1. നാലു മൃഗങ്ങള്‍ സമുദ്രത്തില്‍ നിന്നും കയറിവരുന്നത് ദാനീയേല്‍ കാണുന്നതായി അദ്ധ്യായം ആരംഭിക്കുന്നു. പ്രവചനത്തില്‍ ഒരു മൃഗം സൂചിപ്പിക്കുന്നതെന്താണ്? സമുദ്രം സൂചിപ്പിക്കുന്നതെന്താണ്?
"നാലാമത്തെ മൃഗം ഭൂമിയില്‍ നാലാമതായി ഉത്ഭവിപ്പാനുള്ള രാജ്യം തന്നെ.'' ദാനീ. 7:23 "വെള്ളം വംശങ്ങളും പുരുഷാരങ്ങളും ജാതികളും ,ഭാഷകളും അത്രെ.'' വെളി. 17:15.
ഉത്തരം: മൃഗം ചിത്രീകരിക്കുന്നത് രാജത്വങ്ങള്‍ അഥവാ രാഷ്ട്രങ്ങള്‍ ആണ്. വെള്ളം സാദൃശീകരിക്കുന്നത് പുരുഷാരങ്ങള്‍ അഥവാ വലിയ ജനകൂട്ടങ്ങള്‍ ആണ്.
2. ലോകത്തിലെ നാലു സാമ്രാജ്യങ്ങളെയാണ് ദാനീയേല്‍ 7 - അദ്ധ്യായത്തിലെ നാലു മൃഗങ്ങള്‍ സൂചിപ്പിക്കുന്നത്. (വാക്യങ്ങള്‍ 17,18) ദാനീ 7:4-ല്‍ ഒന്നാമത്തേതിനെ (ദാനീ.2:38,39) ഒരു സിംഹത്തോടു താരതമ്യം ചെയ്യുന്നു. (ബാബിലോണിനെ ഒരു സിംഹത്തോട് മറ്റ് ഇടങ്ങളിലും ചിത്രീകരിച്ചിരിക്കുന്നതു മനസ്സിലാക്കാന്‍ യിരെമ്യാവു 4:7, 50:17, 43, 44 വായിക്കുക) "കഴുകന്‍റെ ചിറകുകള്‍'' എന്നു പറഞ്ഞിരിക്കുന്നതിന്‍റെ അര്‍ത്ഥമെന്താണ്? 2 - വാക്യത്തില്‍ പറഞ്ഞിരിക്കുന്ന "നാലു കാറ്റുകള്‍'' എന്തിനെക്കുറിക്കുന്നു?
"യഹോവ ദൂരത്തുനിന്നു...... ഒരു ജാതിയെ കഴുകന്‍ പറന്നു വരുന്നതു പോലെ നിന്‍റെമേല്‍ വരുത്തും.'' ആവര്‍ത്തനം 28:49 "സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിചെയ്യുന്നു: ഭൂമിയുടെ അറ്റങ്ങളില്‍ നിന്ന് വലിയ കൊടുങ്കാറ്റ് ഇളകിവരും. അന്നാളില്‍ യഹോവ യുടെ നിഹതന്‍മാര്‍ ഭൂമിയുടെ ഒരു അറ്റം മുതല്‍ മറ്റെ അറ്റംവരെ വീണുകിടക്കും.'' യിരെമ്യാവു 25:32, 33.
ഉത്തരം: കഴുകന്‍ ചിറകുകള്‍ വേഗത്തെകുറിക്കുന്നു. (യിരെ. 4:13; ഹബ. 1:6-9) കാറ്റ് സൂചിപ്പിക്കുന്നത് കലഹം, വിപ്ലവം, നാശം എന്നിവയെയാണ്. (വെളി 7: 1-3).
3. കരടി ചിത്രികരിക്കുന്നത് ഏതുസാമാജ്യത്തെയാണ് (ദാനീ. 7:5)? വായില്‍ കണ്ട മൂന്ന് വാരിയെല്ലിന്‍റെ അര്‍ത്ഥമെന്താണ്?
ഉത്തരം: ദാനീയേല്‍ 8 - അദ്ധ്യായം വായിക്കുക. ദാനീയേല്‍ 8 - അദ്ധ്യായത്തില്‍ പറയുന്ന മൃഗങ്ങള്‍ 7 - അദ്ധ്യായത്തിലെ മൃഗങ്ങളുമായി സാമ്യമുള്ളകാര്യം ശ്രദ്ധിക്കുക. ദാനീ.8:21-ല്‍ പറയുന്ന പരുപരുത്ത കോലാട്ടുകൊറ്റന് മുമ്പുള്ള ശക്തി ലോകത്തിലെ രണ്ടാമത്തെ രാജത്വമായ മേദ്യോപെര്‍ഷ്യ ആയിരുന്നു എന്ന് ദാനീയേല്‍ 8:20-ല്‍ പ്രത്യേകമായി പറയുന്നു. ഈ രാജത്വം രണ്ട് ജനവിഭാഗങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു. ദാനീ. 7:5-ല്‍ പറയുന്നതുപോലെ മേദ്യരാണ് ആദ്യം വന്നത്. കരടിയുടെ ഒരു പാര്‍ശം ഉയര്‍ന്നിരിക്കുന്നതായിട്ടും ആട്ടുകൊറ്റന്‍റെ കൊമ്പ് പെട്ടെന്ന് വളര്‍ന്ന് വലുതായതും കാണുന്നത് പിന്നീട് ശക്തിപ്രാപിച്ച പേര്‍ഷ്യയെ കുറിക്കുന്നു (ദാനീ. 8:3). മൂന്ന് വാരിയെല്ലുകള്‍ മേദ്യോ - പേര്‍ഷ്യ കീഴടക്കിയ മൂന്ന് ശക്തികളായിരുന്ന ലിദിയ, ബാബിലോണ്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളെ കുറിക്കുന്നു.
4. നാലു തലയും മുതുകത്തു നാലുചിറകും ഉണ്ടായിരുന്ന പുള്ളിപ്പുലിയോട് സദൃശമായ മൃഗം(7:6) മൂന്നാമത്തെ സാമ്രാജ്യമായ ഗ്രീസിനെ (ദാനീ. 8:21) കുറിക്കുന്നു. നാലുതലകള്‍ എന്തിനെ കുറിക്കുന്നു? നാലുചിറകുകളുടെ അര്‍ത്ഥമെന്താണ്?
