1. ദാനീയേലിന്‍റെ ദര്‍ശനത്തില്‍, രണ്ട് കൊമ്പുള്ള ആട്ടുകൊറ്റന്‍ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുകയും കണ്ണില്‍ കണ്ട എല്ലാ മൃഗങ്ങളെയും കീഴടക്കുന്നതായും കണ്ടു (ദാനീ 8:3,4) ആട്ടുകൊറ്റന്‍ ആരെയാണ് സദൃശീകരിക്കുന്നത്?
"രണ്ട് കൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റന്‍ പാര്‍സി രാജാക്കന്മാരെക്കുറിക്കുന്നു.'' ദാനി. 8:20.
ഉത്തരം: രണ്ടു കൊമ്പുള്ള ആട്ടുകൊറ്റന്‍ ലോകസാമ്രാജ്യമായിരുന്ന മേദ്യോ-പേര്‍ഷ്യയെ കുറിക്കുന്നു. ദാനീയേല്‍ ഏഴാം അദ്ധ്യായത്തില്‍ അതിനെ കരടിയോടും സാദൃശീകരിച്ചിരിക്കുന്നു (ദാനി 7:5, പഠനസഹായി 15 കാണുക). ദാനീയേല്‍ വെളിപ്പാട് പുസ്തകങ്ങള്‍ "ആവര്‍ത്തിക്കുക'' "വിശദീകരിക്കുക'' എന്ന തത്വം ഉപയോഗിച്ചിരിക്കുന്നു. അതിന്‍റെ അര്‍ത്ഥം നേരത്തെയുള്ള അദ്ധ്യായങ്ങളില്‍ ആവര്‍ത്തിക്കുകയും അതിനെ കൂടകൂടെ വിശദീകരിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്. ഈ സമീപനത്തിലൂടെ ബൈബിള്‍ പ്രവചനങ്ങള്‍ക്ക് കൃത്യതയും വ്യക്തതയും ലഭിക്കുന്നു.
2. ഇടിക്കുന്ന ഏതു മൃഗത്തെയാണ് ദാനീയേല്‍ പിന്നീട് കണ്ടത്?
"പരുപരുത്ത കോലാട്ട് കൊറ്റന്‍ യവന രാജാവും അതിന്‍റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പ് ഒന്നാമത്തെ രാജാവും ആകുന്നു. അത് തകര്‍ന്ന ശേഷം അതിനു പകരം നാലു കൊമ്പ് മുളച്ചതോ നാലു രാജ്യങ്ങള്‍ ആ ജാതിയില്‍ നിന്നുത്ഭവിക്കും.'' ദാനീ. 8:21, 22.
ഉത്തരം: വേഗത്തില്‍ സഞ്ചരിക്കുന്നതും പെട്ടെന്ന് മുളച്ചുവന്നതുമായ ഒരു വലിയ കൊമ്പോടുകൂടിയതുമായ കോലാട്ടു കൊറ്റനെയാണ് ദാനീയേല്‍ പിന്നീട് തന്‍റെ ദര്‍ശനത്തില്‍ കണ്ടത്. അവന്‍ ആട്ടുകൊറ്റനെ ആക്രമിച്ചു കീഴടക്കി. വലിയ കൊമ്പു പിന്നീട് തകര്‍ന്നു പോകുകയും അതിന്‍റെ സ്ഥാനത്ത് നാലു കൊമ്പുകള്‍ മുളച്ചു വരുകയും ചെയ്തു . പരുപരുത്ത കോലാട്ടുകൊറ്റന്‍ ലോക സാമ്രാജ്യമായിരുന്ന ഗ്രീസിനെ കുറിക്കുന്നു. വലിയ കൊമ്പ് മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ കുറിക്കുന്നു. വലിയ കൊമ്പിനു ശേഷം മുളച്ചു വന്ന നാലുകൊമ്പുകള്‍ അലക്സാണ്ടറിന്‍റെ സാമ്രാജ്യം നാലായി വിഭജിക്കപ്പെട്ടതിനെ കുറിക്കുന്നു. ദാനീ. 7:6 - ല്‍ പറഞ്ഞിരിക്കുന്ന പുള്ളിപ്പുലിയോട് സദൃശമായ മൃഗം ഗ്രീസിനെ കുറിക്കുന്നു. അതിന്‍റെ നാലു തലകള്‍ ഗ്രീക്ക് സാമ്രാജ്യം വിഭജിച്ചുണ്ടായ നാലു രാജ്യങ്ങളെ കുറിക്കുന്നു. ഈ സാദൃശ്യം വളരെ യോജിക്കുന്നതാണെന്ന് ചരിത്രം പഠിക്കുന്നതിലൂടെ നമുക്ക് എളുപ്പം കണ്ടെത്താന്‍ കഴിയും.
3. ദാനീ. 8:8, 9 പ്രകാരം ഒരു ചെറിയ കൊമ്പ് ആകുന്ന ശക്തി എഴുന്നേറ്റതായി കാണുന്നു. ചെറിയ കൊമ്പ് എന്തിനെയാണ് സാദൃശീകരിച്ചിരുന്നത് ?
ഉത്തരം: ചെറിയ കൊമ്പ് റോമിനെ കുറിക്കുന്നു. ബി.സി. രണ്ടാം നൂറ്റാണ്ടില്‍ പലസ്തീന്‍ ഭരിക്കുകയും യഹൂദന്മാരുടെ ദേവാലയ ശുശ്രൂഷകളെ തകര്‍ത്തുകളയുകയും ചെയ്ത സെലൂസിഡ് രാജാവായ അന്ത്യോക്കസ് എപ്പിപ്പാനസാണ് ചെറിയ കൊമ്പ് എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ചെറിയ കൊമ്പ് അക്രൈസ്തവ റോമയും പാപ്പാത്വറോമയും ഉള്‍പ്പെട്ട ശക്തിയാണെന്ന് നവീകരണകര്‍ത്താക്കളില്‍ ഭൂരിപക്ഷം പേരും ഉള്‍പ്പെടെ മറ്റുള്ളവര്‍ പറയുന്നു. ശരിയായ തെളിവുകള്‍ ലഭിക്കുന്നതിന് നമുക്ക് ബൈബിള്‍ പരിശോധിക്കാം:A. "ആവര്‍ത്തിക്കുക'', “വിശദീകരിക്കുക'' എന്നുള്ള പ്രവചനതത്വപ്രകാരം റോം തന്നെയാണ് ഈ ശക്തി. കാരണം ദാനീയേല്‍ 2, 7 അദ്ധ്യായങ്ങളില്‍ ഗ്രീസിന്‍റെ അധഃപ്പതനത്തിനു ശേഷം റോമാസാമ്രാജ്യം നിലവില്‍ വരുന്നതായി കാണുന്നു. പാപ്പാത്വറോമയ്ക്കു ശേഷം ക്രിസ്തുവിന്‍റെ രാജ്യം സ്ഥാപിക്കപ്പെടും എന്നു ദാനീ. 7:24 - 27 - ല്‍ ഉറപ്പിച്ചുപറയുന്നു (പഠന സഹായി 15 കാണുക). ദാനീ. 8 - അദ്ധ്യായത്തിലെ ചെറിയ കൊമ്പിനു ഈ മാതൃക വളരെ കൃത്യമായി യോജിക്കുന്നു. ഗ്രീസിനു ശേഷം ആധിപത്യം ഉറപ്പിച്ച ഈ ശക്തിയെ ഒടുവില്‍ യേശുവിന്‍റെ വിണ്ടും വരവില്‍ കൈതൊടാതെ നശിപ്പിച്ചു കളയുന്നു അഥവാ തകര്‍ത്തുകളയുന്നു (ദാനീ. 8:25 ഉം ആയിട്ടു ദാനീ. 2:34 താരതമ്യം ചെയ്യുക).B. മേദ്യോ-പേര്‍ഷ്യ രാജ്യത്തിന്‍റെ മുമ്പില്‍ ഒരു ശക്തിക്കും നില്‍ക്കാന്‍ കഴിഞ്ഞില്ല എന്നു ദാനീ. 8:4 - ല്‍ പറയുന്നു. ഗ്രിക്ക് ഏറ്റവും വലുതായിത്തീര്‍ന്നു (വാക്യം 8). ചെറിയ കൊമ്പിന്‍റെ ശക്തി ലോകത്തോളം വലുതായിത്തീര്‍ന്നു (വാക്യം 10). ഗ്രീസിനുശേഷം റോമിനെപ്പോലെ ശക്തമായ ഒരു സാമ്രാജ്യം ആ കാലഘട്ടത്തില്‍ എഴുന്നേറ്റിട്ടില്ല എന്നു ചരിത്രം വ്യക്തമാക്കുന്നു.C. റോമിന്‍റെ ശക്തി തെക്കോട്ടും (ഈജിപ്റ്റ്) കിഴക്കോട്ടും (മാസിഡോണിയ) മനോഹര ദേശത്തിനു (പാലസ്റ്റീന്‍) നേരേയും ഏറ്റവും വലുതായിത്തീര്‍ന്നു (വാക്യം. 9) എന്നു പ്രവചനം ക്യത്യമായി മുന്‍കൂട്ടി അറിയിക്കുന്നു. ഈ പ്രവചനം മറ്റൊരു ശക്തിക്കും യോജിക്കുന്നതല്ല.D. സൈന്യത്തിന്‍റെ അധിപതിയും (വാക്യം 11) കര്‍ത്താധികര്‍ത്താവായ (വാക്യം 25) യേശുവിനോട് എതിര്‍ത്തു നിന്നത് റോം മാത്രമാണ്. അക്രൈസ്തവ റോമ യേശുവിനെ ക്രൂശിച്ചു. യെരുശലേം ദേവാലയത്തെ നശിപ്പിക്കുകയും ചെയ്തു. പാപ്പാത്വറോമ വളരെകൃത്യമായി സ്വര്‍ഗ്ഗത്തിലെ വിശുദ്ധ മന്ദിരത്തെ ഇടിച്ചു കളകയും (വാക്യം 11) നിലത്തു തള്ളിയിട്ടു ചവിട്ടികളകയും ചെയ്തു(വാക്യം 13). നമ്മുടെ മഹാപുരോഹിതനായ യേശുവിന്‍റെ സ്വര്‍ഗ്ഗത്തിലെ മഹനീയമായ ശുശ്രൂഷക്കു പകരം ഭൂമിയില്‍ പൗരോഹിത്യം സ്ഥാപിച്ചതിലൂടെ തങ്ങള്‍ക്ക് മനുഷ്യന്‍റെ പാപങ്ങളെ ക്ഷമിക്കാന്‍ അധികാരം ഉണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ദൈവത്തിന് അല്ലാതെ പാപം ക്ഷമിക്കാന്‍ മറ്റാര്‍ക്കും അധികാരമില്ല (ലൂക്കൊ 5:21). യേശു മാത്രമാണ് നമ്മുടെ പുരോഹിതനും മദ്ധ്യസ്ഥനും (1 തിമ: 2:5).
