1. ഒന്നാമതായി നാം ഇവിടെ എങ്ങനെ എത്തിച്ചേർന്നു?
"യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ട് അവന്‍റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായിത്തീർന്നു." ഉൽപത്തി 2:7.
ഉത്തരം: ആദിയിൽ ദൈവം നമ്മെ പൊടികൊണ്ടു സൃഷ്ടിച്ചു.
2. ഒരു മനുഷ്യൻ മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
"പൊടി പണ്ടു ആയിരുന്നതു പോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നൽകിയ ദൈവത്തിന്‍റെ അടുക്കലേക്ക് മടങ്ങിപ്പോകും." സഭാപ്രസംഗി. 12:7.
ഉത്തരം: ശരീരം പൊടിയായി ഭൂമിയിലേക്ക് തിരികെ ചേരും, ആത്മാവ് അതിനെ നൽകിയ ദൈവത്തിന്‍റെ അടുക്കലേക്ക് മടങ്ങിപ്പോകുകയും ചെയ്യുന്നു. നീതിമാനായാലും ദുഷ്ടനായാലും മരിക്കുന്ന ഏതു വ്യക്തിയുടേയും ആത്മാവ് മരണത്തിൽ ദൈവത്തിന്‍റെ അടുക്കലേക്ക് മടങ്ങിപ്പോകുന്നു.
3. മരണത്തിൽ ദൈവത്തിന്‍റെ അടുക്കലേക്കു മടങ്ങിപ്പോകുന്ന "ആത്മാവ്" എന്താണ്?
"ഇങ്ങനെ ആത്മാവ് ഇല്ലാത്ത ശരീരം നിർജ്ജീവമായിരിക്കുന്നു." യാക്കോബ്: 2:26. "ദൈവത്തിന്‍റെ ശ്വാസം എന്‍റെ മൂക്കിലും ഉണ്ടല്ലോ" ഇയ്യോബ്. 27:3.
ഉത്തരം: മരണത്തിൽ ദൈവത്തിന്‍റെ അടുക്കലേക്ക് മടങ്ങിപ്പോകുന്ന ആത്മാവ് ജീവശ്വാസമാണ്. മനുഷ്യർ മരിച്ചുകഴിഞ്ഞാൽ ആത്മാവിനു ജീവനും വിവേകവും വികാരങ്ങളും ഉണ്ടെന്നു വേദപുസ്തകം ഒരിടത്തും പറയുന്നില്ല. അത് ജീവശ്വാസമാണ് മറ്റൊന്നും അല്ല.
4. എന്താണ് ദേഹി?
"യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ടു അവന്‍റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു." ഉല്‌പത്തി. 2:7.
ഉത്തരം: ദേഹി എന്നു വെച്ചാൽ ജീവനുള്ള വ്യക്തിയാണ്. രണ്ടു കാര്യങ്ങളുടെ സമ്മേളനമാണ് ദേഹി. അതായതു ശരീരം അധികം ജീവശ്വാസം. ശരീരവും ജീവശ്വാസവും തമ്മിൽ യോജിക്കാതെ ദേഹിക്കു നിലനില്‌പില്ല. നാം ദേഹികൾ ആണെന്നു ദൈവവചനം പഠിപ്പിക്കുന്നു.
5. ദേഹി മരിക്കുമോ?
"പാപം ചെയ്യുന്ന ദേഹി മരിക്കും." യെഹെസ്ക്കേൽ. 18:20. "സമുദ്രത്തിലെ ജീവജന്തു (ദേഹി) ഒക്കെയും ചത്തുപോയി." വെളിപ്പാട്. 16:3. 6.
ഉത്തരം: ദൈവ വചനപ്രകാരം ദേഹി മരിക്കും. നാം ദേഹികൾ ആണ്. അതുകൊണ്ട് ദേഹികൾ മരിക്കുന്നതാണ്. മനുഷ്യൻ മർത്യനാണ്. (ഇയ്യോബ്. 4:17) അമർത്യത ദൈവത്തിന്നു മാത്രമേയുള്ളു. (1 തിമൊഥെയൊസ്. 6:15, 16). ദേഹി മരിക്കും എന്നു വേദപുസ്തകം പഠിപ്പിക്കുന്നതുകൊണ്ടു മരണമില്ലാത്ത അമർത്യതയുള്ള ദേഹി എന്ന ചിന്താഗതി ബൈബിളിനു എതിരാണ്.
6. നല്ല മനുഷ്യർ മരിച്ചാലുടൻ സ്വർഗ്ഗത്തിൽ പോകുമോ?
"കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്‍റെ ശബ്ദം കേട്ടു..... പുനരുത്ഥാനം ചെയ്യാനുള്ള നാഴിക വരുന്നു." മത്തായി. 5:28, 29. " ദാവീദിനെക്കുറിച്ചു അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോടു ധൈര്യമായി പറയാം. അവന്‍റെ കല്ലറ ഇന്നു വരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ. ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ലല്ലോ." അപ്പൊസ്തലപ്രവൃത്തി. 2:29, 34. "ഞാനോ പാതാളത്തെ എന്‍റെ വീടായി പ്രതീക്ഷിക്കുന്നു." ഇയ്യോബ്. 17:13.