ഉത്തരം: മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി മരിച്ചപ്പോള്‍ ഗ്രീക്കുസാമ്രാജ്യം വിഭജിച്ചുണ്ടായ നാലു രാജ്യങ്ങളെയാണ് നാലു തലകള്‍ പ്രതിനിധീകരിക്കുന്നത്. ഈ സാമ്രാജ്യങ്ങളുടെ നാലു സൈന്യാധിപന്മാർ: കസാണ്ടർ, ലിസിമേക്കസ്, ടോളമി, സെലൂക്കസ് എന്നിവര്‍ ആണ് (സിംഹത്തിന്‍റെ രണ്ടു ചിറകിനു പകരം) നാലു ചിറകു കള്‍ വലിയ വേഗതയെയാണ് കുറിക്കുന്നത്. അലക്സാണ്ടര്‍ നടത്തിയ പോരാട്ടങ്ങള്‍ ഇത് ശരിവെയ്ക്കുന്നു. (യിരെ. 4:11-13).
5. വായില്‍ ഇരുമ്പ് പല്ലും തലയില്‍ പത്ത് കൊമ്പും ഉണ്ടായിരുന്ന ഘോരവും ഭയങ്കരവുമായ മ്യഗം നാലാമത്തെ ലോക രാജ്യമായിരുന്ന റോമാ സാമ്രാജ്യത്തെ കുറിക്കുന്നു. (ദാനീ. 7:7) പത്ത് കൊമ്പുകള്‍ എന്തിനെ കുറിക്കുന്നു?
ഉത്തരം: അക്രൈസ്തവ റോമ അന്തിമമായി ഭിന്നിച്ചുണ്ടായ പത്തു രാജാക്കന്മാര്‍ അഥവാ രാജ്യങ്ങളെയാണ് 10 കൊമ്പുകള്‍ സൂചിപ്പിക്കുന്നത് (ദാനീ. 7:24). (ഈ പത്തു രാജത്വങ്ങള്‍ക്ക് ദാനീ. 2: 41-44 വരെ വിവരിച്ചിരിക്കുന്ന ബിംബത്തിന്‍റെ കാല്‍വിരലുകളുമായിട്ട് സാമ്യം ഉണ്ട്). അലഞ്ഞു തിരിഞ്ഞു നടന്ന ബര്‍ബരന്മാരുടെ ഗോത്രങ്ങള്‍ റോമാസാമ്രാജ്യത്തെ ആക്രമിച്ചു തങ്ങളുടെ ജനവിഭാഗങ്ങള്‍ക്കുവേണ്ടി സ്വത്തുക്കള്‍ വീതിച്ചെടുത്തു. പത്തു ഗോത്രങ്ങളില്‍ ഏഴെണ്ണമാണ് ഇപ്പോഴത്തെ ആധുനിക പശ്ചിമയൂറോപ്യന്‍ രാജ്യങ്ങള്‍, മൂന്ന് രാജ്യങ്ങളെ വേരോടെ പിഴുതു നശിപ്പിക്കുകയുണ്ടായി. പിഴുതെറിയപ്പെട്ട രാജ്യങ്ങളെക്കുറിച്ച് അടുത്തഭാഗങ്ങളില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.വിസിഗോത്ത്സ് - സ്പെയിന്ആഗ്ലോ സാക്സന്‍സ് - ഇംഗ്ലണ്ട്ഫ്രാങ്ക്സ് - ഫ്രാന്സ്അല്മേനി - ജര്മ്മനിബര്ഗുണ്ടിയന്സ് - സ്വിറ്റ്സര്ലണ്ട്ലൊമ്പാര്ഡ്സ് - ഇറ്റലിസിവി - പോര്ച്ചുഗല്ഹെറുളി - പിഴുതെറിയപ്പെട്ടുഓസ്ട്രാഗോത്ത്സ് - പിഴുതെറിയപ്പെട്ടുവാണ്ടല്സ് - പിഴുതെറിയപ്പെട്ടു
6. ദാനീയേല്‍ 7 - അദ്ധ്യായത്തിലെ പ്രവചനപ്രകാരം ഇനിയെന്താണ് സംഭവിക്കുന്നത് ?
"ഞാന്‍ ആ കൊമ്പുകളെ നോക്കികൊണ്ടിരിക്കുമ്പാള്‍ അവയുടെ നടുവില്‍ മറ്റൊരു ചെറിയ കൊമ്പു മുളച്ചുവന്നു; അതിനാല്‍ മുമ്പിലത്തെ കൊമ്പുകളില്‍ മൂന്ന് വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പില്‍ മനുഷ്യന്‍റെ കണ്ണു പോലെ കണ്ണും വമ്പുപറയുന്ന വായും ഉണ്ടായിരുന്നു.'' ദാനീയേല്‍ 7:8
ഉത്തരം: അടുത്തതായിട്ട് ചെറിയകൊമ്പു എന്നൊരു ശക്തി പ്രത്യക്ഷപ്പെടുന്നു. നാം ഇതിനെ സൂക്ഷ്മതയോട് തിരിച്ചറിയണം, കാരണം മറ്റ് നാലു രാജ്യങ്ങളെ വിശദീകരിക്കാന്‍ എടുക്കുന്നതിലും അധിക സമയം ചെറിയ കൊമ്പിനെ വിശദീകരിക്കാനെടുക്കുന്നു. എന്തുകൊണ്ട്? കാരണം ബൈബിളില്‍ കാണുന്ന സ്വഭാവവിശേഷതകള്‍ പ്രവചനത്തിലും ചരിത്രത്തിലും പറയുന്ന എതിര്‍ക്രിസ്തുവും ആയി സാമ്യം ഉള്ളതുകൊണ്ടും ഈ തിരിച്ചറിയലിന് യാതൊരുവിധമായ തെറ്റും ഉണ്ടാകാന്‍ പാടില്ല.
7. തിരിച്ചറിയലിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടോ?