4. ഈ ചെറിയ കൊമ്പ് എന്ന ശക്തി വിശുദ്ധന്മാരെ നശിപ്പിക്കുകയും (വാക്യങ്ങള്‍ 10,24,25) സത്യത്തെ നിലത്ത് തള്ളിയിടുകയും (വാക്യം 12) ചെയ്യും എന്നു ദാനീ 8 - അദ്ധ്യായം നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. ദൈവവചനത്തെയും വിശുദ്ധമന്ദിരത്തെയും എത്രകാലത്തോളം ചവിട്ടിക്കളയുമെന്ന് ഒരു വിശുദ്ധന്‍ ചോദിച്ചപ്പോള്‍ സ്വര്‍ഗ്ഗം നല്‍കിയ മറുപടി എന്തായിരുന്നു?
“അതിനു അവന്‍ അവനോട്: രണ്ടായിരത്തിമുന്നൂറ് സന്ധ്യയും, ഉഷസും തികയുവോളം തന്നേ; പിന്നെ വിശുദ്ധ മന്ദിരം യഥാസ്ഥാനപ്പെടും'' (ദാനീ. 8:14).
ഉത്തരം: രണ്ടായിരത്തിമുന്നൂറു പ്രവചന ദിവസങ്ങള്‍ അഥവാ 2300 അക്ഷരീയ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടു സ്വര്‍ഗ്ഗത്തിലെ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും എന്നായിരുന്നു സ്വര്‍ഗ്ഗം നല്‍കിയ മറുപടി (യെഹെ. 4:6; സംഖ്യാ. 14:34) പ്രകാരം പ്രവചനത്തില്‍ ഒരു ദിവസം - ഒരു വര്‍ഷം എന്നുള്ള തത്വത്തെക്കുറിച്ചുള്ള വിശദവിവരം പഠനസഹായി 15 - ല്‍ നല്‍കുന്നു. പഴയ നിയമ കാലത്ത് ഭൂമിയിലെ വിശുദ്ധമന്ദിരം ശുദ്ധീകരിക്കപ്പെട്ടിരുന്നത് പാപ പരിഹാരദിവസമായിരിന്നു എന്നു നാം നേരത്തെ പഠിക്കുകയുണ്ടായി.ദൈവജനം ആരാണെന്ന് അന്ന് വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു. അവരുടെ പാപത്തിന്‍റെ രേഖ മായിച്ചു കളഞ്ഞിരുന്നു. പാപം ഏറ്റു പറയാത്ത ദുഷ്ടന്മാരെ ജനത്തിന്‍റെ നടുവില്‍ നിന്നും എന്നന്നേക്കുമായി നീക്കം ചെയ്തിരുന്നു. അപ്രകാരം പാളയം ശുദ്ധീകരിക്കപ്പെടുകയുണ്ടായി.പാപവും ചെറിയ കൊമ്പു ശക്തിയും നിത്യതയോളം വാഴുകയോ ലോകത്തെ നിയന്ത്രിക്കുകയോ ദൈവജനത്തെ ഉപദ്രവിക്കുകയോ ചെയ്കയില്ല എന്നു സ്വര്‍ഗ്ഗം ദാനീയേലിന് ഉറപ്പുനല്‍കി. പകരം 2300 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ദൈവം സ്വര്‍ഗ്ഗത്തിലെ പാപപരിഹാര ദിവസത്തില്‍ അഥവാ ന്യായവിധിയില്‍ പ്രവേശിച്ചു പാപത്തെയും പാപികളെയും തിരിച്ചറിഞ്ഞു ഈ ഭുമുഖത്ത് നിന്നും ഒടുവില്‍ എന്നന്നേക്കുമായി ഇല്ലായ്മ ചെയ്യുന്നതാണ് . അപ്രകാരം ഈ പ്രപഞ്ചം പാപത്തില്‍ നിന്നും വിടുവിക്കപ്പെടുന്നതാണ്. ദൈവജനത്തിനു നേരെ ചെയ്യുന്ന ദ്രോഹങ്ങള്‍ എന്നന്നേക്കുമായി അവസാനിക്കുകയും ഏദെന്‍റെ സമാധാനവും ഐക്യതയും ഒരിക്കല്‍കൂടി ഈ പ്രപഞ്ചത്തെ നിറയ്ക്കുകയും ചെയ്യും.
5. ഗബ്രിയേല്‍ മാലാഖ ആവര്‍ത്തിച്ചു ഊന്നി പറഞ്ഞിരിക്കുന്ന ആശയം എന്താണ് ?
“മനുഷ്യ പുത്രാ ഗ്രഹിച്ചു കൊള്‍ക; ഈ ദര്‍ശനം അന്ത്യകാലത്തേക്കുള്ളതാകുന്നു.'' "കോപത്തിന്‍റെ അന്ത്യകാലത്തിങ്കൽ സംഭവിപ്പാനിരിക്കുന്നതു ഞാന്‍ നിന്നെ ഗ്രഹിപ്പിക്കും; അത് അന്ത്യകാലത്തേക്കുള്ളതല്ലോ.'' "ദര്‍ശനം ബഹുകാലത്തേക്കുള്ളതാകയാൽ അതിനെ അടച്ചു വെക്ക." (ദാനീ 8:17, 18, 19, 26)
ഉത്തരം: 2300 സന്ധ്യയും ഉഷസ്സിന്‍റെയും ദര്‍ശനത്തിലെ സംഭവങ്ങള്‍ അന്ത്യകാലത്തേക്കുളളതാണന്ന് ഗബ്രിയേല്‍ മാലാഖ ആവര്‍ത്തിച്ചു ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. അന്ത്യകാലം 1798 - ല്‍ ആരംഭിച്ചു എന്നു പഠനസഹായി 15 - ലൂടെ നാം പഠിക്കുകയുണ്ടായി. 2300 ദിവസപ്രവചനത്തില്‍ അടങ്ങിയിരിക്കുന്ന ദൂതുകള്‍ മുഖ്യമായും ഭൂമിയുടെ അവസാന നാളുകളില്‍ ജീവിച്ചിരിക്കുന്ന നമുക്ക് വേണ്ടി സമര്‍പ്പച്ചിരിക്കുന്നത് നാം മനസ്സിലാക്കാന്‍ ദൂതന്‍ ആഗ്രഹിക്കുന്നു. ഇന്നത്തെ കാലത്തേക്കു ഇതിന് പ്രത്യേക അര്‍ത്ഥമുണ്ട്.ദാനീയേല്‍ 9 - അദ്ധ്യായത്തിന്‍റെ ആമുഖം ദാനീയേല്‍ 8 -അദ്ധ്യായത്തിലെ ദര്‍ശനത്തിനു ശേഷം അതിന്‍റെ അര്‍ത്ഥം ഗ്രഹിപ്പിക്കുന്നതിനുവേണ്ടി ഗബ്രിയേല്‍ ദാനീയേലിന്‍റെ അടുക്കല്‍ വന്നു. 2300 ദിവസപ്രവചനം ഗബ്രിയേല്‍ വിശദീകരിക്കാന്‍ തുടങ്ങിയപ്പോള്‍ ദാനീയേല്‍ ബോധം കെട്ടു നിലത്തു വീണു. കൂറെസമയം അങ്ങനെ കഴിഞ്ഞു. ദാനീയേല്‍ തന്‍റെ ആരോഗ്യം വിണ്ടെടുത്ത് രാജാവ് തന്നെ ഏല്‍പ്പിച്ച ചുമതലയില്‍ ഏര്‍പ്പെട്ടു, പക്ഷേ 2300 ദിവസ പ്രവചനത്തിന്‍റെ ശേഷിച്ച കാര്യങ്ങള്‍ അറിയാനുള്ള ഉല്‍ക്കണ്ഠ വര്‍ദ്ധിച്ചു, ദാനീയേല്‍ മേദ്യോ-പേര്‍ഷ്യയില്‍ അടിമത്വത്തില്‍ കഴിഞ്ഞിരുന്ന യഹുദാ ജനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. തന്‍റെ പാപങ്ങള്‍ ഏറ്റുപറയുകയും ജനത്തിന്‍റെ പാപങ്ങള്‍ ക്ഷമിക്കുന്നതിന് ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തു. ദാനീയേല്‍ 9 - അദ്ധ്യായം ദൈവത്തോടുള്ള ഏറ്റു പറച്ചിലിന്റേയും അപേക്ഷയുടേയും പ്രാര്‍ത്ഥനയോടെയാണ് തുടങ്ങുന്നത്. ഈ പഠനസഹായിയും ആയിട്ട് മുമ്പോട്ട് പോകുന്നതിന് മുമ്പ് ദയവായി ദാനിയേല്‍ ഒൻപതാം അദ്ധ്യായം വായിക്കുന്നതിന് സമയം എടുക്കുക.
