1. നഷ്ടപ്പെട്ടു പോയ എത്ര ദേഹികളെ ദൈവം ഇപ്പോൾ നരകത്തിലിട്ടു ശിക്ഷിക്കുന്നു?
"കർത്താവു ഭക്തന്മാരെ പരീക്ഷയിൽ നിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാൽ മലിനമോഹം കൊണ്ടു ജഡത്തെ അനുസരിച്ചു നടക്കുകയും കർത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നേ, ന്യായവിധി ദിവസത്തിലെ ദണ്ഡനത്തിനായി കാപ്പാനും അറിയുന്നുവല്ലോ." 2 പത്രൊസ്. 2:9.
ഉത്തരം: ഇന്ന് ഒരൊറ്റ ദേഹിയും നരകത്തീയിൽ കഴിയുന്നില്ല. ന്യായവിധി ദിവസത്തിലെ ദണ്ഡനത്തിനായി ദൈവം ദുഷ്ടന്മാരെ സൂക്ഷിച്ചിരിക്കുന്നു എന്നു ബൈബിൾ പ്രസ്താവിക്കുന്നു.
2. നരകാഗ്നിയിൽ ദുഷ്ടന്മാരെ തള്ളിയിടുന്നത് എപ്പോഴാണ്?
"കള കൂട്ടി തീയിൽ ഇട്ടു ചുടും പോലെ ലോകാവസാനത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ തന്‍റെ ദൂതന്മാരെ അയയ്ക്കും; അവർ അവന്‍റെ രാജ്യത്തിൽ നിന്നു എല്ലാ ഇടർച്ചകളെയും അധർമ്മം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർത്തു തീച്ചൂളയിൽ ഇട്ടുകളയും." മത്തായി. 13:40-42. "ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും." യോഹന്നാൻ. 12:48.
ഉത്തരം: ലോകത്തിന്‍റെ അവസാനനാളിലെ ന്യായവിധിയിൽ പാപികളെ നരകാഗ്നിയിൽ തള്ളിയിടും - അല്ലാതെ അവർ മരിച്ച ഉടനേ അല്ല. ലോകാവസാനത്തിങ്കൽ ദൈവത്തിന്‍റെ കോടതിയിൽ കേസ് തീർപ്പാകും വരെ ദൈവം ആരേയും തീയിൽ ഇട്ടു ശിക്ഷിക്കയില്ല. ഇന്നു മരിക്കുന്ന ഒരു കൊലപാതകനേക്കാൾ 5000 വർഷം മുമ്പ് മരിച്ച ഒരു കൊലപാതകനെ ദൈവം ഒരിക്കലും 5000 വർഷം കൂടുതൽ ശിക്ഷിക്കയില്ല.
3. മരിച്ചു പോയ പാപികൾ ഇപ്പോൾ എവിടെയാണ്?
"കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്‍റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവനായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനഃരുത്ഥാനം ചെയ്യാനുള്ള നാഴിക വരുന്നു" യോഹന്നാൻ. 5:28, 29. "അനർത്ഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞു പോകുന്നു, എന്നാലും അവനെ ശ്മശാനത്തിലേക്ക് കൊണ്ടു പോകുന്നു; അവൻ കല്ലറക്കൽ കാവൽ നിൽക്കുന്നു." ഇയ്യോബ്. 21:30, 32.
ഉത്തരം: ബൈബിൾ വ്യക്തമായി സംസാരിക്കുന്നു: മരിച്ചു കല്ലറകളിൽ കഴിയുന്ന എല്ലാ നീതിമാന്മാരും ദുഷ്ടന്മാരും ഒരുപോലെ പുനഃരുത്ഥാന ദിവസം വരെ നിദ്ര കൊള്ളുകയാണ്.
4. പാപത്തിന്‍റെ അനന്തരഫലം എന്താണ്?
"പാപത്തിന്‍റെ ശമ്പളം മരണമത്രേ; ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ." റോമർ. 6:23. "പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു." യാക്കോബ്. 1:15. "തന്‍റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‌കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു." യോഹന്നാൻ. 3:16.
ഉത്തരം: പാപത്തിന്‍റെ അനന്തരഫലം (ശിക്ഷ) മരണമാണ്, നരകാഗ്നിയിൽ നിത്യജീവനില്ല. ദുഷ്ടന്മാർ നശിക്കുകയും മരണം പ്രാപിക്കുകയും ചെയ്യുന്നു. നീതിമാന്മാർ നിത്യജീവൻ പ്രാപിക്കുന്നു.
5. നരകാഗ്നിയിൽ ദുഷ്ടന്മാർക്ക് എന്ത് സംഭവിക്കും?
"എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കു പറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം." വെളിപ്പാട്. 21:8.