ഉത്തരം: ഉണ്ട്, ദാനീയേല്‍ 7 - അദ്ധ്യായത്തിലൂടെ ദൈവം എതിര്‍ക്രിസ്തുവിന്‍റെ 9 സ്വഭാവവിശേഷതകള്‍ നല്‍കുന്നതുകൊണ്ട് തീര്‍ച്ചയായും നമുക്ക് ഈ ശക്തിയെ തിരിച്ചറിയാന്‍ കഴിയും. ദൈവവചനത്തിലൂടെ ഈ സത്യങ്ങള്‍ കണ്ടെത്തുമ്പോള്‍ പലര്‍ക്കും വളരെ വേദന അനുഭവപ്പെടുമെങ്കിലും ദൈവത്തിന്‍റെ വെളിപ്പെടുത്തിയ ഇഷ്ടം അംഗീകരിക്കാന്‍ നാം ആത്മാര്‍ത്ഥത കാണിക്കണം. യേശു നല്‍കുന്ന 9 കാരണങ്ങള്‍ എന്തെല്ലാമാണന്ന് നമുക്ക് ഇപ്പോള്‍ കണ്ടെത്താം:A. ചെറിയ കൊമ്പ് അഥവാ രാജ്യം പത്ത് കൊമ്പുകളുടെ ഇടയില്‍ നിന്നും അഥവാ പശ്ചിമയൂറോപ്പില്‍ നിന്നും ആണ് ഉണ്ടാകുന്നത്. (ദാനീ.7:8) അതു കൊണ്ട് പശ്ചിമ യൂറോപ്പില്‍ എവിടെയെങ്കിലും ഇതൊരു ചെറിയ രാജ്യമായിരിക്കും.B. ഒരു മനുഷ്യന്‍ അതിന്‍റെ തലപ്പത്തിരുന്നു അതിനുവേണ്ടി സംസാരിക്കുന്നതാണ്(ദാനീ. 7:8) C. മൂന്നു രാജ്യങ്ങളെ അതുപറിച്ചെടുക്കുകയോ അഥവാ പിഴുതെടുക്കുകയോ ചെയ്യും(ദാനീ. 7:8) D. മറ്റു 10 രാജ്യങ്ങളെക്കാള്‍ വിഭിന്നം അഥവാ വ്യത്യസ്തമായിരിക്കും.(ദാനീ. 7:24) E. അതു വിശുദ്ധന്മാരോടു പൊരുതുകയും പീഡിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്യും (ദാനീ. 7:21, 25).F. ലോകത്തിലെ നാലാമത്തെ സാമ്രാജ്യമായ അക്രൈസ്തവ റോമയില്‍ നിന്നും ആണ് അത് പ്രത്യക്ഷപ്പെടുന്നത് (ദാനീ. 7: 7,8).G. ദൈവജനത്തെ(വിശുദ്ധന്മാരെ)അവന്‍റെകയ്യില്‍ഏല്‍പ്പിക്കപ്പെടുന്നതിന് “കാലവും കാലങ്ങളും കാലാംശവും” നല്‍കിയിരിക്കുന്നു (ദാനീ. 7:25)H. ദൈവത്തിനു എതിരായി വമ്പു അഥവാ ദൂഷണം പറയും (ദാനീ. 7:25) ഈ ശക്തി വമ്പ് പറയുന്നതിനും ദൈവദൂഷണത്തിനുമായി വായ്തുറന്നു എന്നു വെളി. 13:5-ല്‍ പറയുന്നു. I. അതുസമയങ്ങളെയും നിയമങ്ങളെയും മാറ്റുവാന്‍ ശ്രമിക്കും.(ദാനീ.7:25).തിരിച്ചറിയാനുള്ള ഈ വസ്തുതകള്‍ ബൈബിളില്‍ നിന്നും നേരിട്ടു ലഭിച്ചതാണന്നുള്ള കാര്യം മറക്കരുത്. ഇത് മാനുഷീക അഭിപ്രായമോ ഊഹാപോഹമോ അല്ല. ഇവിടെ വിശദീകരിച്ച ശക്തി ഏതെന്ന് ചരിത്രകാരന്മാര്‍ എളുപ്പത്തില്‍ നിങ്ങളെ അറിയിക്കും. ഈ വസ്തുതകള്‍ യോജിക്കുന്നത് പാപ്പാത്വശക്തിക്ക് മാത്രമാണ്. ഇത് തീര്‍ച്ചപ്പെടുത്തുന്നതിനായി 9 വസ്തുതകള്‍ ഒരോന്നായി പരിശോധിക്കാം. സംശയിക്കുന്നതിന് യാതൊരു പഴുതും അവശേഷിക്കരുത്.
8. ഈ വിശേഷതകള്‍ പാപ്പാത്വത്തിന് യോജിക്കുന്നുണ്ടോ?
ഉത്തരം: അതെ. എല്ലാസവിശേഷതകളും പാപ്പാത്വത്തിന് യോജിക്കുന്നുണ്ട്. A മുതല്‍ H വരെയുള്ള കാര്യങ്ങള്‍ ചുവടെ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക:A. പശ്ചിമ യൂറോപ്പിലെ 10 രാജ്യങ്ങളുടെ ഇടയില്‍ നിന്നുമാണ് ഉത്ഭവിച്ചത്. പാപ്പാത്വശക്തിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഇറ്റലിയിലെ റോമിലാണ് - ഇത് പശ്ചിമ യൂറോപ്പിന്‍റെ ഹ്യദയഭാഗത്തുള്ള പ്രദേശമാണ്.B.ഒരു മനുഷ്യന്‍ അതിന്‍റെ തലപ്പത്തിരുന്നു അതിനു വേണ്ടി സംസാരിക്കുന്നു.ഈ തിരിച്ചറിയല്‍ അടയാളം പാപ്പാത്വത്തിന് യോജിക്കുന്നുണ്ട്, കാരണം അതിന്‍റെ തലസ്ഥാനത്ത് ഒരു മനുഷ്യന്‍ (പോപ്പ്) അതിന് വേണ്ടി സംസാരിക്കാനുണ്ട്.C. മൂന്നു രാജ്യങ്ങളെ പറിച്ചെടുക്കുകയോ അഥവാ പിഴുതെടുക്കുകയോ ചെയ്യുന്നതാണ്.