6. ദാനീയേല്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രവാചകനെ തൊട്ടത് ആരാണ്? എന്തു ദൂത് നല്‍കി ? (ദാനീ 9:21 - 23)
ഉത്തരം: ദാനീയേല്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗബ്രിയേല്‍ വന്നു ദാനീയേലിനെ തൊട്ടു. ദാനീയേല്‍ എട്ടാം അദ്ധ്യായത്തിലെ ദര്‍ശനത്തിന്‍റെ ശേഷിച്ച ഭാഗങ്ങള്‍ വിശദീകരിക്കുന്നതിന് വേണ്ടിയാണ് താന്‍ വന്നിരിക്കുന്നത് എന്നു ദൂതന്‍ പറഞ്ഞു (ദാനീ. 8:26 ഉം ദാനീ 9:23 ഉം തമ്മില്‍ താരതമ്യം ചെയ്യുക).
7. 2300 ദിവസ പ്രവചനത്തില്‍ നിന്നും യഹൂദ ജനത്തിനും യെരുശലേം നഗരത്തിനും വേണ്ടി അനുവദിച്ച (വേര്‍പ്പെടുത്തിയ) സമയം എത്രയാണ്? (ദാനീ. 9:24).
ഉത്തരം: 70 ആഴ്ചവട്ടം യഹൂദാ ജനത്തിനു വേണ്ടി നിശ്ചയിച്ചിരിക്കുന്നു (വേര്‍പ്പെടുത്തിയിരിക്കുന്നു). പ്രവചനത്തില്‍ 70 ആഴ്ചവട്ടം അഥവാ 490 അക്ഷരീയ വര്‍ഷങ്ങള്‍ ആണ്. മേദ്യോ-പേര്‍ഷ്യയിലെ അടിമത്വം തീര്‍ന്നു. ദൈവജനം മടങ്ങിപ്പോകാനുള്ള സമയം അടുത്തതു കൊണ്ട് അവര്‍ക്ക് 2300 വര്‍ഷത്തില്‍ നിന്നും 490 വര്‍ഷം വേര്‍പ്പെടുത്തി നല്‍കി, ഇത് മാനസാന്തരപ്പെടാനും ദൈവത്തെ സേവിക്കാനും വേണ്ടി രണ്ടാമത് ഒരു അവസരമായിട്ടാണ് ദൈവം നല്‍കിയത്.
8. 2300 വര്‍ഷപ്രവചനത്തിന്‍റെയും 490 വര്‍ഷപ്രവചനത്തിന്‍റെയും ആരംഭം കുറിക്കുന്ന സംഭവവും തീയതിയും എന്നാണ് (ദാനീ.9:25)?
ഉത്തരം: യെരുശലേമിലേക്ക് മടങ്ങിപ്പോയി അതിനെ പുതുക്കിപ്പണിയുവാന്‍ തക്കവണ്ണം പാഴ്സി രാജാവായ അര്‍ത്ഥഹ്ശഷ്ഠാവു ദൈവജനത്തെ അധികാരപ്പെടുത്തിയ വിളംബരമാണ് ഈ പ്രവചനങ്ങളുടെ ആരംഭം കുറിക്കുന്ന സംഭവം. രാജാവിന്‍റെ വാഴ്ചയുടെ ഏഴാം സംവത്സരത്തില്‍ അതായത് ബി.സി 457 - ല്‍ രാജാവ് കല്പ്പന നല്‍കി. ശരത്കാലത്തിലായിരുന്നു ആജ്ഞ നടപ്പിലാക്കിയത്. ഈ കാര്യം എസ്രാ 7:7 - ല്‍ കാണുന്നു. അര്‍ത്ഥഹ്ശഷ്ഠാവു തന്‍റെ ഭരണം ആരംഭിച്ചത് ബി.സി 464 - ല്‍ ആയിരുന്നു.
9. ബി.സി 457 മുതല്‍ മശിഹാ വരെ 69 ആഴ്ചവട്ടം അഥവാ 483 അക്ഷരീയ വര്‍ഷങ്ങള്‍ (69 x 7 = 483) ആണന്ന് ദൂതന്‍ പറഞ്ഞു (ദാനീ 9:25). ഇത് ശരിയാണോ?
ഉത്തരം: അതെ. തീര്‍ച്ചയായും ഗണിത ശാസ്ത്രത്തിലെ കണക്കു കൂട്ടലുകള്‍ അനുസരിച്ചു 483 പൂര്‍ണ്ണവര്‍ഷങ്ങള്‍ 457 ബി.സി - ല്‍ ആരംഭിച്ചു എ.ഡി 27 - ല്‍ അവസാനിക്കുന്നു. “മശിഹ'' എന്ന പേരിന്‍റെ അര്‍ത്ഥം “അഭിഷിക്തൻ'' എന്നാണ് (യോഹ.1:41 ). യേശു തന്‍റെ സ്നാന സമയത്ത് പരിശുദ്ധാത്മാവില്‍ അഭിഷിക്തനായി (അപ്പൊ: 10:38; ലൂക്കൊ: 3:21, 22). യേശു അഭിഷിക്തനായത് തിബെര്യോസ് കൈസറുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടില്‍, (ലൂക്കൊ. 3:1) ( A D 27 -ല്‍ ആയിരുന്നു ഈ പ്രവചനം ഉണ്ടായത്. 500 വര്‍ഷം മുന്‍പ് ആണ് എന്ന കാര്യം ചിന്തിക്കുക! കാലം തികഞ്ഞു എന്ന് യേശു പിന്നീട് പ്രസംഗിച്ചു (മശ്ശിഹാ വരെയുള്ള 69 ആഴ്ചവട്ടം അഥവാ 483 വര്‍ഷങ്ങളെക്കുറിച്ചാണ് യേശു ഇപ്രകാരം പറഞ്ഞത്). മറ്റുള്ളവര്‍ കേള്‍ക്കത്തക്ക വിധത്തില്‍ യേശു ഇപ്രകാരം പ്രവചനത്തെ സ്ഥിരീകരിച്ചു (മര്‍ക്കൊ: 1:14,15; ഗലാ: 4:4). 2300 ദിവസപ്രവചനത്തിന്‍റെ പ്രാധാന്യവും കൃത്യതയും വ്യക്തമായി സൂചിപ്പിച്ചു കൊണ്ടാണ് യഥാര്‍ത്ഥത്തില്‍ യേശു തന്‍റെ പരസ്യ ശുശ്രൂഷ ആരംഭിച്ചത്.A. ബൈബിള്‍ ദൈവശ്വാസീയമാണ്.B. യേശു മശ്ശിഹാ ആണ്.C. 2300-ദിവസ/490- വര്‍ഷ പ്രവചനത്തിലെ മറ്റു എല്ലാ തീയതികളും തികച്ചും വാസ്തവമാണ്.
10. നാം ഇപ്പോള്‍ 70 ആഴ്ചവട്ട പ്രവചനത്തില്‍ (490 വര്‍ഷങ്ങള്‍) 69 ആഴ്ചവട്ടം (483 വര്‍ഷം) ചിന്തിക്കുകയുണ്ടായി. ഇനി ഒരാഴ്ചവട്ടം അഥവാ 7 അക്ഷരീയ വര്‍ഷങ്ങള്‍ ബാക്കി ഉണ്ട് (ദാനീ: 9:26,27). ഇനി അടുത്തതായി എന്താണ് സംഭവിക്കേണ്ടത്? അത് എപ്പോള്‍ സംഭവിക്കും?
ഉത്തരം: "ആഴ്ചവട്ടത്തിന്‍റെ മദ്ധ്യേ" മശ്ശിഹാ "ഛേദിക്കപ്പെടുകയുണ്ടായി," അഥവാ ക്രൂശിക്കപ്പെടുകയുണ്ടായി. ഇത് യേശു അഭിഷിക്തനായതിനു ശേഷം മൂന്നര വര്‍ഷം കഴിഞ്ഞു A D 31 - ല്‍ നിറവേറി. ദാനീ. 9:26 - ല്‍ സുവിശേഷം വെളിപ്പെടുത്തിയിരിക്കുന്നത് ദയവായി ശ്രദ്ധിക്കുക. “അറുപത്തിരണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തന്‍ ഛേദിക്കപ്പെടും, അവനു ആരും ഇല്ലെന്നു വരും.''യേശു ക്രൂശിക്കപ്പെട്ടപ്പോള്‍ ദൈവത്തിന് ആരും സ്തുതി അര്‍പ്പിച്ചില്ല, കാരണം അവനു ആരും തന്നെ ഇല്ലായിരുന്നു. “അവന്‍ പാപം ചെയ്തിട്ടില്ല.'' (1 പത്രൊസ്. 2:22), “അവന്‍ നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിച്ചു.'' (1 കൊരി:15:3; യെശ:53:5) യേശുവിന് നമ്മോടു സ്നേഹവും ഇഷ്ടവും ഉള്ളതു കൊണ്ട് അവന്‍റെ അമൂല്യമായ ജീവിതം നമ്മെ പാപത്തില്‍ നിന്നും രക്ഷിക്കുന്നതിനു നമുക്കു വേണ്ടി അര്‍പ്പിച്ചു. ഹല്ലേലൂയ്യാ, എത്ര നല്ലൊരു രക്ഷകൻ! ദാനീയേല്‍ 8, 9 അദ്ധ്യായങ്ങളുടെ കേന്ദ്രഭാഗം യേശുവിന്‍റെ പാപ പരിഹാര യാഗമാണ്.
