1. രണ്ടു ലോകരാജ്യങ്ങളെക്കുറിച്ചുള്ള സാദൃശ്യം വെളി. 13 - അദ്ധ്യായത്തില്‍ പറയുന്നു. ആദ്യത്തെ ശക്തി ഏതാണ്?
ഉത്തരം: ഏഴു തലകളുള്ള മൃഗം (വെളി. 13:1 - 10) പാപ്പാത്വ റോമ അല്ലാതെ വേറൊരു ശക്തിയും അല്ല. (ഈ വിഷയത്തെക്കുറിച്ച് പൂര്‍ണ്ണമായി അറിയാന്‍ പഠനസഹായി 15 കാണുക). ബൈബിള്‍ പ്രവചനത്തില്‍ മൃഗങ്ങള്‍ സാദൃശീകരിക്കുന്നത് രാഷ്ട്രങ്ങള്‍ അഥവാ ലോകത്തിലെ ശക്തികളെയാണ് (ദാനീ. 7:17,23).
2. പാപ്പാത്വത്തിന്‍റെ സ്വാധീന ശക്തി ഏതു വര്‍ഷത്തില്‍ നഷ്ടപ്പെടും എന്നാണ് പ്രവചനത്തില്‍ മുന്‍കൂട്ടി അറിയിച്ചിരിക്കുന്നത്?
“വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിന് ലഭിച്ചു. നാല്പത്തി രണ്ടുമാസം പ്രവര്‍ത്തിപ്പാന്‍ അധികാരവും ലഭിച്ചു.'' വെളി. 13:5.
ഉത്തരം: 42 മാസക്കാലം കഴിഞ്ഞു പാപ്പാത്വത്തിന് ലോകത്തിന്മേലുള്ള സ്വാധീനവും ശക്തിയും നഷ്ടപ്പെടും എന്നു ബൈബിള്‍ മുന്‍കൂട്ടി പ്രവചിക്കുകയുണ്ടായി 1798 - ല്‍ ജനറല്‍ ബര്‍ത്തിയാര്‍ പോപ്പിനെ തടവുകാരനാക്കിയതോടു കൂടി ഈ പ്രവചനം നിവൃത്തിയാകുകയും പാപ്പാത്വത്തിന് മരണകരമായ മുറിവ് ഏൽക്കുകയും ചെയ്തു (പൂര്‍ണ്ണ വിവരത്തിന് പഠനസഹായി 15 കാണുക).
3. പാപ്പാത്വത്തിന് മരണകരമായ മുറിവ് ഏല്ക്കുന്ന സമയത്ത് ഏതു രാഷ്ട്രം ഭൂമിയില്‍ ഉടലെടുക്കും എന്നാണ് പ്രവചിച്ചിരിക്കുന്നത്?
“മറ്റൊരു മൃഗം ഭൂമിയില്‍ നിന്നു കയറുന്നതു ഞാന്‍ കണ്ടു; അതിനു കുഞ്ഞാടിനുള്ളതു പോലെ രണ്ടു കൊമ്പുണ്ടായിരുന്നു. അത് മഹാസര്‍പ്പം എന്ന പോലെ സംസാരിച്ചു'' വെളി. 13:11.
ഉത്തരം: പാപ്പാത്വത്തിന്‍റെ തടവറയെ കുറിച്ചു 10 - വാക്യത്തില്‍ പറഞ്ഞിരിക്കുന്നത് 1798 ല്‍ സംഭവിച്ചു. ഒരു പുതിയ ശക്തി ഈ കാലത്ത് പ്രത്യക്ഷപ്പെടുന്നതായി പ്രവചിക്കുകയും ചെയ്തു. (വാക്യം.11) അമേരിക്കന്‍ ഐക്യനാടുകള്‍ 1776 -ല്‍ സ്വാതന്ത്ര്യം പ്രാപിച്ചു, 1787 -ല്‍ ഭരണഘടന അംഗീകരിച്ചു, 1791 - ല്‍ അവകാശ സംരക്ഷണ ബില്‍ നിലവില്‍ വന്നു, അങ്ങനെ 1798 - ല്‍ ഒരു ലോകശക്തിയായി വ്യക്തമായി അംഗീകരിക്കപ്പെട്ടു. പ്രവചനത്തില്‍ പറഞ്ഞിരിക്കുന്ന സമയം തീര്‍ച്ചയായിട്ടും അമേരിക്കയ്ക്ക് യോജിക്കുന്നു. മറ്റൊരു ശക്തിക്കും ഇത് ഒരു വിധത്തിലും യോജിക്കുന്നില്ല.
4. ഭൂമിയില്‍ നിന്നും കയറിവരുന്ന മൃഗത്തിന്‍റെ പ്രത്യേകതകൾ എന്തെല്ലാം?
ഉത്തരം: വെള്ളത്തില്‍ നിന്നും രാഷ്ട്രങ്ങള്‍ കയറിവരുന്നതായി ദാനീയേലിലും വെളിപ്പാടിലും പ്രവചിക്കുമ്പോള്‍ ഇവിടെ പ്രസ്താവിക്കുന്ന രാജ്യം ഭൂമിയില്‍ നിന്ന് കയറിവരുന്നതായി പറയുന്നു. പ്രവചനത്തില്‍ വെള്ളം സൂചിപ്പിക്കുന്നത് ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളെയാണന്ന് നാം വെളിപ്പാട് പുസ്തകത്തിലൂടെ മനസ്സിലാക്കുന്നു.“നീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെള്ളം വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും അത്രേ.'' വെളി. 17:15 പ്രവചനത്തില്‍ “ഭൂമി'' ഇതിന്‍റെ വിപരീത അര്‍ത്ഥമാണ് നല്‍കുന്നത്. ഈ പുതിയ രാജ്യം ഉടലെടുക്കുന്ന ഈ ഭൂപ്രദേശം ലോകത്തില്‍ 1700 ന് മുമ്പ് ആള്‍പ്പാര്‍പ്പില്ലാത്ത ഒരു സ്ഥലമായിരുന്നു എന്നാണ് ഇതിന്‍റെ അര്‍ത്ഥം. ജനങ്ങള്‍ ധാരാളമായി പാര്‍ത്തിരുന്നതും പോരാടിയിരുന്നതുമായ പഴയലോകത്തിലെ രാഷ്ട്രങ്ങളില്‍ നിന്നും അല്ല ഈ പുതിയ രാജ്യം ഉദയം ചെയ്തത്. ജനം തീരെ കുറവായിരുന്ന ഒരു ഭൂഖണ്ഡത്തില്‍ നിന്നും ആണ് ഈ രാജ്യം വരേണ്ടത്.
5. കുഞ്ഞാടിനുള്ളതുപോലെ രണ്ടു കൊമ്പുള്ളതിന്റേയും കിരീടമില്ലാത്തതിന്റേയും ദൃഷ്ടാന്തം എന്താണ്?
ഉത്തരം: കൊമ്പ് രാജാക്കന്മാരേയും രാജ്യത്വങ്ങളെയും ഭരണകൂടങ്ങളേയും കുറിക്കുന്നു (ദാനീ. 7:24, 8:21). അമേരിക്കയുടെ ഭരണതത്വങ്ങളായ പൗരാവകാശത്തേയും മത സ്വാതന്ത്ര്യത്തേയും ആണ് രണ്ട് കൊമ്പുകള്‍ ഇവിടെ സൂചിപ്പിക്കുന്നത്. ഈ രണ്ട് ഭരണ തത്വങ്ങളെ ജനാധിപത്യം'' എന്നും (രാജാവില്ലാത്ത ഭരണകൂടം) പ്രൊട്ടസ്റ്റന്റ് മതം (പോപ്പില്ലാത്ത സഭ) എന്നും നാമകരണം ചെയ്തിരിക്കുന്നു. ദേശീയ മതത്തെ കൈത്താങ്ങി വളർത്തുന്നതിനു വേണ്ടി പുരാതനകാലം മുതല്‍ മറ്റു രാജ്യങ്ങള്‍ ജനങ്ങളില്‍ നിന്ന് നികുതി പിരിച്ചിരുന്നു. ദേശീയ മതത്തോട് വിയോജിപ്പുള്ളവരെ മിക്കരാജ്യങ്ങളും പീഡിപ്പിച്ചിരുന്നു. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു പുതിയ രീതിയാണ് അമേരിക്ക സ്ഥാപിച്ചത്. ഗവണ്‍മെന്റിന്‍റെ ഇടപെടലോ നിയന്ത്രണമോ ഇല്ലാതെ ഭരണകൂടത്തിന്‍റെ സംരക്ഷണയോടു കൂടി ഒരാളിന് ഇഷ്ടപ്പെട്ട രീതിയില്‍ ആരാധന നടത്തുന്നതിന് സ്വാതന്ത്ര്യം നല്കുന്നു. രാജഭരണത്തിന് പകരം ഒരു ജനാധിപത്യ രീതിയിലുള്ള ഭരണ ക്രമത്തെയാണ് കിരീടത്തിന്‍റെ അഭാവം കാണിക്കുന്നത്. നിഷ്ക്കളങ്കവും ചെറുപ്പവും സമാധാനം കാംക്ഷിക്കുന്നതുമായ ആത്മീയത നിറഞ്ഞ രാജ്യത്തെയാണ് കുഞ്ഞാടിനുള്ളതു പോലുളള കൊമ്പ് സൂചിപ്പിക്കുന്നത്. വെളിപ്പാടില്‍ 28 പ്രാവശ്യം യേശുവിനെ കുഞ്ഞാട് എന്ന് നാമകരണം ചെയ്തിരിക്കുന്നു. അതുകൊണ്ട് അവന്‍റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായിരുന്നു ഈ ഭരണകൂടം ശ്രമിച്ചത്. കുഞ്ഞാടിനോട് സദൃശമായ മൃഗത്തിന്‍റെ പ്രത്യേകതകളും പ്രവചനത്തിലെ സമയവും അമേരിക്കയ്ക്കു അല്ലാതെ മറ്റൊരു രാജ്യത്തിനും യോജിക്കുന്നതല്ല.പ്രത്യേക കുറിപ്പ്: അമേരിക്കയെ കുറിച്ചുള്ള വിവരണം യേശു അവസാനിപ്പിക്കാത്തതുകൊണ്ട് ഇവിടെ നിറുത്തിക്കളയാന്‍ നമുക്ക് എങ്ങനെ കഴിയും? ഞെട്ടലും ഉല്‍കണ്ഠയും ആണ് അടുത്തു വരാന്‍ പോകുന്നത്. മനഃസാക്ഷിക്കനുസരിച്ച് തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, പരിശ്രമ സ്വാതന്ത്ര്യം, സംരക്ഷണം, ഇവക്കുള്ള സുവർണ്ണാവസരം ഒരുക്കുന്നത്, നീതിബോധം, താഴെത്തട്ടിലുള്ളവരോടുള്ള കരുണ, ക്രീസ്തീയ ദിശാബോധം എന്നിവയാല്‍ അമേരിക്ക തികച്ചും മഹത്തായ രാജ്യമാണ്. അമേരിക്ക പൂര്‍ണ്ണമല്ലെങ്കിലും ലോകത്തിന്‍റെ നാനാഭാഗങ്ങളിലുള്ള അനേകമായിരങ്ങള്‍ ഓരോവര്‍ഷവും അമേരിക്കയുടെ പൗരത്വം ലഭിക്കുന്നതിന് ധൃതി കൂട്ടുന്നു.അമേരിക്കയുടെ വാതിലുകള്‍ അല്പംകൂടി വിശാലമായി തുറന്നിടുകയാണങ്കില്‍ ലോകത്തിലെ വലിയ ജനവിഭാഗങ്ങള്‍ ഭൂമിയിലെ സ്വര്‍ഗ്ഗം എന്നു പലരും ചിന്തിക്കുന്ന ഐക്യനാടുകളിലേക്ക് കടന്നുവരുമായിരുന്നു. ദുഃഖകരം എന്നു പറയട്ടെ, സമ്പല്‍ സമൃദ്ധവും അനുഗ്രഹിക്കപ്പെട്ടതുമായ ഈ രാജ്യം ഭാവിയില്‍ നിലപാടുകള്‍ പൂര്‍ണ്ണമായും മാറ്റുന്നതിലൂടെ ദൈവജനം ഹൃദയ വേദനയും കഷ്ടവും അനുഭവിക്കുന്നതിന് നിര്‍ബന്ധിക്കപ്പെടുന്നതാണ്. ഞങ്ങള്‍ ഇത് വിമുഖതയോടും അഗാധ ദുഃഖത്തോടും കൂടെ രേഖപ്പെടുത്തുന്നു.
