Bible Universe » Bible Study Guides

separator

വേറൊരു സ്ത്രീ

വേറൊരു സ്ത്രീ
പരസ്പര ആശ്രയത്തിലൂടെയാണ് ഓരോ വിവാഹജീവിതവും നിലനിൽക്കുന്നത്. - നാം ക്രിസ്തുവിൽ ആകുമ്പോൾ അവനോടും അവന്‍റെ വചനത്തോടും നാം വിശ്വസ്തത പുലർത്തണം. ക്രിസ്തുവിന്‍റെ യഥാർത്ഥ മണവാട്ടിസഭയെക്കുറിച്ചു വെളിപ്പാട് പ്രവചനം പ്രസ്താവിക്കുന്നു. ദൈവത്തിന്‍റെ വചനത്തിൽ നിന്നും നമ്മെ അകറ്റുവാൻ പ്രേരിപ്പിക്കുന്ന മറ്റൊരു സ്ത്രീയെക്കുറിച്ചും ഈ പ്രവചനപുസ്തകം പറയുന്നു. ബാബിലോണായ മറ്റൊരു സ്ത്രീയെക്കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന ചില സന്ദേശങ്ങൾ വെളിപ്പാട് പുസ്തകം വെളിപ്പെടുത്തുന്നു. ബാ‍ബിലോൺ വീണു പോയി, അതുകൊണ്ട് ക്രിസ്തുവിന്‍റെ ജനം അവളുടെ വഞ്ചനയിൽ നിന്നും രക്ഷപ്പെടണം, അല്ലാത്തപക്ഷം നശിച്ചു പോകുന്നതാണ്. ഇതാണ് രണ്ടാം ദൂതന്‍റെ ദൂതിൽ പറയുന്നത്. ആത്മീയ ബാബിലോണിനെ തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ നാം പഠിക്കുന്നതാണ്. നമ്മെ നാശത്തിലേക്ക് നയിക്കുന്ന അവളുടെ സൌന്ദര്യത്തിന്‍റെ പ്രലോഭനത്തിൽ നിന്നും നമുക്ക് എങ്ങനെ ഒഴിഞ്ഞിരിക്കുവാൻ കഴിയും... ഇതിനേക്കാൾ പ്രധാനമായി നമുക്ക് എന്താണുള്ളത്?
വെളിപ്പാട് പുസ്തകത്തില്‍ ഈ സ്ത്രീയെ ദൈവം ബാബിലോണ്‍ എന്നു വിളിക്കുന്നു.
വെളിപ്പാട് പുസ്തകത്തില്‍ ഈ സ്ത്രീയെ ദൈവം ബാബിലോണ്‍ എന്നു വിളിക്കുന്നു.

1. വെളിപ്പാട് പുസ്തകത്തില്‍ ബാബിലോണിനെ ആരോടാണ് ഉപമിക്കുന്നത്?

"ഭൂവാസികളെ മത്തരാക്കിയവളായി പെരുവെള്ളത്തിന് മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാന്‍ കാണിച്ചു തരാമെന്ന് പറഞ്ഞു'' "അപ്പോള്‍ ഏഴുതലയും പത്ത് കൊമ്പും ഉള്ളതായി ദൂഷണ നാമങ്ങള്‍ നിറഞ്ഞു കടുംചുവപ്പുള്ളോരു മൃഗത്തിന്മേല്‍ ഒരുസ്ത്രീ ഇരിക്കുന്നത് ഞാന്‍ കണ്ടു. ആ സ്ത്രീ ധൂമ്രവര്‍ണ്ണവും കടുംചുവപ്പ് നിറവും ഉളള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്‍റെ വേശ്യാവൃത്തിയൂടെ മ്ലേച്ചതയും അശുദ്ധിയും നിറഞ്ഞസ്വര്‍ണ്ണപാനപാത്രം കയ്യില്‍പിടിച്ചിരുന്നു.
മര്‍മ്മം: മഹതിയാം ബാബിലോണ്‍, വേശ്യമാരുടെയും മ്ലേച്ചതകളുടെയും മാതാവ് എന്നൊരു പേര്‍ അവളുടെ നെറ്റിയില്‍ എഴുതിയിട്ടുണ്ട്.'' വെളി.17:1, 3 - 5.

ഉത്തരം:   ധൂമ്രവര്‍ണ്ണവും കടുംചുവപ്പു നിറമുളള വസ്ത്രം ധരിച്ച ഒരു വേശ്യയോടാണ് യേശു ബാബിലോണിനെ ഉപമിക്കുന്നത്. ഏഴു തലയും പത്തുകൊമ്പും ഉളള കടും ചുവപ്പോള്ളോരു മൃഗത്തിന്മേല്‍ പെരുവെളളത്തിന്മീതെയാണ് അവള്‍ ഇരിക്കുന്നത്.


2. വെളിപ്പാട് പന്ത്രണ്ടാം അദ്ധ്യായത്തില്‍ സൂര്യനെ അണിഞ്ഞോരു സ്ത്രീ ആരെ കുറിക്കുന്നു?

ഉത്തരം:   സൂര്യനെ അണിഞ്ഞ ശുദ്ധയായ ഒരു സ്ത്രീയെ വെളി. 12:1-6 വരെ ചിത്രീകരിച്ചിരിക്കുന്നു. യേശുക്രിസ്തുവിനോടു വിശ്വസ്തതപുലര്‍ത്തുന്ന ദൈവത്തിന്‍റെ വിശുദ്ധസഭയാണ് സൂര്യനെ അണിഞ്ഞോരു സ്ത്രീ ചിത്രീകരിക്കുന്നത് എന്ന് നാം പഠന സഹായി 20 -ലൂടെ മനസ്സിലാക്കി. പഠനസഹായി 23 -ല്‍ നാം വെളിപ്പാട് 12 - അദ്ധ്യായം ആഴമായി പഠിക്കുന്നതാണ്.


3. ബൈബിള്‍ പ്രവചനത്തില്‍ വേശ്യാസ്ത്രീ ആരെക്കുറിക്കുന്നു?

"നീ യെരുശലേമിനോട് അതിന്‍റെ മ്ലേച്ഛതകളെ അറിയിച്ചു പറയേണ്ടതു; എന്നാല്‍ നീ നിന്‍റെ സൗന്ദര്യത്തില്‍ ആശ്രയിച്ചു നിന്‍റെ കീര്‍ത്തി ഹേതുവായി പരസംഗം ചെയ്തു.'' യെഹെ. 16:2, 15.

ഉത്തരം:   യേശുവിനോടു വിശ്വസ്തത പുലര്‍ത്തുന്ന സഭയെ ശുദ്ധസ്ത്രീയോടു ഉപമിച്ചിരിക്കുമ്പോള്‍ വേശ്യാസ്ത്രീ യേശുവിനോട് അവിശ്വസ്തത കാണിച്ച വീണു പോയ സഭയെ കുറിക്കുന്നു (യാക്കോബ് 4:4).

വെളിപ്പാട് 17 -ലെ മഹതിയാം ബാബിലോണ്‍ പാപ്പാത്വം ആണന്ന് മിക്കവാറും എല്ലാ നവീകരണകര്‍ത്താക്കളും വിശ്വസിച്ചിരുന്നു.
വെളിപ്പാട് 17 -ലെ മഹതിയാം ബാബിലോണ്‍ പാപ്പാത്വം ആണന്ന് മിക്കവാറും എല്ലാ നവീകരണകര്‍ത്താക്കളും വിശ്വസിച്ചിരുന്നു.

4. വെളിപ്പാട് 17 - അദ്ധ്യായപ്രകാരം മ്ലേച്ഛതകളുടെ മാതാവായ ബാബിലോണിനോടു വേശ്യ സ്ത്രീയെ (സഭയെ) താരതമ്യം ചെയ്യാന്‍ നമുക്കു കഴിയുമോ?

ഉത്തരം:   അതെ, റോമന്‍ കത്തോലിക്ക സഭമാത്രമാണ് മാതൃസഭയായി അവകാശപ്പെടുന്നത് എന്നു എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇതര സഭാ വിഭാഗങ്ങള്‍ കത്തോലിക്കസഭയില്‍ നിന്നും വിട്ടുപോയെങ്കിലും ഞായറാഴ്ച ആചരണത്തിലൂടെ മാത്യസഭയോടു കൂറുപുലര്‍ത്തുന്നു. പ്രമുഖ കത്തോലിക്കാ പുരോഹിതന്‍ ജോണ്‍ ബ്രയില്‍ പറഞ്ഞത്: "കത്തോലിക്ക ഇതര വിഭാഗങ്ങള്‍ മാതൃസഭയില്‍ നിന്നും വിട്ട് പോയതിന്‍റെ ഓര്‍മ്മ ഞായറാഴ്ച അനുഷ്ഠാനത്തിലൂടെ അവര്‍ നിലനിര്‍ത്തുന്നു.''1

വെളിപ്പാട് 17 - അദ്ധ്യായത്തില്‍ മഹതിയാം ബാബിലോണിനെ കുറിച്ചും അവള്‍ സഞ്ചരിക്കുന്ന മൃഗത്തെയും കുറിച്ചും പറയുന്ന വിശേഷങ്ങള്‍ പാപ്പാത്വത്തിന് ശരിക്കും യോജിക്കുന്നു:

A. അവള്‍ വിശുദ്ധന്മാരെ ഉപദ്രവിച്ചു (വാക്യം 6). പഠന സഹായി 15 ഉം 20 ഉം പരിശോധിക്കുക.

B. അവള്‍ ധൂമ്രവര്‍ണ്ണവും കടുംചുമപ്പ് നിറവും ഉള്ള വസ്ത്രം ധരിക്കുന്നു (വാക്യം4). പ്രധാനപ്പെട്ട ചടങ്ങുകളില്‍ പോപ്പ് പലപ്പോഴും ധരിക്കുന്നത് രാജകീയ വസ്ത്രമായ ധൂമ്ര വര്‍ണ്ണമുള്ള വസ്ത്രമാണ്. കര്‍ദ്ദിനാളന്മാരുടെ അങ്കിയുടെ നിറം ചുമപ്പാണ്.

C. മ്യഗത്തിന്‍റെ തല ഏഴും (വാക്യം3) സ്ത്രീ ഇരിക്കുന്ന ഏഴുമലയാകുന്നു (വാക്യം 9) പാപ്പാത്വത്തിന്‍റെ തലസ്ഥാനമായ റോം ഏഴുമലകളില്‍ സ്ഥിതി ചെയ്യുന്ന പട്ടണമാണന്നുള്ള കാര്യം എല്ലാവര്‍ക്കും അറിയാം.

D. ദൂഷണ നാമങ്ങള്‍ നിറഞ്ഞ മ്യഗം (വാക്യം. 3) എന്നുപറഞ്ഞിരിക്കുന്നതും പാപ്പാത്വത്തിനു യോജിക്കുന്നു (പഠനസഹായി 15 ഉം 20 ഉം പഠിക്കുക).