11. യേശു ആഴ്ചവട്ടത്തിന്‍റെ മദ്ധ്യേ അഥവാ മൂന്നര വര്‍ഷം കഴിഞ്ഞു മരിച്ചതുകൊണ്ട് ദാനീ: 9:27 അനുശാസിക്കുന്ന വിധം എപ്രകാരമാണ് പലരോടും, ഒരു ആഴ്ചവട്ടം മുഴുവനും നിയമം ഉറപ്പിച്ചത് ?
ഉത്തരം: മനുഷ്യനെ പാപത്തില്‍ നിന്നും രക്ഷിക്കാനുള്ള ദൈവത്തിന്‍റെ ധന്യമായ ഒരു കരാര്‍ ആണ് ഈ നിയമം (എബ്രാ.10:16,17) മൂന്നര വര്‍ഷത്തെ യേശുവിന്‍റെ ഈ ഭൂമിയിലെ ശുശ്രൂഷ തീര്‍ന്നപ്പോള്‍ തന്‍റെ ശിഷ്യന്മാരിലൂടെ നിയമം ഉറപ്പിച്ചു. (എബ്രാ.2:3) ദൈവത്തിന്‍റെ തെരെഞ്ഞെടുക്കപ്പെട്ട ജനത്തിന് മാനസാന്തരപ്പെടുന്നതിന് അവസരം നല്‍കിയ 490 വര്‍ഷത്തില്‍ മൂന്നര വര്‍ഷം ബാക്കി ഉള്ളതുകൊണ്ട് യേശു തന്‍റെ ശിഷ്യന്മാരെ ആദ്യം അയച്ചത് യഹൂദാഗൃഹത്തിന്‍റെ അടുക്കലേക്കാണ്(മത്താ:10:5,6).
12. യഹൂദാഗൃഹത്തിന് മാനസാന്തരപ്പെടുവാന്‍ നല്‍കിയ 490 വര്‍ഷ കാലഘട്ടം A D 34 ല്‍ അവസാനിച്ചപ്പോള്‍ ശിഷ്യന്മാര്‍ എന്തു ചെയ്തു?
ഉത്തരം: ശിഷ്യന്മാർ ലോകത്തിന്‍റെ മറ്റു രാഷ്ട്രങ്ങളിലെ ഇതര ജനവിഭാഗങ്ങളോട് സുവിശേഷം പ്രസംഗിക്കുവാൻ തുടങ്ങി (അപ്പോ:13:46). വിശുദ്ധനും ഡീക്കനുമായിരുന്ന സ്തെഫാനൊസിനെ A D 34 ല്‍ പരസ്യമായി കല്ലെറിഞ്ഞു കൊന്നു. ഈ തീയതി മുതല്‍ യഹൂദജനം യേശുവിനേയും ദൈവ പദ്ധതികളേയും തിരസ്കരിച്ചതുകൊണ്ട് അവര്‍ ഇനി ഒരിക്കലും ദൈവത്തിന് തെരെഞ്ഞെടുക്കപ്പെട്ട ജനം അഥവാ രാഷ്ട്രം എന്ന പദവി ഇല്ല. എന്നാല്‍ യേശുവിനെ അംഗീകരിക്കുകയും അവനെ സേവിക്കുകയും ചെയ്യുന്ന എല്ലാ ജനവിഭാഗങ്ങളേയും അവന്‍ ആത്മീയ യിസ്രായേലായി കണക്കാക്കുന്നു. അവര്‍ അവന്‍റെ തെരെഞ്ഞെടുക്കപ്പെട്ട ജനമാണ് “വാഗ്ദത്തപ്രകാരം അവകാശികളുമാകുന്നു.'' യേശുവിനെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എല്ലാ യഹൂദന്മാരെയും വ്യക്തിപരമായി ദൈവം ആത്മീയ യിസ്രായേലിന്‍റെ കൂടെ ഉള്‍പ്പെടുത്തുന്നു (ഗലാ:3:27 - 29; റോമ: 2:28 - 29).
13. A D 34 - നു ശേഷം 2300 വര്‍ഷ പ്രവചനത്തില്‍ എത്രവര്‍ഷങ്ങള്‍ ബാക്കി ഉണ്ട്? ഈപ്രവചനത്തിന്‍റെ സമാപ്തി എപ്പോഴാണ്? അപ്പോള്‍ എന്തു സംഭവിക്കും എന്നാണ് ദൂതന്‍ പറഞ്ഞത് (ദാനീ. 8:14)?
ഉത്തരം: 1810 വര്‍ഷം ബാക്കി ഉണ്ട് (2300 - 490 = 1810). പ്രവചനത്തിന്‍റെ സമാപ്തി 1844 - ല്‍ ആണ് (A D 34+1810=1844) വിശുദ്ധ മന്ദിരം യഥാസ്ഥാനപ്പെടും അഥവാ സ്വര്‍ഗ്ഗത്തില്‍ ന്യായവിധി ആരംഭിക്കും എന്നാണ് ദൂതന്‍ പറഞ്ഞത് (A.D. 70 -ല്‍ ഭൂമിയിലെ ദൈവാലയം നശിപ്പിക്കപ്പെടുകയുണ്ടായി) അന്ത്യകാലത്ത് സ്വര്‍ഗ്ഗത്തില്‍ പാപപരിഹാരദിവസം അഥവാ ന്യായവിധി ആരംഭിക്കും എന്ന് നാം പഠന സഹായി 17 - ല്‍ മനസ്സിലാക്കുകയുണ്ടായി. ന്യായാവിധി ആരംഭിക്കുന്നത് 1844 - ല്‍ ആണന്ന് നമുക്ക് ഇപ്പോള്‍ അറിയാം. ഈ തീയതി നിശ്ചയിച്ചിരിക്കുന്നത് ദൈവമാണ്. യേശു അഭിഷിക്തനായ A D 27 പോലെ ഈ തീയതിയും കൃത്യമാണ്. ഈ കാലത്തെ ദൈവജനം ഇതിനെക്കുറിച്ചു നിർബന്ധമായും ലോകത്തോട് അറിയിക്കണം (വെളി 14:6, 7). ഈ ന്യായവിധിയുടെ വിശദവിവരങ്ങള്‍ പഠനസഹായി 19 -ലൂടെ പഠിക്കുമ്പോള്‍ നിങ്ങള്‍ ആവേശഭരിതരും ആഹ്ലാദഭരിതരുമായിരിക്കും. നോഹയുടെ കാലത്ത് 120 വര്‍ഷം കഴിഞ്ഞു ജലപ്രളയമാകുന്ന ന്യായവിധി ഉണ്ടാകും എന്നു ദൈവം അറിയിച്ചു. അതു സംഭവിക്കുകയും ചെയ്തു (ഉല്പ.6:3). 2300 വര്‍ഷം കഴിയുമ്പോള്‍ അന്ത്യകാല ന്യായവിധി ഉണ്ടാകുമെന്ന് ദാനീയേലിന്‍റെ കാലത്ത് ദൈവം അറിയിച്ചു. അപ്രകാരം സംഭവിച്ചു (ദാനീ.8:14). അതുകൊണ്ട് അന്ത്യകാല ന്യായവിധിയുടെ വിചാരണ 1844 മുതല്‍ സ്വര്‍ഗ്ഗത്തില്‍ ആരംഭിച്ചിരിക്കുകയാണ്. പാപപരിഹാര(Atonement)ത്തിന്‍റെ അര്‍ത്ഥംAtonement എന്ന ഇംഗ്ലീഷ് പദത്തിന്‍റെ മൂല അര്‍ത്ഥം "at-one-ment" “ഒന്നായിരിക്കുന്ന അവസ്ഥ'' അല്ലെങ്കില്‍ “യോജിച്ചിരിക്കുക''യെന്നാണ്. ഇത് പരസ്പരബന്ധത്തിന്‍റെ ഐക്യതയെ കുറിക്കുന്നു. ആദിയില്‍ ഈ പ്രപഞ്ചം മുഴുവനും പൂര്‍ണ്ണ ഐക്യതയില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ മിന്നിത്തിളങ്ങിയിരുന്ന ഒരു ദൂതനായ ലൂസിഫര്‍ ദൈവത്തെയും ദൈവീക ഭരണക്കൂടത്തേയും വെല്ലുവിളിച്ചു (നാം ഇത് പഠന സഹായി 2 - ല്‍ മസ്സിലാക്കുകയുണ്ടായി). സ്വര്‍ഗ്ഗത്തിലുള്ള ദൂതന്മാരുടെ സംഖ്യയില്‍ മൂന്നിലൊന്നു ലൂസിഫറിന്‍റെ ലംഘനത്തോടു യോജിച്ചു (വെളി. 12:3, 4, 7 - 9). ദൈവത്തോടും അവന്‍റെ തത്വങ്ങളോടും ഉള്ള ഈ വെല്ലുവിളിയെ പാപം എന്നു ബൈബിള്‍ വിളിക്കുന്നു.