ഉത്തരം: മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ ഉടനേ സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ പോകുന്നില്ല. തങ്ങളുടെ പുനഃരുത്ഥാനം കാത്ത് അവർ തങ്ങളുടെ കല്ലറകളിൽ കഴിയുന്നു. പാതാളം എന്നു പറയുന്നത് കല്ലറയെക്കുറിച്ചാണ്.
7. മരിച്ചവർക്ക് എത്രമാത്രം അറിയാനും ഗ്രഹിക്കാനും കഴിയും?
"ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നു അറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല. മേലാൽ അവർക്ക് ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടു പോകുന്നുവല്ലോ. അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചു പോയി. സൂര്യനു കീഴെ നടക്കുന്ന യാതൊന്നിലും അവർക്ക് ഇനി ഒരിക്കലും ഓഹരിയില്ല." സഭാപ്രസംഗി. 9:5, 6. "മരിച്ചവരും മൗനതയിൽ ഇറങ്ങിയവരാരും യഹോവയെ സ്തുതിക്കുന്നില്ല." സങ്കീർത്തനങ്ങൾ. 115:17.
ഉത്തരം: മരിച്ചവർ യതൊന്നും അറിയുന്നില്ല എന്നു ദൈവം പറയുന്നു!
8. മരിച്ചവർക്ക് ജീവനുള്ളവരുമായി ആശയ വിനിമയം ചെയ്യാൻ കഴികയില്ലേ? ജീവിച്ചിരിക്കുന്നവർ എന്തു ചെയ്യുന്നു എന്നുള്ളതിനെക്കുറിച്ചു അവർ ബോധവാന്മാരല്ലേ?
"മനുഷ്യൻ കിടന്നിട്ടു എഴുന്നേല്‌ക്കുന്നില്ല; ആകാശം ഇല്ലാതെയാകും വരെ അവർ ഉണരുന്നില്ല; ഉറക്കത്തിൽ നിന്നു ജാഗരിക്കുന്നില്ല; അവന്‍റെ പുത്രന്മാർക്ക് ബഹുമാനം ലഭിക്കുന്നതു അവർ അറിയുന്നില്ല; അവർക്ക് താഴ്ച്ച ഭവിക്കുന്നതു അവർ ഗ്രഹിക്കുന്നില്ല." ഇയ്യോബ്. 14:12, 21. "സൂര്യനു കീഴെ നടക്കുന്ന യാതൊന്നിലും അവർക്ക് ഇനി ഒരിക്കലും ഓഹരിയില്ല" സഭാപ്രസംഗി. 9:6.
ഉത്തരം: ഇല്ല, മരിച്ചവർക്ക് ജീവനുള്ളവരുമായി ആശയവിനിമയം ചെയ്യുവാനോ ജീവനുള്ളവർ എന്തു ചെയ്യുന്നു എന്നു അറിയുവാനോ കഴികയില്ല. അവർ മരിച്ചു പോയി. അവരുടെ ചിന്തകളും നശിച്ചു പോയി (സങ്കീർത്തനങ്ങൾ. 146:4).
9. മരിച്ചവരുടെ ഉണരാത്ത അവസ്ഥയെ യേശു (യോഹന്നാൻ. 11:11-14) "ഉറക്കം" എന്നു പറയുന്നു. അവർ എത്രനാൾ ഉറങ്ങും?
"മനുഷ്യർ കിടന്നിട്ടു എഴുന്നേൽക്കുന്നില്ല; ആകാശം ഇല്ലതെയാകും വരെ അവർ ഉണരുന്നില്ല." ഇയ്യോബ്. 14:12. "കർത്താവിന്‍റെ ദിവസം..... വരും. അന്നു ആകാശം കൊടും മുഴക്കത്തോടെ ഒഴിഞ്ഞുപോകും." 2 പത്രൊസ്. 3:10.
ഉത്തരം: ലോകാവസാനത്തിങ്കൽ കർത്താവിന്‍റെ നാൾ വരുന്നതു വരെ മരിച്ചവർ നിദ്ര കൊള്ളും. മരിച്ചവർക്ക് യാതൊരു പ്രവർത്തനത്തെക്കുറിച്ചും ഓർമ്മയില്ല. അതുപോലെ യാതൊന്നിനെക്കുറിച്ചും അറിവും ഇല്ല.
10. ക്രിസ്തു വീണ്ടും വരുമ്പോൾ മരിച്ചു പോയ വിശുദ്ധന്മാർക്ക് എന്തു സംഭവിക്കുന്നു?
"ഇതാ ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്‍റെ പ്രവർത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്‍റെ പക്കൽ ഉണ്ട്." വെളിപ്പാട്. 22:12. "കർത്താവ് താൻ ഗംഭീരനാദത്തോടും...... സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പേ ഉയിർത്തെഴുന്നേൽക്കയും ചെയ്യും......ഇങ്ങനെ നാം എപ്പോഴും കർത്താവിനോടു കൂടെ ഇരിക്കും". 1 തെസ്സലൊനീക്യർ. 4:16, 17. "എന്നാൽ അന്ത്യ കാഹളനാദത്തിങ്കൽ, പെട്ടെന്നു കണ്ണിമെയ്ക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും......... മരിച്ചവർ അക്ഷയരായി ഉയിർക്കുകയും ചെയ്യും.... ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്തെയും ധരിക്കേണം." 1 കൊരിന്ത്യർ. 15:51-53.