E. അവള്‍ ഭൂമിയിലെ രാജാക്കന്മാരുടെ മേല്‍ അധികാരം നടത്തി

(വാക്യം18). "ലൌകികവും ആത്മീയവുമായ കാര്യങ്ങളില്‍, തത്വത്തില്‍ പോപ്പാണ് ലോക ഭരണകര്‍ത്താവെന്ന്'' 13 - നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അലക്സാണ്ടര്‍ ഫ്ളിക് പറയുകയുണ്ടായി.2 ഭൂമിയിലെ മറ്റൊരുഭരണകൂടത്തിനും ഈ വിശേഷണം യോജിക്കുന്നില്ല. നമുക്കു യാതൊരു സംശയവും ഉളവാകാത്ത വിധത്തില്‍ വെളിപ്പാട് 17 - ല്‍ പാപ്പത്വത്തെക്കുറിച്ചു വിവരിച്ചിരിക്കുന്നു.

കുറിപ്പ്: ഇവിടെ പ്രതിപാദിച്ചിരിക്കുന്ന ശക്തി പപ്പാത്വം മാത്രമാണന്ന് ഹസും ജറോമും ലൂദറും കാല്‍വിനും സിംഗ്ലിയും മെലങ്കിഹോനും ക്രാന്മാറും ടില്‍ഡേലും ലാറ്റിമറും റിഡ്ലിയും മറ്റനേകരും പഠിപ്പിക്കയുണ്ടായി. 3

1John A. O'Brien, The Faith of Millions (Huntington, IN: Our Sunday Visitor, Inc., 1974), p. 401.

2The Rise of the Mediaeval Church (New York: Burt Franklin, 1959), pp. 575, 576.

3George Eldon Ladd, The Blessed Hope (Grand Rapids, MI: William B. Eerdman's Publishing Co., 1956), pp. 32-34.

ഉത്തരം:   അതെ, റോമന്‍ കത്തോലിക്ക സഭമാത്രമാണ് മാതൃസഭയായി അവകാശപ്പെടുന്നത് എന്നു എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇതര സഭാ വിഭാഗങ്ങള്‍ കത്തോലിക്കസഭയില്‍ നിന്നും വിട്ടുപോയെങ്കിലും ഞായറാഴ്ച ആചരണത്തിലൂടെ മാത്യസഭയോടു കൂറുപുലര്‍ത്തുന്നു. പ്രമുഖ കത്തോലിക്കാ പുരോഹിതന്‍ ജോണ്‍ ബ്രയില്‍ പറഞ്ഞത്: "കത്തോലിക്ക ഇതര വിഭാഗങ്ങള്‍ മാതൃസഭയില്‍ നിന്നും വിട്ട് പോയതിന്‍റെ ഓര്‍മ്മ ഞായറാഴ്ച അനുഷ്ഠാനത്തിലൂടെ അവര്‍ നിലനിര്‍ത്തുന്നു.''1

വെളിപ്പാട് 17 - അദ്ധ്യായത്തില്‍ മഹതിയാം ബാബിലോണിനെ കുറിച്ചും അവള്‍ സഞ്ചരിക്കുന്ന മൃഗത്തെയും കുറിച്ചും പറയുന്ന വിശേഷങ്ങള്‍ പാപ്പാത്വത്തിന് ശരിക്കും യോജിക്കുന്നു:

A. അവള്‍ വിശുദ്ധന്മാരെ ഉപദ്രവിച്ചു (വാക്യം 6). പഠന സഹായി 15 ഉം 20 ഉം പരിശോധിക്കുക.

B. അവള്‍ ധൂമ്രവര്‍ണ്ണവും കടുംചുമപ്പ് നിറവും ഉള്ള വസ്ത്രം ധരിക്കുന്നു (വാക്യം4). പ്രധാനപ്പെട്ട ചടങ്ങുകളില്‍ പോപ്പ് പലപ്പോഴും ധരിക്കുന്നത് രാജകീയ വസ്ത്രമായ ധൂമ്ര വര്‍ണ്ണമുള്ള വസ്ത്രമാണ്. കര്‍ദ്ദിനാളന്മാരുടെ അങ്കിയുടെ നിറം ചുമപ്പാണ്.

C. മ്യഗത്തിന്‍റെ തല ഏഴും (വാക്യം3) സ്ത്രീ ഇരിക്കുന്ന ഏഴുമലയാകുന്നു (വാക്യം 9) പാപ്പാത്വത്തിന്‍റെ തലസ്ഥാനമായ റോം ഏഴുമലകളില്‍ സ്ഥിതി ചെയ്യുന്ന പട്ടണമാണന്നുള്ള കാര്യം എല്ലാവര്‍ക്കും അറിയാം.

D. ദൂഷണ നാമങ്ങള്‍ നിറഞ്ഞ മ്യഗം (വാക്യം. 3) എന്നുപറഞ്ഞിരിക്കുന്നതും പാപ്പാത്വത്തിനു യോജിക്കുന്നു (പഠനസഹായി 15 ഉം 20 ഉം പഠിക്കുക).

E. അവള്‍ ഭൂമിയിലെ രാജാക്കന്മാരുടെ മേല്‍ അധികാരം നടത്തി

(വാക്യം18). "ലൌകികവും ആത്മീയവുമായ കാര്യങ്ങളില്‍, തത്വത്തില്‍ പോപ്പാണ് ലോക ഭരണകര്‍ത്താവെന്ന്'' 13 - നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അലക്സാണ്ടര്‍ ഫ്ളിക് പറയുകയുണ്ടായി.2 ഭൂമിയിലെ മറ്റൊരുഭരണകൂടത്തിനും ഈ വിശേഷണം യോജിക്കുന്നില്ല. നമുക്കു യാതൊരു സംശയവും ഉളവാകാത്ത വിധത്തില്‍ വെളിപ്പാട് 17 - ല്‍ പാപ്പത്വത്തെക്കുറിച്ചു വിവരിച്ചിരിക്കുന്നു.

കുറിപ്പ്: ഇവിടെ പ്രതിപാദിച്ചിരിക്കുന്ന ശക്തി പപ്പാത്വം മാത്രമാണന്ന് ഹസും ജറോമും ലൂദറും കാല്‍വിനും സിംഗ്ലിയും മെലങ്കിഹോനും ക്രാന്മാറും ടില്‍ഡേലും ലാറ്റിമറും റിഡ്ലിയും മറ്റനേകരും പഠിപ്പിക്കയുണ്ടായി. 3

1John A. O'Brien, The Faith of Millions (Huntington, IN: Our Sunday Visitor, Inc., 1974), p. 401.

2The Rise of the Mediaeval Church (New York: Burt Franklin, 1959), pp. 575, 576.

3George Eldon Ladd, The Blessed Hope (Grand Rapids, MI: William B. Eerdman's Publishing Co., 1956), pp. 32-34.

ബാബേല്‍ ഗോപുരത്തിന്‍റെ ആവിര്‍ഭാവത്തോടെയാണ് ബാബിലോണ്‍ എന്ന പേരുണ്ടായത്. അതിന്‍റെ അര്‍ത്ഥം കലക്കം എന്നാണ്.
ബാബേല്‍ ഗോപുരത്തിന്‍റെ ആവിര്‍ഭാവത്തോടെയാണ് ബാബിലോണ്‍ എന്ന പേരുണ്ടായത്. അതിന്‍റെ അര്‍ത്ഥം കലക്കം എന്നാണ്.

5. ബാബിലോണിന്‍റെ അക്ഷരീയ അര്‍ത്ഥമെന്താണ്? അതിന്‍റെ ഉത്ഭവം എവിടെ നിന്നും ആണ്?

"വരുവീന്‍ ഞാന്‍ ആകാശത്തോളം എത്തുന്ന ഗോപുരം പണിക എന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ യഹോവ .............. നാം ഇറങ്ങിചെന്നു അവര്‍ തമ്മില്‍ ഭാഷതിരിച്ചറിയാതിരിപ്പാന്‍ അവരുടെ ഭാഷ കലക്കികളക എന്ന് അരുളിചെയ്തു. സർവ്വ ഭൂമിയിലേയും ഭാഷ യഹോവ അവിടെ വെച്ചു കലക്കിക്കളകയാല്‍ അതിന്ന് ബാബിലോണ്‍ എന്നു പേരായി.'' ഉല്പ. 11:4, 6, 7, 9.

ഉത്തരം:   "ബാബേൽ'', "ബാബിലോണ്‍ '' എന്നീ വാക്കുകളുടെ അര്‍ത്ഥം കലക്കം എന്നാണ്. ജലപ്രളയത്തിനു ശേഷം അനുസരണംകെട്ട അജ്ഞാന മതക്കാര്‍ ഇനി ഒരു പ്രളയം ഉണ്ടായാല്‍ അതില്‍ നിന്നും രക്ഷപ്പെടുന്നതിനുവേണ്ടി ബാബേല്‍ ഗോപുരം പണിയുന്നതോടു കൂടിയാണ് ബാബിലോണ്‍ എന്ന വാക്ക് ഉണ്ടാകുന്നത്. (വാക്യം4) എന്നാല്‍ യഹോവ അവരുടെ ഭാഷ കലക്കിക്കളഞ്ഞതോടു കൂടി അവര്‍ക്ക് പണി നിര്‍ത്തിവെക്കേണ്ടിവന്നു. അവര്‍ പണിത ഗോപുരത്തിന് ബാബേൽ (ബാബിലോൺ) അല്ലെങ്കില്‍ കലക്കം എന്ന് പേരിട്ടു. പിന്നീട് പഴയ നിയമ കാലത്തു ദൈവത്തിന്‍റെ ജനമായ യിസ്രായേലിനോട് ശത്രുത പുലര്‍ത്തിയിരുന്ന ലോക സാമ്രാജ്യമായ ബാബിലോണ്‍ ഉടലെടുക്കയുണ്ടായി. മത്സരം, അനുസരണക്കേട് , ദൈവ ജനത്തെ പീഡിപ്പിക്കല്‍, അഹങ്കാരം, വിഗ്രഹാരാധന എന്നീ തിന്മകളുടെ വിള നിലമായി തീര്‍ന്നു. ബാബിലോണ്‍ (യിരെ. 39 - 6,7, 50:29, 31 - 33, 51:24, 34, 47 ദാനിയേല്‍ 3, 5 അദ്ധ്യായങ്ങള്‍ ). ദൈവവേലയേയും ദൈവജനത്തേയും എതിര്‍ക്കുകയും നശിപ്പിക്കുകയും ചെയ്തതുകൊണ്ടു അതിനെ സാത്താന്‍റെ പര്യായമായി യെശയ്യാവ് 14 - അദ്ധ്യായത്തില്‍ ദൈവം ചിത്രീകരിക്കുന്നു. പുതിയ നിയമത്തിലെ വെളിപ്പാട് പുസ്തകത്തില്‍ ദൈവത്തിന്‍റെ സഭയായ ആത്മീയ യിസ്രായേലിനോട് പോരാടുന്ന മതസ്ഥാപനമായി ബാബിലോണിനെ ഉപമിക്കുന്നു (വെളി. 14.8;16:19).

