിടിച്ചിരിക്കുകയാണ് (1)


_____   അതെ.
_____   ഇല്ല.

Free Bible School

Bible School
Enroll in our Free Online Bible School Today!
Start your first lesson now!


Christian Hymns



Freebie!

Ultimate Resource
Request your free book, Ultimate Resource, today and learn how to study the Bible
Get It Now!


Back To Top