ഉത്തരം: അവർക്ക് പ്രതിഫലം ലഭിക്കുന്നു. അവർ ഉയിർത്തെഴുന്നേറ്റു അമർത്യതയുള്ള ശരീരങ്ങൾ പ്രാപിച്ചു കർത്താവിനെ എതിരേല്‌പാൻ ആകാശത്തിൽ എടുക്കപ്പെടുന്നു. മരിച്ചപ്പോൾ വിശുദ്ധന്മാർ സ്വർഗ്ഗത്തിൽ പോയെങ്കിൽ ഒരു പുനഃരുത്ഥാനത്തിന്‍റെ യാതൊരു ആവശ്യവും ഇല്ലല്ലോ.
11. പിശാചിന്‍റെ ആദ്യത്തെ കള്ളം എന്തായിരുന്നു?
"പാമ്പ് സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം." ഉല്‌പത്തി. 3:4. "പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്ക് തള്ളിക്കളഞ്ഞു." വെളിപ്പാട്. 12:9.
ഉത്തരം: പാപത്തിന്‍റെ അനന്തരഫലത്താൽ മരണമുണ്ടാകയില്ല എന്നു സാത്താൻ ഹവ്വയോടു കള്ളം പറഞ്ഞു. "നിങ്ങൾ മരിക്കയില്ല നിശ്ചയം" എന്നു അവൻ പറഞ്ഞു.
12. മരണത്തെക്കുറിച്ചു പിശാച് എന്തിനാണ് ഹവ്വയോടു കള്ളം പറഞ്ഞത്? ഈ വിഷയം പലരും ചിന്തിക്കുന്നതിനെക്കാൾ വളരെ പ്രധാനപ്പെട്ടതല്ലേ?
ഉത്തരം: ഇത് പിശാചിന്‍റെ ഉപദേശങ്ങളിൽ ഒന്നാണ്. സാത്താൻ കഴിഞ്ഞ നൂറ്റാണ്ടുകളിൽ അതിശക്തമായ അതിശയങ്ങൾ മനുഷ്യരിൽ കൂടെ പ്രവർത്തിക്കയും അത് മരിച്ചവരുടെ ആത്മാക്കൾ മുഖാന്തരമാണെന്ന് അവരെക്കൊണ്ടു അവകാശവാദം പറയിപ്പിക്കയും ചെയ്യുന്നു. (ഉദാഹരണങ്ങൾ: മിസ്രയീമിലെ മന്ത്രവാദികൾ-- പുറപ്പാട്. 7:11; എൻദോരിലെ വെളിച്ചപ്പാടത്തി. 1 ശമുവേൽ. 28:3-25; ആഭിചാരകന്മാർ. ദാനിയേൽ. 2:2; അവിവാഹിതയായ ലക്ഷണം പറയുന്നവൾ. അപ്പൊസ്തലപ്രവൃത്തി. 16:16-18.)ഗൗരവകരമായ മുന്നറിയിപ്പ്ദാനിയേലിന്റെ കാലത്തു പ്രവർത്തിച്ചതു പോലെ അന്ത്യകാലത്തു ലോകത്തെ വഞ്ചിക്കുന്നതിന് പിശാച് ആഭിചാരം ഉപയോഗിക്കുന്നതാണ്. (വെളിപ്പട്. 18:23). ആഭിചാരം പൈശാചിക ശക്തിയുടെ പ്രവർത്തന ഫലമായിട്ടാണ്. പക്ഷേ അവർ അവകാശപ്പെടുന്നത്, തങ്ങളുടെ ശക്തിയും അറിവും മരിച്ചവരുടെ ആത്മാക്കളിൽ നിന്നും ലഭിക്കുന്നു എന്നാണ്.യേശുവിന്‍റെ ശിഷ്യന്മാർ ആണെന്നു ഭാവിക്കുക മരിച്ചുപോയ ദൈവഭക്തരായിരുന്ന സ്നേഹഭാജനങ്ങളായും മരിച്ചുപോയ വിശുദ്ധരായിരുന്ന പുരോഹിതന്മാരായും ബൈബിളിൽ പറയുന്ന പ്രവാചകന്മാരായും യേശുവിന്‍റെ അപ്പൊസ്തലന്മാരായും ശിഷ്യന്മാരായും ചമഞ്ഞു (2 കൊരിന്ത്യർ 11:13) സാത്താനും അവന്‍റെ ദൂതന്മാരും ലക്ഷക്കണക്കിന് ആളുകളെ വഞ്ചിക്കും. ഏതു രൂപവും ധരിച്ച മരിച്ചവർ ജീവനോടിരിക്കുന്നു എന്നു വിശ്വസിക്കുന്നവർ തീർച്ചയായും പിശാചിനാൽ വഞ്ചിക്കപ്പെടുന്നതാണ്.
13. യഥാർത്ഥത്തിൽ പിശാചുക്കൾ അത്ഭുതങ്ങൾ പ്രവർത്തിക്കുമോ?