ബാബിലോണിന്‍റെ തെറ്റായ ഉപദേശങ്ങള്‍ സ്വീകരിച്ചിരിക്കുന്ന എല്ലാ സഭകളും ബാബിലോണ്‍ ആണ്.
ബാബിലോണിന്‍റെ തെറ്റായ ഉപദേശങ്ങള്‍ സ്വീകരിച്ചിരിക്കുന്ന എല്ലാ സഭകളും ബാബിലോണ്‍ ആണ്.

6. വെളി 17:5 - പ്രകാരം മഹതിയാം ബാബിലോണിന്‍റെ വേശ്യപുത്രിമാര്‍ ആരെല്ലാമാണ്?

ഉത്തരം:   പ്രൊട്ടസ്റ്റന്റു നവീകരണകാലത്തു ദുരുപദേശത്തിന്‍റെ പേരില്‍ മഹതിയാം ബാബിലോണിനെ എതിര്‍ത്തു പുറത്തു പോയ ചില സഭ വിഭാഗങ്ങള്‍ ആണ് അവർ. എന്നാല്‍ പിന്നീട് തങ്ങള്‍ വിട്ടുപോയ മാതൃസഭയുടെ തെറ്റായ ഉപദേശങ്ങള്‍ അവര്‍ അനുസരിക്കുകയും ദൈവവചനത്തില്‍ നിന്നും വീണു പോകുകയും ചെയ്തു. ഒറ്റ സ്ത്രീയും വേശ്യയായി ജനിക്കുന്നില്ല. അതുപോലെ പ്രൊട്ടസ്റ്റന്റു സഭകളുടെ പ്രതീകമായ ഒരു പുത്രിയും ജനനത്തിൽ വീണു പോകുന്നില്ല. ബാബിലോണിന്‍റെ തെറ്റായ ഉപദേശങ്ങളും ആചാരങ്ങളും പിന്‍തുടരുകയും അവയെ പഠിപ്പിക്കുകയും ചെയ്യുന്ന എല്ലാസഭകളും പ്രസ്ഥാനങ്ങളും വീണു പോയ സഭയുടെ പുത്രിമാരാണ്. മാതൃസഭയ്ക്കും അവളുടെ പുത്രിമാര്‍ക്കും ഉള്ള ഒരു കുടുഃബ പേരാണ് ബാബിലോൺ.

വെളിപ്പാട് 17 - ലെ മൃഗം ലൗകീക ഭരണകൂടത്തെ കുറിക്കുന്നു. ഭരണം അവളുടെ നിയന്ത്രണത്തില്‍ ആണന്നുള്ളതിനെയാണ് സ്ത്രീ മൃഗത്തിന്‍റെ പുറത്തിരുന്ന് യാത്ര ചെയ്യുന്നത് അര്‍ത്ഥമാക്കുന്നത്.
വെളിപ്പാട് 17 - ലെ മൃഗം ലൗകീക ഭരണകൂടത്തെ കുറിക്കുന്നു. ഭരണം അവളുടെ നിയന്ത്രണത്തില്‍ ആണന്നുള്ളതിനെയാണ് സ്ത്രീ മൃഗത്തിന്‍റെ പുറത്തിരുന്ന് യാത്ര ചെയ്യുന്നത് അര്‍ത്ഥമാക്കുന്നത്.

7. വെളിപ്പാട് 17 -ല്‍ മഹതിയാം ബാബിലോണ്‍ മൃഗത്തിന്‍റെ പുറത്തിരുന്നു യാത്രചെയ്യുന്നതായി ചിത്രീകരിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? മൃഗം ആരെ കുറിക്കുന്നു?

ഉത്തരം:   സഭയുടെയും രാഷ്ട്രത്തിന്‍റെയും സംയോജനമായി പാപ്പാത്വത്തെ വെളി. 13:1 - 10 വരെ യേശു ചിത്രികരിക്കുന്നു (കൂടുതല്‍ വിവരത്തിന് പഠനസഹായി 20 കാണുക). വെളിപ്പാട് പതിനേഴാം അദ്ധ്യായത്തില്‍ സഭയെയും രാഷ്ട്രത്തേയും ബന്ധിപ്പിച്ച് പറഞ്ഞിരിക്കുന്നെങ്കിലും അവയെ വ്യത്യസ്ത സ്ഥാപനങ്ങളായി ചിത്രികരിക്കുന്നു. സഭ ഭരണകൂടത്തെ നിയന്ത്രിക്കുന്നതിനെയാണ് സ്ത്രീ മൃഗത്തിന്‍റെ പുറത്തിരുന്ന് സഞ്ചരിക്കുന്നത് കുറിക്കുന്നത്.


8. അന്ത്യകാല സംഭവങ്ങളുടെ പുര്‍ത്തീകരണത്തിനു വേണ്ടി മറ്റേതെല്ലാം ശക്തികള്‍ പാപ്പാത്വവുമായി സഹകരിക്കുന്നു?

"മഹാസര്‍പ്പത്തിന്‍റെ വായില്‍ നിന്നും മ്യഗത്തിന്‍റെ വായില്‍ നിന്നും കള്ള പ്രവാചകന്‍റെ വായില്‍ നിന്നും തവളയെപ്പോലെ മൂന്ന് അശുദ്ധാത്മാക്കള്‍ പുറപ്പെടുന്നത് ഞാന്‍ കണ്ടു. ഇവ സർവ്വ ഭൂതലത്തിലും ഉള്ള രാജാക്കന്മാരെ സർവ്വശക്തനായ ദൈവത്തിന്‍റെ മഹാദിവസത്തിലെ യുദ്ധത്തിന് കൂട്ടിചേര്‍പ്പാന്‍ അത്ഭുതങ്ങള്‍ ചെയ്തു കൊണ്ടു അവരുടെ അടുക്കലേക്ക് പുറപ്പെടുന്ന ഭൂതാത്മാക്കള്‍ തന്നേ.'' വെളി 16.13, 14.

ഉത്തരം:   വെളി 12:3, 4 വാക്യങ്ങളിലെ മഹാസര്‍പ്പവും വെളി. 13.11-14; 19:20 ല്‍ പറയുന്ന കള്ള പ്രവാചകനും വെളി 13. 1-10 വരെ പറയുന്ന മൃഗത്തോട് അഥവാ പാപ്പാത്വത്തോടു സന്ധിചെയ്യും..

A. അജ്ഞാന റോമയിലൂടെ പ്രവര്‍ത്തിക്കുന്ന സാത്താനെയാണ് വെളിപ്പാട് പന്ത്രണ്ടാം അദ്ധ്യായത്തില്‍ പറയുന്ന മഹാസര്‍പ്പം സാദൃശീകരിക്കുന്നത് (കൂടുതല്‍ വിവരത്തിന് പഠനസഹായി 20 കാണുക). ഈ അവസാന നാളുകളില്‍ ക്രൈസ്തവ ഇതര മതങ്ങളായ ബുദ്ധ മതം, ഷിന്റോ മതം, ഹിന്ദു മതം, മതേതര മാനുഷിക സംസ്കാരം മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു.

B. അമേരിക്കയിലെ വിശ്വാസത്യാഗം സംഭവിച്ച പ്രൊട്ടസ്റ്റന്റു സമൂഹത്തെ കുറിക്കുന്ന കള്ളപ്രവാചകന്‍ മൃഗത്തെ ആരാധിക്കുന്നതിന് വേണ്ടി ലോകമെമ്പാടുമുള്ള ജനത്തെ സ്വാധീനിച്ചു അവരെ നയിക്കുന്നതാണ് (പഠന സഹായി 21 കാണുക).

C. മൃഗം പാപ്പാത്വത്തെ കുറിക്കുന്നു (പഠന സഹായി 20 കാണുക).

D. അക്രൈസ്തവ മതങ്ങളും ഭരണകൂടങ്ങളും റോമന്‍ കത്തോലിക്കാസഭയും പ്രൊട്ടസ്റ്റന്റു സമൂഹവും ഒത്തു ചേര്‍ന്നുകൊണ്ടു ദൈവത്തിനും അവന്‍റെ ന്യായപ്രമാണത്തിനും അവന്‍റെ വിശ്വസ്ത ജനത്തിനും എതിരായി ഹര്‍മ്മഗെദോന്‍ യുദ്ധത്തില്‍ കൂട്ടുകെട്ട് ഉണ്ടാക്കുന്നതാണ്. ഈ കൂട്ടുകെട്ടിനെയാണ് മഹതിയാം ബാബിലോണ്‍ എന്നു വെളി. 18.2 - ല്‍ പറയുന്നത്.

സാത്താന്‍റെയും അവന്‍റെ ദൂതന്മാരുടെയും ശക്തിയേറിയ അത്ഭുതങ്ങള്‍ (മരിച്ചവരുടെആത്മാക്കളായി പ്രത്യക്ഷപ്പെട്ടു) മൃഗത്തിന് പിന്‍തുണ നല്‍കുന്നതില്‍ ലോകത്തെ ഐക്യതയില്‍ കൊണ്ടു വരുന്നതാണ്.
സാത്താന്‍റെയും അവന്‍റെ ദൂതന്മാരുടെയും ശക്തിയേറിയ അത്ഭുതങ്ങള്‍ (മരിച്ചവരുടെആത്മാക്കളായി പ്രത്യക്ഷപ്പെട്ടു) മൃഗത്തിന് പിന്‍തുണ നല്‍കുന്നതില്‍ ലോകത്തെ ഐക്യതയില്‍ കൊണ്ടു വരുന്നതാണ്.

9. വിരുദ്ധ പശ്ചാത്തലമുള്ള ഈ പ്രസ്ഥാനങ്ങള്‍ക്ക് എപ്രകാരമാണ് ഫലപ്രദമായി യോജിക്കാന്‍ കഴിയുന്നത്?

"ഇവര്‍ ഒരേ അഭിപ്രായമുള്ളവര്‍ , തങ്ങളുടെ ശക്തിയും അധികാരവും മ്യഗത്തിനു ഏല്പിച്ചു കൊടുക്കുന്നു.'' വെളി. 17:13.