6. അമേരിക്ക മഹാസര്‍പ്പത്തെപ്പോലെ സംസാരിക്കും എന്നു വെളിപ്പാട് പ്രവചനം 13:11 - വാക്യത്തില്‍ പറയുന്നതിന്‍റെ അര്‍ത്ഥം എന്താണ്?
ഉത്തരം: ഭൂമിയിലെ ഭരണകൂടങ്ങളിലൂടെ പ്രവര്‍ത്തിച്ച് തന്‍റെ ദുഷ്ടരാജ്യം ഇവിടെ സ്ഥാപിക്കുന്ന മഹാസര്‍പ്പം സാത്താനാണെന്ന് പഠനസഹായി 20 ലൂടെ നാം മനസ്സിലാക്കുകയുണ്ടായി ദൈവജനത്തെ പീഡിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതിലൂടെ അവന്‍ ദൈവത്തിന്റ സഭയെ തകര്‍ക്കുന്നതാണ്. ദൈവത്തിന്‍റെ ശക്തിയേയും സിംഹാസനത്തേയും മാറ്റിമറിച്ച് തന്നെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിന് ജനത്തിന്‍റെ മേല്‍ നിര്‍ബന്ധം ചെലുത്തുക എന്നുള്ളതാണ് എപ്പോഴുമുള്ള സാത്താന്‍റെ ഏക ലക്ഷ്യം (വിശദവിവരത്തിന് പഠനസഹായി 2 കാണുക) അതുകൊണ്ട് മഹാസര്‍പ്പത്തെപ്പോലെ സംസാരിക്കും എന്നുള്ളതിന്‍റെ അര്‍ത്ഥം അമേരിക്ക സാത്താന്‍റെ സ്വാധീനത്താല്‍ അന്ത്യകാലത്തു മനഃസാക്ഷിക്കുവിരുദ്ധമായി ആരാധിക്കാന്‍ ജനത്തെ പ്രേരിപ്പിക്കും എന്നുള്ളതാണ്, അല്ലാത്തവരെ ശിക്ഷിക്കുന്നതാണ്.
7. മഹാസര്‍പ്പത്തെപ്പോലെ സംസാരിക്കുന്നതിന് പ്രത്യേകമായി എന്തെല്ലാമാൺ അമേരിക്ക പ്രവര്‍ത്തിക്കാന്‍ പോകുന്നത്?
ഉത്തരം: നിര്‍ണ്ണായകമായ നാലുകാര്യങ്ങള്‍ ശ്രദ്ധിക്കുക:A. “അത് ഒന്നാമത്തെ മൃഗത്തിന്‍റെ മുമ്പാകെ അതിന്‍റെ അധികാരം എല്ലാം നടത്തും '' വെളി. 13:12. വെളിപ്പാട് പതിമൂന്നാം അദ്ധ്യായത്തിന്‍റെ ഒന്നാം ഭാഗത്തില്‍ ചിത്രീകരിച്ചിരിക്കുന്ന പാപ്പാത്വറോമായുടെ പ്രവര്‍ത്തനം പോലെ അമേരിക്കയും ഒരു പീഢനശക്തിയായിത്തീര്‍ന്നു. ദൈവസ്നേഹത്തിന്‍റെ മനഃസാക്ഷിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അവരുടെ മേല്‍ സ്വാധീനം ചെലുത്തുന്നതാണ്.B. “ഭൂമിയേയും അതില്‍ വസിക്കുന്നവരെയും മരണകരമായ മുറിവ് പൊറുത്തുപോയ ഒന്നാം മൃഗത്തെ നമസ്കരിക്കുമാറാക്കുന്നു.'' വെളി. 13:12. ജനം നിര്‍ബന്ധമായി പാപ്പാത്വ എതിര്‍ക്രിസ്തുവിനോട് കൂറുപുലര്‍ത്തുന്നതിനും അതിനെ ആരാധിക്കുന്നതിനും വേണ്ടി അമേരിക്ക ലോകരാജ്യങ്ങളെ നയിക്കുന്നതാണ്. എപ്പോഴുമുള്ള വാദമുഖം ആരാധനയാണ്. നിങ്ങള്‍ ആരെയാണ് ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്നത് ? നിങ്ങളുടെ സൃഷ്ടിതാവും വീണ്ടെടുപ്പുകാരനുമായ ക്രിസ്തുവിനെയോ അതോ എതിര്‍ക്രിസ്തുവിനെയോ? അന്ത്യകാലത്ത് ഈ ലോകത്തിലുള്ള സകല മനുഷ്യരും ഒന്നുകില്‍ ക്രിസ്തുവിനെ ആരാധിക്കും, അല്ലെങ്കില്‍ എതിര്‍ക്രിസ്തുവിനെ ആരാധിക്കും. മൊത്തത്തിലുള്ള സമീപനത്തില്‍ വലിയ ആത്മീയത ഉള്ളതായി തോന്നും. അവിശ്വസനീയമായ അത്ഭുതങ്ങള്‍ നടത്തി ലക്ഷക്കണക്കിന് ആളുകളെ വഞ്ചിക്കും (വെളി. 13:14, 15, 3) ഈ പ്രസ്ഥാനത്തോട് ചേരാന്‍ വിസമ്മതിക്കുന്ന വരെ ദൈവമില്ലാത്ത വിപ്ലവകാരികള്‍ എന്നു വിളിക്കും. പുറമേ ആത്മീയതയും സത്യസന്ധതയും ഭാവിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ സാത്താന്‍റെ സ്വഭാവം പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് അന്ത്യകാലത്തെ പ്രൊട്ടസ്റ്റന്റ് അമേരിക്ക കള്ളപ്രവാചകന്‍ ആണെന്ന് കര്‍ത്താവ് പ്രഖ്യാപിക്കുന്നു. ഇത് അസാദ്ധ്യമെന്ന് തോന്നുമെങ്കിലും യേശുവിന്‍റെ വാക്കുകള്‍ എപ്പോഴും ആശ്രയിക്കാവുന്നതും സത്യവും ആണ്. (തീത്തോസ് 1:2) കര്‍ത്താവു നാല് ലോക സാമ്രാജ്യങ്ങളുടെ ഉയര്‍ച്ചയും വീഴ്ചയും കൂടാതെ എതിര്‍ക്രിസ്തുവിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിച്ച സമയം അത് വിചിത്രമായും അവിശ്വസനീയമായും തോന്നി (ദാനീയേല്‍ 2, 7 അദ്ധ്യായങ്ങൾ). എന്നാല്‍ പ്രവചനത്തില്‍ പറഞ്ഞതുപോലെ എല്ലാം കൃത്യമായി സംഭവിച്ചു. പ്രവചനത്തെക്കുറിച്ച് ഇന്ന് നമ്മോടുള്ള മുന്നറിയിപ്പ് “അത് സംഭവിക്കുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കേണ്ടുന്നതിന് ഞാന്‍ ഇപ്പോള്‍ അത് സംഭവിക്കും മുമ്പെ നിങ്ങളോട് പറഞ്ഞിരിക്കുന്നു'' (യോഹ. 14:29).C. “വാളാല്‍ മുറിവേറ്റിട്ടു ജീവിച്ച മൃഗത്തിന് പ്രതിമ ഉണ്ടാക്കാന്‍ ഭൂവാസികളോട് പറയുകയും ചെയ്യുന്നു.'' വെളി. 13:14. മതപരമായ ചടങ്ങുകള്‍ക്കുവേണ്ടിയുള്ള നിയമനിര്‍മ്മാണത്തിലൂടെ ഐക്യനാടുകള്‍ മൃഗത്തിന്‍റെ പ്രതിമ ഉണ്ടാക്കുന്നതാണ്. ആരാധനാ കാര്യങ്ങളില്‍ നിയമം പാസ്സാക്കി അതു അനുസരിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നതാണ്, അല്ലെങ്കില്‍ മരണം നേരിട്ട് കൊള്‍വാന്‍ പറയും. മദ്ധ്യയുഗത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ വിശ്വാസത്തിന് വേണ്ടി ജീവന്‍ അര്‍പ്പിച്ചപ്പോള്‍ പാപ്പാത്വം അതിന്‍റെ ഉത്തുംഗശക്തിയില്‍ പ്രയോജനപ്പെടുത്തിയ സഭയുടേയും രാഷ്ട്രത്തിന്‍റെയും ഏകീകരണത്തിന്‍റെ ഒരു പതിപ്പ് അഥവാ പ്രതിമയാണ് ഇപ്പോഴത്തെ നടപടി. പാപ്പാത്വത്തെ പിന്‍തുണയ്ക്കുന്നതിന് വേണ്ടി അമേരിക്ക ജനകീയ ഭരണകൂടത്തെയും വിശ്വാസത്യാഗം സംഭവിച്ച പ്രൊട്ടസ്റ്റന്റ് മതവിഭാഗത്തെയും ഒരു വിവാഹത്തിലെന്ന പോലെ യോജിപ്പിക്കുന്നതാണ്. അവരുടെ മാതൃക പിന്‍തുടരാന്‍ എല്ലാ ലോകരാജ്യങ്ങളെയും സ്വാധീനിക്കുന്നതാണ്. ഇപ്രകാരം പാപ്പാത്വത്തിന് ലോകം മുഴുവന്‍ പിന്‍തുണ ലഭിക്കുന്നതാണ്.D. “മൃഗത്തിന്‍റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന് ......അതിന് ബലം ലഭിച്ചു.” വെളി. 13:15. ഈ അന്തര്‍ദേശീയ പ്രസ്ഥാനത്തിന്‍റെ തലവന്‍ എന്നുള്ള നിലയില്‍ അമേരിക്ക പിന്നീട് മൃഗത്തെയോ അതിന്‍റെ പ്രതിമയോ നമസ്ക്കരിക്കാത്തവരെ കൊല്ലിക്കേണ്ടതിന് സാർവ്വത്രികമായ ഒരു മരണ വാറണ്ട് പുറപ്പെടുവിക്കാന്‍ ലോക രാഷ്ട്രങ്ങളെ ആഹ്വാനം ചെയ്യുന്നതാണ്. ലോകം മുഴുവനുമുള്ള ഈ കൂട്ട്കെട്ടിന്‍റെ മറ്റൊരു പേര് “മഹതിയാം ബാബിലോണ്‍ '' എന്നാണ് (കൂടുതല്‍ വിവരത്തിന് പഠന സഹായി 22 പരിശോധിക്കുക) ലോകം എങ്ങുമുള്ള കൂട്ട്കെട്ട് ക്രിസ്തുവിന്‍റെ നാമത്തില്‍ പരിശുദ്ധാത്മാവിന്‍റെ പ്രേരണക്ക് പകരമായി പോലീസിന്‍റെ അധികാരം ഉപയോഗിക്കുകയും ആരാധന നിര്‍ബന്ധമാക്കുകയും ചെയ്യും.