ഉത്തരം: നരകാഗ്നിയിൽ ദുഷ്ടന്മാർ രണ്ടാം മരണത്താൽ നശിച്ചു പോകും. ദുഷ്ടന്മാർ നരകാഗ്നിയിൽ നിത്യം കഴിയുകയാണെങ്കിൽ അവർ അമർത്യതയുള്ളവർ ആണ്. ഇത് അസാധ്യമാണ്. കാരണം അമർത്യത ദൈവത്തിനു മാത്രമാണുള്ളത് എന്ന് ബൈബിൾ പ്രസ്താവിക്കുന്നു. 1 തിമൊഥെയൊസ്. 6:16. ആദാമും ഹവ്വയും പാപം ചെയ്ത ഉടൻ അവർ ജീവവൃക്ഷത്തിന്‍റെ ഫലം തിന്നു നിത്യപാപികൾ ആകാതിരിപ്പാൻ ദൈവം അവരെ ഏദെൻ തോട്ടത്തിൽ നിന്നും പുറത്താക്കുകയും തോട്ടം സൂക്ഷിക്കാൻ ഒരു ദൂതനെ നിയമിക്കുകയും ചെയ്തു. ഉൽപത്തി. 3:22-24. പാപികൾ നരകത്തിൽ നിത്യമായി കഴിയുകയാണെന്നുള്ള ഉപദേശം പിശാചിൽ നിന്നും ആണ് ഉണ്ടായത്. ഈ ഉപദേശം പൂർണ്ണമായും അസത്യമാണ്. പാപം ഈ ഭൂമിയിൽ പ്രവേശിച്ച ഉടനേ ദൈവം ജീവവൃക്ഷം സൂക്ഷിക്കാൻ ദൂതനെ നിയമിച്ചതിലൂടെ ദൈവം ഇത് നിരോധിച്ചിരിക്കുകയാണ്.ബൈബിൾ വ്യക്തമായി അറിയിക്കുന്നു - ദുഷ്ടന്മാർ തുടച്ചുമാറ്റപ്പെടുംദുഷ്ടന്മാർ മരണം അനുഭവിക്കും (റോമർ. 6:23) ദുഷ്ടന്മാർ "നശിച്ചുപോകും" (ഇയ്യോബ്. 21:30) ദുഷ്ടന്മാർ "നശിച്ചുപോകും" (സങ്കീർത്തനം. 37:20) "ദഹിപ്പിച്ചു കളയും" (മലാഖി. 4:1) "അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും" (സങ്കീർത്തനം. 37:38) "പുക പോലെ ക്ഷയിച്ചു പോകും" (സങ്കീർത്തനം. 37:20) ദുഷ്പ്രവർത്തിക്കാർ "ഛേദിക്കപ്പെടും" (സങ്കീർത്തനം. 37:9) എന്നാൽ സകല ദുഷ്ടന്മാരേയും ഞാൻ "നശിപ്പിക്കും". (സങ്കീർത്തനം. 145:20) "തീ അവരെ ദഹിപ്പിക്കും". (സങ്കീർത്തനം. 21:9) ദുഷ്ടന്മാർ മരിക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്യും എന്നു ഈ വാക്യങ്ങൾ വ്യക്തമാക്കുന്നു. അവർ നിത്യമായി ദുരിതമനുഭവിക്കയില്ല.
6. നരകാഗ്നി കത്തിക്കുന്നത് എപ്പോൾ? എപ്രകാരം?
"കള കൂട്ടി തീയിൽ ഇട്ടു ചുടും പോലെ ലോകാവസാനത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ ........... എല്ലാ ഇടർച്ചകളെയും അധർമ്മം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർത്തു തീച്ചൂളയിൽ ഇട്ടുകളയും." മത്തായി. 13:40-42. "അവർ ഭൂമിയിൽ പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തെയും വിശുദ്ധ നഗരത്തെയും വളയും; എന്നാൽ ആകാശത്തു നിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചു കളയും" വെളിപ്പാട്. 20:9 "നീതിമാന്നു ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ ദുഷ്ടനും പാപിക്കും എത്ര അധികം?" സദൃശ്യ: 11:31.
ഉത്തരം: ലോകാവസാനത്തിങ്കൽ നരകാഗ്നി കത്തിക്കുന്നത് ദൈവമാണ്. വിശുദ്ധനഗരം ദൈവസന്നിധിയിൽ നിന്നു സ്വർഗ്ഗത്തിൽ നിന്നു തന്നെ ഇറങ്ങിവരുമ്പോൾ (വെളിപ്പാട്. 21:2) അതിനെ പിടിച്ചടക്കാൻ ദുഷ്ടന്മാർ ശ്രമിക്കും. അപ്പോൾ ദൈവം സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു തീ വർഷിപ്പിച്ചു ദുഷ്ടന്മാരെ ദഹിപ്പിച്ചു കളയും. ഈ തീയാണ് ബൈബിൾ പ്രസ്താവിക്കുന്ന നരകാഗ്നി.
7. നരകാഗ്നി എത്രമാത്രം വലുതും കാഠിന്യമേറിയതും ആണ്?
"കർത്താവിന്‍റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുo മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തു പോകയും ചെയ്യും." 2 പത്രൊസ്. 3:10.
ഉത്തരം: നരകാഗ്നിക്ക് ഭൂമിയുടെ വലിപ്പം കാണും, കാരണം ഭൂമി മുഴുവനും തീ കൊണ്ടു കത്തുന്നതാണ്. ഭൂമിയും അതിലുള്ള പണികളും വെന്തുരുകിപ്പോകുവാൻ തക്കവണ്ണം അത്രയ്ക്ക് ചൂടുള്ളതായിരിക്കും. അന്തരീക്ഷ ആകാശം കൊടുംമുഴക്കത്തോടെ ഒഴിഞ്ഞുപോകും.
8. ദുഷ്ടന്മാർ തീയിൽ കിടന്ന് എത്ര നാൾ യാതന അനുഭവിക്കും?
"ഇതാ ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്‍റെ പ്രവർത്തിക്ക് തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്‍റെ പക്കൽ ഉണ്ട്." വെളിപ്പാട്. 22:12. "അപ്പോൾ അവൻ ഓരോരുത്തന്നും അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നൽകും." മത്തായി. 16:27. "യജമാനന്‍റെ ഇഷ്ടം അറിഞ്ഞിട്ടു ഒരുങ്ങാതെയും അവന്‍റെ ഇഷ്ടം ചെയ്യാതെയും ഇരിക്കുന്ന ദാസനു വളരെ അടി കൊള്ളും. അറിയാതെ കണ്ടു അടിക്കു യോഗ്യമായതു ചെയ്തവനോ കുറെയ അടി കൊള്ളും." ലൂക്കൊസ്. 12:47, 48.