പശ്ചിമ യൂറോപ്പിലെ ഭൂരിപക്ഷം ചക്രവര്‍ത്തിമാരും കത്തോലിക്കര്‍ ആയിരുന്നു, പാപ്പാത്വത്തിന്‍റെ വളര്‍ച്ചക്കും ആധിപത്യത്തിനും വേണ്ടി അവര്‍ പിന്തുണ നല്‍കിയിട്ടുണ്ട്. എന്നാല്‍, വാണ്ടല്‍സ്, ഹെറുളി, ഓസ്ട്രാഗോത്സ് എന്നീ ഏര്യന്‍ രാജ്യങ്ങള്‍ പിന്‍തുണച്ചിരുന്നില്ല. അതുകൊണ്ട് അവരെ കീഴ്പ്പെടുത്തുന്നതിനും നശിപ്പിക്കുന്നതിനും കത്തോലിക്ക ചക്രവര്‍ത്തിമാര്‍ തീരുമാനിച്ചു. "ഗോഡ് കെയേഴ്സ്'' എന്ന പുസ്തകം വാല്യം 1, പേജ് 129-ല്‍ വേദപണ്ഡിതനും ചരിത്രകാരനുമായ ഡോ: മെര്‍വിന്‍ മാക്സ്വെല്‍ പരിണിത ഫലങ്ങളെക്കുറിച്ചു ഇപ്രകാരം പറയുന്നു, "കത്തോലിക്ക ചക്രവര്‍ത്തിയായിരുന്ന സെനോ (474-491) 487 -ല്‍ ഓസ്ട്രാഗോത്‌സുമായി ഉണ്ടാക്കിയ ഉടമ്പടി 493-ല്‍ ഹെറുളിയുടെ നാശത്തിനു വഴിതെളിച്ചു. അതുപോലെ കത്തോലിക്ക ചക്രവര്‍ത്തിയായിരുന്ന ജസ്റ്റീനിയന്‍ (527-565) 534-ല്‍ വാണ്ടല്‍സിനെ ഉന്മൂലനം ചെയ്യുകയും 538-ല്‍ ഓസ്ട്രാഗോത്‌സിന്‍റെ ശക്തിയെ തകര്‍ക്കുകയും ചെയ്തു. ഇപ്രകാരമാണ് ദാനീയേലിന്‍റെ ദര്‍ശനത്തിലെ മൂന്നു കൊമ്പുകളെ വേരോടെ പിഴുത് കളഞ്ഞത്. ഈ സവിശേഷത പാപ്പാത്വത്തിന് യോജിക്കുന്നത് അംഗികരിക്കാന്‍ യാതൊരു പ്രയാസവും ഇല്ല.D. ഈ ശക്തി മറ്റുരാജ്യങ്ങളെക്കാള്‍ വിഭിന്നവും വ്യത്യസ്തവുമാണ്.ഈ വീശദീകരണവും പാപ്പത്വത്തിന് യോജിക്കുന്നുണ്ട്. അത് ഒരു മതപരമായ ശക്തിയായി രംഗത്തു വന്നു; ഈ ശക്തി മറ്റു 10 മതേതരത്വരാജ്യങ്ങളെക്കാള്‍ വിഭിന്നവുമാണ്.E. അതു വിശുദ്ധന്മാരോടു പോരാടുകയും അവരെ ഉപദ്രവിക്കുകയും ചെയ്യും.ജനങ്ങളെ സഭ ഉപദ്രവിച്ചിട്ടുണ്ട് എന്നത് പ്രസിദ്ധമായ വസ്തുതയാണ്. അപ്രകാരം ചെയ്തിട്ടുണ്ട് എന്ന് പാപ്പാത്വം അംഗീകരിക്കുന്നു. ഇതിനെ പിന്‍തുണക്കുന്ന അനേകം തെളിവുകള്‍ ഉണ്ട്. മതപരമായ വിശ്വാസത്തിന്‍റെ പേരില്‍ എകദേശം 50 മില്യന്‍ ജനങ്ങളെ സഭ നശിപ്പിച്ചിട്ടുണ്ട് എന്നു യാഥാസ്ഥികരായ ചരിത്രകാരന്മാരും അവകാശപ്പെടുന്നു. രണ്ട് മൂലപ്രമാണങ്ങളില്‍ നിന്നുമുള്ള രേഖകള്‍ നമുക്ക് പരിശോധിക്കാം:1. "മനുഷ്യരുടെ ഇടയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള ഏതു പ്രസ്ഥാനത്തെക്കാളും കൂടുതല്‍ രക്തം ചിന്തിയിട്ടുള്ളത് റോമാസഭയാണ്. ചരിത്രത്തെക്കുറിച്ചു മതിയായ അറിവുള്ള ഒറ്റ പ്രൊട്ടസ്റ്റന്റ്കാരനും ഇത് ചോദ്യം ചെയ്യുകയില്ല."12. "ദ ഹിസ്റ്ററി ഓഫ് ദ ഇന്‍ക്യൂസിഷന്‍ ഓഫ് സ്പെയിൻ''എന്ന പുസ്തകത്തില്‍ ഡി. ഇവാന്‍ ആന്റോണിയോ ലൊറന്‍റ്റേ സ്പാനിഷ് വിചാരണയെക്കുറിച്ച് മാത്രം ഈ കണക്കുകള്‍ അവതരിപ്പിക്കുന്നു:
9. അന്ത്യകാലം വരെ തന്‍റെ പുസ്തകം മുദ്രയിടപ്പെട്ടിരിക്കും എന്ന് ദാനീയേലിനോട് പറഞ്ഞില്ലേ (ദാനീ. 12:4)? നാം മനസ്സിലാക്കുന്നതിനുവേണ്ടി ദാനീയേല്‍ പ്രവചനം എപ്പോള്‍ മുതല്‍ ആണ് തുറക്കപ്പെട്ടിരിക്കുന്നത്?
ഉത്തരം: ദാനീയേലിന്‍റെ പുസ്തകം ചില ഭാഗങ്ങള്‍ ഒഴികെ അന്ത്യകാലം വരെ മുദ്രയിടാന്‍ ദാനീ.12:4ല്‍ പ്രവാചകനോട് ആവശ്യപ്പെടുകയുണ്ടായി. "ഈ അതിശയ കാര്യങ്ങളുടെ അവസാനം എപ്പോള്‍ വരും'' എന്നു ദൂതന്‍ 6 - വാക്യത്തില്‍ ചോദിക്കുകയുണ്ടായി. "കാലം, കാലങ്ങൾ, കാലാംശം'' എന്നാണ് 7 - വാക്യം പറയുന്നത്. പാപ്പാത്വമേല്‍ക്കോയ്മയുടെ 1260 വര്‍ഷ കാലഘട്ടം 1798-ല്‍ തീരുന്നതോടുകൂടി അന്ത്യകാലസംഭവങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചന ഭാഗങ്ങള്‍ തുറക്കപ്പെടും എന്ന് ദൂതന്‍ ദാനീയേലിന് ഉറപ്പു കൊടുത്തു. നാം ഇതിനെക്കുറിച്ച് നേരത്തെ പഠനസഹായിയിലൂടെ മനസ്സിലാക്കുകയുണ്ടായി. അതുകൊണ്ട് അന്ത്യ കാലം 1798-ല്‍ ആരംഭിച്ചു. നമുക്ക് ഇന്നത്തേക്ക് ആവശ്യമായ നിര്‍ണ്ണായകമായ ദൂതുകള്‍ തീര്‍ച്ചയായും ദാനീയേലിന്‍റെ പുസ്തകത്തിലൂടെ സ്വര്‍ഗ്ഗത്തില്‍ നിന്നും ലഭിച്ചിരിക്കുകയാണ്.