8. എന്ത് പ്രത്യേക പ്രശ്നത്തിന്‍റെ പേരിലാണ് അധികാരം കൈയ്യടക്കി മരണശിക്ഷാവിധി നടപ്പിലാക്കുന്നത്?
“മൃഗത്തിന്‍റെ പ്രതിമ സംസാരിക്കേണ്ടുന്നതിന് മൃഗത്തിന്‍റെ പ്രതിമയെ നമസ്ക്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിനും മൃഗത്തിന്‍റെ പ്രതിമയുടെ ആത്മാവിനെ കൊടുപ്പാന്‍ അതിന് ബലം ലഭിച്ചു. അത് ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവരും വലം കൈമേലോ നെറ്റിയിലോ മുദ്രകിട്ടുമാറു മൃഗത്തിന്‍റെ പേരോ പേരിന്‍റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാന്‍ വഹിയാതെയും ആക്കുന്നു.'' വെളി. 13:15 - 17.
ഉത്തരം: ക്രിസ്തുവിനെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്ത് അവന്‍റെ മുദ്രയായ വിശുദ്ധ ഏഴാം ദിന ശബത്ത് ഏല്ക്കുന്നതിന് പകരം മൃഗത്തെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്ത് അവന്‍റെ മുദ്രയായ ഞായറാഴ്ച സ്വീകരിക്കുന്നതിനെ ചൊല്ലി മത്സരത്തിന്‍റെ അന്തിമ കാര്യങ്ങള്‍ നടക്കുന്നതാണ് (വിശദ വിവരത്തിന് പഠനസഹായി 20 നോക്കുക) ഒന്നുകില്‍ വാദമുഖങ്ങള്‍ വ്യക്തമാക്കുന്നതോടുകൂടി ജനങ്ങള്‍ ശബ്ബത്ത് ലംഘിച്ച് ഞായറാഴ്ച നിര്‍ബന്ധമായും ആചരിക്കും. അല്ലെങ്കില്‍ അവര്‍ കൊല്ലപ്പെടുന്നതാണ്. ഈ സമയത്ത് ശബ്ബത്തിനുപകരം ഞായറാഴ്ച തെരഞ്ഞെടുക്കുന്നവര്‍ തത്വത്തില്‍ മൃഗത്തെ ആരാധിക്കുകയാണ്. അവര്‍ ഇതിലൂടെ സൃഷ്ടിതാവായ യേശുവിന്‍റെ വാക്കുകള്‍ അനുസരിക്കുന്നതിന് പകരം ഒരു സൃഷ്ടിയുടെ അഥവാ ഒരു മനുഷ്യന്‍റെ വാക്കുകള്‍ ആണ് ആനുസരിക്കുന്നത്. പാപ്പാത്വത്തിന്‍റെ വാക്കുകള്‍ ഇവിടെ ചേര്‍ക്കുന്നു. “ സഭ ശബത്തിനെ ഞായറാഴ്ചയിലേക്ക് മാറ്റിയതു കൊണ്ട് സർവ്വലോകവും ആ ദിവസം മുട്ടുമടക്കി ആരാധിക്കുകയും സഭയുടെ കല്പനയെ നിശബ്ദമായി അനുസരിക്കുന്നതുമാണ്. Hartford Weekly Call, February 22, 1884.
9. ഒരു ഭരണകൂടം വാങ്ങുന്നതിനെയും വില്‍ക്കുന്നതിനെയും യഥാര്‍ത്ഥമായി നിയന്ത്രിക്കുമോ?
ഉത്തരം: രണ്ടാം ലോകമഹായുദ്ധ സമയത്ത് കുറച്ചു കാലത്തേയ്ക്ക് റേഷന്‍ മുദ്ര ഏര്‍പ്പെടുത്തി സാധനങ്ങള്‍ വാങ്ങുന്നതിനെ നിയന്ത്രിച്ചിരുന്നു (പഞ്ചസാര, ടയര്‍, ഇന്ധനം മുതലായവ വാങ്ങുന്നതിന് ഈ നിയന്ത്രണം ബാധകമായിരുന്നു). മുദ്രയില്ലെങ്കില്‍ പണത്തിന് യാതൊരു വിലയും ഇല്ല. ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് സാധിക്കും, എന്നാല്‍ സാധനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് നിങ്ങളുടെ കാര്‍ഡ് പഞ്ച് ചെയ്യുമ്പോള്‍ ലോകം മുഴുവനുമുള്ള കമ്പ്യൂട്ടര്‍ ശൃംഖലയോട് നിങ്ങള്‍ സഹകരിക്കാന്‍ തീരുമാനിക്കാതിരുന്നാല്‍ കമ്പ്യൂട്ടറില്‍ നിങ്ങള്‍ക്ക് അയോഗ്യത കല്പിക്കുന്നതാണ്. ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് നമുക്ക് കൃത്യമായി അറിയാന്‍ കഴിയുകയില്ല. വെളി. 13:16,17 വാക്യങ്ങളില്‍ അങ്ങനെ സംഭവിക്കും എന്നു ദൈവം പറയുന്നതുകൊണ്ട് ഈ കാര്യത്തില്‍ നാം സംശയിക്കേണ്ട ആവശ്യമില്ല.പ്രത്യക്ഷപ്പെട്ടു വരുന്ന രണ്ട് ശക്തികൾവെളിപ്പാട് പതിമൂന്നാം അദ്ധ്യായം വളരെ വ്യക്തമാണ്. അന്ത്യ കാലത്ത് രണ്ട് വന്‍ശക്തികള്‍ പ്രത്യക്ഷപ്പെടും, അത് അമേരിക്കയും പാപ്പാത്വവും ആണ്. മൃഗത്തെ (പാപ്പാത്വത്തെ) ആരാധിക്കുന്നതിനും അവന്‍റെ മുദ്ര ഏല്ക്കുന്നതിനും വേണ്ടി അമേരിക്ക ലോകജനതയെ വശീകരിക്കുന്നതുകൊണ്ടു പാപ്പാത്വത്തെ പിന്‍താങ്ങാത്തവര്‍ മരണത്തെ അഭിമുഖീകരിക്കേണ്ടിവരും. അടുത്ത രണ്ടു ചോദ്യങ്ങളിലൂടെ വന്‍ശക്തികളുടെ ശക്തിയെ വിലയിരുത്തിയിരിക്കുന്നു.
10. പാപ്പാത്വത്തിന് എത്രമാത്രം ശക്തിയും സ്വാധീനവും ഇന്ന് ഉണ്ട്?