ഉത്തരം: തീയിൽ കിടന്നു വെന്തു പോകുന്നതിന്നു മുമ്പ് എത്ര കാലം ദുഷ്ടന്മാർ ശിക്ഷിക്കപ്പെടും എന്നു ബൈബിൾ പറയുന്നില്ല. ദൈവം പ്രത്യേകം ഇനം തിരിച്ചു പറഞ്ഞിട്ടില്ലെങ്കിലും ഓരോരുത്തർക്കും അവനവന്‍റെ പ്രവൃത്തിക്കു തക്ക ശിക്ഷ ലഭിക്കും. ഓരോരുത്തരുടേയും പ്രവൃത്തി അനുസരിച്ചു ചിലർക്കു മറ്റുള്ളവരേക്കാൾ കടുത്ത ശിക്ഷ ലഭിക്കും.
9. അവസാനമായി തീ കെട്ടു പോകുമോ?
"ഇതാ അവർ താളടി പോലെ ആയി തീക്കു ഇരയാകും; അവർ അഗ്നിജ്വാലയിൽ നിന്നു തങ്ങളെ തന്നേ വിടുവിക്കയില്ല; അതു കുളിർ മാറ്റുവാൻ തക്ക കനലും കായുവാൻ തക്ക തീയും അല്ല;" യെശയ്യവ്. 47:14. "ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി. സമുദ്രവും ഇനി ഇല്ല. അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലം തുടച്ചു കളയും. ഇനി മരണം ഉണ്ടാകയില്ല. ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതും കഴിഞ്ഞുപോയി." വെളിപ്പാട്. 21:1, 4.
ഉത്തരം: അതെ. കുളിർ മാറ്റുവാൻ തക്ക കനലോ കായുവാൻ തക്ക തീയോ ഇല്ലാത്ത വിധത്തിൽ നരകാഗ്നി കെട്ടുപോകുമെന്നു ബൈബിൾ വളരെ വ്യക്തമായി അറിയിക്കുന്നു. ദൈവത്തിന്‍റെ പുതിയ രാജ്യത്തിൽ നിന്നും പഴയത് എല്ലാം കഴിഞ്ഞു പോയി എന്ന് ബൈബിൾ വീണ്ടും അറിയിക്കുന്നു. നരകം പഴയ കാര്യങ്ങളുടെ കൂട്ടത്തിൽ പെടുന്നതുകൊണ്ട് അതിനെ നീക്കിക്കളയും എന്നാണ് ദൈവത്തിന്‍റെ വാഗ്ദത്തം.ദൈവം മർദ്ദകൻ ആണോ?കൊടും ഭീതി ഉളവാക്കുന്ന തീജ്വാലയുടെ അറകളിൽ ദൈവം തന്‍റെ ശത്രുക്കളെ നിത്യതയോളം ദണ്ഡിപ്പിച്ചാൽ അത് യുദ്ധങ്ങളിൽ ഘോര കൃത്യങ്ങൾ നടത്തിയവർ ചെയ്തതിനേക്കാൾ എത്ര ഹീനവും ഹൃദയമില്ലാത്ത പ്രവർത്തിയും ആയിരിക്കും അത്. എത്ര ഹീനനായ പാപിയേയും ദൈവം സ്നേഹിക്കുന്നതു കൊണ്ട് നിത്യനരകത്തിലെ ദണ്ഡനം എന്ന ആശയം ദൈവത്തിനു ചിന്തിക്കാൻ പോലും കഴിയാത്തതാണ്.
10. തീ കെട്ടുപോകുമ്പോൾ എന്താണ് അവശേഷിക്കുന്നത്?
"ചൂള പോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികൾ ഒക്കെയും സകല ദുഷ്പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ ദുഷ്ടന്മാർ നിങ്ങളുടെ കാലിൻ കീഴിൽ വെണ്ണീർ ആയിരിക്കകൊണ്ടു നിങ്ങൾ അവരെ ചവിട്ടിക്കളയും." മലാഖി. 4:1, 3.
ഉത്തരം: അസ്ബസ്റ്റോസ് കത്തുന്നതു പോലെ അല്ല, വൈക്കോൽ കത്തുന്നതുപോലെയാണ് ദുഷ്ടന്മാർ വെന്തെരിയുന്നത് എന്നു പ്രത്യേകം ശ്രദ്ധിക്കുക. തീ കെട്ടുപോകുമ്പോൾ വെണ്ണീർ മാത്രം ശേഷിക്കുന്നു. "ദുഷ്ടന്മാർ പുക പോലെ ക്ഷയിച്ചു പൂർണ്ണമായും നശിച്ചു പോകും" എന്നു സങ്കീർത്തനം. 37:10, 20 വാക്യങ്ങളിൽ പറയുന്നു.
11. ദുഷ്ടന്മാർ ശരീരത്തോടെ തീപ്പൊയ്കയിൽ പ്രവേശിച്ചു ദേഹവും ദേഹിയും ഒരുപോലെ നശിപ്പിക്കപ്പെടുമോ?
"നിന്‍റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനേക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നത് നിനക്കു പ്രയോജനമത്രേ" മത്തായി. 5:30. "ദേഹിയേയും ദേഹത്തേയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ." മത്തായി. 10:28. "പാപം ചെയ്യുന്ന ദേഹി മരിക്കും." യെഹെസ്കേൽ. 18:20.