(യെശ.53:6; 1 യോഹ.3:4) ഇത് ഹ്യദയവേദന, കലഹം, ആകുലത, ആപത്ത്, നിരാശ, ദു:ഖം, വഞ്ചന, എല്ലാത്തരത്തിലുമുള്ള തിന്മ എന്നിവ പ്രദാനം ചെയ്യുന്നു. ഇതിനെക്കാള്‍ മോശം പാപത്തിന്‍റെ ശിക്ഷയായ മരണമാണ് (റോമ. 6:23) - അതില്‍ നിന്നും പുനഃരുത്ഥാനമില്ല - അവരെ തീപ്പൊയ്കയില്‍ തള്ളിയിടും (വെളി 21:8). ഏറ്റവും മാരകരോഗമായ ക്യാന്‍സറിനെക്കാളും വേഗത്തില്‍ പാപം വ്യാപിച്ചു കൊണ്ടിരിക്കുന്നു. പാപം ഈ പ്രപഞ്ചത്തെ ആപത്തില്‍ ചാടിക്കുന്നു.അതുകൊണ്ട് ദൈവം ലൂസിഫറിനെയും അവന്‍റെ ദൂതന്മാരേയും സ്വര്‍ഗ്ഗത്തില്‍ നിന്നും തള്ളിക്കളഞ്ഞു. (വെളി 12:7 - 9) എതിരാളിയെന്നര്‍ത്ഥമുള്ള “സാത്താന്‍ '' എന്ന പൂതിയ പേര് ലൂസിഫറിന് ലഭിച്ചു . അവന്‍റെ ദൂതന്മാര്‍ ഭൂതാത്മാക്കള്‍ എന്നു ഇപ്പോള്‍ അറിയപ്പെടുന്നു. ആദമും ഹവ്വയും സാത്താനാല്‍ പ്രലോഭിക്കപ്പെട്ടതുകൊണ്ട് പാപം എല്ലാ മനുഷ്യ വര്‍ഗ്ഗത്തിന്മേലും വന്നിരിക്കുന്നു. എത്ര ഭീകരമായ ദുരന്തം? ഇപ്രകാരം നന്മയും തിന്മയും ആയിട്ടുള്ള വിനാശകരമായ പോരാട്ടം ആരംഭിച്ചു, തിന്മ പ്രത്യക്ഷത്തില്‍ ജയിച്ചുകൊണ്ടിരിക്കുന്നു. പ്രത്യാശാരഹിതമായ അവസ്ഥയായി തോന്നിയേക്കാം.ദൈവ പുത്രനുമായ യേശു ഈ ഭൂമിയില്‍ സവ്വമനുഷ്യര്‍ക്കും സമനായവന്‍ ഓരോ പാപിയും വഹിക്കേണ്ട മരണശിക്ഷക്കു് തന്‍റെ ജീവന്‍ യാഗമായി പകരം നല്‍കി (2 കൊരി 5:7). അവന്‍റെ യാഗത്തെ സ്വികരിക്കുന്നതിലൂടെ പാപികള്‍ പാപത്തിന്‍റെ അപരാധത്തില്‍ നിന്നും വിടുവിക്കപ്പെടുന്നതാണ് (റോമർ. 3:25). ഈ മഹത്വകരമായ പദ്ധതിയിലൂടെ ഒരു വ്യക്തിയുടെ ക്ഷണപ്രകാരം അവന്‍റെ ജീവിതത്തില്‍ പ്രവേശിച്ച് അവനെ ഒരു പുതിയ വ്യക്തിയാക്കി രൂപാന്തരപ്പെടുത്തുന്നു (വെളി. 3:20; 2 കൊരി. 5:17). ഇതിലൂടെ സാത്താനെ എതിര്‍ത്തു നില്‍ക്കാനുള്ള ശക്തി യേശു പ്രദാനം ചെയ്യുന്നു. അതുപോലെ മാനസാന്തരപ്പെട്ട ഓരോ വ്യക്തിയേയും ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ പുന:സൃഷ്ടിക്കപ്പെടുന്നു. (ഉല്പ.1:26, 27; റോമ. 8:29). മഹത്വകരമായ പാപപരിഹാര ശുശ്രൂഷയില്‍ പാപത്തെ നീക്കി അതിനെ ഇല്ലായ്മ ചെയ്യുന്നത് ഉള്‍പ്പെട്ടിരിക്കുന്നു. - സാത്താനെയും വീണു പോയ ദൂതന്മാരെയും അവന്‍റെ മത്സരത്തില്‍ പങ്ക് ചേര്‍ന്നവരെയും നശിപ്പിക്കുന്നത് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു (മത്താ. 25,41; വെളി. 21:8). കൂടാതെ യേശുവിനെക്കുറിച്ചും അവന്‍റെ നല്ല ഭരണത്തെക്കുറിച്ചും സാത്താനെക്കുറിച്ചും അവന്‍റെ നിന്ദ്യമായ സ്വേച്ഛാധിപത്യ ഭരണത്തെക്കുറിച്ചും പൂര്‍ണ്ണമായ ഒരു വിവരം ഈ ഭൂമിയിലെ ഓരോവ്യക്തിക്കും ലഭിക്കുന്നതിലൂടെ യേശുവിനെയോ അതോ സാത്താനെയോ ആരെ അനുഗമിക്കും എന്നുള്ള ബുദ്ധിപരമായ തീരുമാനം മുന്‍കൂട്ടിയെടുക്കാന്‍ ഏവരെയും ക്ഷണിക്കുന്നു. (മത്താ. 24:14; വെളി. 14:6, 7)എല്ലാവരുടെയും കേസുകള്‍ സ്വര്‍ഗ്ഗീയ കോടതിയില്‍ പരിശോധിക്കുന്നതാണ്. (റോമ.14:10 - 12) ക്രിസ്തുവിനെയോ അതോ സാത്താനെയോ ആരെ സേവിക്കാന്‍ ഒരോവ്യക്തിയും തീരുമാനം എടുത്തു എന്നുള്ള കാര്യം ദൈവം സ്വര്‍ഗ്ഗീയ കോടതിയില്‍ പരിശോധിക്കുന്നു (വെളി22:11, 12). ഒടുവില്‍ പാപത്തെ ഇല്ലായ്മ ചെയ്തശേഷം പുതിയ ആകാശവും പുതിയ ഭൂമിയും സ്യഷ്ടിക്കുക എന്നുള്ളതാണ് ദൈവത്തിന്‍റെ പദ്ധതി (2 പത്രൊ 3:13; യെശ. 65:17). പാപം ഒരിക്കലും വീണ്ടും ഉയര്‍ന്നുവരികയില്ല (നഹും.1:9). ഈ ഭൂമിയെ നിത്യഭവനമായി ദൈവം തന്‍റെ ജനങ്ങള്‍ക്ക് നല്‍കുന്നതാണ് (വെളി 21:1 - 5). പിതാവും പുത്രനും പൂര്‍ണ്ണ സന്തോഷത്തോടും ഐക്യതയോടും ദൈവജനത്തോടുകൂടെ വാഴും. പാപപരിഹാരത്തില്‍ ഇതെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. (at-one-ment ഒന്നായിരിക്കുന്ന അവസ്ഥ) ദൈവം ഇതിനെക്കുറിച്ച് തന്‍റെ വചനത്തിലൂടെ അറിയിച്ചിരിക്കുന്നു. പഴയ നിയമ കാലത്തെ സമാഗമനകൂടാര ശുശ്രൂഷകള്‍ പ്രത്യേകിച്ച് പാപപരിഹാരദിവസ ശുശ്രൂഷകളിലൂടെ നമ്മെ ഇത് ബോദ്ധ്യപ്പെടുത്തുന്നു. പാപപരിഹാരത്തിലേക്കുള്ള താക്കോല്‍ യേശുവാണ്. കാല്‍വറിയിലെ അവന്‍റെ സ്നേഹ നിര്‍ഭരമായ യാഗത്തിലൂടെ നമുക്ക് എല്ലാം സാദ്ധ്യമാക്കിയിരിക്കുന്നു. പാപത്തില്‍ നിന്നു നമ്മേയും ഈ പ്രപഞ്ചത്തേയും മോചിപ്പിക്കാന്‍ യേശുവിലൂടെ മാത്രമേ കഴികയുള്ളു (അപ്പൊ 4:12). സ്വര്‍ഗ്ഗത്തില്‍ നിന്നും അയച്ചിരിക്കുന്ന അന്ത്യകൃപാ ദൂതുകളിലൂടെ ഏവരും അവനെ നമസ്കരിപ്പാന്‍ ആഹ്വാനം ചെയ്യുന്നു. ഇതില്‍ അതിശയോക്തിയായി യാതൊന്നും ഇല്ല (വെളി 14:6, 7).