ഉത്തരം: പാപ്പാത്വം ഇന്നും ലോകത്തിലെ ഏറ്റവും വലിയ മത - രാഷ്ട്രീയ ശക്തിയാണ്. പരമാര്‍ത്ഥമായി പറഞ്ഞാല്‍ ലോകത്തിലെ പ്രധാനപ്പെട്ട എല്ലാരാജ്യങ്ങള്‍ക്കും ഔദ്യോഗിക നയതന്ത്ര പ്രതിനിധികളോ രാഷ്ട്ര പ്രതിനിധികളോ വത്തിക്കാനിലുണ്ട്. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:A. ലോകത്തിലെ പ്രധാനപ്പെട്ട പലരാജ്യങ്ങളും ഭരണ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിന് മുമ്പ് പാപ്പാത്വവുമായി ആലോചിക്കുന്നതിലൂടെ പാപ്പാത്വത്തിന് എത്രമാത്രം സ്വാധീനശക്തിയുണ്ടെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. “അവളുടെ വലിയ നയതന്ത്ര വിഭാഗം നൂറിലധികം രാഷ്ട്രങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്നു'' U.S. News and World Report, October 30, 1978, p. 24.B. കമ്മ്യൂണിസം അധഃപതിച്ചതിനുള്ള പ്രശംസ അവള്‍ എടുക്കുന്നു. കമ്മ്യൂണിസത്തെ തകര്‍ത്തുകളയാനുള്ള പോപ്പിന്‍റെ പദ്ധതിയെ യേശുവിന്‍റെ അമ്മ മറിയ നിയന്ത്രിച്ചതുകൊണ്ടാണ് അപ്രകാരം സംഭവിച്ചത് എന്ന് അവകാശപ്പെടുന്നു. "Handmaid or Feminist," Time, December 30, 1991, pp. 64, 65.C. ഈ നൂറ്റാണ്ടിന്‍റെ ഒടുവില്‍ പാപ്പാത്വത്തിന്‍റെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ ലോകത്തെ ഏകീകരിക്കുക എന്നുള്ളതാണ് പോപ്പിന്‍റെ ലക്ഷ്യം. ഈ ലക്ഷ്യത്തിന്‍റെ പ്രാരംഭ ഘട്ട പ്രവര്‍ത്തനമായി പോപ്പ് മൊത്തം 40 ലോകയാത്രകള്‍ നടത്തിയിട്ടുണ്ട്. Gene H. Hogberg, The Plain Truth, November/December 1989, pp. 24, 25.D. ലോകം മുഴുവനും ഉളള പ്രതികരണം - നിയന്ത്രണാധീതമാണ്. ഇറാക്ക് യുദ്ധസമയത്ത് പോപ്പും അമേരിക്കന്‍ പ്രസിഡന്റും ഫോണ്‍ മുഖേന ആഴ്ചയില്‍ ഒരിക്കല്‍ ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക പതിവായിരുന്നു.U.S. News and World Report, August 13, 1990, p. 18.E. 1982 ജൂണ്‍ മാസം 7 - തീയതി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായും കമ്മ്യുണിസം ഇല്ലായ്മ ചെയ്യുന്നതിനെക്കുറിച്ചുള്ള പദ്ധതി തയ്യാറാക്കുന്നതിന് വത്തിക്കാനില്‍ സമ്മേളിച്ച് 50 മിനിറ്റ് ചര്‍ച്ച നടത്തുകയുണ്ടായി. ജനങ്ങളെ ആവശ്യമായ വിവരങ്ങള്‍ അറിയിക്കുന്നതിനു വേണ്ടി. അമേരിക്ക ടണ്‍ കണക്കിന് വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍ കപ്പല്‍ മാര്‍ഗ്ഗം പോളണ്ടിലേക്ക് (തുടങ്ങുന്ന സ്ഥലം) കയറ്റി അയയ്ക്കുകയുണ്ടായി. "The Holy Alliance," Time, February 1992, pp. 28, 31, 35.F. ഗോര്‍ബച്ചോവ് : “അടുത്ത വര്‍ഷങ്ങളില്‍ കിഴക്കന്‍ യൂറോപ്പില്‍ നടന്ന സംഭവവികാസങ്ങള്‍ ഈ ലോകത്തിന്‍റെ പോര്‍ക്കളത്തില്‍ പോപ്പ് നടത്തിയ പരിശ്രമവും രാഷ്ട്രീയ പങ്കാളിത്വം ഉള്‍പ്പെടെയുള്ള അസാധാരണ ഇടപെടലും ഇല്ലായിരുന്നെങ്കില്‍ അസാദ്ധ്യമാകുമായിരുന്നു." Mikhail Gorbachev, Toronto Star, March 9, 1992.മതവിരോധികള്‍ എന്നു പാപ്പാത്വം നേരത്തെ ആരോപിച്ചിരിക്കുന്ന പ്രൊട്ടസ്റ്റന്റുകാരെക്കുറിച്ച് ഇപ്പോള്‍ “ഭിന്നിച്ചുപോയ സഹോദന്മാര്‍" എന്നാണ് വിളിക്കുന്നത്, അതുപോലെ സമാധാനത്തിനും ദൈവത്തിന്‍റെ സാന്നിദ്ധ്യത്തിനും വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം എന്ന് സൌമ്യമായി നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ലക്ഷക്കണക്കിന് പ്രൊട്ടസ്റ്റന്റുകാര്‍ക്ക് ഇത് വലിയ മതിപ്പ് ഉളവാക്കി. യഥാര്‍ത്ഥത്തില്‍ നവീകരണം മുഖാന്തരം ഉണ്ടായ ഭിന്നതകള്‍ പരിഹരിക്കുന്നതിനു പല പ്രൊട്ടസ്റ്റന്റ് സഭകളും പാപ്പാത്വവുമായി ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നടത്തി വരികയാണ്.
11. അമേരിക്കയ്ക്ക് ഇന്ന് എത്രമാത്രം ശക്തിയും സ്വാധീനവും ഉണ്ട്?
ഉത്തരം: ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സൈനീക ശക്തിയും സ്വാധീനവും ഉള്ള രാഷ്ട്രം അമേരിക്കയാണ്. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:A. “ഈ ഗ്രഹത്തിലെ ഏക വന്‍ശക്തി അമേരിക്ക മാത്രമാണ്.'' "The U.N. Obsession," Time, May 9, 1994, p. 86.B. “ഈ അടുത്ത ഭാവിയിലെങ്ങും അമേരിക്കയ്ക്ക് ഒരു എതിരാളി ഉണ്ടാകുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ല.” Charles Krauthammer, "The Lonely Superpower", The New Republic, July 29, 1992, p. 23.C. യാസ്സര്‍ അരാഫത്ത് അമേരിക്കയെ പുതിയ റോം എന്നു ചിത്രീകരിക്കുകയുണ്ടായി, കാരണം ഇന്ന് അമേരിക്ക ഒന്നാം സ്ഥാനത്ത് നില്ക്കുന്നതുപോലെ പഴയ റോം ആ കാലത്ത് ഒരു വന്‍ശക്തി ആയിരുന്നു. Newsweek, August 12, 1991, p. 33.D. "ഇന്ന് നടക്കുന്ന ആഗോള സംഭവവികാസങ്ങളിലൂടെ അമേരിക്കയുടെ ശക്തി നിര്‍ണ്ണയിക്കപ്പെടാവുന്നതാണ്." Jim Hoagland, "Of Heroes ...", The Washington Post, August 21, 1991, p. A-23.എത്യോപ്യയുടെ അധികാരം ഒരു മാര്‍ക്സിറ്റ് ഗ്രൂപ്പ് പിടിച്ചടക്കിയപ്പോള്‍ കൂടിയാലോചനയ്ക്ക് അമേരിക്കയെ ക്ഷണിക്കുകയുണ്ടായി. പുതുതായി രൂപീകരിച്ച സ്വതന്ത്ര റഷ്യയുടെ പ്രസിഡന്റായി ബോറിസ് യെല്‍സിന്‍ ചാര്‍ജ്ജ് എടുത്തതിന് ശേഷം ആദ്യമായി സന്ദര്‍ശിച്ച രാജ്യം അമേരിക്ക ആണ്. സോവിയറ്റ് യൂണിയന്‍റെ മുൻ പ്രസിഡന്റായിരുന്ന മീഖായേല്‍ ഗോര്‍ബച്ചേവ് തനിക്ക് പ്രശ്നം ഉണ്ടായപ്പോള്‍ സഹായത്തിന് വേണ്ടി അമേരിക്കയെയാണ് സമീപിച്ചത്. കുവൈറ്റ് ആക്രമിക്കപ്പെട്ടപ്പോള്‍ സഹായത്തിന് വേണ്ടി ആദ്യം സമീപിച്ചത് അമേരിക്കയെ ആണ്. ഇറാക്കിനെതിരെ അമേരിക്ക നയിച്ച യുദ്ധത്തിന് ഭൂരിപക്ഷം രാജ്യങ്ങളുടെയും പിന്‍തുണ ഉണ്ടായിരുന്നു. ഒരു ദേശീയ പൊതുമേഖല റേഡിയോ അവതാരകന്‍ അമേരിക്കന്‍ പ്രസിഡന്റിനെ ലോകത്തിന്‍റെ പ്രസിഡന്റ് എന്ന് വിളിക്കുകയുണ്ടായി. “അന്തര്‍ദേശീയ രംഗത്ത് ഇപ്പോള്‍ ഒരു സാധാരണ ലോകവ്യവസ്ഥിതി നിലനില്ക്കുന്നു, അതിന്‍റെ ഉച്ചസ്ഥാനത്ത് അമേരിക്ക എന്ന ഏക ശക്തിയും.'' Krauthammer, The New Republic, p. 23.
12. അമേരിക്കയുടേയും പാപ്പാത്വത്തിന്റേയും സ്വാധീനവും ശക്തിയും ധ്രുതഗതിയില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണന്നുള്ള കാര്യം വ്യക്തമാണ്. മനഃസാക്ഷിക്കുവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കുന്നവരെ ശിക്ഷിക്കുന്നതിന് ലോകമെമ്പാടും ഒരു നിയമം കൊണ്ടു വരുന്നതിനുള്ള അനുകൂല ഘടകങ്ങള്‍ എപ്രകാരം സംജാതമായിരിക്കുന്നു?
ഉത്തരം: നമുക്ക് ഇവയെ ഉറപ്പിച്ച് പറയാന്‍ കഴിയുകയില്ലെങ്കിലും അസ്പഷ്ടമായ ചില സാദ്ധ്യതകള്‍ താഴെ ചേര്‍ക്കുന്നു:A. തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍.B. അനിയന്ത്രിതമായ ലഹളകളും വര്‍ദ്ധിച്ചുവരുന്ന കുറ്റവാസനകളും.C. മയക്കുമരുന്നു യുദ്ധങ്ങള്‍.D. പ്രധാനപ്പെട്ട സാമ്പത്തിക തകര്‍ച്ചകള്‍.E. എയിഡ്സും മറ്റ് സാംക്രമിക രോഗങ്ങളും.F. ചില വിപ്ലവരാജ്യങ്ങളില്‍ നിന്നുള്ള അണുവായുധ ഭീഷണികള്‍.G. രാഷ്ട്രീയ അഴിമതി.H. കോടതികളുടെ വര്‍ദ്ധിച്ചു വരുന്ന നീതി നിഷേധങ്ങള്‍.I. സമൃദ്ധിയുടെ ദുർവ്വിനിയോഗം.J. വര്‍ദ്ധിച്ചവരുന്ന നികുതിഭാരം.K. അശ്ലീല സാഹിത്യവും അറപ്പുളവാക്കുന്ന അസാന്മാര്‍ഗ്ഗികതയും.L. ഭയങ്കരമായ ആഗോള വിപത്തുകള്‍.M. വിപ്ലവ ഗ്രൂപ്പുകളുടെ പ്രത്യേക താല്പര്യങ്ങള്‍.N. ഗര്‍ഭച്ഛിദ്രത്തിന്‍റെ ആപല്‍ക്കരങ്ങള്‍.വര്‍ദ്ധിച്ചു വരുന്ന അഴിമതി, നിയമരാഹിത്യം, അസാന്മാര്‍ഗികത, നിയന്ത്രണമില്ലാത്ത ലൈംഗീകത, അനീതി, ദാരിദ്ര്യം, ദുര്‍ബ്ബലരും കഴിവില്ലാത്തവരുമായ രാഷ്ട്രീയ നേതാക്കള്‍ മറ്റു പല ദൂരിതങ്ങളേയും നേരിടാന്‍ ശക്തമായ നിയമനിര്‍മ്മാണം ഉടന്‍ നടപ്പില്‍ വരുത്തേണം എന്നുള്ള മുറവിളിക്കു ആക്കം കൂട്ടുന്നു.