"ഇവ സർവ്വ ഭൂതലത്തിലും............ അത്ഭുതങ്ങൾ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പുറപ്പെടുന്ന ഭൂതാത്മാക്കൾ തന്നേ." വെളിപ്പാട്. 16:14. "കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും." മത്തായി.24:24.
ഉത്തരം: അതെ, തീർച്ചയായും പിശാചുക്കൾ മനുഷ്യർ വിശ്വസിക്കത്തക്ക വിധത്തിൽ വലിയ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. (വെളിപ്പാട്. 13:13, 14). സാത്താനും അവന്‍റെ ദൂതന്മാരും വെളിച്ച ദൂതന്‍റെ രൂപം ധരിച്ചു പ്രത്യക്ഷപ്പെടും (2 കൊരിന്ത്യർ. 11:14) നടുക്കം ഉണ്ടാക്കിക്കൊണ്ട് ക്രിസ്തുവായിട്ടു പോലും പിശാച് പ്രത്യക്ഷപ്പെടുന്നതാണ്. (മത്തായി. 24:23, 24) ലോകമെമ്പാടും ക്രിസ്തുവും അവന്‍റെ ദൂതന്മാരും ഒരു വലിയ ആത്മീയ ഉണർവ്വ് ഉണ്ടാക്കിക്കൊണ്ടിരിക്കയാണെന്ന് പരക്കെ അനുഭവപ്പെടും. ഈ പ്രതിഭാസം വളരെ ആത്മീയമുള്ളതും അമാനുഷീകവുമാണെന്ന് പലരും പറയും പക്ഷേ, ദൈവത്തിന്‍റെ തെരെഞ്ഞെടുക്കപ്പെട്ട വൃതന്മാർ ഇതു നിമിത്തം വഞ്ചിക്കപ്പെടുകയില്ല.
14. എന്തുകൊണ്ട് ദൈവജനം വഞ്ചിക്കപ്പെടുകയില്ല?
"അവർ വചനം പൂർണ്ണ ജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അത് അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു." അപ്പൊസ്തലപ്രവർത്തി. 17:11. "ഉപദേശത്തിനും സാക്ഷ്യത്തിനും വരുവീൻ, അവർ ഈ വാക്കു പോലെ പറയുന്നില്ലായെങ്കിൽ അവർക്ക് അരുണോദയം ഉണ്ടാകയില്ല." യെശയ്യാവ്. 8:20.
ഉത്തരം: ദൈവജനം തങ്ങളുടെ ആത്മാർത്ഥമായ തിരുവചന പഠനത്തിലൂടെ മരിച്ചവർ ആരെന്നും അവർ ജീവിച്ചിരിക്കുന്നില്ലെന്നും അറിയും. മരിച്ചവരുടെ ആത്മാക്കൾ നിലനിൽക്കുന്നില്ല. അതുകൊണ്ടു മരിച്ചവരുടെ ആത്മാക്കളുമായി ബന്ധപ്പെടുകയും തങ്ങൾക്കു പ്രത്യേക 'വെളിച്ചം' അഥവാ 'അത്ഭുതശക്തി' ലഭിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുകയും ചെയ്യുന്ന പ്രവർത്തകരേയും സിദ്ധന്മാരേയും ദൈവജനം തള്ളിക്കളയുന്നതാണ്. അതുപോലെ ഏതെങ്കിലും രൂപത്തിൽ എവിടെയെങ്കിലും നിലനിൽക്കുന്നു എന്ന് അവകാശപ്പെടുന്ന അപകടകരമായ ദുരുപദേശങ്ങളേയും ദൈവജനം നിരാകരിക്കുന്നതാണ്.
15. മരിച്ചവർ ജീവിച്ചിരിപ്പുണ്ട് എന്നു പഠിപ്പിച്ചവരെ എന്തു ചെയ്യണമെന്നായിരുന്നു മോശെയുടെ കാലത്ത് ദൈവം കല്‌പിച്ചിരുന്നത്?
"വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള പുരുഷനാകട്ടെ സ്ത്രീയാകട്ടെ മരണശിക്ഷ അനുഭവിക്കേണം; അവരെ കല്ലെറിഞ്ഞു കൊല്ലേണം; അവരുടെ രക്തം അവരുടെ മേൽ ഇരിക്കും. ലേവ്യപുസ്തകം. 20:27.
ഉത്തരം: മന്ത്രവാദികളെയും വെളിച്ചപ്പാടന്മാരേയും (മരിച്ചവരുമായി സമ്പർക്കം പുലർത്തുന്നു എന്നു അവകാശപ്പെടുന്നവർ) കല്ലെറിഞ്ഞുകൊല്ലേണം എന്നു ദൈവം നിർബന്ധമായും കൽപിച്ചിരുന്നു. മരിച്ചവർ ജീവിച്ചിരിക്കുന്നു എന്നുള്ള ദുരുപദേശത്തെ ദൈവം എപ്രകാരം പരിഗണിച്ചിരുന്നു എന്നാണ് ഇത് കാണിക്കുന്നത്.
16. പുനരുത്ഥാനത്തിൽ ഉയിർക്കുന്ന വിശുദ്ധന്മാർ വീണ്ടും മരിക്കുമോ?