10. ഇന്നു പല ക്രിസ്ത്യാനികളും എതിര്‍ക്രിസ്തുവിനെക്കുറിച്ചു ദാരുണമായി തെറ്റിധരിച്ചിരിക്കുകയാണ്. എതിര്‍ ക്രിസ്തുവിനെക്കുറിച്ചു ഒരു അസത്യം വിശ്വസിക്കുന്നത് കൊണ്ട് ഒരു വ്യക്തി പെട്ടെന്ന് വഞ്ചിക്കപ്പെടുകയും നഷ്ടപ്പെടുകയും ചെയ്യും. പുതിയ ബൈബിള്‍ ഉപദേശങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഒരുവ്യക്തി എന്തുചെയ്യണം?
"അവര്‍ തെസ്സലൊനീക്യയിലുള്ളവരെക്കാള്‍ ഉത്തമന്മാരായിരുന്നു. അവര്‍ വചനം പൂര്‍ണ്ണ ജാഗ്രതയോടെ കൈകൊണ്ടതല്ലതെ അതു അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു. '' അപ്പൊ. 17:11.
ഉത്തരം: പുതുതായി പഠിക്കുന്ന ബൈബിള്‍ ഉപദേശങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ അതിനെ സൂക്ഷ്മമായി തിരുവെഴുത്തുകളുമായി താരതമ്യം ചെയ്തു ദൈവവചനത്തോടു യോജിക്കുന്നുണ്ടോ എന്ന് നോക്കുകയാണ് സുരക്ഷിതമായ നടപടി.
11. ഒരു പക്ഷേ വേദനാജനകമാണെങ്കിലും യേശു നയിക്കുന്നിടത്തേക്ക് അവനെ അനുഗമിക്കാന്‍ നിങ്ങള്‍ ഒരുക്കമാണോ?
ഉപസംഹാര അഭിപ്രായങ്ങള്ബൈബിളില് ദാനീയേല്‍, വെളിപ്പാട് പുസ്തകങ്ങളിലെ പലപ്രധാന പ്രവചനങ്ങളും പിന്‍തുടര്‍ന്നു വരുന്ന അതിശയസത്യങ്ങളുടെ പഠനസഹായിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ദൈവം ഈ പ്രവചനങ്ങള്‍ നല്‍കിയിരിക്കുന്നതിന്‍റെ ഉദ്ദേശം:A. ഭൂമിയുടെ അവസാന സംഭവങ്ങളെ വെളിപ്പെടുത്തുന്നതിന്.B. ക്രിസ്തുവും സാത്താനും ആയിട്ടുള്ള അന്ത്യപോരാട്ടത്തില്‍ പങ്കെടുക്കുന്നവരെ തിരിച്ചറിയുന്നതിന്.C. നമ്മെ കെണിയില്‍ അകപ്പെടുന്നതിനും നശിപ്പിക്കുന്നതിനും ഉള്ള സാത്താന്‍റെ ദുരുദ്ദേശപരമായ പദ്ധതികളെ വെളിച്ചത്ത് കൊണ്ടു വരുന്നതിന്.D. അന്ത്യ ന്യായവിധിയില്‍ ഉള്ള സുരക്ഷിതത്വവും സ്നേഹവും അവതരിപ്പിക്കുന്നതിന്; ദൈവജനം വിജയിക്കുന്നതാണ്!E. യേശുവിനെ ഉയര്‍ത്തുക - അവന്‍റെ രക്ഷ, സ്നേഹം, ശക്തി, കരുണ, നിതി, എന്നിവയെ ഉയര്‍ത്തികാണിക്കുക! പ്രധാന പങ്കുവഹിക്കുന്നവര്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നതാണ്.ക്രിസ്തു സാത്താനുമായിട്ടുള്ള അന്ത്യപോരാട്ടത്തില്‍ പ്രധാന പങ്കു വഹിക്കുന്നവര്‍ ഈ പ്രവചനങ്ങളില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നതാണ്. ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നവർ: സാത്താൻ, യേശു, അമേരിക്കന്‍ ഐക്യനാടുകൾ, പാപ്പാത്വം, പ്രൊട്ടസ്റ്റന്റുകാര്‍, പ്രേതാത്മവാദക്കാര്‍ എന്നിവര്‍ ആണ്. പ്രവാചകന്മാരിലൂടെ നല്‍കിയിരിക്കുന്ന സ്നേഹത്തിന്‍റെയും സുരക്ഷിതത്വത്തിന്‍റെയും മുന്നറിയിപ്പിന്‍ ദൂതുകള്‍ വ്യക്തമാക്കുന്നതിനും ഉറപ്പിക്കുന്നതിനും വേണ്ടി യേശു അതിനെ ആവര്‍ത്തിക്കുന്നതും വിശദീകരിക്കുന്നതുമാണ്.