13. ഇപ്രകാരം ലോകത്തിന്‍റെ അവസ്ഥകള്‍ വഷളായിക്കൊണ്ടിരുന്നാൽ ജനലക്ഷങ്ങളെ വഞ്ചിക്കുന്നതിന് വേണ്ടി എന്താണ് സാത്താന്‍ ചെയ്യുന്നത്?
“അതു മനുഷ്യര്‍ കാണ്‍കെ ആകാശത്തു നിന്നും ഭൂമിയിലേക്ക് തീ ഇറങ്ങുമാറ് വലിയ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുകയും മൃഗത്തിന്‍റെ മുമ്പില്‍ പ്രവൃത്തിപ്പാന്‍ തനിക്ക് ബലം കിട്ടിയ അടയാളങ്ങള്‍കൊണ്ട് ഭൂവാസികളെ തെറ്റിക്കുകയും വാളാല്‍ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിന് പ്രതിമ ഉണ്ടാക്കുവാന്‍ ഭൂവാസികളോട് പറയുകയും ചെയ്യുന്നു.'' വെളി. 13:13,14.
ഉത്തരം: ലോകമെമ്പാടും ഒരു വ്യാജമായ ഉണർവ്വ് ഉണ്ടാക്കുന്നതിന് അമേരിക്ക പരിശ്രമിക്കുകയാണ്. അതുമാത്രമല്ല എല്ലാവരും ഇതില്‍ പങ്കെടുക്കുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം നടപ്പില്‍ വരുത്താന്‍ നിര്‍ബന്ധം ചെലുത്തുന്നതാണ്. (വെളി. 13:14 ല്‍ മൃഗത്തിന് ഒരു പ്രതിമ ഉണ്ടാക്കുന്നതിനോട് ഇതിനെ സാദൃശീകരിച്ചിരിക്കുന്നു.) ദൈവത്തിന്‍റെ വിശുദ്ധ ദിവസമായ ഏഴാം ദിന ശബത്തിനെ അപമാനിക്കുവാനും മൃഗത്തിന്‍റെ വിശുദ്ധ ദിവസമായ ഞായറാഴ്ചയില്‍ ആരാധന നടത്തുന്നതിനും ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ്. സാമൂഹിക കാര്യങ്ങള്‍ക്കും സാമ്പത്തിക ആവശ്യങ്ങള്‍ക്കും വേണ്ടി പലരും ഇതിനോട് യോജിക്കുന്നതാണ്. ഞായറാഴ്ച ആരാധനകളില്‍ പങ്കെടുത്തു ദൈവത്തിങ്കലേക്കും പ്രാര്‍ത്ഥനാ പ്രസ്ഥാനങ്ങളിലേക്കും എല്ലാവരും കടന്നുവരുന്നതിലൂടെ മാത്രമെ ദുസ്സഹമായ ലോക അവസ്ഥകള്‍ക്ക് ഒരു പരിഹാരം കാണാന്‍ കഴികയുള്ളു എന്നുള്ള സ്ഥിതിവരും. ബൈബിള്‍ സത്യം അനുസരിച്ച് ഞായറാഴ്ച വിശുദ്ധമായി ആചരിക്കണം എന്നു വിശ്വസിപ്പിച്ച് സാത്താന്‍ ലോകജനതയെ വഞ്ചിക്കുന്നതാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മൃഗത്തെ അനുസരിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിലൂടെ ജനം ദൈവരാജ്യത്തില്‍ നിന്നും പിന്‍ന്തള്ളപ്പെടുന്നതാണ്. മൃഗത്തെ ആരാധിച്ച് അവന്‍റെ മുദ്ര ഏൽക്കുന്നതിനെക്കുറിച്ചു വെളിപ്പാട് പുസ്തകത്തില്‍ യേശു പറഞ്ഞിരിക്കുന്നതില്‍ യാതൊരു അതിശയവും ഇല്ല!
14. അന്ത്യകാലത്ത് വ്യാജമായ ഉണർവ്വ് പ്രവര്‍ത്തനങ്ങളില്‍ ജനത്തിന്‍റെ താല്പര്യം വര്‍ദ്ധിക്കുമ്പോള്‍ ലോകമെമ്പാടും ദൈവജനം നേതൃത്വം കൊടുക്കുന്ന യാഥാര്‍ത്ഥ ഉണർവ്വ് പ്രവര്‍ത്തനങ്ങള്‍ക്ക് എന്തു സംഭവിക്കും?
ഉത്തരം: അതിന്‍റെ മഹത്വംകൊണ്ട് ഭൂമിമുഴുവനും പ്രകാശിക്കും എന്നു ബൈബിള്‍ പ്രസ്താവിക്കുന്നു. (വെളി. 18:1) വെളിപ്പാട് 14:6 - 14 വരെ പറയുന്ന മൂന്നു ദൂതന്മാരുടെ അന്ത്യ ദൂതുകള്‍ ഭൂമിയിലെ സകല മനുഷ്യരുടെ അടുക്കലും എത്തും. (മര്‍ക്കൊ. 16:15). യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം കൃപയാലുള്ള രക്ഷയെ പ്രാപിപ്പാനുള്ള ക്ഷണം ലക്ഷക്കണക്കിനാളുകള്‍ സ്വീകരിക്കുന്നതോടു കൂടി അവര്‍ രൂപാന്തരപ്പെട്ട് അനുസരണയുള്ള ദാസന്മാരായിത്തീരും. ഇത് മുഖാന്തരം ദൈവത്തിന്‍റെ സഭ വിസ്മയകരമായ വേഗത്തില്‍ വളരും. ലോകത്തില്‍ വിവിധ രാജ്യങ്ങളിലുള്ള ധാരാളം ജനങ്ങളും നേതാക്കളും മൃഗത്തെ ആരാധിക്കുകയും അവന്‍റെ ഉപദേശങ്ങള്‍ കൈക്കൊള്ളുന്നതും നിരസിക്കുന്നതാണ്. പകരം അവര്‍ യേശുവിനെ ആരാധിക്കുകയും അവനെ മാത്രം അനുസരിക്കുകയും ചെയ്യും. അവര്‍ ദൈവത്തിന്‍റെ മുദ്രയായ വിശുദ്ധ ശബ്ബത്ത് അവരുടെ നെറ്റിമേല്‍ പ്രാപിക്കുകയും തന്‍നിമിത്തം അവരെ നിത്യതയ്ക്ക് വേണ്ടി മുദ്രയിടുന്നതുമാണ് (ദൈവത്തിന്‍റെ മുദ്രയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പഠനസഹായി 20 കാണുക). സഭയുടെ ക്രമമനുസരിച്ചുള്ള വളര്‍ച്ച വ്യാജപ്രസ്ഥാനക്കാരെ രോഷാകുലരാക്കുന്നു.ദൈവജനത്തിന്‍റെ ക്രമമായുള്ള വളര്‍ച്ച വ്യാജപ്രസ്ഥാനക്കാരെ രോഷാകുലരാക്കുന്നതാണ്.വ്യാജപ്രസ്ഥാനക്കാരുടെ ഉണർവ്വ് പ്രവര്‍ത്തനങ്ങളോട് സഹകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ മുഖാന്തരമാണ് ലോകത്തില്‍ സകലപ്രശ്നങ്ങളും ഉണ്ടാകാന്‍ കാരണം എന്നു അതിലെ നേതാക്കന്മാര്‍ വിശ്വസിച്ചു, (ദാനീ. 11:44) വാങ്ങുകയും വില്ക്കുകയും ചെയ്യുന്നതിന് ദൈവജനത്തിന് അവര്‍ വിലക്ക് ഏര്‍പ്പെടുത്തുന്നു (വെളി. 13: 16,17). പക്ഷെ ദൈവം ജനത്തെ പുലര്‍ത്തുകയും അവരെ സംരക്ഷിക്കുകയും ചെയ്യും( യെശ.33:16; സങ്കീ. 34:7).
15. നിരാശ നിമിത്തം അമേരിക്ക നയിക്കുന്ന കൂട്ടുകെട്ട് തങ്ങളുടെ ശത്രുക്കളായ ദൈവജനത്തെ കൊല്ലുന്നതിനുള്ള മരണവിധി പുറപ്പെടുവിക്കും (വെളി. 13:15). ദൈവം തങ്ങളുടെ കൂടെയുണ്ടെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അതിലെ നേതാക്കന്മാര്‍എന്തു ചെയ്യുമെന്നാണ് വെളി. 13:13,14 - ല്‍ പറയുന്നത്?