ഉത്തരം: അതെ, യഥാർത്ഥ ദുഷ്ടമനുഷ്യർ ജീവനോടും ശരീരത്തോടും കൂടെ നരകത്തിൽ പ്രവേശിക്കുന്നതാണ്. അതുപോലെ ദേഹിയും ദേഹവും ഒരുപോലെ നശിച്ചു പോകും. ദൈവ സന്നിധിയിൽ നിന്നു സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങുന്ന തീ ദുഷ്ടന്മാരുടെ മേൽ വീണു അവരുടെ അസ്തിത്വം ഇല്ലാതാക്കുന്നു.
12. നരകാഗ്നിയുടെ ചുമതല പിശാചിനാണോ?
"അവരെ വഞ്ചിച്ച പിശാചിനെ..... ഗന്ധകത്തീപ്പൊയ്കയിലേക്ക് തള്ളിയിടും" വെളിപ്പാട്. 20:10. "അതുകൊണ്ടു ഞാൻ നിന്‍റെ നടുവിൽ നിന്ന് ഒരു തീ പുറപ്പെടുവിക്കും; അതു നിന്നെ ദഹിപ്പിച്ചു കളയും; .......... നീ സദാകാലത്തേക്കും ഇല്ലാതെയാകും" യെഹെസ്കേൽ. 28:18, 19.
ഉത്തരം: ഒരിക്കലും അല്ല. പിശാചിനെ തീപ്പൊയ്കയിൽ തള്ളിയിടുകയും അവനെ വെണ്ണീർ ആക്കുകയും ചെയ്യും.
13. ബൈബിളിൽ നരകം എന്നു പറഞ്ഞിരിക്കുന്ന വാക്കിന്‍റെ അർത്ഥം എപ്പോഴും ദണ്ഡനത്തിന്‍റെ അഥവാ ശിക്ഷയുടെ സ്ഥലത്തെക്കുറിച്ചാണോ പറയുന്നത്?
ഉത്തരം: അല്ല. മൊത്തം 54 പ്രാവശ്യം ബൈബിളിൽ നരകം എന്നു ഉപയോഗിച്ചു കാണുന്നു, ദണ്ഡനത്തിന്‍റെ സ്ഥലമായിട്ടു 12 തവണ മാത്രമേ പറയുന്നുള്ളു.താഴെ കൊടുത്തിരിരിക്കുന്നതുപോലെ പല അർത്ഥങ്ങളിൽ വ്യത്യസ്ത വാക്കുകളിൽ നരകം എന്ന വാക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു:
14. നരകാഗ്നി കൊണ്ടു ദൈവത്തിന്‍റെ യഥാർത്ഥ ഉദ്ദേശം എന്താണ്?
"ശപിക്കപ്പെട്ടവരേ എന്നെ വിട്ടു പിശാചിന്നും അവന്‍റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ" മത്തായി. 25:41. "ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനേയും തീപ്പൊയ്കയിൽ തള്ളിയിടും" വെളിപ്പാട്. 20: 15. "കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; യഹോവയുടെ ശത്രുക്കൾ........ പുകപോലെ ക്ഷയിച്ചുപോകും" സങ്കീർത്തനം. 37:10, 20.
ഉത്തരം: പിശാചിനേയും പാപത്തേയും പാപികളേയും നരകാഗ്നിയിൽ നശിപ്പിച്ച് ഈ ലോകത്തെ നിത്യതക്ക് വേണ്ടി ഭദ്രമാക്കാനാണ് ദൈവത്തിന്‍റെ ഉദ്ദേശം. ഈ ഗ്രഹത്തിൽ ഒരു പാപി മാത്രമേ ഉള്ളു എങ്കിൽ പോലും അതു ഒരു മാരകമായ രോഗാണു പോലെ ഈ പ്രപഞ്ചത്തിനു എന്നും ഒരു ഭീഷണി ആയിരിക്കും. പാപത്തെ അകറ്റി ഈ ഭൂമിയിൽ നിന്നും അതിനെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യണം എന്നുള്ളത് ദൈവപദ്ധതിയാണ്.നിത്യ നരകം പാപത്തിനു ചിരപ്രതിഷ്ഠ നേടിക്കൊടുക്കുന്നതാണ് നിത്യ നരകം എന്ന ദണ്ഡനം പാപത്തിനു ചിരപ്രതിഷ്ഠ നേടിക്കൊടുക്കുകയും അതിനെ തുടച്ചുമാറ്റാൻ അസാദ്ധ്യമായി തീരുകയും ചെയ്യുന്നു. നിത്യനരകം എന്ന ദണ്ഡനം ദൈവത്തിന്‍റെ വലിയ പദ്ധതിയുടെ ഭാഗമല്ല. സ്നേഹവാനായ ദൈവത്തിന്‍റെ വിശുദ്ധനാമത്തിനു അപമാനകരമാണ് ഭീകരമായ ഈ ആശയം. നമ്മുടെ സ്നേഹവാനായ സൃഷ്ടാവിനെ ഘോരമായ ഒരു ഏകാധിപതിയായി ചിത്രീകരിക്കുമ്പോൾ പിശാച് സന്തോഷിക്കുന്നു. ഇപ്രകാരമുള്ള ദുരുപദേശം കൊണ്ടു പിശാചിനു മാത്രം നേട്ടം ഉണ്ടാകുന്നു.നിത്യ നരകം എന്നുള്ള ആശയം മനുഷ്യ നിർമ്മിതമാണ്നിത്യനരകത്തിലെ ദണ്ഡനം എന്ന ആശയം ബൈബിളിൽ നിന്നും ഉത്ഭവിച്ചതല്ല, വഴിതെറ്റിക്കുന്ന മനുഷ്യരാൽ (ചിലപ്പോൾ അശ്രദ്ധമൂലം പിശാചിനാൽ നയിക്കപ്പെട്ടതുകൊണ്ടു) ഉണ്ടായതാണ്. നരകത്തെ ഭയക്കുന്നത് കൊണ്ട് ആകസ്മികമായി ആരും സ്വർഗ്ഗത്തിൽ പോകുകയില്ല. ക്രിസ്തുവിനെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നവർ മാത്രമേ രക്ഷിക്കപ്പെടുകയുള്ളു.