ഉത്തരം:
ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ
1. എതിര്‍ ക്രിസ്തു ഒരു പ്രസ്ഥാനമല്ല, ഒരു വ്യക്തിയാണന്നാണ് ഞാന്‍ ധരിച്ചിരുന്നത്. എന്‍റെ അഭിപ്രായം തെറ്റാണോ?എതിര്‍ക്രിസ്തു പാപ്പാത്വമെന്ന പ്രസ്ഥാനമാണ്. ദാനീ 7:8 പ്രകാരം "മനുഷ്യന്‍റെ കണ്ണുകള്‍'' ഒരു നേതാവിനെയാണ് ചൂണ്ടിക്കാണിക്കുന്നത്. വെളി. 13:18-ല്‍ "മനുഷ്യന്‍റെ സംഖ്യ'' എന്നു പറഞ്ഞിരിക്കുന്നു. ദാനീ 8-ല്‍ ഗ്രീസിനെ ആടിനോട് ഉപമിച്ചിരിക്കുന്നു, മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ ഒരുകൊമ്പിനോടു സാദൃശീകരിച്ചിരിക്കുന്നു. എതിര്‍ക്രിസ്തുവിനെ സംബന്ധിച്ചിടത്തോളം ഇതേ വസ്തുതയാണ് പറയാനുള്ളത്. പാപ്പാത്വം ഒരു പ്രസ്ഥാനവും പോപ്പ് അതിന്‍റെ മേലധികാരിയുമാണ്. പോപ്പ് ദുഷ്ടനാണെന്നോ കത്തോലിക്കര്‍ ക്രിസ്ത്യാനികളല്ലെന്നോ ദാനീ. 7 - അദ്ധ്യായത്തില്‍ പറയുന്നില്ല. നല്ലവരായ അനേകം കത്തോലിക്കാ ക്രിസ്ത്യാനികളുണ്ട്. എന്നാല്‍ ഈ പ്രസ്ഥാനം എതിര്‍ക്രിസ്തുവാണ്, കാരണം അവര്‍ യേശുവിന്‍റെ അധികാരത്തെ അപഹരിക്കുകയും ദൈവത്തിന്‍റെ നിയമങ്ങളെ മാറ്റുവാന്‍ ശ്രമിക്കുകയും ചെയ്തു.
2. ക്രിസ്ത്യാനിത്വം നടപ്പില്‍ വരുത്തുന്നതിന് ബലം പ്രയോഗിച്ചു നിയമം കൊണ്ടുവരുന്നതു ബുദ്ധിയാണെന്ന് നിങ്ങള്‍ കരുതുന്നുവോ?ഇല്ല . ഒരു പക്ഷേ ദൈവത്തെ നിഷേധിച്ച് ഒരുവന്‍ നിരീശ്വരവാദിയാകുന്നത് തിരഞ്ഞടുത്താലും അവനവന്‍റെ ദിശ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് ബൈബിളില്‍ വ്യക്തമാക്കുന്നു. (യോശുവ. 24:15) ദൈവത്തെയും തങ്ങളെയും വേദനിപ്പിക്കുന്നതാണെങ്കിലും അനുസരണക്കേട് തിരഞ്ഞെടുക്കാന്‍ ദൈവം ആദമിനേയും ഹവ്വയേയും അനുവദിക്കുകയുണ്ടായി. നിര്‍ബന്ധിച്ചുള്ള ആരാധന ദൈവത്തിന് സ്വീകാര്യമല്ല. നിര്‍ബന്ധിച്ചുള്ള ആരാധന പിശാചിന്‍റെ മാര്‍ഗ്ഗമാണ്. സ്നേഹത്തോടെയുള്ള ഉപദേശമാണ് ദൈവത്തിന്‍റെ വഴി . സഭയുടെ വിശ്വാസ പ്രമാണങ്ങള്‍ ബലം പ്രയോഗിച്ച് നടപ്പിലാക്കിയപ്പോള്‍ പീഢനവും കൊലപാതകവും ആയിരുന്നു പരിണിതഫലം എന്ന് ചരിത്രം തെളിയിക്കുന്നു. ചെറിയ കൊമ്പിന്‍റെ മദ്ധ്യയുഗത്തെ ചരിത്രത്തില്‍ നിന്നും ഇതാണ് നാം പഠിക്കുന്നത്.
3. ഒരു പക്ഷേ എന്‍റെ ധാരണതെറ്റായിരിക്കാം. കാരണം ദൈവത്തോട് തുറന്ന പോരാട്ടം നടത്തിയിരുന്ന ഒരു ദുഷ്ട ശക്തിയാണ് എതിര്‍ക്രിസ്തു എന്നാണ് ഞാന്‍ ഇതുവരെയും കരുതിയിരുന്നത്. ഈ അഭിപ്രായം തെറ്റല്ലേ?സാധാരണ "anti" എന്ന വാക്കിനു എതിര്‍ എന്ന അര്‍ത്ഥമാണ് നാം പരിഗണിക്കുന്നത് എന്നാല്‍ Antichrist-ല്‍ വരുന്ന "anti" എന്ന വാക്കിനു "പകരം'' എന്നാണ് അര്‍ത്ഥം. ദൈവത്തിന്‍റെ സ്വന്തമായിട്ടുള്ള അധികാരം എടുക്കുന്നതില്‍ എതിര്‍ക്രിസ്തു കുറ്റക്കാരനാണ്. പാപ്പാത്വത്തിന്‍റെ അവകാശവാദങ്ങള്‍:A.പാപംക്ഷമിക്കാനുള്ള ദൈവത്തിന്‍റെ അധികാരം അതിലെ പുരോഹിതന്മാര്‍ എടുക്കുന്നതാണ് (ലൂക്കൊ. 5:21).B. ദൈവത്തിന്‍റെ മാറ്റപ്പെടാത്ത രണ്ടാം കല്പന (വിഗ്രഹത്തെ വന്ദിക്കരുത് എന്നുള്ള കല്പന) മാറ്റുകയും പത്താം കല്പന രണ്ടായി വിഭജിക്കുകയും ചെയ്തു. (മത്താ. 5:18).C. പോപ്പ് ഭൂമിയിലെ ദൈവമാണന്നുള്ള വാദം.