ഉത്തരം: എല്ലാവരേയും ബോദ്ധ്യപ്പെടുത്തുന്ന വിധത്തില്‍ വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അന്ത്യകാലത്തെ ദൈവത്തിന്‍റെ വിശ്വസ്തജനം ഒഴികെ മറ്റെല്ലാവരും വശീകരിക്കപ്പെടുന്നതാണ് (മത്താ. 24:24). അവരുടെ ആഭിചാരത്തിന്‍റെ ഫലമായി അശുദ്ധാത്മാക്കള്‍ (വീണുപോയ ദൂതന്മാർ) മരിച്ചുപോയ പ്രീയപ്പെട്ടവരുടെ രൂപത്തില്‍ പ്രവാചകന്മാരായും ചിലപ്പോള്‍ അപ്പൊസ്തലന്മാരായും വന്നു ജനങ്ങളെ വഞ്ചിക്കുന്നു. ഭോഷ്ക് പറയുന്ന ഈ ദുരാത്മാക്കള്‍ തങ്ങളെ ദൈവം അയച്ചിരിക്കുകയാണെന്ന് അവകാശപ്പെടുകയും എല്ലാവരും തങ്ങളോട് സഹകരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. (വെളി.16:13,14; വെളി. 18:23; യോഹ 8:44)സാത്താന്‍ ക്രിസ്തുവായി പ്രത്യക്ഷപ്പെടുന്നു; അവന്‍റെ ദുരാത്മാക്കള്‍ ക്രിസ്തീയ ശുശ്രൂഷകരായി വേഷം ഇടുന്നു.സാത്താന്‍റെ ദൂതന്മാര്‍ നീതിയുടെ പുരോഹിതന്മാരായും സാത്താന്‍ വെളിച്ച ദൂതനായും പ്രത്യക്ഷപ്പെടുന്നു. (2 കൊരി. 11:13 - 15) സാത്താൻ യേശുവായി പ്രത്യക്ഷപ്പെടുന്നതാണ് അവന്‍റെ ഏറ്റവും വലിയ അത്ഭുതം. (മത്താ. 24:23,24) പിശാച് ക്രിസ്തുവിന്‍റെ രൂപത്തില്‍ വന്നു താന്‍ ശബത്തിനെ ഞായറാഴ്ചയിലേക്ക് മാറ്റിയെന്ന് അവകാശപ്പെടുകയും ലോകമെമ്പാടും ഉള്ള വ്യാജ ഉണർവ്വ് പ്രവര്‍ത്തനവുമായി മുമ്പോട്ട് പോകണമെന്നും ഞായറാഴ്ച വിശുദ്ധ ദിവസമായി ഉയര്‍ത്തികാണിക്കണമെന്ന് തന്‍റെ അനുയായികളോട് ആവശ്യപ്പെടുകയും ചെയ്യും.കോടിക്കണക്കിന് ആളുകള്‍ വഞ്ചിക്കപ്പെടുന്നു.കോടിക്കണക്കിന് ആളുകള്‍ സാത്താനെ യേശുവായി തെറ്റിധരിച്ച് അവന്‍റെ കാല്ക്കല്‍ വീണ് അവനെ ആരാധിക്കുകയും വ്യാജപ്രസ്ഥാനത്തോട് യോജിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും. “സർവ്വ ഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു.” (വെളി. 13:3), NEB.* ഈ വഞ്ചനയ്ക്ക് വലിയ ഫലം ലഭിക്കുന്നു. ദൈവ ജനം എല്ലാ കാര്യങ്ങളും തിരുവചനവുമായി ഒത്തുനോക്കുന്നതുകൊണ്ട് അവര്‍ വഞ്ചിക്കപ്പെടുകയില്ല (യെശ.8:19,20; 2 തിമൊ. 2:15). ദൈവത്തിന്‍റെ ന്യായപ്രമാണം മാറ്റാന്‍ കഴിയുകയില്ല എന്ന് ബൈബിള്‍ പ്രഖ്യാപിക്കുന്നു. (മത്താ. 5:18) യേശു വീണ്ടും വരുമ്പോള്‍ അവന്‍റെ പാദം ഭൂമിയില്‍ ചവിട്ടുകയില്ല. അവന്‍ മേഘങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ആകാശത്തില്‍ തന്നെ എതിരേല്ക്കാന്‍ തന്‍റെ ജനത്തെ ക്ഷണിക്കുകയും ചെയ്യും.(വെളി.1:7; 1 തെസ്സ. 4:16, 17).*The New English Bible, (C) 1961, 1970 by the Delegates of the Oxford University Press and the Syndics of the Cambridge University Press. Used by permission.
16. അന്ത്യകാലത്ത് ലോകത്തില്‍ ഉണ്ടാകാന്‍ പോകുന്ന വഞ്ചനയില്‍ നിന്നും എങ്ങനെ നമുക്ക് ഒഴിഞ്ഞിരിക്കാന്‍ കഴിയും?
ഉത്തരം: A. എല്ലാ ഉപദേശങ്ങളും വേദപുസ്തക വെളിച്ചത്തില്‍ പരിശോധിക്കുക. ( 2 തിമ. 2:15; അപ്പൊ. 17:11; യെശ. 8:19,20). B. യേശു വെളിപ്പെടുത്തിയിരിക്കുന്ന സത്യങ്ങളെ പിന്‍തുടരുക. തന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുന്നവര്‍ തെറ്റില്‍ അകപ്പെടുകയില്ല എന്നു യേശു വാഗ്ദാനം ചെയ്യുന്നു. (യോഹ. 7:17). C. എല്ലാ ദിവസവും യേശുവിനോടൊത്തു കഴിയുക (യോഹ. 15:5).
17. പരിഹാസവും പീഢനവും ഒടുവില്‍ മരണവിധിയും നേരിട്ടാലും യേശുവിനെ ആരാധിക്കാനും അവനെ അനുസരിക്കാനും നിങ്ങള്‍ ഒരുക്കമാണോ?
ഉത്തരം:
ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ
1. അവസാന നാളിലെ പ്രയാസ ഘട്ടത്തില്‍ ദൈവത്തിന്‍റെ സത്യം ഒരിക്കലും കേട്ടിട്ടില്ലാത്ത ജനം വ്യാജ ആരാധനയെ അറിയാതെ തെരഞ്ഞെടുത്ത് അവര്‍ നഷ്ടപ്പെടാന്‍ ഇടയാകുന്നത് ഒരിക്കലും ശരിയല്ല.ഇന്നത്തേയ്ക്ക് ആവശ്യമായ പ്രധാനപ്പെട്ട മൂന്ന് ദൂതുകള്‍ കേള്‍ക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെ ആരും തന്നെ അന്ത്യനാളിലെ പ്രയാസഘട്ടത്തെ അഭിമുഖീകരിക്കേണ്ടി വരില്ല. മര്‍ക്കൊ. 16:15 യോഹ. 1:9; വെളി. 14:6) ക്രിസ്തുവിനെ പിന്‍തുടരുന്നതിന് യാതൊരു വിലയും കല്പിക്കാന്‍ ആഗ്രഹിക്കാത്തവരാണ് അന്ത്യകാലത്ത് സ്വന്തം തീരുമാനത്തിലൂടെ മൃഗത്തിന്‍റെ മുദ്ര തെരഞ്ഞെടുക്കുന്നത്.
2. വെളിപ്പാട് 16:12 - 16 വരെ പറഞ്ഞിരിക്കുന്ന ഹര്‍മ്മഗെദ്ദോന്‍ യുദ്ധമെന്താണ്? എപ്പോള്‍ എവിടെ വച്ചാണ് ഈ യുദ്ധം നടക്കുന്നത്?ക്രിസ്തുവും സാത്താനും ആയിട്ടുള്ള അന്ത്യ യുദ്ധമാണ് ഹര്‍മ്മഗെദ്ദോന്‍ യുദ്ധം. ഈ ലോകം അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ഈ ഭൂമിയില്‍ വെച്ചാണ് ഈ യുദ്ധം നടക്കുന്നത്. യേശുവിന്‍റെ വീണ്ടും വരവ് ഈ യുദ്ധത്തിന് തടസ്സം സൃഷ്ടിക്കുന്നതാണ്. ആയിരമാണ്ടു വാഴ്ചയ്ക്ക് ശേഷം ദുഷ്ടന്മാര്‍ വിശുദ്ധ നഗരം വളഞ്ഞു അതിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതോടുകൂടി ഈ യുദ്ധം വീണ്ടും ആരംഭിക്കുന്നതാണ്. സ്വര്‍ഗ്ഗത്തില്‍ നിന്നും ദൈവം തീ ഇറക്കി ദുഷ്ടന്മാരെ നശിപ്പിക്കുന്നതോടുകൂടി ഈ യുദ്ധം അവസാനിക്കുന്നതാണ് (വെളി. 20:9) (ആയിരമാണ്ടിനെകുറിച്ച് വിശദമായി പഠന സഹായി 12 ല്‍ വിവരിക്കുന്നു.)ഹര്‍മ്മഗെദ്ദോന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥമെന്താണ്?സർവ്വശക്തനായ ദൈവത്തിന്‍റെ ഭയങ്കരമായ ദിവസത്തിലെ ക്രിസ്തുവും സാത്താനും ആയിട്ടുള്ള യുദ്ധത്തിന്‍റെ ദൃഷ്ടാന്തമാണ് ഹര്‍മ്മഗെദ്ദോൻ; ഈ യുദ്ധത്തില്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും പങ്കെടുക്കും.(വെളി. 16:12 - 16,19) കിഴക്കുനിന്നും വരുന്ന രാജാക്കന്മാര്‍ പിതാവായ ദൈവവും പുത്രനായ ദൈവവും ആണ്. ബൈബിള്‍ പ്രവചനത്തില്‍ "കിഴക്ക്'സ്വര്‍ഗ്ഗീയ രാജ്യത്തെക്കുറിക്കുന്നു(വെളി. 7:2; യെഹെ. 43:2; മത്താ. 24:27). യേശു ആകുന്ന കുഞ്ഞാടിനും തന്‍റെ ജനത്തിനും എതിരായുള്ള യുദ്ധത്തില്‍ ലോകത്തിലെ സകല രാജ്യങ്ങളും യോജിക്കുന്നതാണ്. (വെളി. 16:14; വെളി. 17:14; 19:19) മൃഗത്തെ നമസ്ക്കരിച്ച് അവന്‍റെ മുദ്ര ഏല്ക്കാന്‍ വിസമ്മതിക്കുന്നവരെ ഉല്‍മൂലനം ചെയ്യുക എന്നുള്ളതാണ് അവരുടെ ഏകലക്ഷ്യം. (വെളി. 13:15 - 17).തിരസ്കരണ മിഥ്യാബോധം പിന്‍തുടരുന്നു.അന്ത്യകാലത്തേയ്ക്കുള്ള ദൈവത്തിന്‍റെ മൂന്ന് ദൂതുകള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ (അത് സത്യമാണെന്ന് അവര്‍ മനസ്സിലാക്കിയാലും) വളരെ അധികം കബളിപ്പിക്കപ്പെട്ടു ഭോഷ്ക്ക് വിശ്വസിക്കും (2 തെ . 2:10 - 12). അവര്‍ ദൈവരാജ്യത്തെ പണിയുകയല്ല അതിനെ നശിപ്പിക്കുകയാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. വ്യാജ ഉയര്‍പ്പിനെ അംഗീകരിക്കാത്ത വിശുദ്ധന്മാര്‍ വഞ്ചിക്കപ്പെട്ട മതഭ്രാന്തന്മാര്‍ ആണെന്നും അവര്‍ യാതൊരു പ്രത്യാശയും ഇല്ലാത്തവരാണെന്നും ഈ കൂട്ടര്‍ പറയുന്നു.യേശുവിന്‍റെ വീണ്ടും വരവ് യുദ്ധത്തിന് വിരാമം ഇടുന്നു.ലോകമെമ്പാടും യുദ്ധം നടക്കും. എല്ലാ ലോകരാജ്യങ്ങളും ഒരുമിച്ച് നിന്നുകൊണ്ട് ദൈവജനത്തെ നശിപ്പിക്കുവാന്‍ ശ്രമിക്കും. പക്ഷെ ദൈവം ഇതില്‍ ഇടപെടുന്നതാണ്. യൂഫ്രട്ടീസ് നദിയിലെ വെള്ളം വറ്റിപ്പോകും (വെളി. 16:12) പ്രവചനത്തില്‍ വെള്ളം പുരുഷാരത്തെ കുറിക്കുന്നു. (വെളി. 17:15) മൃഗത്തെ (സാത്താന്‍റെ രാജ്യം) പിന്‍തുണച്ചിരുന്നവര്‍ അവരുടെ പിന്‍തുണ വേഗത്തില്‍ പിന്‍വലിക്കുന്നതാണ് യൂഫ്രട്ടിസ് വറ്റിപ്പോകുന്നതിന്‍റെ കാരണം. അപ്രകാരം മൃഗത്തിനുള്ള പിന്‍തുണ നഷ്ടപ്പെടുന്നു. വെളി. 16:13, 14. അതിന്‍റെ സംയുക്ത ഭരണത്തില്‍പെട്ട സഖ്യകക്ഷികള്‍ ഓരോന്നായി വീഴും (വെളി. 16:19). കര്‍ത്താവിന്‍റെ വീണ്ടും വരവ് ഈ യുദ്ധത്തിന് വിരാമമിട്ടു, ദൈവജനത്തെ രക്ഷിക്കുന്നതാണ് (വെളി. 6:14 - 17; 16:18 - 21; 19:11 - 20).ആയിരമാണ്ടിനു ശേഷം യുദ്ധം തുടരുന്നു.ആയിരമാണ്ടിനുശേഷം ദൈവത്തിനും തന്‍റെ ജനത്തിനും എതിരെയുള്ള ശക്തികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സാത്താന്‍ നേരിട്ടിറങ്ങി വരുന്നു. ദൈവത്തിന്‍റെ വിശുദ്ധനഗരം പിടിച്ചടക്കാന്‍ ശ്രമിക്കുന്നതോടുകൂടി സാത്താന്‍ വീണ്ടും യുദ്ധം തുടങ്ങും. സാത്താനെയും അവന്‍റെ അനുയായികളേയും സ്വര്‍ഗ്ഗത്തില്‍ നിന്നും തീ അയച്ചു നശിപ്പിക്കുന്നതാണ് (പഠനസഹായി 11, 12 കാണുക). സാത്താന്‍റെ എല്ലാ അനുയായികളും നശിപ്പിക്കപ്പെടും. ക്രിസ്തുവിന്‍റെ എല്ലാ അനുയായികളും നിത്യതയില്‍ പ്രവേശിക്കപ്പെടും.