“എങ്കിലും ഈ ലോകത്തിന്നും മരിച്ചവരിൽ നിന്നുള്ള പുനഃരുത്ഥാനത്തിനും യോഗ്യരായവർ...... അവർക്ക് ഇനി മരിപ്പാനും കഴികയില്ല." ലൂക്കൊസ്. 20:35, 36. "അവൻ അവരുടെ കണ്ണുനീരെല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല, ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി." വെളിപ്പാട്. 21:4, 5
ഉത്തരം: ഇല്ല. മരണം, ദുഃഖം, മുറവിളി, കഷ്ടത ഇവ ഇനി ഒരിക്കലും ദൈവത്തിന്‍റെ പുതിയ രാജ്യത്തിൽ പ്രവേശിക്കയില്ല.
17. പുനർജന്മത്തിലുള്ള വിശ്വാസം ഇന്ന് അതിവേഗം വർദ്ധിക്കുന്നു. ഈ പഠിപ്പിക്കൽ വേദപുസ്തകാനുസൃതമാണോ?
"ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല.......സൂര്യനു കീഴെ നടക്കുന്ന യാതൊന്നിലും അവർക്ക് ഇനി ഒരിക്കലും ഓഹരിയില്ല." സഭാപ്രസംഗി. 9:5, 6.
ഉത്തരം: ലോകത്തിലെ പകുതി ജനതയും പുനർജന്മത്തിൽ വിശ്വസിക്കുന്നു. ഓരോ കാലഘട്ടത്തിലും വ്യത്യസ്ത രൂപങ്ങളിലും ആത്മാക്കൾ മരിക്കാതെ തുടർച്ചയായി പുനർജന്മം പ്രാപിക്കുന്നു എന്നുള്ള പഠിപ്പിക്കലാണിത്. ഈ ഉപദേശം തിരുവെഴുത്തുകൾക്ക് വിരുദ്ധമാണ്. ബൈബിൾ പ്രസ്താവിക്കുന്നത്:ഒരു വ്യക്തി മരിക്കുമ്പോൾ: പൊടിയിലേക്കു തിരികെച്ചേരുന്നു. (സങ്കീർത്തനങ്ങൾ. 104:29), ഒന്നും അറിയുന്നില്ല (സഭാപ്രസംഗി. 9:5), മാനസിക ശക്തി ആർജ്ജിക്കുന്നില്ല (സങ്കീർത്തനങ്ങൾ. 146:4), ഈ ഭൂമിയിൽ നടക്കുന്ന ഒരു കാര്യത്തിലും പങ്കില്ല (സഭാപ്രസംഗി. 9:6), ജീവിക്കുന്നില്ല (2 രാജാക്കന്മാർ. 20:1), കല്ലറകളിൽ കഴിയുന്നു. (ഇയ്യോബ്.17:13), നിലനിൽക്കുന്നില്ല (ഇയ്യോബ്. 14:1, 2).സാത്താന്‍റെ കണ്ടുപിടിത്തംമരിച്ചവർ ജീവിച്ചിരിക്കുന്നു എന്നുള്ള ഉപദേശം കണ്ടു പിടിച്ചത് സാത്താനാണെന്ന് 11, 12 ചോദ്യങ്ങളിലൂടെ നാം മനസ്സിലാക്കിയല്ലോ. പുനർജന്മം, ആത്മാക്കളുമായുള്ള സമ്പർക്കം, ആത്മാക്കളെ ആരാധിക്കുന്നത്, മരണമില്ലാത്ത ദേഹി ഇതെല്ലാം സാത്താന്‍റെ കണ്ടു പിടിത്തങ്ങളാണ്. മനുഷ്യർ മരിച്ചാലും യഥാർത്ഥത്തിൽ മരിക്കുന്നില്ല എന്നു മനുഷ്യരെ ബോധ്യപ്പെടുത്താനുള്ള ഏക ഉദ്യേശ്യത്തോടു കൂടിയാണിത്. മരിച്ചവർ ജീവിച്ചിരിക്കുന്നു എന്നു ജനം വിശ്വസിക്കുമ്പോൾ പിശാചിന്‍റെ ദൂതന്മാർ തങ്ങൾ മരിച്ചവരുടെ ആത്മാക്കളാണെന്ന് തെറ്റിദ്ധരിപ്പിച്ച് അത്ഭുതപ്രവർത്തികൾ ചെയ്തുകൊണ്ട് അവരെ 100 ശതമാനവും വഴി തെറ്റിക്കയും ചെയ്യും. (മത്തായി. 24:24) .
18. മരണം എന്ന ഹൃദയസ്പർശിയായ വിഷയത്തെക്കുറിച്ചുള്ള സത്യം ബൈബിൾ നമ്മോട് അറിയിക്കുന്നതുകൊണ്ട് നിങ്ങൾ നന്ദിയുള്ളവർ ആണോ?