14. യഹൂദരാഷ്ട്രത്തിനു വേണ്ടി വേര്‍തിരിച്ചിരുന്ന 70 ആഴ്ചവട്ടത്തില്‍ (490 വര്‍ഷം) അവസാനത്തെ ആഴ്ച (7 വര്‍ഷം) എന്തിനാണ് ചില ബൈബിള്‍ വ്യാഖ്യാനക്കാര്‍ ഭൂമിയിലെ അവസാന നാളുകളിലെ എതിര്‍ക്രിസ്തുവിന്‍റെ പ്രവര്‍ത്തനത്തിനു വേണ്ടി നീക്കിവച്ചിരിക്കുന്നത്?
ഉത്തരം: ഈ ചോദ്യംകൊള്ളാം. “യഹുദരാഷ്ട്രത്തിനുവേണ്ടി അനുവദിച്ച 490 വര്‍ഷത്തില്‍ അവസാനത്തെ ഏഴു വര്‍ഷം എന്തിനാണ് ചിലര്‍ അടര്‍ത്തിമാറ്റി ലോകചരിത്രത്തിന്‍റെ അവസാന നാളുകളിലേയ്ക്കു മാറ്റി സ്ഥാപിച്ചിരിക്കുന്നത്?"വസ്തുതകള്‍ നമുക്ക് പുനഃരവലോകനം ചെയ്യാം: A. 490 വര്‍ഷ പ്രവചനത്തില്‍ എവിടെയെങ്കിലും ഒരു വിടവു തിരുകി കയറ്റാന്‍ ആര്‍ക്കെങ്കിലും അധികാരം നല്‍കിയതായിട്ടു യാതൊരു തെളിവും ഇല്ല. ദാനീ.9:2 - ല്‍ പറഞ്ഞരിക്കുന്ന ദൈവജനത്തിന്‍റെ അടിമത്വത്തിന്‍റെ 70 വര്‍ഷങ്ങള്‍ പോലെ ഇതും തുടര്‍ന്നു വരുന്ന വര്‍ഷങ്ങളാണ്.B. പ്രവചനത്തില്‍ ഒരു സമയദൈര്‍ഘ്യം (ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ, വര്‍ഷങ്ങൾ) തന്നാല്‍ അതിനെ സമയത്തിന്‍റെ ഏക ഘടകങ്ങളായി വേര്‍തിരിക്കാന്‍ തിരുവെഴുത്തുകളില്‍ പറയുന്നില്ല - കാരണം അത് തുടര്‍ന്ന് വരുന്നതും ക്രമമായി സംഭവിക്കേണ്ടതുമാണ്. സമയപ്രവചനം അടര്‍ത്തി എടുത്ത് പിന്നെ എപ്പോഴെങ്കിലും അതിനെ കണക്കുകൂട്ടിയാല്‍ മതിയെന്നുള്ള അവകാശവാദം മാത്രമാണ് ഈ വ്യാഖ്യാനക്കാരുടെ തെളിവ്.C. 70 ആഴ്ചവട്ടത്തില്‍ അവസാന ഒരു ആഴ്ചവട്ടം (7 വര്‍ഷം) പ്രവചനത്തിന്‍റെ ആരംഭ വര്‍ഷം A D 27 (യേശുവിന്‍റെ സ്നാന വര്‍ഷം) - ല്‍ ആയിരുന്നു. യേശു തന്‍റെ പരസ്യശുശ്രൂഷ തുടങ്ങിയസമയത്ത് ഇതിനെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി, “കാലം തികഞ്ഞു'' മര്‍ക്കൊ.1:15.D. A.D. 31 -ലെ വസന്തകാല ദിനത്തില്‍ കാല്‍വറിയിലെ തന്‍റെ മരണ സമയത്തു യേശു നിലവിളിച്ചത് “സകലവും നിവൃത്തിയായി'' എന്നായിരുന്നു. യേശു ദാനീയേല്‍ പ്രവചനം 9 - അദ്ധ്യായത്തില്‍ തന്‍റെ മരണത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന പ്രവചനങ്ങളെ വ്യക്തമായി സൂചിപ്പിച്ചു:1. “അഭിഷിക്തന്‍ ഛേദിക്കപ്പെടും'' അഥവാ "ക്രൂശിക്കപ്പെടും" (വാക്യം26).2. “അവന്‍ ഹനനയാഗവും ഭോജനയാഗവും നിര്‍ത്തലാക്കിക്കളയും." ദൈവത്തിന്‍റെ കുഞ്ഞാടായി എല്ലാവര്‍ക്കും വേണ്ടി മരിച്ചു(വാക്യം 27; 1 കൊരി. 5:7; 15:3).3. “അവന്‍ അകൃത്യത്തിന് പ്രായശ്ചിത്തം ചെയ്യും'' (വാക്യം 24).യഹൂദ രാഷ്ട്രത്തിനുവേണ്ടി വേര്‍തിരിച്ച 490 പ്രവചന വര്‍ഷത്തിലെ അവസാനത്തെ 7 വര്‍ഷം അടര്‍ത്തി മാറ്റി എതിര്‍ ക്രിസ്തുവിന്‍റെ അവസാനത്തെ നാളുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെയ്ക്കുന്ന യാതൊരു വിധ വേദപുസ്തക അധികാരമോ തെളിവോ ഇല്ല. ഇപ്രകാരം 490 വര്‍ഷ പ്രവചനത്തില്‍ നിന്നും അവസാനത്തെ 7 വര്‍ഷം അടര്‍ത്തിമാറ്റുന്നതിലുടെ ദാനീയേൽ, വെളിപ്പാട് പുസ്തകങ്ങളിലെ അനേകം പ്രവചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തു ജനം ലളിതമായ രീതിയിലും ശരിയായവിധത്തിലും മനസ്സിലാക്കാതിരിക്കാൻ, അവരെ തെറ്റിക്കുന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. അതുകൊണ്ട് 7 വര്‍ഷ വിടവു സിദ്ധാന്തം പോലുള്ള സ്വകാര്യപ്രവചന വ്യാഖ്യാനത്തെ ദൈവം ശാസിക്കുന്നു. ജനത്തെ ദൈവത്തില്‍ നിന്നും അകറ്റാന്‍ മാത്രമേ ഇങ്ങനെയുള്ള വ്യാഖ്യാനങ്ങള്‍ ഉപകരിക്കു.
15. യേശുവിന്‍റെ പാപപരിഹാര യാഗം നിങ്ങള്‍ക്കുവേണ്ടി അര്‍പ്പിച്ചിരിക്കുയാണ്. നിങ്ങളെ പാപത്തില്‍ നിന്നും ശുദ്ധീകരിച്ച് നിങ്ങളെ ഒരു പുതിയ വ്യക്തിയാക്കുവാന്‍ യേശുവിനെ നിങ്ങളുടെ ഹ്യദയത്തിലേക്കു ക്ഷണിക്കുമോ?
ഉത്തരം:
ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ
1. ദാനീയേല്‍ പ്രവചനം 7,8 അദ്ധ്യായങ്ങളില്‍ ഒരു ചെറിയ കൊമ്പു ശക്തി പ്രത്യക്ഷപ്പെടുന്നു. ഇവ ഒരേ ശക്തി തന്നെയാണോ?ദാനിയേല്‍ 7 - അദ്ധ്യായത്തിലെ ചെറിയകൊമ്പ് പാപ്പാത്വ ശക്തിയെ സദൃശീകരിച്ചിരിക്കുന്നു. ദാനിയേല്‍ 8 - അദ്ധ്യായത്തിലെ ചെറിയ കൊമ്പു അക്രൈസ്തവ റോമയെയും പാപ്പാത്വ റോമയേയും കുറിക്കുന്നു.
2. ദാനീയേല്‍ 8 :14 എബ്രായ ഭാഷയില്‍ നിന്നുള്ള പരിഭാഷ പ്രകാരം രണ്ടായിരത്തി മൂന്നൂറ് സന്ധ്യയും ഉഷസും അക്ഷരാര്‍ത്ഥത്തില്‍ 1150 ദിവസങ്ങള്‍ ആണെന്ന് ചിലര്‍ വാദിക്കുന്നു. ഇത് ശരിയാണോ?അല്ല. ഉല്പ.1:5, 8, 13, 19, 23, 31 പ്രകാരം ഒരു സന്ധ്യയും ഉഷസും അടങ്ങുന്നതാണ് ഒരു ദിവസം എന്ന് ബൈബിള്‍ വ്യക്തമാക്കുന്നു. 1150 ദിവസം കഴിഞ്ഞു സംഭവിച്ച യാതൊരു പ്രവചന നിവൃത്തിയും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.
3. ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തില്‍ തിരഞ്ഞെടുപ്പിന് എന്തു സ്ഥാനമാണുള്ളത് ?ഇത് വിജയത്തിലേക്കുള്ള ഒരു പ്രധാന താക്കോലാണ്. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുക എന്നുള്ളത് എപ്പോഴുമുള്ള ദൈവമാര്‍ഗ്ഗമാണ് (യോശു. 24:15). എല്ലാ വ്യക്തികളെയും രക്ഷിപ്പാന്‍ ദൈവത്തിന് ആഗ്രഹമുണ്ടങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവന്‍ എല്ലാവര്‍ക്കും അനുവദിച്ചിരിക്കുന്നു (1 തിമ. 2:3,4; ആവര്‍ത്ത.30:19). ദൈവത്തിന് എതിരെ മത്സരിക്കാനുള്ള സ്വാതന്ത്ര്യം അവന്‍ സാത്താന് അനുവദിക്കുകയുണ്ടായി. അനുസരണക്കേട് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം ആദമിനും ഹവ്വയ്ക്കും അനുവദിച്ചു. ഞാന്‍ എങ്ങനെ ജീവിച്ചാലും എനിക്കു പോകാന്‍ ഇഷ്ടമില്ലെങ്കിലും എന്നെ നിര്‍ബന്ധിച്ചു സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകാന്‍ വേണ്ടി നേരത്തെ തയ്യാര്‍ ചെയ്ത ഒരു ഏര്‍പ്പാടല്ല നീതീകരണമെന്നുള്ളത്. തെരഞ്ഞെടുക്കുക എന്നുള്ളതിന്‍റെ അര്‍ത്ഥം എന്‍റെ തിരുമാനം മാറ്റാന്‍ എനിക്ക് എപ്പോഴും സ്വാതന്ത്ര്യം ഉണ്ട് എന്നാണ്. യേശുവിനെ തെരഞ്ഞെടുക്കുന്നതിലൂടെ എന്‍റെ തെരഞ്ഞെടുപ്പ് ദിനംപ്രതി ദൃഢികരിക്കാന്‍ അവന്‍ എന്നോട് ആവശ്യപ്പെടുന്നു (മത്താ. 11:28 - 30; സങ്കീ. 86:3). ഞാന്‍ യേശുവിനെ തിരഞ്ഞെടുത്താല്‍ അവന്‍ എന്‍റെ ജീവിതത്തെ മാറ്റുകയും അവനെപ്പോലെ എന്നെ ആക്കി ത്തീർക്കുകയും ഒടുവില്‍ തന്‍റെ അനുഗ്രഹിക്കപ്പെട്ട പുതിയ രാജ്യത്തില്‍ എന്നെ കൊണ്ടു പോകുകയും ചെയ്യും. ഏതു സമയത്തും എനിക്ക് മറ്റൊരു ദിശയിലേക്ക് പോകാന്‍ സ്വാതന്ത്ര്യമുണ്ട്. ദൈവം എന്നെ നിര്‍ബന്ധിക്കുകയില്ല. അതുകൊണ്ട് അവനെ ദിവസവും സേവിക്കുവാനുള്ള എന്‍റെ തീരുമാനം നിര്‍ബന്ധമായിത്തീരുന്നു.
4. ദാനീയേല്‍ എട്ടാം അദ്ധ്യായത്തിലെ ചെറിയ കൊമ്പു ശക്തി സെലൂസിഡ് രാജാവായ അന്ത്യോക്കസ് എപ്പിഫാനസ് ആണെന്ന് പലരും വിശ്വസിക്കുന്നു. ഇത് ശരിയല്ലന്ന് നമുക്ക് എങ്ങനെ തീര്‍ച്ചപ്പെടുത്താം?ഇതിന് പലകാരണങ്ങള്‍ ഉണ്ട്. ഏതാനും ചിലത് മാത്രം ഇവിടെ പ്രസ്താവിക്കുന്നു:A. ദാനീയേല്‍ പ്രവചനം പറയുന്ന വിധം അന്ത്യോക്കസ്സ് എപ്പിഫാനസ് ഏറ്റവും വലുതായി തീര്‍ന്നില്ല (ദാനീ 8:9).B. പ്രവചനം ആവശ്യപ്പെടുന്ന പ്രകാരം സെലൂസിഡ് രാജ്യത്തിന്‍റെ “അന്ത്യകാലത്ത്” അല്ല, അന്ത്യോക്കസ് ഈ കാലഘട്ടത്തിന്‍റെ മദ്ധ്യഭാഗത്താണ് ഭരണം നടത്തിയത് (ദാനീ.8:23).C. പ്രവചനത്തില്‍ ഒരു ദിവസത്തിന് ഒരു വര്‍ഷം എന്നുള്ളതിന് പകരം 2300 സന്ധ്യയും ഉഷസും അക്ഷരീയമായി കണക്കു കൂട്ടുന്നവര്‍ അന്ത്യോക്കസ് എപ്പിഫാനസ് ചെറിയ കൊമ്പാണ് എന്ന് പഠിപ്പിക്കുന്നു. ഇങ്ങനെ അക്ഷരീയമായി കണക്കുകൂട്ടിയാല്‍ ആറുവര്‍ഷത്തില്‍ അധികം കാലാവധിയുണ്ട്. ഇത് ഒരുവിധത്തിലും ദാനീയേല്‍ 8 - മായി യോജിക്കുന്നില്ല. ഈ അക്ഷരീയ സമയ കാലാവധി അന്ത്യോക്കോസ് എപ്പിഫാനസിനു യോജിക്കുന്നതിന് ഇതിന്‍റെ വക്താക്കള്‍ വളരെ പരിശ്രമിച്ചെങ്കിലും പരാജയപ്പെടുകയുണ്ടായി. ഇത് അവര്‍ക്ക് അമ്പരപ്പ് ഉളവാക്കി.D. അന്ത്യകാലം വരെ ചെറിയ കൊമ്പ് പ്രവര്‍ത്തിക്കുന്നതാണ്. എന്നാല്‍ അന്ത്യോക്കസ് എപ്പിഫാനസ് B C164 - ല്‍ മരണപ്പെട്ടു (ദാനീ 8:12,17,19).E. ചെറിയ കൊമ്പ് തെക്കും കിഴക്കും മനോഹര ദേശത്തും വളരെ പ്രബലപ്പെടും (ദാനീ.8:9) എന്നാല്‍ അന്ത്യോക്കസ് എപ്പിഫാനസ് മനോഹര ദേശത്ത് അല്പകാലം ഭരണം നടത്തി. ഈജിപ്തിലും (തെക്ക്) മാസിഡോണയയിലും (കിഴക്ക്) വിജയം നേടാന്‍ കഴിഞ്ഞില്ല.F. ചെറിയ കൊമ്പ് വിശുദ്ധ മന്ദിരത്തിന്‍റെ സ്ഥാനം നശിപ്പിച്ചുകളയും (ദാനീ 8:11) എന്നാല്‍ അന്ത്യോക്കസ് എപ്പിഫാനസ് യെരുശലേം ദൈവാലയത്തെ നശിപ്പിച്ചില്ല, അവന്‍ അതിനെ അശുദ്ധമാക്കി. എന്നാല്‍ A D 70 - ല്‍ റോമാക്കാര്‍ അതിനെ നശിപ്പിക്കുകയുണ്ടായി. പ്രവചനത്തില്‍ പറയുന്ന പ്രകാരത്തില്‍ അവൻ യെരുശലേം നഗരത്തേയും നശിപ്പിച്ചില്ല (ദാനീ 9:26).G. ശൂന്യമാക്കുന്ന മ്ലേച്ഛതയെക്കുറിച്ചു (ദാനീ 9: 26, 27) യേശു ക്രിസ്തു സൂചിപ്പിച്ചപ്പോള്‍ B C 167 - ലെ അന്ത്യോക്കസ് എപ്പിഫാനസിന്‍റെ അതിക്രമത്തെക്കുറിച്ചല്ല, ആസന്ന ഭാവിയില്‍ A D 70 - ല്‍ റോമന്‍ സൈന്യം യെരുശലേം നഗരത്തേയും ദൈവാലയത്തെയും നശിപ്പിക്കുന്നതിനെയാണ് ഉദ്ദേശിച്ചത് (ലൂക്കൊ. 21:20 - 24). ദാനീയേല്‍ പ്രവചനത്തെക്കുറിച്ചും ദാനീ 9:26 - ലെ പ്രവചനം നിറവേറുന്നതിനെക്കുറിച്ചും ശൂന്യമാകുന്ന മ്ലേച്ഛത വിശുദ്ധ സ്ഥലത്തു നില്‍ക്കുന്നതിനെക്കുറിച്ചും ഭാവിയില്‍ക്രിസ്ത്യാനികള്‍ സ്വന്തം കണ്ണു കൊണ്ട് കാണുമെന്ന് യേശുക്രിസ്തു മത്താ. 24:15 - ല്‍ പ്രത്യേകം സൂചിപ്പിച്ചു. ഇത് വളരെ വ്യക്തമാക്കപ്പെട്ടത് കൊണ്ട് തെറ്റിദ്ധരിക്കേണ്ട ആവശ്യമില്ല.H. യേശുവിനെ രക്ഷകനായും രാജാവായും സ്വീകരിക്കാതെ യിസ്രായേല്‍ ജനം അന്തിമമായി ഉപേക്ഷിച്ചു കളഞ്ഞതിനെ ബന്ധപ്പെടുത്തി യെരുശലേമിന്‍റെ നാശം അറിയിക്കുകയുണ്ടായി (മത്താ. 21: 33-43; 23:37, 38; ലൂക്കൊ. 19:41-44). അവര്‍ ഉപേക്ഷിച്ചു കളഞ്ഞതും യെരുശലേം നഗരത്തിന്റേയും ദൈവാലയത്തിന്റേയും നാശവും ബന്ധപ്പെടുത്തി നല്‍കിയിരിക്കുന്ന നിര്‍ണ്ണായകമായ ദൂതാണ് ദാനീ. 9:26-ലും, 27-ലും കാണുന്നത്. യിസ്രായേല്‍ ജനത്തിന് മാനസാന്തരപ്പെടാന്‍ 490 വര്‍ഷം അധികമായി നല്‍കിയെങ്കിലും അവര്‍ തുടര്‍ച്ചയായി മശിഹായെ ത്യജിച്ച് കളഞ്ഞതുകൊണ്ട് അവര്‍ക്കുണ്ടാകുന്ന അനന്തരഫലങ്ങളാണ് ഈ ദൂതിലൂടെ നല്‍കിയിരിക്കുന്നത്. ദാനീ. 8, 9-ല്‍ നല്കിയിരിക്കുന്ന വേദപുസ്തകത്തിലെ ഏറ്റവും വലിയ സമയ പ്രവചനത്തെ യേശുവിന്‍റെ ജനനത്തിനും വളരെ മുമ്പ് B. C. 164ല്‍ മരിച്ചു പോയ അന്ത്യോക്കസ് എപ്പിഫാനസിനോട്ബന്ധപ്പെടുത്തിപറയുമ്പോൾ അതിന്‍റെ അര്‍ത്ഥത്തെ പൂര്‍ണ്ണമായും നശിപ്പിക്കുന്നതാണ്.