3. ബൈബിള്‍ ഇപ്രകാരം പറയുന്നു: “നിങ്ങളെ കൊല്ലുന്നവന്‍ എല്ലാം ദൈവത്തിനു വഴിപാട് കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.''(യോഹ. 16:2) ഇത് അക്ഷരീയായി നമ്മുടെ കാലത്തു തന്നെ സംഭവിക്കും എന്നു നിങ്ങള്‍ കരുതുന്നുവോ?അതെ. ദൈവജനം വ്യാജ ഉണർവ്വിനെയും മൃഗത്തിന്‍റെ മുദ്രയായ ഞായറാഴ്ച ആരാധനയും അംഗീകരിക്കാത്തതു കൊണ്ട് അന്ത്യാകാലത്തിലെത്തെ രാഷ്ട്രങ്ങളുടേയും മതങ്ങളുടേയും ഭരണകൂടങ്ങള്‍ അവരോട് യാതൊരു മനസ്സലിവും കാണിക്കുകയില്ല. അവരുടെ ഉണർവ്വിനെ തുടര്‍ന്നു വരുന്ന വലിയ അത്ഭുതങ്ങള്‍ ഈ പ്രവര്‍ത്തനങ്ങളുടെ അംഗീകാരം വര്‍ദ്ധിപ്പിക്കുന്നു. രോഗികള്‍ സൗഖ്യമാകുന്നു, കുപ്രസിദ്ധ ദൈവദ്വേഷികള്‍ അസന്‍മാര്‍ഗ്ഗികരായ ചില സിനിമാ താരങ്ങൾ, മയക്കുമരുന്നു രാജാക്കന്മാർ, പ്രസിദ്ധരായ ചില കുറ്റവാളികള്‍ എന്നിവര്‍ മാനസാന്തരപ്പെടുന്നു. എല്ലാ മതക്കാരെയും ഒരുമിപ്പിച്ചു കൊണ്ടുവരുന്ന ഈ ഉണർവ്വിനെ തകര്‍ക്കാന്‍ സംയുക്ത ഭരണകൂടം ആരേയും അനുവദിക്കുകയില്ല. വ്യക്തിപരമായ താല്പര്യങ്ങളും ഭ്രാന്തമായ ആശയങ്ങളും (ഉദാഹരണത്തിന് ശബ്ബത്ത്) ഉപേക്ഷിച്ചു സമാധാനത്തിനും സഹോദര്യത്തിനും വേണ്ടിയുള്ള ഉണർവ്വിനുവേണ്ടി ലോകത്തിലെ മറ്റുവിഭാഗത്തോടൊപ്പം ചേരാനുള്ള ആഹ്വാനം ഈ കൂട്ടര്‍ മുഴക്കുന്നതാണ്. ഉണർവ്വ് അല്ലാതെ മറ്റൊരുകാര്യത്തിനും പ്രാധാന്യം കല്പിക്കുകയില്ല. ഇതിനോട് സഹകരിക്കാത്തവരെ കൂറില്ലാത്തവരും രാജ്യദ്രാഹികളും അരാജകത്വം സൃഷ്ടിക്കുന്നവരും ഭയങ്കരന്മാരുമായി ചിത്രീകരിച്ചു, അവരെ യാതൊരു കാരണവശാലും തുടരാൻ അനുവദിക്കുകയില്ല. ഇപ്രകാരം ദൈവജനത്തെ കൊല്ലുന്നവര്‍ ദൈവത്തിന് പുണ്യം ചെയ്യുന്നവരായി അവര്‍ കണക്കാക്കും.
4. ദാനീയേല്‍, വെളിപ്പാട് പ്രവചനങ്ങള്‍ ഞാന്‍ പഠിക്കുമ്പോള്‍ യഥാര്‍ത്ഥ ശത്രു സാത്താനാണെന്ന് എനിക്ക് വ്യക്തമായി മനസ്സിലാകുന്നു. ഇതിനോട് നിങ്ങള്‍ യോജിക്കുന്നുവോ?തീര്‍ച്ചയായും, നിങ്ങള്‍ നൂറു ശതമാനം ശരിയാണ്. യഥാര്‍ത്ഥ ശത്രു സാത്താനാണ്. ലോകനേതാക്കന്മാരിലൂടെയും ഭരണകര്‍ത്താക്കളിലൂടെയും സാത്താന്‍ പ്രവര്‍ത്തിച്ചു ദൈവജനത്തെ ഉപദ്രവിക്കുന്നു. തന്‍ നിമിത്തം ദൈവത്തിന് ഹൃദയവേദന ഉണ്ടാക്കുന്നു. പ്രധാന ശത്രു സാത്താനാണെന്ന് നാം പലപ്പോഴും മറന്നുപോവുകയാണ്. ഈ ലോകത്തിലെ സകല ദുഷ്ടതയ്ക്കും അവന്‍ കാരണക്കാരനാണ്. നമുക്ക് സാത്താനെ കുറ്റം പറയാം, പക്ഷെ ദൈവജനത്തെ ഉപദ്രവിക്കുന്ന പ്രസ്ഥാനങ്ങളെയും അനുയായികളെയും എങ്ങനെ കുറ്റം വിധിക്കണം എന്നുള്ള കാര്യത്തില്‍ നാം കരുതല്‍ ഉള്ളവര്‍ ആയിരിക്കണം. മറ്റുള്ളവരെ അവര്‍ ഉപദ്രവിക്കുകയാണന്ന് പലപ്പോഴും അവര്‍ മനസ്സിലാക്കുകയില്ല. എന്നാല്‍ സാത്താന്‍റെ കാര്യത്തില്‍ അങ്ങനെയല്ല. അവന് ഇതിനെക്കുറിച്ച് നല്ലതുപോലെ അറിയാം. അവന്‍ മനഃപൂർവ്വമായി ദൈവത്തേയും ദൈവജനത്തേയും ഉപദ്രവിക്കുന്നു.
5. പോപ്പിന്‍റെ മരണവും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതും വെളി. 13:11-18 വരെ പറയുന്ന അമേരിക്കയെ കുറിച്ചുള്ള പ്രവചനത്തെ എപ്രകാരം ബാധിക്കുന്നു?ആര് പോപ്പായാലും ആര് പ്രസിഡന്റ് ആയാലും അമേരിക്കയെക്കുറിച്ചുള്ള പ്രവചനം നിറവേറുന്നതാണ്. ഒരു പുതിയ പോപ്പും പുതിയ പ്രസിഡന്റും വരുന്നത് കൊണ്ട് ചിലപ്പോള്‍ പ്രവചനനിവൃത്തികൾ താത്ക്കാലിക വേഗമോ വേഗക്കുറവോ വന്നേക്കാം. എന്നാല്‍ അന്തിമ ഫലത്തേക്കുറിച്ച് ബൈബിള്‍ പ്രവചനം വ്യക്തമാക്കുന്നു.