സാത്താന്‍റെ യഥാര്‍ത്ഥ പദ്ധതിസാത്താന്റെ ആദിമുതലുള്ള പദ്ധതി (സ്വര്‍ഗ്ഗത്തിൽ) ദൈവത്തിന്‍റെ പദവിയും അധികാരവും എടുക്കുകയെന്നുള്ളതാണ്. ദൈവത്തെപുറത്താക്കി ആ സ്ഥാനത്തു ഇരുന്ന് ഭരിക്കാമെന്നായിരുന്നു സാത്താന്‍റെ ലക്ഷ്യം (പഠന സഹായി 2 നോക്കുക) സാത്താനെ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറന്തള്ളുമ്പോള്‍ പിശാച് തന്‍റെ ലക്ഷ്യം മാറ്റാതെ അതിനെ പ്രബലപ്പെടുത്തി. ദൈവത്തെ ദുഷിക്കുന്നതിനും അവന്‍റെ സ്ഥാനം അപഹരിക്കുന്നതിനും പിശാച് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ മാനുഷിക ഉപാധികളിലൂടെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.എതിര്‍ക്രിസ്തു ആത്മീയനാണെന്നു ഭാവിക്കും.ആത്മീയതയും വിശുദ്ധിയും ഭാവിക്കുന്ന എതിര്‍ക്രിസ്തുവിനെ പിന്‍തുടരാന്‍ ജനങ്ങളെ വഞ്ചിക്കുന്നതിലൂടെ ദൈവത്തിന്‍റെ സ്ഥാനം അപഹരിച്ചുകൊണ്ടു് പിശാച് ഈ അന്ത്യകാലത്തു ശ്രമിക്കുന്നു. ദാനീയേലിലും വെളിപ്പാടിലും ഉള്ള പ്രവചനങ്ങളുടെ പ്രധാന ഉദ്ദേശം സാത്താന്‍റെ കെണികളും കൗശലങ്ങളും തുറന്ന് കാണിക്കുന്നതിനും ജനം യേശുവില്‍ നങ്കൂരമിട്ടു സുരക്ഷിതാവസ്ഥയിലേക്ക് നയിക്കപ്പെടുന്നതിനും വേണ്ടിയാണ്.എതിര്‍ക്രിസ്തു അത്ഭുതങ്ങള്‍ പ്രവര്ത്തിക്കുന്നുഎതിര് ക്രിസ്തു വെളിച്ചദൂതന്‍റെ വേഷം ധരിച്ചു വിസ്മയകരമായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും (2കൊരി.11:14)സ്വര്‍ഗ്ഗത്തില്‍ നിന്നും തീ ഇറക്കുകയും ചെയ്യും (വെളി. 13:13) ക്രിസ്തുവിനെ പിന്‍തുടരുകയാണെന്ന് തെറ്റിധരിച്ചു അനേകമാളുകള്‍ എതിര്‍ ക്രിസ്തുവിനെ അനുഗമിക്കും. (വെളി. 13:3) വൃതന്മാര്‍ മാത്രം സുരക്ഷിതരായിരിക്കും. (മത്താ. 24:23,24) എല്ലാ ആത്മീയ ഉപദേശങ്ങളേയും നേതാക്കന്മാരെയും തിരുവചനത്താല്‍ പരിശോധിക്കുന്നതു കൊണ്ടാണ് അവര്‍ സുരക്ഷിതരായിരിക്കുന്നത് (യെശ. 8:20). മതപരമായ വഞ്ചന ഇന്ന് എല്ലായിടത്തും ഉണ്ട്. കൂടുതല്‍ ശ്രദ്ധിക്കാന്‍ നമുക്ക് കഴികയില്ല.
4. 1 യോഹ. 2:18 - 22 പ്രകാരം അനേകം എതിര്‍ക്രിസ്തുക്കള്‍ ഉണ്ടെന്ന് ബൈബിള്‍ പറയുന്നില്ലേ?അതെ. ദൈവരാജ്യത്തിനു എതിരായി പ്രവര്‍ത്തിച്ച അനേകം എതിര്‍ക്രിസ്തുക്കള്‍ കഴിഞ്ഞ നൂറ്റാണ്ടുകളുടെ ചരിത്രത്തില്‍ ആവിര്‍ഭവിച്ചിട്ടുണ്ട്. എന്നാല്‍ പ്രവചനത്തില്‍ പറഞ്ഞിരിക്കുന്ന എതിര്‍ ക്രിസ്തുവിന്‍റെ പ്രത്യേക സവിശേഷതകള്‍ എല്ലാം നിവര്‍ത്തിയാകുന്നത് ഒറ്റ ശക്തിയിലാണ്. എതിര്‍ക്രിസ്തുവിന്‍റെ 10 ലക്ഷണങ്ങളെങ്കിലും ദാനീ.7,8 അദ്ധ്യായങ്ങളിലും വെളിപ്പാട് 13 - അദ്ധ്യായത്തിലും നിങ്ങള്‍ക്ക് കണ്ടെത്താന്‍കഴിയും. തിരിച്ചറിയാനുള്ള ഈ പത്തുലക്ഷണങ്ങള്‍ പാപ്പാത്വത്തില്‍ നിറവേറുന്നു.
5. പ്രവചനത്തില്‍ "മൃഗം" എന്ന ദൃഷ്ടാന്തം ഉപയോഗിച്ചിരിക്കുന്നതിന്‍റെ ഉദ്ദേശം മൃഗീയ സ്വഭാവങ്ങളെ സൂചിപ്പിക്കാനാണോ?ഒരിക്കലും അല്ല. ഒരു ഭരണകര്‍ത്താവിനേയോ രാഷ്ട്രത്തേയോ ഭരണകൂടത്തേയോ, രാജ്യത്തേയോ സൂചിപ്പിക്കുന്നതിനാണ് ദൈവം മൃഗത്തിന്‍റെ ദൃഷ്ടാന്തം ഉപയോഗിച്ചിരിക്കുന്നത്. പ്രവചനത്തില്‍ ഭരണകൂടങ്ങളെ ചിത്രികരിക്കുന്ന ദൈവത്തിന്‍റെ രീതിയാണിത്. ഒരു അളവുവരെ നാമും ഇപ്രകാരം ചെയ്യുന്നുണ്ട്. റഷ്യയെ ഒരു കരടിയോടും അമേരിക്കന്‍ ഐക്യനാടുകളെ കഴുകനോടും നാം ചിത്രികരിക്കുന്നു. മൃഗം എന്ന സാദൃശ്യം ഹീനവും ബഹുമാനം ഇല്ലാത്തതുമായ സാങ്കേതിക പദമല്ല. ഇത് ഒരു "ജീവി'' അഥവാ "ജന്തുവിന്‍റെ'' പര്യായപദമാണ്. യോഹന്നാന്‍ സ്നാപകനും അപ്പൊസ്തലനായ യോഹന്നാനും യേശുവിനെ ഒരുകുഞ്ഞാടിനോടു താരതമ്യം ചെയ്തിരിക്കുന്നു. (യോഹ. 1:29; വെളി. 5:6,9,12,13) മൃഗം എന്ന സാങ്കേതിക പദം ഉപയോഗിച്ചിരിക്കുന്നതിലൂടെ രാഷ്ട്രങ്ങള്‍ അഥവാ ഭരണകര്‍ത്താക്കള്‍ പുലര്‍ത്തിയിരുന്ന നന്മ തിന്മകളുടെ ഒരു സന്ദേശമാണ് ദൈവം നമുക്ക് നല്‍കുവാന്‍ ആഗ്രഹിക്കുന്നത്.