15. നശീകരണ പ്രവർത്തനം ദൈവത്തിന്‍റെ പ്രകൃതിക്കു അന്യമല്ലേ?
"ദുഷ്ടന്‍റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്‍റെ വഴിവിട്ടു തിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്; നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിവിൻ; യിസ്രായേൽ ഗൃഹമേ, നിങ്ങൾ എന്തിനു മരിക്കുന്നു എന്നു അവരോടു പറക." യെഹെസ്കേൽ. 33:11 "മനുഷ്യപുത്രൻ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നതു എന്നു പറഞ്ഞു." ലൂക്കൊ. 9:56 "യഹോവ തന്‍റെ പ്രവർത്തിയെ തന്നെ ചെയ്യേണ്ടതിന്നും തന്‍റെ ക്രീയയെ, തന്‍റെ അപൂർവ്വ ക്രീയയെ തന്നേ നടത്തേണ്ടതിനും.......... എഴുന്നേല്‌കും" യെശ. 28:21.
ഉത്തരം: അതെ, നശിപ്പിക്കുകയല്ല രക്ഷിക്കുന്നതാണ് ദൈവത്തിന്‍റെ എപ്പോഴുമുള്ള പ്രവർത്തനം. നരകാഗ്നിയിൽ ദുഷ്ടന്മാരെ നശിപ്പിക്കുന്നതുകൊണ്ടു അതിനെ ബൈബിൾ അപൂർവ്വ ക്രീയ എന്നു വിളിക്കുന്നു. ദുഷ്ടന്മാരുടെ നാശത്തിൽ ദൈവത്തിന്‍റെ ഹൃദയം വേദനിക്കുന്നതാണ്. ഓരോ ആത്മാവിനേയും രക്ഷിക്കാൻ വേണ്ടി ദൈവം എത്ര ശുഷ്കാന്തിയോടെ പ്രവർത്തിച്ചിരുന്നു! എന്നാൽ ഒരു വ്യക്തി ദൈവത്തിന്‍റെ സ്നേഹത്തെ നിരാകരിക്കുകയും പാപത്തെ മുറുകെപ്പിടിക്കുകയും ചെയ്താൽ ഘോരവും മാരകവുമായ പാപത്തിന്‍റെ വളർച്ചയിൽ നിന്നും ഈ പ്രപഞ്ചത്തെ വിടുവിക്കാൻ വേണ്ടി പാപിയെ അവസാനനാളിലെ തീയിൽ ഇട്ടു നശിപ്പിക്കുകയല്ലാതെ ദൈവത്തിനു മറ്റൊരു മാർഗ്ഗവും ഇല്ല.
16. നരകാഗ്നിക്കു ശേഷം ഈ ഭൂമിക്കും തന്‍റെ ജനത്തിനും വേണ്ടി ദൈവീക പദ്ധതികൾ എന്തെല്ലാം?
"കഷ്ടത രണ്ടു പ്രാവശ്യം പൊങ്ങിവരികയില്ല" നഹൂം. 1:9. "ഇതാ ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു, മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടേയും മനസ്സിൽ വരികയുമില്ല." യെശയ്യാവ്. 65:17. "ഇതാ മനുഷ്യരോടുകൂടെ ദൈവത്തിന്‍റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്‍റെ ജനമായിരിക്കും; ദൈവം താൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും." വെളിപ്പാട്. 21:3, 4.
ഉത്തരം: നരകാഗ്നി കെട്ടുപോയതിനു ശേഷം ഏദെനിൽ പാപം പ്രവേശിക്കുന്നതിനു മുമ്പു ഉണ്ടായിരുന്ന സകലവിധമായ സൗന്ദര്യവും മഹത്വവും പുതിയഭൂമിയെ സൃഷ്ടിക്കുന്നതിലൂടെ തന്‍റെ ജനത്തിനു വേണ്ടി പുനഃസ്ഥാപിച്ചു നൽകും. പാപത്തിന്‍റെ ഭീകരമായ ഭൂതകാലം വിസ്മരിക്കപ്പെടും. വേദന, മരണം, ആപത്ത്, കഷ്ടത, കണ്ണുനീർ, രോഗം, നിരാശ, ദുഃഖം എന്നിവയും സകലപാപവും എന്നെന്നേയ്ക്കുമായി തുടച്ചുനീക്കപ്പെടും.പാപം രണ്ടാം പ്രാവശ്യവും പൊങ്ങിവരികയില്ല പാപം രണ്ടാം പ്രാവശ്യം പൊങ്ങിവരില്ല എന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു, തന്‍റെ ജനം പരിപൂർണ്ണമായ സമാധാനം, സ്നേഹം, സന്തോഷം, സംതൃപ്തി എന്നിവയാൽ നിറയപ്പെടും. വാക്കുകൾക്ക് ഒരിക്കലും വർണ്ണിക്കാൻ കഴിയാത്ത വിധം അവരുടെ ജീവിത സന്തോഷം മഹത്വകരവും ആനന്ദകരവും ആയിരിക്കും. നരകമെന്ന യഥാർത്ഥമായ വിപത്ത് അപ്രത്യക്ഷമാകുന്നു. ഈ പ്രൗഢഗംഭീരമായ രാജ്യത്തിൽ പ്രവേശിക്കാൻ പരാജയപ്പെടുന്ന ഒരു വ്യക്തി തന്‍റെ ജീവിതത്തിലെ ദുഃഖകരമായ തീരുമാനമാണ് എടുക്കുന്നത്.
17. ദൈവം ദുഷ്ടന്മാരെ നരകാഗ്നിയിൽ നിത്യമായി ശിക്ഷിക്കുന്നില്ല എന്നു പഠിച്ചതിനു നിങ്ങൾ നന്ദിയുള്ളവരാണോ?
ഉത്തരം:
ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ
1. നിത്യമായ ദണ്ഡനത്തെക്കുറിച്ചു ബൈബിൾ പ്രസ്താവിക്കുന്നില്ലേ?ഇല്ല, നിത്യദണ്ഡനം എന്ന പ്രയോഗം ബൈബിളിൽ കാണാൻ കഴികയില്ല.
2. പിന്നെന്തിനാണ് കെടാത്ത തീ കൊണ്ടു ദുഷ്ടന്മാരെ നശിപ്പിക്കും എന്നു ബൈബിളിൽ പറയുന്നത്?കെടാത്ത തീ എന്നുള്ളത് അണയ്ക്കാൻ കഴിയാത്ത തീ എന്നർത്ഥം. എന്നാൽ സകലത്തേയും ചാരമാക്കിയ ശേഷം തീ കെട്ടു പോകുന്നതാണ്. കെടാത്ത തീ കൊണ്ടു യെരുശലേം നശിപ്പിക്കപ്പെടും എന്നു യിരെമ്യാവ്. 17:27-ൽ പറയുന്നു. ദൈവം യിരെമ്യാ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം യെരുശലേം നഗരം അഗ്നിക്കിരയാക്കി എന്നും ഒടുവിൽ നഗരം ശൂന്യമായിത്തീർന്നു എന്നും 2 ദിന. 36:19-21 വരെ പറയുന്നു. ഈ തീ അണഞ്ഞു പോയെന്ന് നാം മനസ്സിലാക്കുന്നു. കാരണം ഇപ്പോഴും യെരുശലേം കത്തിക്കൊണ്ടിരിക്കുന്നില്ല.
3. ദുഷ്ടന്മാർ നിത്യശിക്ഷാവിധി അനുഭവിക്കും എന്നു മത്തായി. 25:46-ൽ പറയുന്നില്ലേ?ശിക്ഷ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് ശ്രദ്ധിക്കുക. ശിക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നു പറയുന്നില്ല. ദുഷ്ടന്മാരുടെ ശിക്ഷ മരണമാണ്. അവരുടെ മരണം നിത്യമാണ്.
4. "ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടരുത്" എന്ന് മത്തായി.10:28-ൽ പറഞ്ഞിരിക്കുന്നതിന്‍റെ അർത്ഥം ഒന്നു വിശദീകരിക്കാമോ?ബൈബിളിൽ ദേഹിക്കു് മൂന്നു് അർത്ഥങ്ങൾ ഉണ്ട്. ജീവനുള്ള ദേഹി (ഉൽപത്തി. 2:7), മനസ്സ് (സങ്കീർത്തനം.139:14), ജീവൻ (1 ശമുവേൽ. 18:1). മത്തായി. 10:28-ൽ ദേഹിയുടെ അർത്ഥം നിത്യജീവൻ എന്നാണ്, ദൈവരാജ്യത്തിൽ പ്രവേശിക്കുന്ന എല്ലാവർക്കും ദൈവം നിത്യജീവൻ ഉറപ്പു നൽകുന്നു. ഇതിനെ ആർക്കും എടുക്കാൻ കഴികയില്ല. മത്തായി. 10:28 വാക്യത്തിന്‍റെ ഒടുവിൽ പറയുന്നത്, ദേഹിയേയും ദേഹത്തേയും നരകത്തിൽ നശിപ്പിക്കും എന്നാണ്. (ലൂക്കൊസ്. 12:4, 5 കാണുക)
5. മത്തായി. 25:41-ൽ ദുഷ്ടന്മാരെ നിത്യഗ്നിയിൽ ഇടും എന്നു പറഞ്ഞിരിക്കുന്നു. ഈ തീ കെട്ടുപോകുമോ?അതേ, ബൈബിളിന്‍റെ അടിസ്ഥനത്തിൽ ഈ തീ കെട്ടുപോകും. ഇതിനെ വിശദീകരിക്കാൻ ബൈബിളിനെ അനുവദിക്കുക. സോദോമും ഗോമോറയും നിത്യാഗ്നിയുടെ ശിക്ഷാവിധി അനുഭവിച്ചു നശിച്ചുപോയി എന്നു യൂദാ. 7 വാക്യത്തിൽ പറയുന്നു. ദൈവത്തെ കൂടാതെ ഇന്ന് ജീവിച്ചിരിക്കുന്നവർക്കു ഒരു പാഠമായിരിക്കാൻ ആ തീ അവരെ ചാരമാക്കി എന്നു 2 പത്രൊസ്. 2:6-ൽ പറയുന്നു. ഈ പട്ടണങ്ങൾ കത്തിക്കൊണ്ടിരിക്കുന്നില്ല. എല്ലം വെന്തു വെണ്ണീർ ആകുന്നതുവരെ സോദോമിലെ തീ കത്തിക്കൊണ്ടിരുന്നു. അതുപോലെ ദുഷ്ടന്മാരെ വെണ്ണീർ ആക്കുന്നതുവരെ നിത്യാഗ്നി കത്തിക്കൊണ്ടിരിക്കും. (മലാഖി. 4:3) തീയുടെ ഉദ്ദേശം നിത്യമാണ്. പക്ഷേ തീ നിത്യമായി കത്തിക്കൊണ്ടിരിക്കയില്ല.
6. നിത്യനരകത്തിൽ ദണ്ഡനം അനുഭവിക്കും എന്നല്ലേ ലൂക്കൊസ്. 16:19-31 വരെയുള്ള വാക്യങ്ങളിൽ പറയുന്ന ധനവാന്റേയും ലാസറിന്റേയും കഥ സൂചിപ്പിക്കുന്നത്?ഒരിക്കലും അല്ല! ഒരു ആശയം വിശദീകരിക്കാൻ നൽകിയിരിക്കുന്ന ഒരു ഉപമയാണിത്. ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു:A. അബ്രഹാമിന്‍റെ മടി എന്നുള്ളത് സ്വർഗ്ഗമല്ല (എബ്രായർ. 11:8-10, 16) B. നരകത്തിലുള്ളവർക്കു സ്വർഗത്തിലുള്ളവരുമായി സംസാരിക്കാൻ കഴികയില്ല. (യെശയ്യാവ്. 65:17) C. മരിച്ചവർ കല്ലറയിൽ കഴിയുന്നു (ഇയ്യോബ്. 17:13; യോഹ. 5:28, 29) ധനികൻ കണ്ണും നാവും എല്ലാം ആയി ശരീരത്തോടെ ആയിരുന്നു. എന്നാൽ മരിച്ചാലുടൻ നരകത്തിൽ പോകുന്നില്ല, ശവക്കുഴിയിൽ ആണ് പോകുന്നത് എന്ന് നമുക്ക് അറിയാം.D. മനുഷ്യനു പ്രതിഫലം കിട്ടുന്നതു മരണത്താൽ അല്ല യേശുവിന്‍റെ വീണ്ടും വരവിങ്കൽ ആണ് (വെളിപ്പാട്. 22:11, 12) E. മരിച്ചുപോയ ദുഷ്ടന്മാരെ ശിക്ഷിക്കുന്നതു മരിച്ച ഉടനേ അല്ല, ലോകാവസാനത്തിങ്കൽ ആണ്. (മത്തായി. 13:40-42). ഈ കഥയിലെ ആശയം ലൂക്കൊസ്. 16:31-ൽ കാണാൻ കഴിയും. ഉപമ അക്ഷരീയമായി എടുക്കരുത്. ഉപമ അക്ഷരീയമായി എടുത്താൽ മരങ്ങൾ നടക്കുന്നു എന്നു പറഞ്ഞിരിക്കുന്നത് വിശ്വസിക്കണം. (ഈ ഉപമ ന്യായാധിപന്മാർ 9:8-15 വരെ കാണുക.)
7. ദുഷ്ടന്മാർ സദാകാലത്തേക്കും ദണ്ഡനം അനുഭവിക്കും എന്നു ബൈബിൾ പറയുന്നില്ലേ?സദാകാലത്തേക്കും എന്നു ബൈബിളിൽ പറഞ്ഞിരിക്കുന്നത് ഒരു കാലഘട്ടത്തെ അഥവാ ഒരു ചുരുങ്ങിയ സമയത്തെക്കുറിച്ചാണ് പറയുന്നത്. സംഭവിച്ചു കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ഇപ്രകാരം 56 പ്രാവശ്യം പറഞ്ഞിരിക്കുന്നു. മനുഷ്യന്റേയും മരങ്ങളുടേയും പർവ്വതങ്ങളുടേയും ഉയരം വിശദീകരിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം പോലെയാണ് സദാകാലം എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നതും. യോനാ. 2:6 പ്രകാരം സദാകാലം എന്നുള്ളത് മൂന്നു രാവും മൂന്നു പക ലും ആണ്. (യോനാ 1:17 കാണുക). ആവർത്തനം. 23:3 പ്രകാരം ഇത് പത്ത് തലമുറയാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം സദാകാലം എന്നുള്ളത് അവൻ ജീവിച്ചിരിക്കുന്ന കാലത്തോളം, അഥവാ മരണം വരെ എന്നർത്ഥം (1 ശമു. 1:22, 28; പുറ. 21:6; സങ്കീർത്തനം. 48:14) അതുകൊണ്ടു ദുഷ്ടന്മാർ ജീവിച്ചിരിക്കുന്ന കാലത്തോളം അഥവാ മരണം വരെ തീയിൽ വെന്തുപോകും. ഓരോരുത്തരുടേയും പാപത്തിന്‍റെ ശിക്ഷ അവരുടെ പ്രവർത്തിക്ക് അനുസരിച്ചായിരിക്കും. ശിക്ഷ തീരുമ്പോൾ തീ കെട്ടുപോകുന്നതാണ്. നിത്യദണ്ഡനം എന്ന ദുരുപദേശം പലരേയും നിരീശ്വരവാദത്തിലേക്കും ചി ത്തഭ്രമത്തിലേക്കും നയിക്കാൻ പിശാചിന്‍റെ മറ്റ് ഏതു കണ്ടുപിടിത്തങ്ങളേക്കാളും ഉപകരിക്കുന്നു. സ്നേഹവാനും കാരുണ്യവാനും അനുകമ്പയുള്ളവനുമായ സ്വർഗ്ഗസ്ഥ പിതാവിന്‍റെ നാമത്തെ ദുഷിക്കുന്നതിനും ക്രിസ്തീയ മാർഗ്ഗത്തിന് അസംഖ്യമായ ഉപദ്രവം വരുത്തുന്നതിനും ഇതു മുഖാന്തരം സാധിക്കുന്നു.
പാഠസംഗ്രഹ ചോദ്യങ്ങൾ
1. പാപികളെ നരകാഗ്നിയില്‍ തള്ളിയിടും (1)_____ അവര്‍ മരിക്കുമ്പോള്‍. _____ ലോകാവസാനത്തിങ്കൽ. _____ പിശാചിനാല്‍.
2. നരകാഗ്നിയില്‍ പാപികള്‍ക്ക് ലഭിക്കുന്ന പ്രതിഫലം (1)_____ മരണം. _____ നിത്യദണ്ഡനം. _____ നരകത്തിന്‍റെ ചുമതലയുള്ള പിശാചിനാല്‍ ദണ്ഡനം.
3. നരകാഗ്നി (1)_____ ദൈവം കത്തിക്കുന്ന തീയാൽ ഈ ലോകം മുഴുവനും കത്തും. _____ ഇപ്പോൾ കത്തിക്കൊണ്ടിരിക്കുന്നു. _____ എല്ലാ യുഗങ്ങളിലും ഈ തീ കത്തിക്കൊണ്ടിരിക്കുന്നു.
4. മരിച്ചുപ്പോയ പാപികള്‍ ഇപ്പോള്‍ (1)_____ ശുദ്ധീകരണ സ്ഥലത്താണ്. _____ നരകാഗ്നിയില്‍. _____ അവരുടെ ശവക്കുഴികളില്‍.
5. ഇപ്പോള്‍ നരകത്തിലുള്ളവരുടെ മൊത്തം സംഖ്യ (1)_____ പൂജ്യം. _____ ലക്ഷക്കണക്കിനാളുകള്‍. _____ എണ്ണിത്തിട്ടപ്പെടുത്തുവാന്‍ കഴിയുകയില്ല.
6. നരകാഗ്നി (1)_____ ദുഷ്ടന്മാരുടെ ദേഹത്തെ മാത്രം നശിപ്പിക്കുന്നു. _____ ദുഷ്ടന്മാരുടെ ദേഹിയെ നിത്യതയോളം ദണ്ഡിപ്പിക്കുന്നു. _____ ദേഹത്തെയും ദേഹിയെയും നശിപ്പിച്ച ശേഷം തീ കെട്ടു പോകുന്നു.
7. നിത്യ നരകത്തിലെ ദണ്ഡനം (1)._____ ദൈവത്തിന്‍റെ മഹനീയ പദ്ധതിയിൽ വളരെ പ്രധാനപ്പെട്ടതാണ്. _____ അതു പിശാചിന്‍റെ ഉപദേശമാണ്. _____ നിത്യതയോളം ദൈവം പിശാചിനു ഒരു ജോലി നൽകിയിരിക്കുന്നു.
8. ബൈബിളിൽ പറയുന്ന നരകം (1)_____ ദണ്ഡിപ്പിക്കുന്ന സ്ഥലത്തെകുറിച്ചാണ് എപ്പോഴും പറയുന്നത്._____ അതിനു പല അര്‍ത്ഥങ്ങളുണ്ട്. ഒരു അര്‍ത്ഥം ശവക്കുഴിയെന്നാണ്._____ പിശാചിന്‍റെ ഭൂഗര്‍ഭ ദണ്ഡന അറകളെ കുറിക്കുന്നു.
9. നരകത്തിന്‍റെ ഉദ്ദേശം (1)_____ ദൈവത്തിന്‍റെ ശത്രുക്കളോടു പകരം ചോദിക്കുന്നതിനു വേണ്ടി. _____ ജനങ്ങളെ ഭയപ്പെടുത്തി നല്ലവരാക്കുന്നതിനു വേണ്ടി. _____ പാപം തുടച്ചുമാറ്റി വിശുദ്ധന്മാർക്ക് നിത്യത നൽകുവാന്‍ കാരണമാകുന്നു.
10. ദുഷ്ടന്മാരെ നരകത്തിൽ നശിപ്പിക്കുന്നത് (1)_____ സ്വർഗ്ഗത്തിലെ മഹാ ദൈവത്തിനു ഇതു ആനന്ദമായിരിക്കും. _____ ദൈവത്തിന്‍റെ വിചിത്ര പദ്ധതി എന്നറിയപ്പടുന്നു. _____ ദൈവത്തിന്‍റെ പദ്ധതിയുമായി സഹകരിച്ചുള്ള പിശാചിന്‍റെ ജോലിയാണ്.
11. നരകാഗ്നി കെട്ടുപോയതിനു ശേഷം (1)_____ ദൈവം സാത്താനെ അന്യഗ്രഹത്തിലേക്ക് അയയ്ക്കും. _____ പുതിയ ഭൂമിയെ സൃഷ്ടിക്കും. _____ പാപത്തെ ഭയന്ന് വിശുദ്ധന്മാർ കഴിയും.
12. ധനവാന്റേയും ലാസറിന്റേയും കഥ (1)_____ ഒരു ഉപമ ആയതുകൊണ്ട് അക്ഷരീയ അർത്ഥത്തിൽ എടുക്കരുത്. _____ നിത്യദണ്ഡനം എന്ന ഉപദേശത്തിന്റെ വേദപുസ്തക തെളിവാണ്. _____ സ്വർഗ്ഗത്തിലും നരകത്തിലും ഉള്ളവരുടെ ആശയവിനിമയം സ്ഥിരീകരിക്കുന്നു.
13. സദാകാലം എന്ന് ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്നത് മനുഷ്യന്‍റെ ജീവിതവുമായി സംബന്ധിച്ചുള്ളതാണ്. (1)_____ അവസാനമില്ലാത്തജീവിതം എന്നര്‍ത്ഥം. _____ അതു മര്‍മ്മമായതുകൊണ്ട് മനസ്സിലാക്കാന്‍ കഴിയുകയില്ല. _____ ഒരു മനുഷ്യന്‍റെ ജീവിതകാലം അഥവാ മരണവരെയുള്ള കാലം എന്നാണ്.