ഉത്തരം:   വെളി.16:13, 14 വാക്യങ്ങളില്‍ "തവളയെപ്പോലെ മൂന്ന് അശുദ്ധാത്മാക്കൾ'' എന്നുള്ളത് സാത്താന്‍റെ ആത്മാക്കള്‍ ആണ്. അവര്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് വിരുദ്ധ പശ്ചാത്തലമുള്ള ശക്തികളെ ഒന്നിപ്പിക്കുന്നതാണ്. മരിച്ചവര്‍ ജീവനോടിരിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു എന്നുള്ള വിശ്വാസമാണ് പ്രേതാത്മവാദം. എല്ലാവരെയും യോജിച്ചു നിര്‍ത്തുന്ന ഘടകം ഈ സിദ്ധാന്തമാണ്. സാത്താനും അവന്‍റെ ദൂതന്മാരും മരിച്ചുപോയ സ്നേഹഭാജനങ്ങളായും പഴയനിയമ കാലത്തെ പ്രവാചകന്മാരായും സ്വര്‍ഗ്ഗത്തില്‍ നിന്നും വന്ന ദൂതന്മാരായും (2 കൊരി 11:13, 14) ക്രിസ്തുവായിട്ടും പ്രത്യക്ഷപ്പെട്ട് (മത്താ. 24:24) സ്വര്‍ഗ്ഗം തങ്ങളുടെ കാര്യങ്ങളെ നയിക്കുന്നതായി ലോകത്തെ

ബോദ്ധ്യപ്പെടുത്തും (പഠനസഹായി 10 കാണുക). മരിച്ചവര്‍ ജീവനോടിരിക്കുന്നു എന്ന് മൂന്ന് കൂട്ടരും വിശ്വസിക്കുന്നു:

A. കത്തോലിക്കാ സഭക്കാർ കന്യക മറിയത്തോടും മരിച്ചുപോയ വിശുദ്ധന്മാരോടും പ്രാര്‍ത്ഥിച്ചാല്‍ അത്ഭുതങ്ങള്‍ നടക്കും എന്നു വിശ്വസിക്കുന്നു.

B. അക്രൈസ്തവ മതങ്ങൾ യഥാര്‍ത്ഥത്തില്‍ എല്ലാവരും മരിച്ചുപോയവരുടെ ആത്മാക്കളില്‍ വിശ്വസിക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്നു. ന്യൂ ഏജ്കാര്‍ തങ്ങള്‍ മരിച്ചവരുടെ ആത്മാക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു എന്നു അവകാശപ്പെടുന്നു.

C. വിശ്വാസ ത്യാഗം സംഭവിച്ച പ്രൊട്ടസ്റ്റന്റു വിഭാഗം വിശ്വസിക്കുന്നത് മരിച്ചവര്‍ മരിച്ചിട്ടില്ല എന്നും അവര്‍ സ്വര്‍ഗ്ഗത്തിലോ അഥവാ നരകത്തിലോ കഴിയുന്നു എന്നുമാണ്. മരിച്ചു പോയവരുടെ ആത്മാക്കളുടെ രൂപത്തില്‍ വരുന്ന ഭൂതാത്മാക്കളുടെ വഞ്ചനയെ അവര്‍ വേഗത്തില്‍ അംഗീകരിക്കുന്നു.

ബൈബിൾ ‍സത്യങ്ങളില്‍ നിന്നും അകന്നു പോകുന്നതിനെയാണ് ബാബിലോണ്‍ വീണുപോയി എന്ന് പറഞ്ഞിരിക്കുന്നത്.
ബൈബിൾ ‍സത്യങ്ങളില്‍ നിന്നും അകന്നു പോകുന്നതിനെയാണ് ബാബിലോണ്‍ വീണുപോയി എന്ന് പറഞ്ഞിരിക്കുന്നത്.

10. ഏതു പാപത്താല്‍ ആണ് ദൈവം ബാബിലോണിനെ കുറ്റം വിധിക്കുന്നത്?

A. "വീണുപോയി, മഹതിയാം ബാബിലോണ്‍ വീണു പോയി.'' വെളി.18.2

ഉത്തരം:   സത്യദൈവത്തെ യഥാര്‍ത്ഥമായി ആരാധിക്കുന്നതില്‍ നിന്നും വേദപുസ്തക സത്യങ്ങളില്‍ നിന്നും വ്യതിചലിച്ചു പോകുന്നതിനെയാണ് വീണുപോയി എന്ന് പറഞ്ഞിരിക്കുന്നത് (2 പത്രൊ. 3:17).

B. "മഹതിയാം ബാബിലോണ്‍.... ദുര്‍ഭൂതങ്ങളുടെ പാര്‍പ്പിടവും സകല അശുദ്ധാത്മാക്കളുടേയും തടവും അശുദ്ധിയും അറപ്പുമുള്ള സകല പക്ഷികളുടേയും തടവുമായി തീര്‍ന്നു.'' "നിന്‍റെ ക്ഷുദ്രത്താല്‍ സകല ജാതികളും വശികരിക്കപ്പെട്ടിരിക്കുന്നു.''വെളി 18.2, 23.

ഉത്തരം: പ്രേതാത്മവാദത്തിലൂടെ ഭൂതാത്മാക്കളെ തങ്ങളിലേക്ക് ക്ഷണിച്ചു

വരുത്തുന്നതിനുള്ള അനുവാദം നല്‍കുന്നതിനെതിരായി ദൈവം ബാബിലോണിനെ ശാസിക്കുന്നു. ഭോഷ്ക്കിന്‍റെ ആത്മാവിലൂടെ ഈ ഭൂതത്മാക്കള്‍ യഥാര്‍ത്ഥത്തില്‍ ലോകത്തെ മുഴുവനും വഞ്ചിക്കുന്നു.

C. "തന്‍റെ വേശ്യാവൃത്തിയുടെ മദ്യത്താല്‍ ഭൂവാസികളെ മത്തരാക്കിയവളായി...'' "തന്‍റെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വര്‍ണ്ണപാനപാത്രം കൈയ്യില്‍ പിടിച്ചിരുന്നു.'' വെളി 17:2, 4; 18:3.

ഉത്തരം: ബാബിലോണിന്‍റെ പാനപാത്രത്തില്‍ പകര്‍ത്തിയിരുന്ന മദ്യം തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയാതെ ആത്മീയമായി മരവിപ്പ് ഉളവാക്കുന്ന ദുരുപദേശങ്ങള്‍ ആണ് (സദൃ.12:22).

D. "ഭൂമിയിലെ രാജാക്കന്മാര്‍ അവളോട് വേശ്യാസംഗമം ചെയ്യുകയും ചെയ്തു'' വെളി.18:3..

ഉത്തരം: സഭ ക്രിസ്തുവിന്‍റെ മണവാട്ടിയാണ് (വെളി 19.7,8) സഭ യേശുവിനെ സ്നേഹിക്കുകയും അവനോട് വിശ്വസ്ത പുലര്‍ത്തുകയും ചെയ്യുന്നതിന്‍റെ അര്‍ത്ഥം അവന്‍റെ കല്‍പ്പനകളെ പ്രമാണിക്കുക എന്നുള്ളതാണ് (യോഹ 14:15) യേശു മണവാളനില്‍ നിന്നും അകന്നു ലൗകീക ഭരണകൂടങ്ങളുമായി അശുദ്ധ ബന്ധങ്ങള്‍ സ്ഥാപിച്ചതിന് ഉള്ള ശിക്ഷ പാപ്പാത്വം അനുഭവിക്കും (യാക്കോ 4:4).

E. മനുഷ്യന്‍റെ പ്രാണനെ ക്രയവിക്രയം നടത്തുന്നു. വെളി. 18:13.

ഉത്തരം: ജനത്തെ ദൈവമക്കളായി കാണുന്നതിന് പകരം അവരെ വ്യാപാരചരക്കാക്കുന്നതില്‍ ദൈവം ബാബിലോണിനെ കുറ്റം വിധിക്കുന്നതാണ്.

ദുരുപദേശങ്ങള്‍ ആത്മീയ അന്ധത പരത്തുന്നു, ഇത് സത്യം ഗ്രഹിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു.
ദുരുപദേശങ്ങള്‍ ആത്മീയ അന്ധത പരത്തുന്നു, ഇത് സത്യം ഗ്രഹിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു.

11. ജനങ്ങളെ ആത്മീയമായി കുടിപ്പിച്ചു അവരെ ആശയക്കുഴപ്പത്തില്‍ ആക്കുന്നതിന് വേണ്ടി ബാബിലോണിന്‍റെ വീഞ്ഞില്‍ കാണുന്ന ചില ദുരുപദേശങ്ങള്‍ ഏതെല്ലാം?

ഉത്തരം:   വിസ്മയകരമെന്ന് പറയട്ടെ പ്രൊട്ടസ്റ്റന്റു വിഭാഗക്കാരുടെ പ്രധാനപ്പെട്ട പല ഉപദേശങ്ങളും

വേദപുസ്തകാനുസൃതമല്ല. അജ്ഞാനമതക്കാരില്‍ നിന്നും സ്വീകരിച്ച പ്രൊട്ടസ്റ്റന്റുകാര്‍ക്ക് റോമയിലെ മാതൃസഭ പകര്‍ന്ന് കൊടുത്ത ദുരുപദേശങ്ങള്‍ ആണിവ. ഇവയില്‍ ചില ദുരുപദേശങ്ങള്‍ മാത്രം ഇവിടെ ചേര്‍ക്കുന്നു:

A. ദൈവത്തിന്‍റെ കല്പന ഭേദഗതി ചെയ്തിരിക്കുന്നു അഥവാ മാറ്റിയിരിക്കുന്നു.
ദൈവത്തിന്‍റെ കല്പന ഭേദഗതി ചെയ്യാനോ മാറ്റുവാനോ കഴികയില്ല (ലൂക്കൊ 16:17). നിഷേധിക്കാന്‍ കഴിയാത്ത തെളിവുകള്‍ പഠനസഹായി 6 നമുക്ക് നല്‍കുന്നു.

B. ദേഹി അമര്‍ത്യതയുള്ളതാണ്.
ദേഹിയെക്കുറിച്ചും ആത്മാവിനെ കുറിച്ചും 1700 പ്രാവശ്യം ബൈബിളില്‍ പറഞ്ഞിരിക്കുന്നു. ആത്മാവിന് അമര്‍ത്യതയുണ്ട് എന്ന് ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല. മനുഷ്യന്‍ മര്‍ത്യനാണ് (ഇയ്യോബ് 4:17). യേശുവിന്‍റെ വീണ്ടും വരവുവരേയും ആര്‍ക്കും അമര്‍ത്യത ലഭിക്കുകയില്ല (1 കൊരി 15. 51 - 54). (കൂടുതല്‍ വിവരത്തിന് പഠനസഹായി 10 പരിശോധിക്കുക).

C. പാപികളെ നരകാഗ്നിയില്‍ നിത്യം ദണ്ഡിപ്പിക്കും.
പാപികളെ പൂര്‍ണ്ണമായി നശിപ്പിക്കും എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. യാതൊന്നും ശേഷിപ്പിക്കാതെ ദേഹിയേയും ദേഹത്തേയും തീപ്പൊയ്കയില്‍ ദഹിപ്പിക്കുന്നതാണ് (മത്താ 10:28). തീപ്പൊയ്കയിലെ നിത്യ ദണ്ഡനത്തെ കുറിച്ചു ബൈബിള്‍ പഠിപ്പിക്കുന്നില്ല (വിശദവിരത്തിന് പഠനസഹായി 11കാണുക).