പാഠസംഗ്രഹ ചോദ്യങ്ങൾ
1. ദാനീ.8 - അദ്ധ്യായത്തിലെ ആട്ടുകൊറ്റന്‍ സാദൃശീകരിച്ചിരിക്കുന്നത് (1)_____ ബാബിലോണ്‍. _____ മേദ്യോ പേര്‍ഷ്യ. _____ ഗ്രിസ്. _____ റോം.
2. ദാനീയേല്‍ 8 - ലെ കോലാട്ടുകൊറ്റന്‍ ആരെകുറിക്കുന്നു?(1)_____ ഈജിപ്റ്റ്. _____ പാലസ്റ്റീൻ. _____ ഗ്രീസ്. _____ അസീരിയ.
3. ദാനീ. 8 - ലെ ചെറിയ കൊമ്പു ശക്തി സാദ്യശീകരിക്കുന്നത് (1)_____ അന്ത്യോക്കസ് എപ്പിഫാനസ്. _____ അജ്ഞാന റോമയും പാപ്പാത്വറോമയും. _____ നിരീശ്വരവാദം. _____ ഇറാഖ്.
4. പുരാതന യിസ്രായേലിന്‍റെ കാലത്തെ പാപപരിഹാരദിവസം ഒരു ന്യായവിധി ദിവസമായിരുന്നു (1)_____ അതെ. _____ അല്ല.
5. 2300 വര്‍ഷങ്ങളില്‍ നിന്നും യഹൂദന്മാര്‍ക്ക് വേണ്ടി നീക്കി വെച്ചത് എത്രവര്‍ഷമാണ് (1)_____ 490 വര്‍ഷം. _____ 700 വര്‍ഷം. _____ 1810 വര്‍ഷം. _____ 100 വര്‍ഷം.
6. ബൈബിള്‍ പ്രവചനത്തില്‍ ഒരു പ്രവചന ദിവസം ഒരു അക്ഷരീയ വര്‍ഷമാണ് (1)_____ അതെ. _____ അല്ല.
7. മശ്ശിഹാ A.D 27 - ല്‍ പ്രത്യക്ഷപ്പെടുന്നതിന് 500വര്‍ഷങ്ങള്‍ക്കു മുമ്പാണ് 2300 വര്‍ഷപ്രവചനം നല്‍കിയത്. മശ്ശിഹാ കാലസമ്പൂര്‍ണ്ണതയില്‍ വന്നു. ഇത് തെളിയിക്കുന്നത് (3)_____ ബൈബിള്‍ ദൈവശ്വാസീയമാണെന്ന്. _____ ഇത് ഗബ്രിയേല്‍ മാലാഖ നടത്തിയ യാദൃശ്ചികമായ ഒരു ഊഹമാണ്. _____ ബൈബിള്‍ പറയുന്ന എല്ലാ സമയ പ്രവചനങ്ങളും ക്യത്യത ഉള്ളതാണ്. _____ യേശു മശ്ശിഹയാണ്.
8. യഹൂദ ജനത്തിന് നല്‍കിയ 490വര്‍ഷം A.D 34 - ല്‍ പൂര്‍ത്തിയായപ്പോള്‍ ശിഷ്യന്മാര്‍ എന്തുചെയ്തു? (1)_____ അവര്‍ മറ്റുരാജ്യങ്ങളിലെ ജനങ്ങളോട് സുവിശേഷം അറിയിക്കാന്‍ പുറപ്പെട്ടു._____ അവര്‍ നീണ്ട അവധിയെടുത്തു. _____ A.D. 34 - നു ശേഷം ഒറ്റ യഹൂദനും രക്ഷ പ്രാപിക്കയില്ലെന്ന് അവര്‍ പ്രസ്ഥാവിച്ചു.
9. ദാനീ. 8, 9 അദ്ധ്യായങ്ങളിലെ 2300 വര്‍ഷ പ്രവചന പ്രകാരം 1844 - ല്‍ എന്തു സംഭവിച്ചു? (1)_____ സ്വര്‍ഗ്ഗത്തില്‍ ന്യായവിധി ആരംഭിച്ചു. _____ യഹുദജനത്തിന് ക്യപയുടെ കാലം അവസാനിച്ചു. _____ യേശു സ്വര്‍ഗ്ഗാരോഹണം ചെയ്തു. _____ ക്യപയുടെ വാതില്‍ എല്ലാവര്‍ക്കും അടഞ്ഞു.
10. സ്വര്‍ഗ്ഗത്തിലെ പാപപരിഹാര ദിവസം അഥവാ “ഒന്നായിരിക്കുന്ന അവസ്ഥ'' (Atonement) -യിലൂടെ ഈ പ്രപഞ്ചം മുഴുവനും ദൈവവുമായി പൂര്‍ണ്ണ ഐക്യതയില്‍ വരും. പാപപരിഹാരത്തെക്കുറിച്ചുള്ള വീക്ഷണത്തില്‍ താഴെ പറയുന്ന ഏതെല്ലാം പ്രസ്താവനകള്‍ സത്യമാണ് ? (10)_____ നാം വഹിക്കേണ്ട മരണ ശിക്ഷക്ക് പകരം യേശു തന്‍റെ ജീവനെ യാഗമായി നല്‍കി._____ യേശു നമ്മെ പാപത്തിന്‍റെ ശിക്ഷയില്‍ നിന്നു വിടുവിച്ചു. _____ യേശു നമ്മെ രൂപാന്തരപ്പെടുത്തി തികച്ചും പുതിയ വ്യക്തികളാക്കുന്നു._____ യേശു നമ്മെ ദൈവത്തിന്‍റെ സ്വരൂപത്തില്‍ പുനര്‍ സ്യഷ്ടിക്കുന്നു._____ ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പിനെ ദൈവം സ്വര്‍ഗീയ കോടതിയില്‍ മാനിക്കുന്നു._____ ദൈവത്തിന്‍റെയും സാത്തന്‍റെയും പദ്ധതികള്‍ മനുഷ്യന്‍ തിരിച്ചറിയും._____ സാത്താനെയും പാപത്തെയും പാപികളെയും ഇല്ലായ്മ ചെയ്തു നശിപ്പിക്കും._____ ദൈവം പുതിയ ഭൂമിയില്‍ തന്‍റെ ജനത്തോട് കൂടെ വാഴുന്നതാണ്. _____ പാപം രണ്ടാമതും ഉയര്‍ച്ച പ്രാപിക്കുകയില്ല. _____ പാപത്തിനുള്ള പരിഹാരം യേശുവിന്‍റെ യാഗത്തിലൂടെ കാല്‍വറിയില്‍._____ സാത്താനും അവന്‍റെ ദൂതന്മാരും മാനസാന്തരപ്പെട്ടു രക്ഷിക്കപ
11. യഹൂദന്മാർക്കു വേണ്ടി അനുവദിച്ച 490 വർഷങ്ങളിൽ നിന്നും അവസാനത്തെ 7 വർഷം അതിൽ നിന്നും നീക്കി അന്ത്യകാലത്തെ എതിർക്രിസ്തുവിന്‍റെ പ്രവർത്തനവുമായി ബന്ധിപ്പിക്കുന്നതിന് യാതൊരു തെളിവും ബൈബിൾ നൽകുകയോ അങ്ങനെ ചെയ്യുന്നതിന് ആരെയും അധികാരപ്പെടുത്തുകയോ ചെയ്യുന്നില്ല. (1)_____ ശരിയാണ്. _____ തെറ്റാണ്.
12. A. D. 34-ൽ, (3)_____ ഒരു പ്രത്യേക ജനം എന്നുള്ള നിലയിൽ യഹൂദ ജനത്തിന് കൃപയുടെ കാലo അവസാനിച്ചു._____ ശിഷ്യന്മാർ മറ്റു രാജ്യങ്ങളിൽ സുവിശേഷം അറിയിക്കാൻ തുടങ്ങി. _____ നീതിമാനായിരുന്ന സ്തെഫാനൊസിനെ കല്ലെറിഞ്ഞു കൊന്നു. _____ സ്വർഗ്ഗത്തിൽ ന്യായവിധി ആരംഭിച്ചു.
13. 2300 ദിവസക്കാലം ആരംഭിച്ചത്? (1)_____ A.D. 34 -ൽ. _____ 1944 -ൽ. _____ 1491 B.C. -ൽ. _____ 457 B.C. -ൽ.
14. ദാനീയേൽ വെളിപ്പാട് പ്രവചനങ്ങൾ പ്രധാനമായി നമ്മുടെ കാലത്തേയ്ക്കുള്ളതാണ്. (1)_____ അതെ. _____ ഇല്ല.