ഉത്തരം:
ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ
1. ക്രൂശിൽ കിടന്ന കള്ളൻ ക്രിസ്തു മരിച്ച ദിവസം തന്നെ പറുദീസയിൽ പോയില്ലേ?ഇല്ല, യഥാർത്ഥത്തിൽ ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസമായ ഞായറാഴ്ച പ്രഭാതത്തിൽ യേശു മറിയത്തോടു പറഞ്ഞത്, "ഞാൻ ഇതേവരെ പിതാവിന്‍റെ അടുക്കൽ പോയില്ല എന്നാണ്. യോഹന്നാൻ. 20:17. യേശു മരിച്ച ഉടനെ സ്വർഗ്ഗത്തിൽ കയറിപ്പോയില്ല എന്നാണ് ഇതു കാണിക്കുന്നത്. ബൈബിളിലെ ചിഹ്നങ്ങൾ ദൈവശ്വാസീയമല്ല, കാരണം അതു മനുഷ്യൻ കൂട്ടിച്ചേർത്തതാണ്. ലൂക്കൊസ്.23:43 -വാക്യം യഥാർത്ഥത്തിൽ തർജ്ജിമ ചെയ്യേണ്ടിയിരുന്നത് "ഇന്നു ഞാൻ നിന്നോടു പറയുന്നു നീ എന്നോടു കൂടെ പറുദീസയിൽ ഇരിക്കും" എന്നായിരുന്നു. അല്ലെങ്കിൽ ക്രിസ്തു ഇപ്രകാരം പറയുമായിരുന്നു, "അതിക്രമക്കാരോടു കൂടെ ഞാൻ ക്രൂശിക്കപ്പെട്ടു എങ്കിലും ഇന്നു ഞാൻ നിനക്ക് ഉറപ്പ് തരികയാണ്, നീ എന്നോടു കൂടെ പറുദീസയിൽ ഇരിക്കും." ക്രിസ്തു തന്‍റെ രാജ്യം സ്ഥാപിക്കുന്നത് തന്‍റെ വീണ്ടും വരവിങ്കൽ ആണ്. എല്ലാ യുഗങ്ങളിലും ഉള്ള സകല വിശുദ്ധന്മാരും അന്ന് അവിടെ പ്രവേശിക്കുന്നതാണ്. (മത്തായി. 25:31, 1 തെസ്സലൊനീക്യർ. 4:15-17) മരണ സമയത്തല്ല.
2. മരണമില്ലാത്ത, അഥവാ അമർത്യതയുള്ള ദേഹികളെക്കുറിച്ചു ബൈബിൾ പ്രസ്താവിക്കുന്നില്ലേ?ഇല്ല, മരണമില്ലാത്ത അമർത്യതയുള്ള ദേഹികളെക്കുറിച്ച് ബൈബിൾ പറഞ്ഞിട്ടില്ല. "അമർത്യത" എന്ന് ബൈബിളിൽ ഒരു പ്രാവശ്യം മാത്രമേ പറയുന്നുള്ളു. അതു ദൈവത്തെ സംബന്ധിച്ചാണ് പറയുന്നത്. (1 തിമൊഥെയൊസ്. 1:17).
3. മരണ സമയത്തു ഭൗതീക ശരീരം പൊടിയിൽ തിരികെ ചേരുകയും ആത്മാവ് (ജീവശ്വാസം) ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുകയുമാണ്. എന്നാൽ ദേഹി എവിടെപ്പോകുന്നു?അത് ഒരിടത്തും പോകുന്നില്ല. പകരം അതിന്‍റെ നിലനിൽപ്പ് അവസാനിക്കുന്നു. ദേഹി രണ്ട് ഘടകങ്ങൾ ചേർന്നുണ്ടാകുന്നതാണ്, ദേഹവും ജീവശ്വാസവും. നിങ്ങൾ ലൈറ്റ് അണയ്ക്കുമ്പോൾ വെളിച്ചം എവിടെപ്പോകുന്നു? അത് എവിടെയും പോകുന്നില്ല. കാരണം വെളിച്ചം നിലയ്ക്കുന്നു. പ്രകാശം ലഭിക്കുന്നതിന് രണ്ട് കാര്യങ്ങൾ ആവശ്യമാണ്. ഒരു ബൾബും വൈദ്യുതിയും. ഈ ഏകീകരണമില്ലെങ്കിൽ വെളിച്ചം അസാധ്യമാണ്. അതുകൊണ്ട് ദേഹവും ജീവശ്വാസവും തമ്മിൽ ചേരാതിരുന്നാൽ ദേഹി ഇല്ല. ദേഹം ഇല്ലാതെ ദേഹിയും ഇല്ല.
4. ജീവിച്ചിരിക്കുന്ന വ്യക്തി എന്നതിലുപരി മറ്റേതെങ്കിലും വിധത്തിൽ "ദേഹി" എന്ന വാക്ക് അർത്ഥമാകുന്നുണ്ടോ?അതെ, 1. ജീവൻ 2. മനസ്സ് 3. ബുദ്ധിശക്തി എന്നിവയെക്കുറിച്ചും അർത്ഥമാക്കുന്നുണ്ട്. ഇങ്ങനെയുള്ള അർത്ഥം ഉദ്ദേശിക്കുന്നുണ്ടെങ്കിലും ദേഹി രണ്ടു കാര്യങ്ങളുടെ ഏകീകരണമാണ്. (ദേഹവും ജീവശ്വാസവും) അതു മരണത്തോടു കൂടി അവസാനിക്കുന്നു.