D. മുഴുകല്‍ സ്നാനം ആവശ്യമില്ല.
ബൈബിള്‍ അംഗീകരിക്കുന്നത് മുഴുകല്‍ സ്നാനം മാത്രമാണ് (കൂടുതല്‍ വിവരത്തിന് പഠനസഹായി 9 പരിശോധിക്കുക).

E. ഞായറാഴ്ച വിശുദ്ധ ദിവസമാണ്
ഏഴാംദിന ശബ്ബത്ത് ശനിയാഴ്ചയാണ്. വിശുദ്ധ ദിവസമെന്ന് ഒരു സംശയവും ഇല്ലാതെ ബൈബിള്‍ വ്യക്തമാക്കുന്നു (കൂടുതല്‍ വിവരത്തിന് പഠനസഹായി 7 കാണുക).

കുറിപ്പ്: ഈ ദുരുപദേശങ്ങള്‍ ഒരിക്കല്‍ വിശ്വസിച്ചാല്‍ അത് നമുക്ക് ആശയകുഴപ്പം ഉണ്ടാക്കുകയും (ബാബിലോണിന്‍റെ അക്ഷരീയ അര്‍ത്ഥം ആശയകുഴപ്പം എന്നാണ്) ദൈവവചനം മനസ്സിലാക്കുന്നതിന് പ്രയാസം ഉണ്ടാക്കുകയും ചെയ്യുന്നു.

ഗൗരവമുള്ള ചിന്ത
അറിവില്ലാതെ പലരും ബാബിലോണിന്‍റെ വീഞ്ഞ് കുടിക്കുന്നത് ഗൗരവമുള്ള കാര്യമാണ്. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഇത് പുതിയ കാര്യമായിരിക്കും. അങ്ങനെയെങ്കില്‍ നിങ്ങളെ നയിക്കുന്നതിന് ദയവായി ദൈവത്തോട് ആവശ്യപ്പെടുക. (മത്താ. 7:7) ഇത് ഇപ്രകാരമാണോ എന്നറിയാന്‍ ബൈബിള്‍ പരിശോധിക്കുക. (അപ്പൊ.17:11) യേശു നയിക്കുന്നിടത്തേക്ക് അവനെ അനുഗമിക്കാന്‍ നിങ്ങള്‍ തീരുമാനമെടുത്താല്‍ നിങ്ങള്‍ തെറ്റില്‍ വീഴാന്‍ അവന്‍ അനുവദിക്കുകയില്ല (യോഹ.7:17).

12. ഹര്‍മ്മഗെദ്ദോന്‍ യുദ്ധത്തില്‍ കര്‍ത്താവിന്‍റെ പക്ഷത്ത് ആരാണുള്ളത്?

12. ഹര്‍മ്മഗെദ്ദോന്‍ യുദ്ധത്തില്‍ കര്‍ത്താവിന്‍റെ പക്ഷത്ത് ആരാണുള്ളത്?

ഉത്തരം:   
അന്തിമ യുദ്ധത്തില്‍ സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും (എബ്രാ. 1:13, 14; മത്താ. 13:41, 42), ദൈവത്തിന്‍റെ ശേഷിപ്പു ജനവും സാത്താനും അവന്‍റെ
അനുയായികള്‍ക്കും എതിരെ യേശു നയിക്കുന്ന (വെളി.
12:17). സ്വര്‍ഗ്ഗീയ സൈന്യത്തോടൊപ്പം ചേരുന്നതാണ് (വെളി. 19:11 - 16)

ബാബിലോണിന്‍റെ ഭോഷ്ക്ക് വിശ്വസിക്കാതെ അതിനെ നിരസിച്ചുകളയുന്നവര്‍ ആണ് ശേഷിപ്പ് ജനത്തിന്‍റെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് (പഠനസഹായി 23 കാണുക). അവര്‍ അറിയപ്പെടുന്നത് (1) യേശുവിനോടുള്ള അവരുടെ സ്നേഹവും (1 യോഹ. 5:2, 3) (2) അവനോടുള്ള അവരുടെ വിശ്വസ്തതയും വിശ്വാസവും മുഖാന്തരവും(വെളി. 14:12) (3) ദൈവവചനവും ദൈവകല്പനയും അനുസരിക്കുന്നതില്‍ അവരുടെ ഉറച്ചതീരുമാനം മുഖാന്തരവും (വെളി. 12:17;യോഹ. 8:31,32) ആണ്.

എല്ലാ ഉപദേശങ്ങള്‍ക്കും തിരുവചനത്തെളിവുകള്‍ ആവശ്യപ്പെടാത്ത എല്ലാവരും അന്ത്യകാലത്തു വഞ്ചിക്കപ്പെടും.
എല്ലാ ഉപദേശങ്ങള്‍ക്കും തിരുവചനത്തെളിവുകള്‍ ആവശ്യപ്പെടാത്ത എല്ലാവരും അന്ത്യകാലത്തു വഞ്ചിക്കപ്പെടും.

13. ദൈവത്തിന്‍റെ സത്യവും സാത്താന്‍റെ ഭോഷ്ക്കും തമ്മിലുള്ള അന്തിമ പോരാട്ടത്തില്‍ സാത്താന്‍റെ തന്ത്രങ്ങള്‍ എന്തെല്ലാം?

ഉത്തരം:   ദൈവത്തേയും അവന്‍റെ പുത്രനേയും സാത്താന്‍ വെറുക്കുന്നുണ്ടെങ്കിലും അത് അപൂർവ്വമായി മാത്രമേ സാത്താന്‍ സമ്മതിക്കുകയുള്ളു. യഥാര്‍ത്ഥത്തില്‍ സാത്താനും അവന്‍റെ ഭൂതങ്ങളും ദൈവദൂതന്മാരായും ഭക്തിയുള്ള പുരോഹിതന്മാരായും ഭാവിക്കും (2 കൊരി 11.13 - 15). തന്‍റെ ഭാഗത്തെ ന്യായീകരിക്കാന്‍ സാത്താന്‍ നിരത്തുന്ന തെളിവുകള്‍ വളരെ ആത്മീയവും പരിശുദ്ധവും യേശുവിനെപ്പോലെയാണന്ന്
തോന്നിപ്പിക്കുന്നതുമാണ്. വളരെ കുറച്ചു പേര്‍ ഒഴികെ ഭൂരിപക്ഷം പേരും വഞ്ചിക്കപ്പെടുകയും സാത്താനെ അനുഗമിക്കുകയും ചെയ്യും. (മത്താ. 24:24). മരൂഭൂമിയില്‍ വെച്ചു യേശുവിനെ പരീക്ഷിച്ചപ്പോള്‍ ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചതു പോലെ മനുഷ്യനെ തെറ്റിക്കുന്നതിന് ഈ കാലത്തും ഇതു പോലെ ചെയ്യും എന്നുള്ളതിന് യാതൊരു സംശയവും ഇല്ല (മത്താ.4:1, 11). സാത്താന്‍റെ യുക്തിവാദം വളരെ വശീകരണമുള്ളത് കൊണ്ടു സ്വര്‍ഗ്ഗത്തിലെ മൂന്നിലൊന്ന് ദൂതന്മാരെയും ആദമിനെയും ഹവ്വയേയും ജലപ്രളയ സമയത്തു 8 പേരൊഴികെ മറ്റെല്ലാവരെയും വഞ്ചിക്കുന്നതിനു സാത്താനു കഴിഞ്ഞു.

ദൈവവചനം സാത്താന്‍റെ തന്ത്രങ്ങളെ വെളിപ്പെടുത്തുന്നു
ദൈവവചനം സാത്താന്‍റെ തന്ത്രങ്ങളെ വെളിപ്പെടുത്തുന്നു

14. ദൈവത്തിന്‍റെ എതിര്‍ തന്ത്രമെന്താണ്?

"ഉപദേശത്തിനും സാക്ഷ്യത്തിനും വരുവീന്‍! (To the Law and Testimony) അവര്‍ ഈ വാക്കുപോലെ പറയുന്നില്ലെങ്കില്‍ അവര്‍ക്ക് അരുണോദയം ഉണ്ടാകയില്ല.'' യെശ. 8:20.

ഉത്തരം:   ബൈബിള്‍ സത്യങ്ങള്‍ക്കു വിരുദ്ധമായി വരുന്ന സാത്താന്‍റെ എല്ലാ കള്ളത്തരങ്ങളേയും ദൈവം എപ്പോഴും എതിര്‍ക്കുന്നു. മരുഭൂമിയില്‍ വച്ചു സാത്താനാല്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍ യേശു തുടര്‍ച്ചയായി തിരുവചനം മാത്രമാണ് ഉദ്ധരിച്ചത് (മത്താ. 4:1 - 11). മഹതിയാം ബാബിലോണിന്‍റെ വചനത്തിന് വിരുദ്ധമായ പ്രകൃതിയെക്കുറിച്ച് ദൈവം തന്‍റെ ശേഷിപ്പു ജനത്തിലൂടെ വിളിച്ചറിയിക്കുന്നു. ബാബിലോണ്‍ വിഭാവനം ചെയ്യുന്ന വ്യാജ സുവിശേഷം മുഖേന ലക്ഷകണക്കിന് ആളുകള്‍ വഞ്ചിക്കപ്പെടുന്നതിനും നഷ്ടപ്പെടുന്നതിനും ഇടയായി എന്ന് അവര്‍ വ്യക്തമാക്കുന്നു.(ഗലാ.1:8 - 12) സാത്താന്‍റെ വ്യാജ ഉപദേശങ്ങള്‍ക്ക് എതിരെ വെളി. 14:6 - 14 - വരെ പറയുന്ന മൂന്ന് ദൂതന്മാരുടെ ദൂതുകള്‍ 27 പഠനപരമ്പരയിലെ 9 പാഠങ്ങളില്‍ നാം പഠിക്കുന്നു. വിസ്മയകരമായ ഈ ത്രിവിധ ദൂതുകള്‍ സാത്താന്‍റെ നുണപ്രചരണങ്ങളേയും വ്യാജ ഉപദേശങ്ങളെയും തുറന്ന് കാട്ടുകയും അവയ്ക്കെതീരെ മുന്നറിയിപ്പ് നല്‍കുകയും ദൈവത്തെ അനുസരിച്ച് സത്യത്തിലും ആത്മാവിലും അവനെ ആരാധിക്കുന്നതിലും ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

ദൈവത്തിന്‍റെ അന്ത്യകാല ദൂതുകള്‍ ഈ ലോകത്തിലെ ഓരോ വ്യക്തികള്‍ക്കും മഹത്വകരമായ സത്യങ്ങളും പ്രകാശവും പ്രദാനം ചെയ്യുന്നു.
ദൈവത്തിന്‍റെ അന്ത്യകാല ദൂതുകള്‍ ഈ ലോകത്തിലെ ഓരോ വ്യക്തികള്‍ക്കും മഹത്വകരമായ സത്യങ്ങളും പ്രകാശവും പ്രദാനം ചെയ്യുന്നു.

15. അന്ത്യക്കാലത്തേക്കുള്ള ദൈവത്തിന്‍റെ മുന്നറിയിപ്പിന്‍റെയും പ്രത്യാശയുടയും ദൂതുകള്‍ ഫലപ്രദമാണോ?

"അനന്തരം ഞാന്‍ വലിയ അധികാരമുള്ള മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങുന്നത് കണ്ടു അവന്‍റെ തേജസ്സിനാല്‍ ഭൂമി പ്രകാശിച്ചു.'' വെളി. 18:1.

ഉത്തരം:   ദൈവത്തിന്‍റെ സത്യത്താലും തേജസ്സിനാലും ഈ ഭൂമിയെ മുഴുവന്‍ പ്രകാശിപ്പിക്കുന്ന വലിയ അധികാരമുള്ള ദൂതനോടാണ് (എബ്രാ.1:13,14).ദൈവത്തിന്‍റെ
അന്ത്യകാല ആഹ്വാനത്തെ ദ്യഷ്ടാന്തീകരിച്ചിരിക്കുന്നത്. ഈ ഭൂമിയിലെ എല്ലാ അന്തേവാസികള്‍ക്കും ദൈവം നല്‍കിയിരിക്കുന്ന ഈ അന്ത്യദൂതുകള്‍ ലഭിക്കുന്നതാണ് (വെളി. 14:6; മര്‍ക്കൊ. 16:15; മത്താ. 24:14).

യേശുവിന്‍റെ  അന്ത്യകാല ആഹ്വാനം ഈ ലോകത്തോട് അറിയിക്കുമ്പോള്‍ ജനം ബാബിലോണില്‍ നിന്നും വിട്ടുവന്നു കര്‍ത്താവിനെ അനുഗമിക്കുന്നതാണ്.
യേശുവിന്‍റെ അന്ത്യകാല ആഹ്വാനം ഈ ലോകത്തോട് അറിയിക്കുമ്പോള്‍ ജനം ബാബിലോണില്‍ നിന്നും വിട്ടുവന്നു കര്‍ത്താവിനെ അനുഗമിക്കുന്നതാണ്.

16. അടിയന്തിരമായ എന്തു ആഹ്വാനമാണ് ബാബിലോണിലുള്ളവര്‍ക്ക് യേശു നല്‍കുന്നത്?

ഉത്തരം:   എന്‍റെ ജനമായുള്ളോരെ, അവളുടെ (ബാബിലോണ്‍) പാപങ്ങളില്‍ കൂട്ടാളികളാകാതെയും അവളുടെ ബാധകളില്‍ ഓഹരിക്കാരാകാതെയുമിരിപ്പാന്‍ അവളെ വീട്ടുപോരുവിന്‍.'' വെളി. 18:4, 5

ബാബിലോണിലുള്ള ധാരാളം ജനങ്ങളെയും എന്‍റെ ജനം എന്നു യേശു വിളിക്കുന്നത് ദയവായി ശ്രദ്ധിക്കുക. ദൈവത്തിന്‍റെ മുന്നറിയിപ്പിന്‍ ദൂത് ഇതുവരെയും കേട്ടിട്ടില്ലാത്ത അനേകം ആളുകള്‍ ഇപ്പോഴും ബാബിലോണില്‍ ഉണ്ട്. അവര്‍ യേശുവിനെ മുഖ്യമായി സ്നേഹിക്കുന്നത് കൊണ്ടാണ് എന്‍റെ ജനം എന്ന് പറഞ്ഞിരിക്കുന്നത്.


17. ബാബിലോണിലുള്ള യേശുവിന്‍റെ ജനം വിട്ടുപോരുവിന്‍ എന്നുള്ള ആഹ്വാനം കേള്‍ക്കുമ്പോള്‍ അവര്‍ എങ്ങനെയാണ് പ്രതികരിക്കുന്നത്?

ഉത്തരം:   ഇതിന്‍റെ ഉത്തരം യേശു നല്‍കുന്നു. "ഈ തൊഴുത്തില്‍ ഉള്‍പ്പെടാത്ത വേറെ ആടുകള്‍ എനിക്ക് ഉണ്ട്. അവരെയും ഞാന്‍ നടത്തേണ്ടതാകുന്നു, അവ എന്‍റെ ശബ്ദം കേള്‍ക്കും. ഒരാട്ടിന്‍ കൂട്ടവും ഒരിടയനും ആകും.'' "എന്‍റെ ആടുകള്‍ എന്‍റെ ശബ്ദം കേള്‍ക്കുന്നു. ഞാന്‍ അവയെ അറികയും അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു.'' യോഹ. 10:16, 27.

ബാബിലോണിലുള്ള ദൈവത്തിന്‍റെ കുഞ്ഞുങ്ങളെ യേശു തിരിച്ചറിയുന്നു. ബാബിലോണിനെ നശിപ്പിക്കുന്നതിനു മുമ്പ് ദൈവം തന്‍റെ ജനത്തെ അതില്‍ നിന്നും വിളിക്കും എന്നുള്ള ഉറപ്പുനല്‍കുന്നു. ഇതിനെക്കാള്‍ മഹത്വകരമായിട്ടുള്ള കാര്യം ബാബിലോണില്‍ കഴിയുന്ന ദൈവജനം യേശുവിന്‍റെ ശബ്ദം തിരിച്ചറിഞ്ഞു സുരക്ഷയ്ക്കു വേണ്ടി വിട്ടു വരും എന്നു കര്‍ത്താവു വാഗ്ദത്തം ചെയ്യുന്നു.

കുറിപ്പ്: വെളി. 14:6 - 14 - ലെ മൂന്ന് ദൂതന്മാരുടെ ദൂതുകളിലെ ഏഴാമത്തെ സന്ദേശമാണ് ഈ പഠനസഹായി. അടുത്ത പഠനസഹായിയില്‍ ദൈവത്തിന്‍റെ അന്ത്യകാല സഭയെക്കുറിച്ചു വളരെ വ്യക്തമായി വിവരിക്കുന്നു. ഇത് മനസ്സിലാക്കാന്‍ നിങ്ങള്‍ക്കു യാതൊരു പ്രയാസവും ഉണ്ടായിരിക്കയില്ല.


18. നിങ്ങള്‍ ബാബിലോണില്‍ ആണെങ്കില്‍, വിട്ടു വരാനുള്ള യേശുവിന്‍റെ ആഹ്വാനം അനുസരിക്കാന്‍ നിങ്ങള്‍ ഒരുക്കമാണോ?

ഉത്തരം:   


ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ

1. വിട്ടുവരുന്നതിന് പകരം ബാബിലോണില്‍ തന്നെ കഴിഞ്ഞു അതിനെ നവീകരിച്ചാല്‍ പോരെ?


പാടില്ല. ബാബിലോണിനെ നവീകരിക്കുകയല്ല അതിനെ നശിപ്പിക്കാന്‍ പോവുകയാണന്ന് യേശുപറയുന്നു. ദുരുപദേശത്തിന്‍റെ വീഞ്ഞ് പകര്‍ന്ന് കുടിച്ച് അവള്‍ യാതൊരു പ്രത്യാശയ്ക്കും വകയില്ലാത്തവളായി തീര്‍ന്നിരിക്കുന്നു (വെളി 18:5,6). ഈ കാരണത്താലാണ് തന്‍റെ ജനത്തോടു വിട്ടുവരിക എന്നു പറയുന്നത് (വെളി. 18:4).

2. വെളി. 16:12 പ്രകാരം കിഴക്കു നിന്നും വരുന്ന രാജാക്കന്മാര്‍ ആരാണ്?


കിഴക്കുനിന്നും വരുന്ന രാജാക്കന്മാര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവരുന്ന പിതാവും പുത്രനും ആണ്. കിഴക്കുദിക്കില്‍ നിന്നും അഥവാ സ്വര്‍ഗ്ഗത്തില്‍ നിന്നുമാണ് സ്വര്‍ഗ്ഗീയ സൈന്യം ഭൂമിയിലേക്ക് വരുന്നത്. ഉദാഹരണത്തിന് താഴെപ്പറയുന്നകാര്യങ്ങള്‍ ശ്രദ്ധിക്കുക:

A. യേശുവിന്‍റെ വീണ്ടും വരവ് കിഴക്കു നിന്നും ആണ് (മത്താ. 24:27).

B. ദൈവത്തിന്‍റെ തേജസ്സ് വരുന്നത് കിഴക്കു നിന്നും ആണ് (യെഹെ. 43:2).

C. മുദ്രയിടുന്നതിന് ദൂതന്‍ കിഴക്കുനിന്നും കയറി വരുന്നു (വെളി. 7:2).

D. നീതിസൂര്യനായ യേശുവിനെ സാദൃശീകരിക്കുന്ന സൂര്യന്‍ കിഴക്കുനിന്നും ഉദിക്കുന്നു (മലാഖി 4:2).

3. ബാബിലോണ്‍ വിണുപോയി എന്നുള്ള മുന്നറിയിപ്പിന്‍ ദൂത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ബാബിലോണ്‍ എല്ലായ്പ്പോഴും വീണിട്ടില്ല എന്നാണോ?


അതെ. ഇന്ന് ബാബിലോണില്‍ ഉള്‍പ്പെട്ടിരിക്കുന്ന പല സഭകളും ഒരുകാലത്ത് യേശുവിനോട് കൂറു പുലര്‍ത്തുന്നവരായിരുന്നു. സത്യം കണ്ടെത്തുന്നതിന് വേണ്ടി ബൈബിള്‍ ജാഗ്രതയോടെ പരിശോധിച്ചവരായിരുന്നു ദൈവമക്കളായിരുന്ന ആ സഭകളുടെ പലസ്ഥാപകന്മാരും. എല്ലാസഭകളും ഇന്ന് വീണിട്ടില്ല. ബാബിലോണ്‍ ആകുന്ന മാത്യസഭയുടെ ദുരുപദേശങ്ങള്‍ പഠിപ്പിക്കുകയും അവളുടെ തെറ്റായ ആചാരങ്ങള്‍ അനുസരിക്കുകയും ചെയ്യുന്ന എല്ലാ സഭകളും വീണു പോയവരാണ്.

4. ബാബിലോണില്‍ നിന്നും വിട്ടുവരിക എന്നുള്ള ആഹ്വാനം കേള്‍ക്കുമ്പോള്‍ ഒരു ക്രിസ്ത്യാനി എങ്ങോട്ടാണ് പോകേണ്ടത്?


ലോകം എങ്ങും മൂന്ന് ദൂതന്മാരുടെ ദൂതുകള്‍ ഘോഷിക്കുകയും ദൈവത്തിന്‍റെ കല്പന അനുസരിച്ച് യേശുവില്‍ സാക്ഷ്യം ഉള്ളവരെ കണ്ടെത്തി അവരുടെകൂടെ ചേരണം (വെളി.14: 6 - 12). അന്ത്യകാലത്തെ ദൈവത്തിന്‍റെ സഭയെക്കുറിച്ച് പഠനസഹായി 23 വിവരിക്കുന്നു.

5. വെളി. 17:12 - 16 - ലെ പത്തു രാജാക്കന്മാര്‍ ആരെകുറിക്കുന്നു?


പത്തുരാജാക്കന്മാര്‍ ഭൂമിയിലെ രാഷ്ട്രങ്ങളെ കുറിക്കുന്നു. ദാനീയേല്‍ രണ്ടാം അദ്ധ്യായത്തിലെ ബിംബത്തിന്‍റെ കാല്‍ വിരലുകള്‍ പത്തും 7 -അദ്ധ്യായത്തിലെ ഘോരവും ഭയങ്കരവുമായ മൃഗത്തിന്‍റെ 10 കൊമ്പുകളും യൂറോപ്പിലെ 10 വ്യത്യസ്ത രാജ്യങ്ങളെ കുറിക്കുന്നു. എന്നാല്‍ വെളിപ്പാട് 12 മുതല്‍ 18 വരെയുള്ള അദ്ധ്യായങ്ങളില്‍ ഇതിന് വിശദമായ അര്‍ത്ഥമാണുള്ളത്, സകല രാജാക്കന്മാരേയും അഥവാ സകല രാഷ്ട്രങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കുന്നു (വെളി. 16:14; 18:3).

6. വെളി 16:13,14 - ല്‍ കാണുന്ന തവളയുടെ സാദൃശ്യം കൊണ്ട് എന്ത് അര്‍ത്ഥമാണ് ഉദ്ദേശിക്കുന്നത് ?


ഒരു തവള അതിന്‍റെ ഇരയെ പിടിക്കുന്നത് നാവു കൊണ്ടാണ്. ഇന്ന് ലോകത്തെ മുഴുവന്‍ ഗ്രസിച്ചിരിക്കുന്നത് വ്യാജ അന്യഭാഷാ വരത്തെയാണ് ഇത് കുറിക്കുന്നത്. അന്യഭാഷയും അത്ഭുത പ്രവര്‍ത്തനങ്ങളും അമാനുഷിക ശക്തിയെ കുറിക്കുന്നു എന്നുള്ള കാര്യം ഓര്‍ക്കുക. അമാനുഷിക ശക്തി ഒന്നുകില്‍ ദൈവത്തില്‍ നിന്നും അല്ലെങ്കില്‍ സാത്താനില്‍ നിന്നും ആണ് ലഭിക്കുന്നത് എന്ന് ബൈബിള്‍ നമ്മെ അറിയിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നും വരുന്ന വെളിച്ച ദൂതനായി സാത്താൻ പ്രത്യക്ഷപ്പെട്ടു (2 കൊരി 11:13 - 15) സാത്താന്‍ അമാനുഷിക അത്ഭുത പ്രവര്‍ത്തനങ്ങളിലൂടെ ഈ ലോകത്തെ മുഴുവന്‍ ഫലപ്രദമായി വഞ്ചിക്കുകയും അവര്‍ സാത്താനെ അനുഗമിക്കുകയും ചെയ്യും എന്ന് തിരുവചനം വിശദീകരിക്കുന്നു (വെളി. 13:3). ഇന്ന് വ്യാജ അന്യഭാഷാവരം ഉപയോഗിച്ച് സാത്താൻ,

അജ്ഞാനമതക്കാരും പ്രേതാത്മവാദക്കാരും ഉള്‍പ്പെടെ സകല സഭക്കാരെയും മതക്കാരെയും ഒരുമിപ്പിച്ച് കൊണ്ടു വരുവാന്‍ ശ്രമിക്കുന്നു. യാഥാര്‍ത്ഥ്യത്തിന്‍റെ തെളിവായി ഈ വ്യാജ അന്യഭാഷയെ ഇവര്‍ എല്ലാവരും കാണുന്നു.

ആത്മാക്കളെ നാം ശോധന കഴിക്കണം.
എല്ലാ ആത്മാക്കളെയും വിശ്വസിക്കാതെ അവയെ ശോധന കഴിക്കണം എന്ന് ബൈബിള്‍ മുന്നറിയിപ്പ് നല്‍കുന്നു(1യോഹ.4:1). അവര്‍ ബൈബിളിനെ അംഗീകരിക്കുന്നില്ലെങ്കില്‍ അവര്‍ വ്യജന്മാരാണ് (യെശ.8:19, 20). അറിഞ്ഞുകൊണ്ട് മനഃപൂർവ്വമായി അനുസരണക്കേട് കാണിക്കുന്നവര്‍ക്ക്

പരിശുദ്ധാത്മാവിന്‍റെ ക്യപാവരങ്ങള്‍ നല്‍കുകയില്ല (അപ്പൊ.5:22). ശരിയായ ഭാഷാവരം ഉണ്ട്. നേരത്തേ

അറിയുകയോ പഠിക്കുകയോ ചെയ്യാത്ത ഒരു അന്യഭാഷ ഒഴുക്കോടെ സംസാരിക്കാന്‍ ഒരുവനെ പ്രാപ്തനാക്കുന്ന ദൈവത്തിന്‍റെ അത്ഭുതമാണ് യഥാര്‍ത്ഥ അന്യഭാഷാവരം (അപ്പൊ.2:4 - 12) മറ്റ് ഭാഷക്കാരോട് ദൈവത്തിന്‍റെ അന്ത്യകാലദൂത് അറിയിക്കേണ്ട ആവശ്യം വരുമ്പോള്‍ ദൈവം ഈ ദാനം തന്‍റെ ജനത്തിന് നല്‍കുന്നതാണ്. പെന്തക്കൊസ്ത് നാള്‍ വന്നപ്പോള്‍ 17 ഭാഷക്കാര്‍ പുരുഷാരത്തില്‍ ഉള്‍പ്പെട്ടിരുന്നതു കൊണ്ട് ഗലീലക്കാരായ ശിഷ്യന്മാര്‍ക്ക് ഒറ്റ ഭാഷ മാത്രം അറിയാമായിരുന്നതു കൊണ്ട് അന്യഭാഷാവരം ആവശ്യമായിരുന്നു.

7. ആദ്യകാലത്തെ നന്മയും തിന്മയും ആയിട്ടുളള പോരാട്ടത്തില്‍ ന്യു ഏജ് പ്രസ്ഥനം ഒരു വലിയപങ്ക് വഹിക്കുമോ?


യാതൊരു സംശയവും ഇല്ല. ഇവര്‍ പ്രേതാത്മവാദത്തില്‍ വിശ്വസിക്കുന്നവര്‍ ആണ്. ഈ ലോകത്തിന്റെ അവസാനനാളുകളില്‍ പ്രേതാത്മവാദം ഒരു മുഖ്യ പങ്ക് വഹിക്കുന്നതാണ്. അമാനുഷിക വ്യാജ ഭാഷാവരത്തോടും ലോകാമെമ്പാടും അനുഭവപ്പെടുന്ന സഭകളുടെ സഖ്യതയ്ക്കൊപ്പം പ്രേതാത്മവാദവും ചേര്‍ന്ന് ഭൂമിയെ ഇളക്കിമറിക്കും. ന്യൂ ഏജൂകാരുടെ മരിച്ചവരുടെ ആത്മാക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന വിശ്വാസവും പുനര്‍ജന്മവും കഴിഞ്ഞകാലങ്ങളില്‍ അഞ്ജാനമതക്കാര്‍ അനുവര്‍ത്തിച്ചുപോന്ന വിശ്വാസങ്ങളുടെ ഒരു പുതിയപതിപ്പാണ്. അമര്‍ത്യതയുളളതും മരണമില്ലാത്തതുമായ ആത്മാക്കള്‍ ഭൂമിയിലെ ജീവിച്ചിരിക്കുന്നവരുമായി ആശയവിനിമയം ചെയ്യുന്നു എന്നുള്ള സങ്കല്പവും പണ്ട് സാത്താന്‍ ഹവ്വയോടു പറഞ്ഞ വ്യാജപ്രസ്താവനയും ഒന്നു തന്നെയാണ്. "നിങ്ങള്‍ മരിക്കയില്ല നിശ്ചയം'' ഉല്പ.3:4 (മരണത്തില്‍ മനുഷ്യന്റെ അവസ്ഥയെക്കുറിച്ചു കുടുതല്‍ അറിയാന്‍ പഠനസഹായി 10 കാണുക).

8. എതിര്‍ ക്രിസ്തു അഥവാ പാപ്പാത്വത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദാനിയേല്‍ 7 - അദ്ധ്യായത്തിലും വെളിപ്പാട് 13, 17, 18 അദ്ധ്യായങ്ങളിലും ദൈവം വ്യക്തമാക്കിയിരിക്കുകയാണ്. തിരുവചനത്തില്‍ മറ്റ് എവിടെയെങ്കിലും എതിര്‍ ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ?


മ്യഗത്തെക്കുറിച്ച് അഥവാ എതിര്‍ ക്രിസ്തുവിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് ബൈബിള്‍ പ്രവചനങ്ങളിലൂടെ സൂചിപ്പിച്ചിരിക്കുന്നു. ദാനീ. 7:8,11 അദ്ധ്യായങ്ങള്‍ വെളിപ്പാട് 12, 13, 16, 17, 18, 19 അദ്ധ്യായങ്ങളിലെ അഥവാ ബൈബിള്‍ പ്രവചനങ്ങളിലൂടെ ദൈവം ഈ ശക്തിയെക്കുറിച്ച് ഊന്നി പറയുമ്പോള്‍ നാം അവയെ ശ്രദ്ധിക്കണം എന്ന് ദൈവം തീര്‍ച്ചയായും ആഗ്രഹിക്കുന്നു.

9. സാത്താന്‍റെ ബാബിലോണ്‍ രാജ്യം ബാബേല്‍ ഗോപുരത്തിന്‍റെ കാലത്താണോ ഉത്ഭവിച്ചത്?


അല്ല. സാത്താന്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തോട് മത്സരിച്ചപ്പോള്‍ ബാബിലോണ്‍ രാജ്യം ആരംഭിച്ചു. സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള സാത്താന്‍റെ വീഴ്ചയെ യെശയ്യാവ് പ്രവാചകന്‍ ബാബിലോണ്‍ രാജാവിനോട്
ഉപമിച്ചിരിക്കുകയാണ് (യെശ 14:4,12 - 15). പാപം ഉത്ഭവിച്ചകാലം മുതല്‍ സാത്താന്‍റെ രാജ്യത്തെ ദൈവം ബാബിലോണായി കാണുന്നു. ദൈവത്തെ കീഴടക്കി അവന്‍റെ രാജ്യത്തെ ഇല്ലായ്മ ചെയ്തു സാത്താന്‍റെ മത്സരരാജ്യം ഈ അഖിലാണ്ഡത്തില്‍ എല്ലായിടവും സ്ഥാപിക്കുക എന്നുള്ളതാണ് പിശാചിന്‍റെ ഏക ലക്ഷ്യം. രണ്ട് വശത്തുള്ളവരെക്കുറിച്ച് യേശുപറയുകയുണ്ടായി (മത്താ. 7:13,14). ഈ ലോകത്തിലുള്ള സകല മനുഷ്യരും ഒന്നുകില്‍ യേശുവിന്‍റെ പക്ഷത്ത്, അല്ലെങ്കില്‍ ബാബിലോണിന്‍റെ പക്ഷത്ത് നിലയുറപ്പിക്കും. ഇത് ജീവന്‍ മരണ പ്രശ്നമാണ്. യേശുവിനെ സേവിക്കുകയും അവനെ അനുഗമിക്കുകയും ചെയ്യുന്നവര്‍ രക്ഷപ്പെട്ട് സ്വര്‍ഗ്ഗീയ രാജ്യത്തില്‍ ചേര്‍ക്കപ്പെടും. ബാബിലോണിനെ പിന്‍താങ്ങുന്നവര്‍ തീയാല്‍ നശിക്കപ്പെടും. തീരുമാനം എടുക്കാന്‍ അല്‍പ്പം സമയം മാത്രമേ ശേഷിക്കുന്നുള്ളു.ബാബിലോണിനു എതിരെയുള്ള അന്ത്യകാല മുന്നറിയിപ്പ് ശ്രദ്ധിക്കുക എന്നുള്ളത് വളരെ നിര്‍ണ്ണായകവും തിടുക്കത്തില്‍ ചെയ്യേണ്ടതുമാണ്.

10. കിഴക്കു നിന്നും വരുന്ന രാജാക്കന്മാര്‍ക്ക് വഴി ഒരുക്കുന്നതിന് വേണ്ടി യൂഫ്രട്ടീസ് നദിയിലെ വെള്ളം വറ്റിപ്പോയിയെന്ന് വെളി. 16:12 - ല്‍ പറഞ്ഞിരിക്കുന്നതിന്‍റെ അര്‍ത്ഥം എന്താണ്?


ബാബിലോണ്‍ കൊട്ടാരത്തിലെ മതിലുകള്‍ക്കുള്ളിലൂടെ ഒഴുകിയിരുന്ന യൂഫ്രട്ടീസ് നദിയിലെ വെള്ളം ഗതിമാറ്റി വിട്ടു ഉണങ്ങിയ നിലത്തുകൂടി സഞ്ചരിച്ചാണ് മേദ്യനായ ദായ്യാവേശിന്‍റെ സൈന്യം പുരാതന ബാബിലോണിനെ തോല്പിച്ചത്. പ്രവചനത്തില്‍ വെള്ളം പുരുഷാരത്തെ കുറിക്കുന്നു (വെളി. 17:15) അതുകൊണ്ട് യൂഫ്രട്ടീസ് നദിയിലെ വെള്ളം മഹതിയാം ബാബിലോണിന്‍റെ അനുയായികളെ സൂചിപ്പിക്കുന്നു. ബാബിലോണിനെ പിന്‍താങ്ങിയിരുന്നവര്‍ പിന്തുണ പിന്‍വലിച്ച് അവളെ നശിപ്പിക്കുന്നതിന് വേണ്ടി എതിര്‍ നില്‍ക്കുന്നതിനെയാണ് യൂഫ്രട്ടീസ് നദി വറ്റിപോകുന്നത് അര്‍ത്ഥമാക്കുന്നത് (വെളി. 17:16). മഹതിയാം ബാബിലോണിനുള്ള പിന്തുണ നഷ്ടപ്പെടുന്നതോടുകൂടി കിഴക്കു നിന്നും വരുന്ന രാജാക്കന്മാരായ പിതാവിനും പുത്രനും വിജയം എളുപ്പമാകുന്നു.


പാഠസംഗ്രഹ ചോദ്യങ്ങൾ

1. ബാബിലോണ്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം എന്താണ്?


_____   ആശയകുഴപ്പം.
_____   മത്സരം.
_____   വഞ്ചന.

2. ബൈബിള്‍ പ്രവചനത്തില്‍ മഹതിയാം ബാബിലോണ്‍ ആരെ കുറിക്കുന്നു? (1)


_____   ഐക്യനാടുകള്‍.
_____   പാപ്പാത്വം.
_____   യേശുവിന്‍റെ അമ്മ മറിയ.

3. മഹതിയാം ബാബിലോണിന്‍റെ പുത്രിമാര്‍ ആരെല്ലാം? (1)


_____   പുതിയ നിയമകാലത്തെ സ്ത്രീകള്‍ പ്രിസ്കില്ലയും എലിസബത്തും ദോര്‍ക്കസും.
_____   യൂറോപ്പിലെ രാജ്ഞിമാര്‍.
_____   മാതൃസഭയായ ബാബിലോണിന്‍റെ ദുരൂപദേശങ്ങളും ആചാരങ്ങളും പാലിക്കുന്ന സഭകള്‍.

4. കടുംചുവപ്പുള്ളോരു മൃഗത്തിന്മേല്‍ ഇരിക്കുന്ന സ്ത്രീ (ബാബിലോണ്‍) എന്തിനെ കുറിക്കുന്നു?


_____   സഭയെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന രാഷ്ട്രിയ അധികാരം.
_____   സ്ത്രീകള്‍ നല്ല മൃഗപരിശീലകര്‍ ആണ്.
_____   സ്ത്രീകള്‍ നടന്നു പോകാതെ സവാരി ചെയ്യണം.

5. ജനത്തെ ആത്മീയമായി കുഴയ്ക്കുന്ന ബാബിലോണിന്‍റെ ദുരൂപദേശങ്ങള്‍ എന്തെല്ലാം? (4)


_____   വിവാഹത്തിന്‍റെ പരിപാവനത.
_____   മരണം ഒരു നിദ്രയാണന്നുള്ള ഉപദേശം.
_____   പാപികള്‍ തീപ്പൊയ്കയില്‍ നിത്യമായി ദണ്ഡനം അനുഭവിക്കും.
_____   ഞായറാഴ്ച ദൈവത്തിന്‍റെ വിശുദ്ധ ദിവസം.
_____   ആത്മാക്കള്‍ അഥവാ ദേഹികള്‍ക്ക് അമര്‍ത്യത ഉണ്ട്.
_____   മുങ്ങിസ്നാനം.
_____   ദൈവത്തിന്‍റെ കല്പന മാറിപ്പോയി അഥവാ ഭേദഗതിചെയ്യപ്പെട്ടു.

6. “ബാബിലോൺ വീണു പോയി” എന്നതിന്‍റെ അർത്ഥം (1)


_____   അകാശത്തിൽ നിന്നും ഒരു ദൂതൻ വീണുപോയി.
_____   ഒരു ഭൂകമ്പത്താൽ ബാബിലോൺ വീണു പോയി.
_____   വേദപുസ്തക സത്യത്തിൽ നിന്നും യഥാർത്ഥ ആരാധനയിൽ നിന്നും വീണു.

7. കിഴക്കു നിന്നുള്ള രാജാക്കന്മാർ സൂചിപ്പിക്കുന്നത് (1)


_____   യേശുവും പിതാവും.
_____   അക്രൈസ്തവ മാർഗ്ഗത്തിലൂടെയുള്ള സാത്താന്‍റെ പ്രവർത്തനം.
_____   ലോകരാഷ്ട്രങ്ങൾ.

8. യൂഫ്രട്ടീസ് നദി വറ്റിപോകുന്നത് എന്തിനെ കുറിക്കുന്നു? (1)


_____   അന്ത്യകാലത്ത് അനുഭവിക്കപ്പെടുന്ന ജലക്ഷാമം.
_____   അന്ത്യകാലത്ത് ഭക്ഷണം ലഭിക്കുകയില്ല.
_____   ബാബിലോണിനെ പിന്‍തുണക്കുന്നവരുടെ സഹായം നഷ്ടപ്പെടും.

9. എല്ലാമതക്കാര്‍ക്കും സഭക്കാര്‍ക്കും പൊതുവെയുള്ള ഒരു കുടുംബപേരാണ് ബാബിലോണ്‍ (1)


_____   അതെ.
_____   അല്ല.

10. ബാബിലോണിനെ വിട്ടുവരുവാന്‍ ആരാണ് വിളിക്കുന്നത്? (1)


_____   ദൂതന്മാര്‍.
_____   പത്തുരാജാക്കന്മാര്‍.
_____   ലൂസിഫര്‍.
_____   യേശു.

11. വീണുപോയ സഭയില്‍ നിന്നും ജനങ്ങള്‍ വിട്ടു വരുന്നതിനേക്കാള്‍ നല്ലതല്ലേ വീണു പോയ സഭയെ മാനസാന്തരത്തിലേക്ക് നയിക്കുന്നത്? (1)


_____   അതെ.
_____   അല്ല.

12. ബാബിലോണിന്‍റെ വീഞ്ഞു കുടിച്ചു എന്നു പറയുന്നതിന്‍റെ അര്‍ത്ഥം എന്താണ്? (1)


_____   ഒരു മദ്യപാനി ആയിത്തീരുക.
_____   അവരുടെ പാര്‍ട്ടിയില്‍ ചേര്‍ക്കുക.
_____   ശാരീരികമായി രോഗം ബാധിച്ചിരിക്കുന്നു.
_____   അവളുടെ ദുരുപദേശത്തില്‍ വീണിരിക്കുന്നു.

13. അന്ത്യകാലത്ത് യേശുവിനും അവന്‍റെ ജനത്തിനും എതിരെ യോജിച്ചുകൊണ്ട് യുദ്ധം ചെയ്യുന്ന മൂന്ന് ശക്തികള്‍ ആരെല്ലാം? (3)


_____   ക്രൈസ്തവ ഇതര മതങ്ങള്‍.
_____   ഐക്യരാഷ്ട്രങ്ങള്‍.
_____   വിശ്വാസത്യാഗം സംഭവിച്ച പ്രൊട്ടസ്റ്റന്റു വിഭാഗം.
_____   ശുന്യാകാശത്തില്‍ നിന്നും വരുന്നവര്‍.
_____   പാപ്പാത്വം.

14. ബാബിലോണില്‍ നിന്നും വിട്ടു വരുവാന്‍ യേശു ആഹ്വാനം ചെയ്യുമ്പോള്‍ അവര്‍ വിട്ടുവരുമോ?(1)


_____   അതെ.
_____   ഇല്ല.

15. ഇന്ന് പലരും തങ്ങള്‍ ബാബിലോണിലാണെന്നുള്ള കാര്യം അറിയുന്നില്ല (1)


_____   അതെ.
_____   ഇല്ല.

Free Bible School

Bible School
Enroll in our Free Online Bible School Today!
Start your first lesson now!


Christian Hymns



Freebie!

Ultimate Resource
Request your free book, Ultimate Resource, today and learn how to study the Bible
Get It Now!


Back To Top