പാഠസംഗ്രഹ ചോദ്യങ്ങൾ
1. ദാനീയല്‍ 7 - അദ്ധ്യായത്തില്‍ മൃഗങ്ങളായി സാദൃശീകരിച്ചിരിക്കുന്ന 4 ലോകരാജ്യങ്ങള്‍ ഏതെല്ലാം? (4)_____ സ്വീഡന്‍. _____ ഈജിപ്ത്. _____ ഗ്രീസ്. _____ ചൈന. _____ മെദ്യോ-പേര്‍ഷ്യ. _____ ജപ്പാന്‍. _____ ബാബിയോണ്‍. _____ റോം. _____ ഇറാഖ്.
2. ബൈബിൾ പ്രവചനത്തിൽ, ഒരു മൃഗം പ്രതിനിധാനം ചെയ്യുന്നത് (1)_____ കംപ്യൂട്ടർ. _____ രാജ്യം അഥവാ രാഷ്ട്രം. _____ അന്യഗ്രഹ ജീവി.
3. ഘോരവും ഭയങ്കരവും ആയ മൃഗത്തിന്‍റെ 10 കൊമ്പുകള്‍ സൂചിപ്പിക്കുന്നത് (1)_____ പത്തുവര്‍ഷം. _____ പത്തു പ്രത്യേകപട്ടണങ്ങള്‍. _____ ദൂതന്മാർ. _____ ധനം. _____ അജ്ഞാന റോമ വിഭജിച്ചു ഉണ്ടായ 10 രാജ്യങ്ങള്‍.
4. എത്ര വര്‍ഗ്ഗങ്ങളെ അഥവാ രാജ്യങ്ങളെ ചെറിയ കൊമ്പ് ആകുന്ന ശക്തി പിഴുതെറിഞ്ഞു കളഞ്ഞു (1)_____ എട്ട്. _____ ഒന്ന്. _____ ആറ്. _____ മൂന്ന്.
5. ചെറിയ കൊമ്പ് അഥവാ എതിര്‍ക്രിസ്തു സാദൃശീകരിച്ചിരിക്കുന്നത് (1)_____ ബാബിലോണിന്‍റെ സേനാനായകരില്‍ ഒരാള്‍. _____ അക്രൈസ്തവ റോമയുടെ കാലത്തുള്ള ദുഷ്ടനായ ഒരു ഭരണകര്‍ത്താവിനെ._____ യേശുക്രിസ്തുവിന്‍റെ വിണ്ടും വരവിനു ശേഷം ഉദയം ചെയ്യുന്ന ഒരു ശക്തിയെ._____ നിരീശ്വരവാദം. _____ പാപ്പാത്വം.
6. താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍ നിന്നും ചെറിയ കൊമ്പിനെ (എതിര്‍ ക്രിസ്തു) കുറിച്ചുള്ള ശരിയായ പ്രസ്താവനകള്‍ അടയാളപ്പെടുത്തുക(3)_____ ഈജിപ്തില്‍ നിന്നും ആണ് ഉത്ഭവിച്ചത്. _____ ദൈവജനത്തെ ഉപദ്രവിക്കും. _____ ബാബിലോണിന്‍റെ വീഴ്ചക്ക് ശേഷമാണ് ഉത്ഭവിച്ചത്. _____ ദൈവത്തിന് എതിരായി വമ്പു പറയും. _____ ദൈവത്തിന്‍റെ നിയമങ്ങളെ മാറ്റുവാന്‍ ശ്രമിക്കും.
7. കാലം, കാലങ്ങള്‍, കാലാംശം എന്ന് പ്രവചനത്തില്‍ പറഞ്ഞിരിക്കുന്നതിന്‍റെ അര്‍ത്ഥം (1)_____ മൂന്നര അക്ഷരീയ ദിവസങ്ങള്‍. _____ 42 വര്‍ഷങ്ങള്‍. _____ 1260 അക്ഷരീയ വര്‍ഷങ്ങള്‍.
8. അന്ത്യകാലം എപ്പോള്‍ ആരംഭിച്ചു ?(1)_____ AD 31. _____ AD 1931. _____ AD 538. _____ AD 1798.
9. എതിര്‍ക്രസ്തു ഒരു വ്യക്തിയേക്കാള്‍ ഉപരി ഒരു പ്രസ്ഥാനമാണ്? (1)_____ അതെ. _____ അല്ല.
10. എതിര്‍ ക്രിസ്തു ഇപ്പോഴും ഉണ്ട് (1)_____ അതെ. _____ ഇല്ല.
11. യഥാര്‍ത്ഥ ആരാധന ബലം പ്രയോഗിച്ച് നടപ്പില്‍ വരുത്തുന്നതിനെ ദൈവം അനുകൂലിക്കുന്നു(1)_____ അതെ. _____ ഇല്ല.
12. ജനറല്‍ ബര്‍ത്തിയാര്‍ പോപ്പിനെ തടവുകാരനാക്കിയതോടുകൂടി പാപ്പാത്വത്തിന് മുറിവേറ്റു. അതിന്‍റെ മരണകരമായ മുറിവു പൊറുക്കുകയും സൗഖ്യമായിക്കൊണ്ടിരിക്കയും ചെയ്യുന്നു. (1)_____ അതെ. _____ ഇല്ല.
13. താഴെകൊടുത്തിരിക്കുന്ന ഏതു അന്ത്യകാല കാര്യമാണ് ഈ അന്ത്യകാലത്ത് ജിവിക്കുന്ന ദൈവജനത്തിന്‍റെ ആത്മീയ സുരക്ഷയ്ക്ക് വേണ്ടത്?(1)_____ പ്രസംഗിക്കുന്നതിന് പരിശീലിക്കുക. _____ കൂടുതലായി പരസ്യ പ്രാര്‍ത്ഥനകള്‍ നടത്തുക. _____ എല്ലാ ആത്മീയ ഉപദേശങ്ങളും വേദപുസ്തകവുമായി ഒത്തു നോക്കുക.