6. വെളിപ്പാട് 13:11-18 ല്‍ കാണുന്ന കുഞ്ഞാടിനോട് സദൃശമായ മൃഗവും വെളി 16:13 ല്‍ പറയുന്ന കള്ളപ്രവാചകനും ഒരേ ശക്തിയാണോ?അതെ. വെളി. 19:20 ല്‍ എതിര്‍ക്രിസ്തുവാകുന്ന മൃഗത്തിന്‍റെ നാശം രേഖപ്പെടുത്തുമ്പോള്‍ കളളപ്രവാചകന്‍റെ നാശവും സൂചിപ്പിക്കുന്നു. മൃഗത്തിന്‍റെ മുമ്പാകെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടു മൃഗത്തെ നമസ്ക്കരിച്ച് അതിന്‍റെ മുദ്ര ഏല്‍ക്കുന്നവരെ വഞ്ചിക്കുന്ന ശക്തിയായിട്ടാണ് കള്ള പ്രവാചകനെ ഈ വേദഭാഗത്ത് ദൈവം ചിത്രീകരിക്കുന്നത്. കുഞ്ഞാടിനു ഉണ്ടായിരുന്നതു പോലെ കൊമ്പുള്ള മൃഗത്തിന്‍റെ ചെയ്തികളെ കുറിച്ചാണ്. വെളി. 13:11-18 വരെ വിവരിക്കുന്നത്. കുഞ്ഞാടിനോട് സദൃശമുള്ള മൃഗം അമേരിക്കയാണന്ന് ഈ പഠന സഹായിലൂടെ നാം കണ്ടെത്തുകയായി. അതുകൊണ്ട് കുഞ്ഞാടിനോട് സദൃശമായ മൃഗവും കള്ള പ്രവാചകനും ഒരേ ശക്തിയാണ്.
പാഠസംഗ്രഹ ചോദ്യങ്ങൾ
1. ബൈബിള്‍ പ്രവചനത്തില്‍ അമേരിക്കയെ സാദൃശീകരിച്ചിരിക്കുന്നത് (1)_____ ചുവപ്പും വെള്ളയും നീലയും നിറങ്ങളിലുള്ള വസ്ത്രം ധരിച്ചവൻ. _____ മുതുകില്‍ കമ്പ്യൂട്ടര്‍ ഉള്ള കഴുകൻ. _____ രണ്ട് കൊമ്പുകളുള്ള കുഞ്ഞാടിനോട് സദൃശമായ മൃഗം.
2. രണ്ട് കൊമ്പുകൾ എന്തിനെക്കുറിക്കുന്നു (1)_____ ധനവും മിലിട്ടറി ശക്തിയും. _____ ബഞ്ചമിൻ ഫ്രാഗ്ഗ്ലിനും ജോർജ്ജ് വാഷിംഗ്ടനും. _____ പൌരസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും.
3. ഭൂമിയില്‍ നിന്നും കയറിവരുന്നതിന്‍റെ അര്‍ത്ഥമെന്താണ്? (1)_____ അമേരിക്കക്കാര്‍ ഗ്രാമീണ ജീവിത ശൈലി ഇഷ്ടപ്പെടുന്നു. _____ ജനവാസം കുറഞ്ഞ സ്ഥലത്ത് നിന്നും ആണ് ഈ പുതിയ രാഷ്ട്രം ഉത്ഭവിക്കുന്നത്._____ പുരാതന അമേരിക്കക്കാര്‍ ഗുഹകളിലാണ് കഴിഞ്ഞിരുന്നത്.
4. പ്രവചനത്തില്‍ അമേരിക്കയെ രണ്ട് കൊമ്പുള്ള കുഞ്ഞാടിനോട് ഉപമിച്ചിരിക്കുന്നതിന്‍റെ അര്‍ത്ഥം (1)_____ തരിശായ ദേശം കുടിയേറിപാര്‍ക്കും എന്നര്‍ത്ഥം. _____ ആടുകളെ വളര്‍ത്തിജീവിക്കുന്ന രാജ്യമാണ്. _____ സമാധാന കാംക്ഷികളും ആത്മീയ രാഷ്ട്രവുമായി ആവിര്‍ഭവിക്കും.
5. വെളിപ്പാട് 13 - അദ്ധ്യായത്തിലെ പ്രവചനം ചൂണ്ടികാണിക്കുന്ന പ്രകാരം എതുസമയത്താണ് അമേരിക്ക ആവിര്‍ഭവിക്കുന്നത്? (1)_____ 1492. _____ 1798. _____ 1620.
6. അമേരിക്ക മഹാസർപ്പത്തെപ്പോലെ സംസാരിക്കും എന്നു വെളിപ്പാട് 13 - അദ്ധ്യായം ചൂണ്ടിക്കാണിക്കുന്നു. ഇതിന്‍റെ അർത്ഥമെന്താണ്? (1)_____ അമേരിക്കൻ ജനത കോപിഷ്ടരും മനസ്സിലാക്കാൻ പ്രയാസമുള്ളവരുമാണ്._____ അമേരിക്ക നശീകരണ ആയുധങ്ങൾ ഉപയോഗിക്കുന്നവരാണ്. _____ മനസ്സാക്ഷിക്കു വിരുദ്ധമായി ആരാധന നടത്തുന്നതിന് ജനത്തെ നിര്‍ബന്ധിക്കും.
7. ദൈവത്തിന്‍റെ ശക്തിയുടെ അടയാളം അഥവാ മുദ്ര (1)_____ കുഞ്ഞാട്. _____ രണ്ടുകൊമ്പുള്ള മൃഗം. _____ ദൈവത്തിന്‍റെ വിശുദ്ധ ദിവസമായ ശബ്ബത്ത്.
8. എപ്രകാരമാണ് അമേരിക്ക മൃഗത്തിന് പ്രതിമ ഉണ്ടാക്കുന്നത്. (1)_____ മൃഗത്തിന്‍റെ പടങ്ങൾ നിർമ്മിച്ചു വിൽക്കുന്നതിലുടെ. _____ എല്ലാവരും കാണുവാൻ മൃഗത്തിന്‍റെ പ്രതിമ വാഷിംഗ്ടണിൽ സ്ഥാപിക്കുന്നത് വഴി._____ സഭയേയും രാഷ്ട്രത്തേയും തമ്മിൽ യോജിപ്പിച്ചുകൊണ്ട് അധികാരം കൊണ്ട് വരും.
9. മൃഗത്തിന്‍റെ മുദ്ര ഏല്ക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ചുമത്തപ്പെടുന്ന ശിക്ഷ എന്താണെന്നാണ് വെളിപ്പാട് 13:15-17 പ്രസ്താവിക്കുന്നത്?_____ വാങ്ങുവാനോ വില്‍ക്കുവാനോ അധികാരം ഇല്ല. _____ അവരെ നാടുകടത്തുന്നതാണ്. _____ മരണശിക്ഷ അനുഭവിക്കേണ്ടിവരും. _____ മൃഗശക്തിയോട് മാപ്പപേക്ഷിക്കാന്‍ നിര്‍ബന്ധിക്കും.
10. അന്ത്യകാലത്ത് ഈ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള രണ്ട് ശക്തികള്‍ ഏതെല്ലാം (2)_____ പുനരുദ്ധരിക്കപ്പെട്ട യൂറോപ്പ്. _____ ജപ്പാൻ. _____ ചൈന. _____ അമേരിക്ക. _____ പാപ്പാത്വം.
11. ഹെർമ്മഗെദ്ദോൻ യുദ്ധത്തെക്കുറിച്ച് പ്രസ്താവിക്കുന്ന ശരിയായ കാര്യങ്ങൾ ഏതെല്ല്ലാം?_____ അതു ഭൂമിയിലെ അവസാനയുദ്ധമാണ്. _____ ചൈനയും ജപ്പാനും ആണ് കിഴക്കൻ രാജ്യങ്ങൾ. _____ യുദ്ധത്തിലൂടെ ദൈവജനത്തെ നശിപ്പിക്കുന്നതാണ് മൃഗത്തിന്‍റെ ലക്ഷ്യം._____ ഇത് ലോകമെമ്പാടുമുള്ള യുദ്ധമാണ്. _____ ക്രിസ്തുവിന്‍റെ വരവിനു മുമ്പ് ആരംഭിച്ചു ആയിരമാണ്ട് കഴിഞ്ഞു അവസാനിക്കും._____ ക്രിസ്തുവും സാത്താനുമായിട്ടുള്ള അന്തിമയുദ്ധമാണ്. _____ മൃഗത്തിന് അഥവാ എതിർക്രിസ്തുവിന് പിന്തുണ കുറയും. _____ ഈ യുദ്ധം പാലസ്തീനിൽ ആണ് നടക്കുന്നത്.
12. അന്ത്യകാലത്ത് ദൈവജനത്തിന്‍റെ ഇടയില്‍ നടക്കുന്ന ഉണര്‍വ്വ് പ്രവര്‍ത്തനങ്ങള്‍ ഏത്ര മാത്രം വിജയപ്രദമാണ്? (2)_____ ഈ ലോകം മുഴുവന്‍ മാനസാന്തരപ്പെടും. _____ ലോകത്തുളള ഓരോവ്യക്തികളും വചനം കേള്‍ക്കും. _____ ലക്ഷകണക്കിന് ആളുകള്‍ ദൂതിനെ അംഗീകരിക്കും. _____ അത് വിജയിക്കുകയില്ല, കാരണം പിശാച് അതിനെ നിറുത്തല്‍ ചെയ്യും.
13. അന്ത്യകാലത്തെ വ്യാജ ഉണര്‍വ്വു പ്രവര്‍ത്തനങ്ങള്‍ ഏത്രമാത്രം വിജയകരമാണ്. (1)_____ പലരാജ്യങ്ങളും അതിനെ പിന്‍താങ്ങുകയില്ല. _____ അത് അമേരിക്കയും യൂറോപ്പിലും മാത്രം വിജയിക്കും. _____ ലോകത്തെ ദൈവജനം ഒഴികെ മറ്റെല്ലാവരും ഇതിനോട് യോജിക്കുo.
14. വ്യാജ ഉണര്‍വ്വു പ്രവര്‍ത്തനങ്ങളുടെ ഫലമായി നടക്കുന്ന അത്ഭുതങ്ങള്‍ എത്രമാത്രം ശക്തമാണ്? (2)_____ ഇത് സൂത്രപ്പണിയാണെന്ന് അധികം പേരും മനസ്സിലാക്കുകയില്ല. _____ ഈ ലോകത്തെ മുഴുവനും വഞ്ചിക്കാന്‍ കഴിയുoവിധത്തില്‍ വളരെ ശക്തിയുള്ളതാണ്._____ വിദ്യാഭ്യാസമില്ലാത്തവര്‍ മാത്രമെ ഇതിന്‍റെ കൂടെ പോവുകയുള്ളൂ._____ ദൈവത്തിന്‍റെ വൃതന്മാര്‍ മാത്രമെ ഈ വഞ്ചനയില്‍ നിന്ന് രക്ഷ നേടൂ.