5. "എന്നെ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും" എന്ന് യോഹന്നാൻ 11:26-ൽ പറയുന്നത് ഒന്നു വിശദീകരിക്കാമോ?എല്ലാവരുടെ മേലും വരുന്ന ഒന്നാം മരണത്തെക്കുറിച്ചല്ല ഇവിടെ പറയുന്നത്. (എബ്രായർ. 9:27) എന്നാൽ രണ്ടാം മരണത്തിൽ ദുഷ്ടന്മാർ മാത്രമാണ് മരിക്കുന്നത്. അതിൽ നിന്നും അവർക്ക് പുനഃരുത്ഥാനമില്ല. (വെളിപ്പാട്. 2:11; 21:8).
6. "ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട" എന്നു മത്തായി. 10:28-ൽ പറഞ്ഞിരിക്കുന്നു. ദേഹി മരിക്കയില്ല എന്നുള്ളതിന് തെളിവല്ലേ ഇത്?അല്ല, ഇതിന്‍റെ നേരെ വിപരീതമാണ്. ദേഹി മരിക്കും എന്ന് ആ വാക്യത്തിന്‍റെ അവസാനഭാഗം പറയുന്നു. അത് ഇപ്രകാരം പറയുന്നു, "ദേഹിയേയും ദേഹത്തേയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ." ചോദ്യത്തിൽ "ദേഹി" എന്ന വാക്കിന്‍റെ അർത്ഥം ഇവിടെ നിത്യജീവനെ കുറിക്കുന്ന ജീവൻ ആണ്; അതു അവസാന ദിവസത്തിൽ വിശുദ്ധന്മാർക്ക് ദാനമായി ലഭിക്കുന്നതാണ്. (റോമർ. 6:23, യോഹന്നാൻ. 6:54) ദൈവം ദാനമായി തരുന്ന നിത്യജീവനെ എടുക്കാൻ ആർക്കും കഴികയില്ല. (ലൂക്കൊസ്. 12:4, 5 കാണുക).
7. മരിച്ചവരോടു സുവിശേഷം അറിയിച്ചു എന്ന് 1 പത്രൊസ്. 4:6 പറയുന്നില്ലേ?ഇല്ല. മരിച്ചുപോയവരോടു സുവിശേഷം അറിയിച്ചിരുന്നു എന്നാണ് ഇവിടെ പറയുന്നത്. ഇപ്പോൾ അവർ മരിച്ചവർ ആണ്. എന്നാൽ അവർ ജീവിച്ചിരുന്നപ്പോൾ അവരോടു സുവിശേഷം അറിയിച്ചതാണ്.
8. വെളിപ്പാട്. 6:9, 10 പ്രകാരം യാഗപീഠത്തിൻ കീഴിൽ ആത്മാക്കൾ നിലവിളിക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നു? ആത്മാക്കൾ മരിക്കുന്നില്ല എന്നല്ലേ ഇതിന്‍റെ അർത്ഥം?അല്ല. ഹാബേലിന്‍റെ രക്തം നിലവിളിക്കുന്നതുപോലെ (ഉൽപത്തി. 4:10) ഈ നിലവിളി ആലങ്കാരികമാണ്. വിശ്വാസത്തിനു വേണ്ടി കൊല്ലപ്പെട്ടവർ ആണ് ഇവിടെ പ്രതിപാദിക്കപ്പെടുന്ന ആത്മാക്കൾ. മരിച്ചുപോയ ആത്മാക്കൾ യാഗപീഠത്തിങ്കീഴിൽ കഴിയുകയാണെന്ന് തീർച്ചയായും ആരും വിശ്വസിക്കുന്നില്ല. അതുപോലെ നീതിമാന്മാർ തങ്ങളുടെ ശത്രുക്കളെ ശിക്ഷിക്കാൻ ദൈവത്തോട് അപേക്ഷിക്കുമെന്ന് ആരും വിശ്വസിക്കുന്നില്ല. ക്രിസ്തു ക്രൂശിൽ കിടന്ന് പ്രാർത്ഥിച്ചതുപോലെ നീതിമാന്മാർ തങ്ങളുടെ ശത്രുക്കളോടു കരുണ കാണിക്കാൻ മാത്രമേ അപേക്ഷിക്കയുള്ളു. (ലൂക്കൊസ്. 23:34)
9. ക്രിസ്തുവിന്‍റെ ക്രൂശീകരണത്തിനും ഉയിർപ്പിനും ഇടയ്ക്കുള്ള സമയം അവൻ തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു എന്നു ബൈബിൾ പ്രസ്താവിക്കുന്നില്ലേ?ഇല്ല, ഈ തിരുവചനഭാഗം 1 പത്രൊസ്. 3:18-20 വരെ രേഖപ്പെടുത്തിയിരിക്കുന്നത് നോഹയുടെ കാലത്ത് അന്ന് ജീവിച്ചിരുന്നവരോടു (വാക്യങ്ങൾ 19, 20) പരിശുദ്ധാത്മാവ് നോഹയിലൂടെ പ്രസംഗിച്ചു എന്നാണ്. തടവിലുള്ള ആത്മാക്കൾ എന്നു ഇവിടെ പറഞ്ഞിരിക്കുന്നത്, സാത്താന്‍റെ തടവിൽ ഉള്ളവരെക്കുറിച്ചാണ്. (സങ്കീർത്തനങ്ങൾ. 142:7; യെശയ്യാവ്. 42:6, 7; 61:1; ലൂക്കൊസ്. 4:18 എന്നീ വാക്യങ്ങൾ കാണുക.)
പാഠസംഗ്രഹ ചോദ്യങ്ങൾ
1. ബൈബിള്‍ മരണത്തെക്കുറിച്ചു പ്രസ്താവിക്കുന്നത്? (1)_____ ഉറക്കം. _____ ജീവിതത്തിന്‍റെ മറ്റൊരു രൂപത്തിലേക്കുള്ള മാറ്റം. _____ വിശദീകരിക്കാന്‍ ആകാത്ത ഒരു മര്‍മ്മം.
2. മരണത്തില്‍ ദൈവത്തിന്‍റെ അടുക്കലേക്ക് മടങ്ങിപ്പോകുന്ന ആത്മാവ്? (1)_____ ഒരു മനുഷ്യന്‍റെ ആന്തരീക ഭാവം. _____ ദേഹി. _____ ജീവശ്വാസം.
3. ഒരു മനുഷ്യന്‍ മരിച്ചാല്‍ പോകുന്നത്? (1)_____ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ. _____ ശവക്കുഴിയില്‍. _____ ശുദ്ധിചെയ്യപ്പെടുന്ന സ്ഥലത്ത്.
4. ദേഹി എന്നത് (1)_____ ഒരു മനുഷ്യന്‍റെ ആത്മീയ പ്രകൃതി. _____ ഒരു മനുഷ്യന്‍റെ മരിക്കാത്ത ഘടകം. _____ ജീവനുള്ള വ്യക്തി.
5. ദേഹി മരിക്കുമോ? (1)_____ അതെ. _____ ഇല്ല.
6. ദൈവജനത്തിനു പ്രതിഫലം കിട്ടുന്നത് എപ്പോഴാണ്? (1)_____ ഈ ജീവിതത്തില്‍ തന്നേ. _____ മരണത്തില്‍. _____ ക്രിസ്തുവിന്‍റെ വീണ്ടും വരവിങ്കല്‍.
7. മരിച്ചവര്‍ മരിച്ചിട്ടില്ല എന്നു പറഞ്ഞു മനുഷ്യരെ എന്തിനാണ് പിശാച് വഞ്ചിക്കുന്നത് ? (1)_____ അവന്‍റെ അത്ഭുതങ്ങളില്‍ വിശ്വസിച്ചു വഞ്ചിക്കപ്പെട്ടു നഷ്ടപ്പെടാന്‍._____ അവന്‍ അവരെക്കുറിച്ചു ദു:ഖിക്കുന്നതു കൊണ്ട്. _____ അവന്‍ ഹീനനും ദുഷ്ടനും ആയതുകൊണ്ട്.
8. മരിച്ചവരും ആയിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ സംസാരിക്കുന്നത് (1)_____ അമര്‍ത്യരായ ദേഹികളോട്. _____ വിശുദ്ധ ദൂതന്മാരോട്. _____ മരിച്ചവരുടെ രൂപത്തില്‍ വന്നിരിക്കുന്ന അശുദ്ധാത്മാക്കളോട്.
9. മോശെയുടെ കാലത്തു മരിച്ചവര്‍ ജീവിച്ചിരിക്കുന്നു എന്നു പഠിപ്പിച്ചവരെക്കുറിച്ച് ദൈവം കല്പിച്ചത് (1)_____ അവരെ പുരോഹിതന്മാരാക്കേണം. _____ അവരുടെ വിവേകത്തിന്നു അവരെ ബഹുമാനിക്കേണം. _____ അവരെ കൊന്നുകളയേണം.
10. ഒരു വ്യക്തി കുറ്റമറ്റവനും സുരക്ഷിതനും ആണെന്ന് എങ്ങനെ തീര്‍ച്ചപ്പെടുത്താം (1)_____ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു പ്രത്യേക അടയാളം ദൈവത്തോട് ചോദിക്കുന്നു._____ പ്രസംഗകനോ അഥവാ ശുശ്രുഷകനോ പറയുന്നത് അനുഷ്ടിക്കുക. _____ ബൈബിള്‍ പ്രാര്‍ത്ഥനയോടും ശ്രദ്ധയോടും പഠിച്ചു അതിനെ അനുസരിക്കുന്നു.
11. ഒരു വ്യക്തി മരിക്കുമ്പോൾ (1)_____ അവന്‍റെ ആത്മാവ് അഥവാ ദേഹി മരിക്കുന്നില്ല. _____ ജീവിച്ചിരിക്കുന്നവരെ സന്ദർശിക്കും. _____ ദേഹവും ദേഹിയും മരിക്കുന്നു, ഓർമ്മ നഷ്ടപ്പെടുന്നു.
12. ദൈവത്തില്‍ നിന്നും എന്തോ ലഭിക്കുന്നു എന്നുള്ളതിന്‍റെ തെളിവല്ലേ അത്ഭുതങ്ങള്‍ (1)_____ അല്ല. പിശാചും വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. _____ അതെ. ദൈവത്തിനു മാത്രമേ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയു.