Bible Universe » Bible Study Guides

separator

ചരിത്രത്തിലെ നഷ്ടപ്പെട്ട ദിവസം.

ചരിത്രത്തിലെ നഷ്ടപ്പെട്ട ദിവസം.
ഇന്നു ലോകത്തിലെ ഭൂരിപക്ഷം ജനങ്ങളും മറന്നു കളഞ്ഞിരിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ദിവസത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ? വളരെ കുറച്ചു പേർ മാത്രമേ ഇതിനെക്കുറിച്ച് മനസ്സിലാക്കുന്നുള്ളൂ. ഈ ദിവസം ഭൂതകാലത്തിലും ഇപ്പോഴും ഭാവിയിലും വളരെ അധികം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തുന്ന ഒരു ദിവസമാണ്. ചരിത്രത്തിലെ നഷ്ടപ്പെട്ട ഈ ദിവസത്തെക്കുറിച്ച് ചില വിസ്മയ സത്യങ്ങൾ മനസ്സിലാക്കുന്നതിന് നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്നാൽ വളരെ ശ്രദ്ധയോടുകൂടി ഈ പഠനസഹായി വായിക്കുക.
യേശു ഈ ഭൂമിയിലായിരുന്നപ്പോള്‍ ശബ്ബത്തില്‍ ആരാധിച്ചു.
യേശു ഈ ഭൂമിയിലായിരുന്നപ്പോള്‍ ശബ്ബത്തില്‍ ആരാധിച്ചു.

1. യേശു പതിവായി പള്ളിയില്‍ പോയത്‌ ഏതു ദിവസമായിരുന്നു?

അവന്‍ വളര്‍ന്ന നസ്രേത്തില്‍ വന്നു; ശബ്ബത്തില്‍ തന്‍റെ പതിവുപോലെ പള്ളിയില്‍ ചെന്ന് വായിപ്പാന്‍ എഴുന്നേറ്റു നിന്നു." ലൂക്കൊസ്‌. 4:16.

ഉത്തരം:   ശബ്ബത്തു തോറും പള്ളിയില്‍ പോയി ആരാധിക്കുന്നതായിരുന്നു യേശുവിന്‍റെ പതിവ്‌.

ആഴ്ചവട്ടത്തിന്‍റെ ഏഴാം ദിവസം (ശനിയാഴ്ച്ച) ശബ്ബത്ത്‌.
ആഴ്ചവട്ടത്തിന്‍റെ ഏഴാം ദിവസം (ശനിയാഴ്ച്ച) ശബ്ബത്ത്‌.

2. ആഴ്ചയില്‍ ഏതു ദിവസമാണ് ശബ്ബത്ത്?

"ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു." പുറപ്പാട്. 20:10.
"ശബ്ബത്ത് കഴിഞ്ഞ ശേഷം.... ആഴ്ച്ചവട്ടത്തിന്‍റെ ഒന്നാം നാള്‍ അതികാലത്തു സൂര്യന്‍ ഉദിച്ചപ്പോള്‍ അവര്‍ കല്ലറക്കല്‍ ചെന്നു." മര്‍ക്കൊസ്. 16:1, 2.

ഉത്തരം:   പലരും ധരിച്ചിരിക്കുന്നതു പോലെ ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസമായ ഞായറാഴ്ച അല്ല, ആഴ്ചവട്ടത്തിന്‍റെ ഏഴാം ദിവസ(ശനിയാഴ്ച)മാണ് ശബ്ബത്ത്. ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസത്തിനു മുമ്പുള്ള ദിവസമാണ് ശബ്ബത്ത് ദിവസം.

ദൈവം സൃഷ്ടിപ്പിന്‍ സമയത്തു തന്നെ ശബ്ബത്തിനെ സ്ഥാപിച്ചു.
ദൈവം സൃഷ്ടിപ്പിന്‍ സമയത്തു തന്നെ ശബ്ബത്തിനെ സ്ഥാപിച്ചു.

3. ശബ്ബത്തിനെ സൃഷ്ടിച്ചത് ആര്? എപ്പോള്‍?

"ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു." "താന്‍ ചെയ്ത പ്രവര്‍ത്തി ഒക്കെയും ദൈവം തീര്‍ത്ത ശേഷം താന്‍ ചെയ്ത സകല പ്രവൃത്തിയില്‍ നിന്നും ഏഴാം ദിവസം നിവൃത്തനായി താന്‍ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയില്‍ നിന്നും അന്നു നിവൃത്തനായതുകൊണ്ട് ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ച് ശുദ്ധീകരിച്ചു." ഉല്പത്തി. 1:1, 2:2, 3

ഉത്തരം:   ഈ ലോകത്തെ സൃഷ്ടിച്ച സമയത്തു തന്നെ ദൈവം ശബ്ബത്തിനെ ഏര്‍പ്പെടുത്തി. ദൈവം ശബ്ബത്തില്‍ തന്‍റെ വേലയില്‍ നിന്നും നിവൃത്തനായിത്തീരുകയും ആ ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിക്കയും ചെയ്തു (വിശുദ്ധ ആവശ്യത്തിനു വേണ്ടി വേര്‍തിരിച്ചു).

ദൈവം തന്‍റെ സ്വന്തം വിരല്‍ കൊണ്ടാണ് ശബ്ബത്ത് കല്പന എഴുതിയിരിക്കുന്നത്.
ദൈവം തന്‍റെ സ്വന്തം വിരല്‍ കൊണ്ടാണ് ശബ്ബത്ത് കല്പന എഴുതിയിരിക്കുന്നത്.

4. ദൈവം തന്‍റെ സ്വന്തം വിരല്‍ കൊണ്ടു എഴുതിയ പത്തു കല്പനകളില്‍ ശബ്ബത്തനുഷ്ഠിക്കുന്നതിനെക്കുറിച്ചു എന്താണ് പറയുന്നത്?

"ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാന്‍ ഓര്‍ക്ക. ആറു ദിവസം അദ്ധ്വാനിച്ചു നിന്‍റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു. അന്നു നീയും നിന്‍റെ പുത്രനും പുത്രിയും നിന്‍റെ വേലക്കാരനും വേലക്കാരത്തിയും നിന്‍റെ കന്നുകാലികളും നിന്‍റെ പടിവാതില്ക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്. ആറു ദിവസം കൊണ്ടു യഹോവ ആകാശവും, ഭൂമിയും, സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി; ഏഴാം ദിവസം സ്വസ്ഥമായിരുന്നു. അതുകൊണ്ടു യഹോവ ശബ്ബത്ത് നാളിനെ അനുഗ്രഹിച്ച് ശുദ്ധീകരിച്ചിരിക്കുന്നു." പുറപ്പാട്. 20:8-11.
"ദൈവത്തിന്‍റെ വിരല്‍ കൊണ്ടെഴുതിയ രണ്ടു കല്പലകകള്‍ യഹോവ എന്‍റെ പക്കല്‍ തന്നു." ആവര്‍ത്തനം 9:10.

ഉത്തരം:   ഏഴാം ദിന ശബ്ബത്ത് വിശുദ്ധ ദിവസമാണെന്നു നാലാം കല്പന പറയുന്നു. നാം മറക്കും എന്നുള്ളതുകൊണ്ടാണ് ഓര്‍ക്കുക എന്നു ദൈവം പറഞ്ഞിരിക്കുന്നത്. ശബ്ബത്തിന്നു പകരം മറ്റൊരു വിശുദ്ധ ദിവസത്തെക്കുറിച്ചു ദൈവം ആരോടും ഒരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ല.

കല്പന നീങ്ങിപ്പോകുന്നതിനേക്കാള്‍ ആകാശം മാറിപ്പോകുന്നത് എളുപ്പം എന്നു യേശു പറയുന്നു.
കല്പന നീങ്ങിപ്പോകുന്നതിനേക്കാള്‍ ആകാശം മാറിപ്പോകുന്നത് എളുപ്പം എന്നു യേശു പറയുന്നു.

5. പത്തുകല്പന നീങ്ങിപ്പോയില്ലേ?

യേശു പറഞ്ഞു "ന്യായപ്രമാണത്തില്‍ ഒരു പുള്ളി വീണു പോകുന്നതിനേക്കാള്‍ ആകാശവും ഭൂമിയും ഒഴിഞ്ഞു പോകുന്നത് എളുപ്പം." ലൂക്കൊസ്. 16:17. "ഞാന്‍ എന്‍റെ നിയമത്തെ ലംഘിക്കുകയോ എന്‍റെ അധരങ്ങളില്‍ നിന്നും പുറപ്പെട്ടതിന്നു ഭേദം വരുത്തുകയോ ചെയ്യുകയില്ല." സങ്കീര്‍ത്തനങ്ങൾ. 89:34. പത്തുകല്പന യഹോവയുടെ വായിന്‍ വചനങ്ങളാണെന്നു ഓര്‍മ്മിക്കുക. "യഹോവ ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു. പുറപ്പാട്. 20:1 (പത്തുകല്പന. പുറപ്പാട്. 20:2-17).

ഉത്തരം:   ഇല്ല, ഒരിക്കലുമില്ല. ദൈവത്തിന്‍റെ പത്തുകല്പനയില്‍ ഒന്നു പോലും നീങ്ങിപ്പോകാന്‍ സാദ്ധ്യമല്ല. പത്തുകല്പനയുടെ പ്രാധാന്യം ഇന്നും നിലനില്കുന്നു.

പൗലൊസും മറ്റു അപ്പൊസ്തലന്മാരും ഏഴാം ദിന ശബ്ബത്ത് ആചരിച്ചു.
പൗലൊസും മറ്റു അപ്പൊസ്തലന്മാരും ഏഴാം ദിന ശബ്ബത്ത് ആചരിച്ചു.

6. അപ്പൊസ്തലന്മാര്‍ ശബ്ബത്ത് അനുഷ്ഠിച്ചുവോ?

പൗലൊസ് പതിവുപോലെ അവരുടെ അടുക്കല്‍ ചെന്ന് ശബ്ബത്തില്‍ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു. അപ്പൊസ്തലപ്രവര്‍ത്തി. 17:2 "അവരോ (പൗലൊസും കൂടെയുള്ളവരും) പെര്‍ഗ്ഗയില്‍ നിന്നു പുറപ്പെട്ട് പിസിദ്യ ദേശത്തിലെ അന്ത്യോക്യയില്‍ എത്തി. ശബ്ബത്തുനാളില്‍ പള്ളിയില്‍ ചെന്നിരുന്നു. അപ്പൊസ്തലപ്രവര്‍ത്തി. 13:13, 14.
"ശബ്ബത്തുനാളില്‍ ഞങ്ങള്‍ ഗോപുരത്തിനു പുറത്തേക്കു പോയി; അവിടെ പ്രാര്‍ത്ഥനാലയം ഉണ്ടായിരിക്കും എന്നു വിചാരിച്ചു പുഴവക്കത്തിരുന്നു. അവിടെ കൂടിവന്ന സ്ത്രീകളോട് സംസാരിച്ചു." അപ്പൊസ്തലപ്രവര്‍ത്തി. 16:13. "എന്നാല്‍ ശബ്ബത്തു തോറും അവന്‍ പള്ളിയില്‍ സംവാദിച്ച് യഹൂദന്മാരേയും യവനന്മാരേയും സമ്മതിപ്പിച്ചു." അപ്പൊസ്തലപ്രവര്‍ത്തി. 18:4.

ഉത്തരം:   പൗലൊസ് അപ്പൊസ്തലനും ആദ്യസഭയും ശബ്ബത്തനുഷ്ഠിച്ചു എന്നു അപ്പൊസ്തല പ്രവര്‍ത്തികള്‍ അസന്ദിഗ്‍ദ്ധമായി പ്രഖ്യാപിക്കുന്നു.

ശബ്ബത്ത്‌ വിശുദ്ധ ദിവസമാണെന്നു അപ്പൊസ്തലന്‍മാര്‍ ജാതികളെ പഠിപ്പിച്ചു.
ശബ്ബത്ത്‌ വിശുദ്ധ ദിവസമാണെന്നു അപ്പൊസ്തലന്‍മാര്‍ ജാതികളെ പഠിപ്പിച്ചു.

7. ജാതികള്‍ ശബ്ബത്ത്‌ അനുഷ്ഠിച്ചിരുന്നുവോ?

ദൈവം അങ്ങനെ കല്‍പിച്ചിരിക്കുന്നു:

"ശബ്ബത്തിനെ അശുദ്ധമാക്കാതെ കൈ സൂക്ഷിച്ചും കൊണ്ട്‌ ഇതു ചെയ്യുന്ന മര്‍ത്യനും ഇതു മുറുകെ പിടിക്കുന്ന മനുഷ്യനും ഭാഗ്യവാൻ;" "യഹോവയോട്‌ ചേര്‍ന്ന് വരുന്ന അന്യജാതിക്കാരെ, ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും എന്‍റെ നിയമം പ്രമാണിച്ചു നടക്കുകയും ചെയ്യുന്നവരെ ഒക്കെയും തന്നേ, ഞാന്‍ എന്‍റെ വിശുദ്ധപര്‍വ്വതത്തിലേക്കു കൊണ്ടുവന്നു, എന്‍റെ പ്രാര്‍ത്ഥനാലയത്തില്‍ അവരെ സന്തോഷിപ്പിക്കും..... എന്‍റെ ആലയം സകലജാതികള്‍ക്കും ഉള്ള പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും. ." യെശയ്യാവ്‌. 56:2, 6, 7.

അപ്പൊസ്തലന്‍മാര്‍ അങ്ങനെ പഠിപ്പിച്ചു:

"അവര്‍ പള്ളി വിട്ടു പോകുമ്പോള്‍ പിറ്റെ ശബ്ബത്തില്‍ ഈ വചനം തങ്ങളോട്‌ പറയേണം എന്നു അവര്‍ അപേക്ഷിച്ചു. പള്ളി പിരിഞ്ഞ ശേഷം യഹുദന്‍മാരിലും ഭക്തിയുള്ള യഹൂദമതാനുസാരികളിലും പലര്‍ പൌലൊസിനെയും ബര്‍ന്നബാസിനേയും അനുഗമിച്ചു; അവര്‍ അവരോടു സംസാരിച്ചു. ദൈവകൃപയില്‍ നിലനില്‍ക്കേണ്ടതിന് അവരെ ഉത്സാഹിപ്പിച്ചു. പിറ്റെ ശബ്ബത്തില്‍ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേള്‍പ്പാന്‍ വന്നു കൂടി." അപ്പൊസ്തലപ്രവൃ‍ത്തികള്‍. 13:42, 44. എന്നാല്‍ ശബ്ബത്ത്‌ തോറും അവന്‍ പള്ളിയില്‍ സംവാദിച്ചു യഹൂദന്‍മാരേയും യവനന്‍മാരേയും സമ്മതിപ്പിച്ചു". അപ്പൊസ്തലപ്രവൃ‍‍ത്തികള്‍. 18:4.

ഉത്തരം:   ആദിമസഭയില്‍ അപ്പൊസ്തലന്‍മാര്‍ ജാതികളില്‍ നിന്നു പരിവര്‍ത്തനം ചെയ്തു വന്നവരെയും ശബ്ബത്ത്‌ വിശുദ്ധദിവസമായി അനുഷ്ഠിക്കാന്‍ പഠിപ്പിച്ചു. ഞായറാഴ്ച്ച വിശുദ്ധദിവസമാണെന്നു അപ്പൊസ്തലന്‍മാര്‍ ഒരിടത്തു പോലും പറഞ്ഞിട്ടില്ല

യേശുവിന്‍റെ ഉയര്‍പ്പിന്‍റെ സമയത്തു ശബ്ബത്തിനെ ഞായറാഴ്ചയിലേക്കു മാറ്റിയില്ല.
യേശുവിന്‍റെ ഉയര്‍പ്പിന്‍റെ സമയത്തു ശബ്ബത്തിനെ ഞായറാഴ്ചയിലേക്കു മാറ്റിയില്ല.

8. ക്രിസ്തുവിന്‍റെ ഉയിര്‍പ്പോടെ ശബ്ബത്തിനെ ഞായറാഴ്ചയിലേക്കു മാറ്റിയില്ലേ?

ഉത്തരം:   ഇല്ല ക്രിസ്തുവിന്‍റെ ഉയിര്‍പ്പോടെ ശബ്ബത്തിനെ മാറ്റിയെന്നു സൂചിപ്പിക്കുന്ന ഒറ്റവാക്യവും ബൈബിളില്‍ ഇല്ല. ബൈബിളില്‍ നേരെ എതിരാണ്‌ പഠിപ്പിക്കുന്നത്‌. ദയവായി താzപ്പഴെ പറയുന്ന തെളിവുകള്‍ ശ്രദ്ധയോടെ പരിശോധിക്കുക:

A. ദൈവം ശബത്തിനെ അനുഗ്രഹിച്ചു.
"അതുകൊണ്ട് യഹോവ ശബ്ബത്തു നാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു." പുറപ്പാട്. 20:11

"ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു". ഉല്‍പത്തി 2:3.

B. എ. ഡി 70-ല്‍ യെരുശലേമിന്‍റെ നാശം മുന്‍കൂട്ടിക്കണ്ട്‌ ശബ്ബത്തനുഷ്ഠാനം തുടരേണ്ടതാണെന്ന് ക്രിസ്തു തന്‍റെ ജനത്തെ അറിയിച്ചു.
A. D 70-ല്‍ നിശ്ചയമായിട്ടും റോമാക്കാരാല്‍ യെരുശലേം നശിപ്പിക്കപ്പെടും എന്നു കൃത്യമായും കര്‍ത്താവ്‌ അറിഞ്ഞിരുന്നതുകൊണ്ട്‌, "നിങ്ങളുടെ ഓടിപ്പോക്ക്‌ ശീതകാലത്തോ ശബ്ബത്തിലോ, സംഭവിക്കാതിരിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിപ്പിന്‍ എന്ന മുന്നറിയിപ്പ്‌ തന്‍റെ അനുയായികള്‍ക്ക്‌ നല്‍കി. മത്തായി. 24:20. യേശുവിന്‍റെ ഉയിര്‍പ്പിനു ശേഷം നാല്‍പതു വര്‍ഷം കഴിഞ്ഞ്‌ ശബ്ബത്തിനു മാറ്റമില്ല എന്നു ഇപ്രകാരം വ്യക്തമാക്കിയിരിക്കുന്നു. പിതാവോ ക്രിസ്തുവോ അപ്പൊസ്തലന്‍മാരോ ശബ്ബത്തിനെ ഞായറാഴ്ചയിലേക്കു മാറ്റിയെന്നു സൂചിപ്പിക്കുന്ന യാതൊരു തെളിവും ബൈബിളില്‍ ഇല്ല.

C. യേശുവിന്‍റെ ഭൗതിക ശരീരം സുഗന്ധവര്‍ഗ്ഗം കൊണ്ട്‌ പൂശുവാന്‍ വന്ന സ്ത്രീകളും ശബ്ബത്തനുസരിച്ചു. ശബ്ബത്തിനു മുമ്പുള്ള ദിവസ (മര്‍ക്കൊസ്‌. 15:37, 42) മായ ദുഃഖ വെള്ളിയാഴ്ചയാണ്‌ യേശു മരിച്ചത്‌.
വിശുദ്ധ സ്ത്രീകള്‍ സുഗന്ധവര്‍ഗ്ഗം ഒരുക്കിക്കൊണ്ടുവന്നു, പക്ഷെ കല്‍പന അനുസരിച്ചു അവര്‍ ശബ്ബത്തില്‍ സ്വസ്ഥമായിരുന്നു. (ലൂക്കൊസ്. 23:56). ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസമാണ്‌ യേശുവിന്‍റെ ശരീരം പൂശേണ്ടതിന്ന് സുഗന്ധവര്‍ഗ്ഗവുമായി അവര്‍ വന്നത്‌ (മര്‍ക്കൊസ്‌. 16:2). പക്ഷെ യേശു ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം അതികാലത്തു ഉയിര്‍ത്തെഴുന്നേറ്റു എന്നു അവര്‍ കണ്ടു. ഒന്നാം ദിവസത്തിനു മുമ്പുള്ള ദിവസം ശബ്ബത്ത്‌ (ശനിയാഴ്ച്ച) ആയിരുന്നു.

D. ലുക്കൊസിന്‍റെ സുവിശേഷവും അപ്പൊസ്തലപ്രവര്‍ത്തികളും എഴുതിയത്‌ ക്രിസ്തുവിന്‍റെ അനുഗാമിയായിരുന്ന ലുക്കൊസ്‌ ആയിരുന്നു. ലുക്കൊസിന്‍റെ സുവിശേഷത്തില്‍ ക്രിസ്തുവിന്‍റെ എല്ലാ ഉപദേങ്ങളും അദ്ദേഹം ഉള്‍പ്പെടുത്തുകയുണ്ടായി എന്നു പറയുന്നു. (അപ്പൊസ്തലപ്രവര്‍ത്തി. 1:1-3) എന്നാല്‍ ശബ്ബത്തിന്‍റെ മാറ്റത്തെക്കുറിച്ചോ ഞായറാഴ്ച ആചരണത്തെക്കുറിച്ചോ അദ്ദേഹം ഒന്നും തന്നെ എഴുതിയിട്ടില്ല.

പുതിയഭൂമിയില്‍ എല്ലാ വിശുദ്ധന്‍മാരും ശബ്ബത്തു വിശുദ്ധമായി അനുഷ്ഠിക്കുന്നതാണ്‌.
പുതിയഭൂമിയില്‍ എല്ലാ വിശുദ്ധന്‍മാരും ശബ്ബത്തു വിശുദ്ധമായി അനുഷ്ഠിക്കുന്നതാണ്‌.

9. പുതിയഭൂമിയില്‍ ശബ്ബത്തു അനുഷ്ഠാനം ഉണ്ടോ?

"ഞാന്‍ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്‍റെ മുമ്പാകെ നിലനില്‍ക്കുന്നതുപോലെ നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും നിലനില്‍ക്കുമെന്ന് യഹോവയുടെ അരുളപ്പാട്‌. പിന്നെ അമാവാസി തോറും ശബ്ബത്തു തോറും സകലജഡവും എന്‍റെ സന്നിധിയില്‍ നമസ്കരിപ്പാന്‍ വരുമെന്ന് യഹോവ അരുളിച്ചെയ്യുന്നു." യെശയ്യാവ്‌. 66:22, 23.

ഉത്തരം:   അതെ, രക്ഷിക്കപ്പെട്ട ദൈവജനം പുതിയഭൂമിയില്‍ ശബ്ബത്ത്‌ അനുഷ്ഠിക്കുമെന്ന് ബൈബിള്‍ പ്രസ്താവിക്കുന്നു.

കര്‍ത്തൃദിവസം ശബ്ബത്താണ്‌, ഞായറാഴ്ച്ചയല്ല.
കര്‍ത്തൃദിവസം ശബ്ബത്താണ്‌, ഞായറാഴ്ച്ചയല്ല.

10. കര്‍ത്തൃദിവസം ഞായറാഴ്ച്ചയല്ലേ?

"ശബ്ബത്തിനെ ഒരു സന്തോഷമെന്നും യഹോവയുടെ വിശുദ്ധദിവസം ബഹുമാനയോഗ്യം എന്നു പറയുകയും...." യെശയ്യാവ്‌. 58:13. "മനുഷ്യപുത്രനോ ശബ്ബത്തിനും കര്‍ത്താവാകുന്നു" മത്തായി. 12:8.

ഉത്തരം:   "കര്‍ത്തൃദിവസത്തെക്കുറിച്ചു വെളിപ്പാട് 1:10-ല്‍ പറയുന്നതുകൊണ്ട്‌ ദൈവത്തിനു ഒരു പ്രത്യേക ദിവസം ഉണ്ട്‌ എന്ന് വ്യക്തം. വേദപുസ്തകത്തിലെ ഒരു വാക്യവും ഞായറാഴ്ച്ച കര്‍ത്തൃ ദിവസമാണെന്ന് പറയുന്നില്ല. എന്നാല്‍ ശബ്ബത്ത്‌ കര്‍ത്തൃ ദിവസമാണെന്ന് ബൈബിള്‍ വ്യക്തമായി പറയുന്നു. ദൈവം വിശുദ്ധീകരിച്ചിരിക്കുന്ന വിശുദ്ധ ദിവസം ഏഴാം ദിന ശബ്ബത്താണ്‌.

യേശുവിന്‍റെ ഉയിര്‍പ്പിന്‍റെ ഓര്‍മ്മയ്ക്കായിട്ട്‌ ഞായറാഴ്ച്ച ആചാരമല്ല സ്നാനശുശ്രൂഷയാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌.
യേശുവിന്‍റെ ഉയിര്‍പ്പിന്‍റെ ഓര്‍മ്മയ്ക്കായിട്ട്‌ ഞായറാഴ്ച്ച ആചാരമല്ല സ്നാനശുശ്രൂഷയാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌.

11. ക്രിസ്തുവിന്‍റെ ഉയിര്‍പ്പിനെ ബഹുമാനിക്കാന്‍ ഞായറാഴ്ചയല്ലേ നാം ആചരിക്കേണ്ടത്‌?

"യേശുക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന നാം എല്ലാവരും അവന്‍റെ മരണത്തില്‍ പങ്കാളികളാകാന്‍ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലേ? അങ്ങനെ നാം അവനോടു കൂടെ കുഴിച്ചിടപ്പെട്ടു. ക്രിസ്തു പിതാവിന്‍റെ മഹിമയില്‍ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്‍റെ പുതുക്കത്തില്‍ നടക്കേണ്ടതിന്ന് തന്നേ. അവന്‍റെ മരണത്തിന്‍റെ സാദൃശത്തോട്‌ നാം ഏകീഭവിച്ചവരെങ്കില്‍ പുനരുദ്ധാനത്തിന്‍റെ സാദൃശത്തോടും ഏകീഭവിക്കും." റോമർ. 6:3-6.

ഉത്തരം:   അല്ല! വെള്ളിയാഴ്ച്ച ക്രൂശീകരണത്തിന്‍റെ ഓര്‍മ്മയ്ക്കായി ആചരിക്കാത്തതുപോലെ തന്നെ ക്രിസ്തുവിന്‍റെ മരണം, അടക്കം, ഉയിര്‍ത്തെഴുന്നേല്‍പ്‌ എന്നിവയുടെ ഓര്‍മ്മയ്ക്കായി വിശുദ്ധ സ്നാനശുശ്രൂഷ നല്‍കിയിരിക്കുന്നു. ഒരു കാരണവശാലും ക്രിസ്തുവിന്‍റെ ഓര്‍മ്മയ്ക്കായി ഞായറാഴ്ച ആചാരം ഏര്‍പ്പെടുത്തിയിട്ടില്ല, ബൈബിള്‍ ഇതിനെക്കുറിച്ച്‌ പറയുന്നില്ല. നാം ക്രിസ്തുവിനെ ബഹുമാനിക്കുന്നത്‌ അവനെ അനുസരിക്കുന്നതിലൂടെയാണ്. (യോഹന്നാൻ. 14:15) അല്ലാതെ മാനുഷീക അനുഷ്ഠാനങ്ങളിലൂടെയല്ല.

വഴിതെറ്റിയ ചിലരുടെ പദ്ധതിയാണ്‌ ഞായറാഴ്ച ആചാരം.
വഴിതെറ്റിയ ചിലരുടെ പദ്ധതിയാണ്‌ ഞായറാഴ്ച ആചാരം.

12. ഞായറാഴ്ച ആചാരത്തേക്കുറിച്ച്‌ ബൈബിള്‍ പറയുന്നില്ലാ എങ്കില്‍ അതു ആരുടെ പദ്ധതിയാണ്‌?

"അവന്‍ അത്യുന്നതന്‌ വിരോധമായി...... സമയങ്ങളേയും നിയമങ്ങളേയും മാറ്റുവാന്‍ ശ്രമിക്കുകയും ചെയ്യും." (ദാനിയേല്‍. 7:25) "മാനുഷീക കല്‍പനകളായ ഉപദേശങ്ങളെ അവര്‍ പഠിപ്പിക്കുന്നതു കൊണ്ട്‌ എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു." മത്തായി. 15:6, 9
"അതിലെ പുരോഹിതന്‍മാര്‍ എന്‍റെ ന്യായപ്രമാണത്തോടു ദ്രോഹം ചെയ്തു, അതിലെ പ്രവാചകന്‍മാര്‍ വ്യാജം ദര്‍ശിച്ചും, കള്ളപ്രശ്നം പറഞ്ഞും യഹോവ അരുളിചെയ്യാതിരിക്കെ യഹോവയായ കര്‍ത്താവ്‌ ഇപ്രകാരം അരുളിചെയ്യുന്നു എന്നു പറഞ്ഞുകൊണ്ട്‌ അവര്‍ക്ക്‌ കുമ്മായം തേക്കുന്നു." യെഹസ്ക്കേല്‍. 22:26, 28.

ഉത്തരം:   വഴിതെറ്റിയ ചില വ്യക്തികള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ ശബ്ബത്തിനു പകരം ഞായറാഴ്ച ആചാരം നടപ്പില്‍ വരുത്തി. ഇപ്രകാരം സംഭവിക്കുമെന്ന് ബൈബിള്‍ പ്രവചിച്ചിരുന്നു. ഈ തെറ്റ്‌ വേദവാക്യം പോലെ ഇന്നത്തെ തലമുറയും പിന്തുടരുന്നു. ദൈവശാസീയരല്ലാത്ത ചിലരുടെ ദൈവകല്‍പനയ്ക്ക്‌ വിപരീതമായ ആശയമാണ്‌ ഞായറാഴ്ച ആചാരം. ഒരു ദിവസത്തെ വിശുദ്ധം എന്നു വിളിക്കുന്നത്‌ ദൈവമാണ്‌. ദൈവം ശബ്ബത്തിനെ വിശുദ്ധദിവസം എന്നു വിളിച്ചിരിക്കുന്നു. മനുഷ്യര്‍ക്ക് അതു മാറ്റാന്‍ കഴികയില്ല. സംഖ്യ പുസ്തകം. 23:20.

ഞായറാഴ്ച ആചാരത്തിലൂടെ ദൈവത്തെ അധിക്ഷേപിക്കുകയാണ്‌. ഇതിലൂടെ ദൈവകല്‍പനയെ ഭേദഗതി ചെയ്യുകയാണ്‌.
ഞായറാഴ്ച ആചാരത്തിലൂടെ ദൈവത്തെ അധിക്ഷേപിക്കുകയാണ്‌. ഇതിലൂടെ ദൈവകല്‍പനയെ ഭേദഗതി ചെയ്യുകയാണ്‌.

13. ദൈവത്തിന്‍റെ കല്‍പനയെ തൊട്ടുകളിക്കുന്നത്‌ അപകടമല്ലേ?

"ഞാന്‍ നിങ്ങളോടു കല്‍പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്‍പനകളെ നിങ്ങള്‍ പ്രമാണിക്കേണം. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്ന വചനത്തോടു കൂട്ടുകയോ അതില്‍നിന്നു കുറയ്ക്കുകയോ ചെയ്യരുത്‌." ആവര്‍ത്തനം. 4:2 "ദൈവത്തിന്‍റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു. അവന്‍റെ വചനങ്ങളോട്‌ ഒന്നും കൂട്ടരുത്‌. അവന്‍ നിന്നെ വിസ്തരിച്ചിട്ട്‌ നീ കള്ളനാകുവാന്‍ ഇടവരരുത്‌." സദൃശവക്യങ്ങള്‍. 30:5, 6.

ഉത്തരം:   ദൈവകല്‍പനയോടു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുതെന്ന് ദൈവം വിലക്കിയിരിക്കുന്നു. ദൈവകല്‍പനയെ ഭേദഗതി ചെയ്യുന്നതിലൂടെ മനുഷ്യന്‍ അപകടം വിളിച്ചു വരുത്തുന്നു.

സൃഷ്ടിക്കുവാനും രക്ഷിക്കുവാനുമുള്ള ദൈവശക്തിയുടെ അടയാളമാണ്‌ വിശുദ്ധ ശബ്ബത്ത്‌.
സൃഷ്ടിക്കുവാനും രക്ഷിക്കുവാനുമുള്ള ദൈവശക്തിയുടെ അടയാളമാണ്‌ വിശുദ്ധ ശബ്ബത്ത്‌.

14. ദൈവം ശബ്ബത്തിനെ നല്‍കിയിരിക്കുന്നതെന്തിനാണ്‌?

A. സൃഷ്ടിപ്പിന്‍റെ അടയാളം..
"ശബ്ബത്ത്‌ നാളിനെ ശുദ്ധീകരിപ്പന്‍ ഓര്‍ക്ക. ആറു ദിവസം കൊണ്ട്‌ യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി ഏഴാം ദിവസം സ്വസ്ഥമായിരിന്നു." പുറപ്പാട്‌. 20:8, 11.

B. രക്ഷയുടെയും വിശുദ്ധീകരണത്തിന്‍റെയും അടയാളം
"ഞാന്‍ അവരെ വിശുദ്ധീകരിക്കുന്ന യഹോവ എന്നു അവര്‍ അറിയേണ്ടതിന്നു എനിക്കും അവര്‍ക്കും ഇടയില്‍ അടയാളമായിരിപ്പാന്‍ തക്കവണ്ണം എന്‍റെ ശബ്ബത്തുകളേയും ഞാന്‍ അവര്‍ക്ക് കൊടുത്തു." യെഹസ്കേല്‍. 20:12.

ഉത്തരം:   ശബ്ബത്ത്‌ രണ്ട്‌ വിധത്തിലുള്ള അടയാളങ്ങളായി പറഞ്ഞിരിക്കുന്നു. (1) 24 മണിക്കൂര്‍ അടങ്ങുന്ന 6 അക്ഷരീക ദിവസങ്ങള്‍ കൊണ്ടു ദൈവം സകല സൃഷ്ടിപ്പും നടത്തി എന്നുള്ളതിന്‍റെ അടയാളമാണ്‌ വിശുദ്ധ ശബ്ബത്ത്‌. (2) മനുഷ്യനെ രക്ഷിക്കാനും വിശുദ്ധീകരിക്കാനുമുള്ള ദൈവശക്തിയുടെ ഒരു അടയാളമാണ്‌ ശബ്ബത്ത്‌. ദൈവത്തിന്‍റെ സൃഷ്ടിപ്പിന്‍റെയും വീണ്ടെടുപ്പിന്‍റെയും വിലയേറിയ അടയാളമായി ശബ്ബത്തിനെ എല്ലാ ക്രിസ്ത്യാനികളും തീര്‍ച്ചയായും സ്നേഹിക്കും.(പുറപ്പാട്‌. 31:13, 17; യെഹസ്കേല്‍. 20:12, 20. ) ദൈവത്തിന്‍റെ ശബ്ബത്തിനെ ഭേദഗതി ചെയ്യുന്നത്‌ ദൈവത്തോടു ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്‌. അനുഗ്രഹിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ ശബ്ബത്തില്‍ തങ്ങളുടെ കാല്‍ അടക്കിവയ്ക്കണമെന്ന് യെശയ്യാവ്‌ 58:13, 14, വാക്യങ്ങള്‍ പറയുന്നു.

പത്തു കല്‍പനയില്‍ ഏതെങ്കിലും ഒരു കല്‍പന ലംഘിച്ചാല്‍ അതു പാപമാണ്‌.
പത്തു കല്‍പനയില്‍ ഏതെങ്കിലും ഒരു കല്‍പന ലംഘിച്ചാല്‍ അതു പാപമാണ്‌.

15. ശബ്ബത്തനുഷ്ടാനം എത്രമാത്രം പ്രധാനപ്പെട്ടതാണ്‌?

"കല്‍പനാലംഘനം പാപം" (1 യോഹന്നാന്‍ 3:4) "പാപത്തിന്‍റെ ശമ്പളം മരണമത്രേ" റോമര്‍. 6:23. "ഒരുത്തന്‍ ന്യായപ്രമാണം മുഴുവന്‍ അനുസരിച്ച്‌ നടന്നിട്ടും ഒന്നില്‍ തെറ്റിയാല്‍ അവന്‍ സകലത്തിനും കുറ്റക്കാരനായിത്തീര്‍ന്നു" യാക്കോബ്‌. 2:10. ക്രിസ്തുവും നിങ്ങള്‍ക്ക് വേണ്ടി കഷ്ടമനുഭവിച്ചു. നിങ്ങള്‍ അവന്‍റെ കാല്‍ച്ചുവടുകളെ പിന്തുടരുവാന്‍ അവന്‍ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു". 1 പത്രൊസ്‌ 2:21. "അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവര്‍ക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീര്‍ന്നു. " എബ്രായര്‍ 5:9.

ഉത്തരം:   ഇതു ഒരു ജീവന്‍ മരണ കാര്യമാണ്‌. ദൈവ കല്‍പനകളില്‍ നാലാമത്തേതായി ശബ്ബത്തനുഷാനം സ്ഥാപിച്ചിരിക്കുന്നു. ഒരു കല്‍പന നാം മനഃപൂര്‍മായി ലംഘിക്കുകയാണെങ്കില്‍ നാം പാപം ചെയ്യുകയാണ്‌. ശബ്ബത്തുള്‍പ്പെടെയുള്ള കല്‍പനകള്‍ അനുസരിച്ചു ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കാണ്‌ നിത്യരക്ഷ നല്‍കുന്നത്‌. ക്രിസ്ത്യാനികള്‍ സന്തോഷത്തോടെ ക്രിസ്തുവിന്‍റെ മാതൃക സ്വീകരിച്ചു ശബ്ബത്തനുഷ്ഠിക്കേണ്ടതാണ്‌. "ദൈവവചനം യഥാര്‍ത്ഥമായി പഠിക്കുന്നതില്‍" നാം പ്രീയം കണ്ടെത്തണം. (2 തിമൊഥെയൊസ്‌ 2:15) നമ്മുടെ എല്ലാ അനുഷ്ഠാനങ്ങളും വേദപുസ്തകാനുസൃതമായിരിക്കേണം.

മനഃപൂര്‍വ്വമായി ശബ്ബത്തിനെ അവഗണിക്കുന്ന മതനേതാക്കന്‍മാരുടെ മേല്‍ ദൈവത്തിന്‍റെ ക്രോധം ചൊരിയുന്നതാണ്.
മനഃപൂര്‍വ്വമായി ശബ്ബത്തിനെ അവഗണിക്കുന്ന മതനേതാക്കന്‍മാരുടെ മേല്‍ ദൈവത്തിന്‍റെ ക്രോധം ചൊരിയുന്നതാണ്.

16. ശബ്ബത്തിനെ അവഗണിക്കുന്ന ആത്മീയനേതാക്കന്‍മാരോടുള്ള ദൈവത്തിന്‍റെ മനോഭാവം എപ്രകാരമായിരിക്കും?

"അതിലെ പുരോഹിതന്‍മാര്‍ എന്‍റെ ന്യായപ്രമാണത്തോടു ദ്രോഹം ചെയ്തു. എന്‍റെ വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കുന്നു. അവര്‍ ശുദ്ധവും അശുദ്ധവും തമ്മില്‍ വേര്‍തിരിക്കുന്നില്ല.... അവര്‍ എന്‍റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറച്ചുകളയുന്നു. അവരുടെ നടപ്പിന്നു തക്കവണ്ണം ഞാന്‍ അവര്‍ക്ക് പകരം കൊടുത്തിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്‌." യെഹസ്കേല്‍. 22:26, 31.

ഉത്തരം:   ശബ്ബത്തിനെ നോക്കാതെ കണ്ണ് മറച്ചു കളയുന്നതിലൂടെ മതനേതാക്കന്മാര്‍ ദൈവത്തോടു എതിര്‍ക്കുകയാണ്‌. അങ്ങനെയുള്ള വ്യാജ ഇടയന്‍മാരെ ശിക്ഷിക്കുക തന്നെ ചെയ്യും. അനേകായിരങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്‌. ദൈവത്തെ സ്നേഹിക്കുന്നു എന്നു പറഞ്ഞുകൊണ്ട്‌ ദൈവകല്‍പനയെ ദുര്‍ബ്ബലപ്പെടുത്തിയതുകൊണ്ട്‌ അവരെ കര്‍ത്താവ്‌ ശാസിച്ചിരിക്കുന്നു. (മര്‍ക്കൊസ്‌. 7:7-13).

ശബ്ബത്തനുഷ്ഠാനം ഉള്‍പ്പെടെയുള്ള ദൈവത്തിന്‍റെ എല്ലാ കല്‍പനകളും അനുസരിക്കുന്നവര്‍ മാത്രമേ സ്വര്‍ഗ്ഗത്തില്‍ പോകയും ജീവ വൃക്ഷത്തിന്‍റെ ഫലം തിന്നുകയും ചെയ്യുകയുള്ളു.
ശബ്ബത്തനുഷ്ഠാനം ഉള്‍പ്പെടെയുള്ള ദൈവത്തിന്‍റെ എല്ലാ കല്‍പനകളും അനുസരിക്കുന്നവര്‍ മാത്രമേ സ്വര്‍ഗ്ഗത്തില്‍ പോകയും ജീവ വൃക്ഷത്തിന്‍റെ ഫലം തിന്നുകയും ചെയ്യുകയുള്ളു.

17. ശബ്ബത്തനുഷ്ഠാനം വ്യക്തിപരമായി എപ്രകാരം എന്നെ സ്വാധീനിക്കുന്നു?

"നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു എങ്കില്‍ എന്‍റെ കല്‍പനകളെ കാത്തു കൊള്ളും.യോഹന്നൻ. 14:15. "ആകയാല്‍ നമ്മില്‍ ഓരോരുത്തന്‍ ദൈവത്തോട്‌ കണക്കു ബോധിപ്പിക്കേണ്ടിവരും." റോമര്‍. 14:12. നന്‍മ ചെയ്‍വാനറിഞ്ഞിട്ടും ചെയ്യാത്തവനു അത്‌ പാപം തന്നെ." യാക്കോബ്‌. 4:17. "ജീവന്‍റെ വൃക്ഷത്തില്‍ തങ്ങള്‍ക്ക്‌ അധികാരം ലഭിക്കേണ്ടതിന്ന് ഗോപുരങ്ങളില്‍ കൂടി നഗരത്തില്‍ കടക്കേണ്ടതിനു തങ്ങളുടെ വസ്ത്രം അലക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍." വെളിപ്പാട്‌. 22:14. ദൈവകല്‍പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്‍മാരുടെ സഹിഷ്ണതകൊണ്ട്‌ ഇവിടെ ആവശ്യം. വെളിപ്പാട്‌. 14:12.

ഉത്തരം:   അതെ എല്ലാ വിധത്തിലും ശബ്ബത്ത്‌ നിങ്ങളുടേതാണ്‌. ദൈവം അതു നിങ്ങള്‍ക്കായി ഉണ്ടാക്കി. നിങ്ങള്‍ ദൈവത്തെ സ്നേഹിക്കുന്നു എങ്കില്‍ ശബ്ബത്ത്‌ ഉള്‍പ്പെടെയുള്ള ദൈവകല്‍പന പ്രമാണിക്കും. ദൈവകല്‍പന അനുസരിക്കാതെ ദൈവത്തെ സ്നേഹിപ്പാന്‍ കഴികയില്ല. (1 യോഹന്നാന്‍ 2:4) ഇപ്പോള്‍ തന്നെ നിങ്ങള്‍ തീരുമാനമെടുക്കുക. ശബ്ബത്തിനെ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല. ആര്‍ക്കും നിങ്ങളെ വിടുവിക്കാന്‍ കഴികയില്ല. ഈ പ്രത്യേക കാര്യത്തില്‍ നിങ്ങള്‍ ദൈവത്തോട്‌ ഉത്തരം പറയേണ്ടതാണ്‌. ഇപ്പോള്‍ത്തന്നെ അനുസരിച്ച്‌ തുടങ്ങാന്‍ ദൈവം നിങ്ങളോട്‌ ആവശ്യപ്പെടുന്നു.

18. യേശുവിന്‍റെ മാതൃക സ്വീകരിച്ച്‌ ശബ്ബത്തിനെ അനുസരിക്കാന്‍ നിങ്ങള്‍ ഒരുക്കമല്ലേ?

18. യേശുവിന്‍റെ മാതൃക സ്വീകരിച്ച്‌ ശബ്ബത്തിനെ അനുസരിക്കാന്‍ നിങ്ങള്‍ ഒരുക്കമല്ലേ?

ഉത്തരം:   

ചിന്തിക്കുവാനുള്ള ചോദ്യങ്ങൾ

1. ശബ്ബത്ത് യെഹൂദന്മാര്‍ക്ക് വേണ്ടി മാത്രമല്ലേ ?

അല്ല, ശബ്ബത്ത് സകലമനുഷ്യര്‍ക്കും വേണ്ടിയുള്ളതാണെന്ന് യേശു പറഞ്ഞിരിക്കുന്നു. മര്‍ക്കൊസ് 2: 27. അത് യെഹൂദന് വേണ്ടി മാത്രമല്ല, ഭൂമുഖത്തുള്ള സകലസ്ത്രീപുരുഷന്മാര്‍ക്കും വേണ്ടിയുള്ളതാണ്.ശബ്ബത്ത് സ്യഷ്ടിച്ചശേഷം 2500 വര്‍ഷം വരെ യെഹൂദരാഷ്ട്രം നിലവില്‍ ഇല്ലായിരുന്നു.

2. അപ്പൊസ്തലന്മാർ ഞായറാഴ്ച ആചരിച്ചു എന്നുള്ളതിനു തെളിവല്ലേ അപ്പൊ. പ്രവര്‍ത്തികള്‍ 20: 7 - 12 വരെയുള്ള വാക്യങ്ങള്‍?

ഉത്തരം: ബൈബിള്‍പ്രകാരം സന്ധ്യാസമയത്ത് ഒരു ദിവസം അവസാനിക്കുകയും മറ്റൊരു ദിവസം ആരംഭിക്കുകയും ചെയ്യുന്നു. ( ഉല്പത്തി. 1: 5, 8, 13, 19, 23, 31; ലേവ്യാ 23:32). ഒരു ദിവസത്തിന്‍റെ ആദ്യഭാഗം രാത്രിയാണ്. അപ്പോള്‍ വെള്ളിയാഴ്ച സൂര്യാസ്തമയത്തോടെ ശബ്ബത്ത് ആരംഭിച്ച് ശനിയാഴ്ച സൂര്യാസ്തമയത്തോടെ അവസാനിക്കുകയും ചെയ്യുന്നു. അപ്പൊ. പ്രവര്‍ത്തി 20 - അദ്ധ്യായപ്രകാരം നടന്ന ആരാധന ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം എന്നുള്ളത് ഇന്ന് നാം പറയും പ്രകാരം ശനിയാഴ്ചരാത്രിയാണ്.

The New English Bible* ഇപ്രകാരം പറയുന്നു: "അതൊരു ശനിയാഴ്ച രാത്രിയായിരുന്നു.

പൌലൊസിന്‍റെ പ്രസംഗം പാതിരാത്രിവരെ നീണ്ടു. തന്‍റെ മരണത്തിനു മുമ്പ് അവിടെയുള്ള ജനങ്ങളെ വീണ്ടും കാണാന്‍ കഴികയില്ല എന്ന് പൌലൊസ് മനസ്സിലാക്കി ആ മീറ്റിംഗ് ഒരു യാത്ര അയപ്പ് യോഗമായിരുന്നു. (വാക്യം25). ഒരിക്കലും ഒരു ആരാധന അര്‍ദ്ധരാത്രിവരെ നീളത്തില്ല. പ്രഭാതത്തില്‍ പുറപ്പെടാന്‍ പൌലൊസ് ഭാവിച്ചിരുന്നു. അപ്പം നുറുക്കിയത് ഒരു വിശുദ്ധ ദിവസം എന്ന നിലയില്‍ അല്ല. അപ്പൊ: പ്രവര്‍ത്തി 2:46 പ്രകാരം എല്ലാദിവസവും അവര്‍ അപ്പം നുറുക്കിയിരുന്നു.

ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം ഒരു വിശുദ്ധദിവസമാണെന്ന് ഇവിടെ തിരുവെഴുത്തുകളില്‍ പറയുന്നില്ല. ശബ്ബത്തിന്‍റെ മാറ്റത്തെക്കുറിച്ചു ഇവിടെ പറയുന്നില്ല. രണ്ടാം നിലയിലെ ജനല്‍ അരികെ ഇരുന്ന് ഉറങ്ങി നിലത്ത് വീണു കഴുത്ത് ഒടിഞ്ഞ് മരിച്ച യൂത്തിക്കൊസ്സിനെ പൗലൊസ് ഉയിര്‍ത്തെഴുന്നേല്പിച്ചതുകൊണ്ടാണ് ഈ സംഭവം ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. യെഹ 46: 1 - ല്‍ ഞായറാഴ്ച പ്രവൃത്തി ചെയ്യുവാനുള്ള ദിവസങ്ങളുടെ കൂട്ടത്തില്‍ എണ്ണപ്പെട്ടിരിക്കുന്നു എന്നു പറയുന്നു.

*(C) The Delegates of the Oxford University Press and the Syndics of the Cambridge University Press, 1961, 1970. Used by permission.

3. 1 കൊരി. 16 - അദ്ധ്യായം ഒന്നും രണ്ടും വാക്യപ്രകാരം പൗലൊസ് സണ്ടേസ്ക്കൂള്‍ കാണിക്കയെക്കുറിച്ച് പറയുന്നുണ്ടല്ലോ?

ഒരു പരസ്യആരാധനയെക്കുറിച്ച് ഇവിടെ പറയുന്നില്ല. കഴിവുള്ളത് ചരതിച്ച് വീട്ടില്‍ സൂക്ഷിച്ചുകൊള്ളാനാണ് പൗലൊസ് പറഞ്ഞത്. യെഹൂദ്യയില്‍ ഒരു ക്ഷാമം പൊട്ടിപ്പുറപ്പെട്ടിരുന്നു ( റോമര്‍ 15. 26, അപ്പൊ: 11: 26 - 30) അതുകൊണ്ട് യെരുശലേമിലുള്ള പട്ടിണിപ്പാവങ്ങളായ വിശ്വാസികളെ സഹായിക്കാന്‍ പൗലൊസ് ആസ്യയിലുള്ള എല്ലാ സഭകള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഈ ക്രിസ്ത്യാനികള്‍ ശബ്ബത്ത് അനുസരിച്ചിരുന്നതുകൊണ്ട് ശബ്ബത്ത് കഴിഞ്ഞ് ഞായറാഴ്ച തോറുമാണ് അവര്‍ ബില്ലുകള്‍ അടച്ചിരുന്നതും കണക്കുകള്‍ തീര്‍ത്തിരുന്നതും. അതുകൊണ്ട് ഞായാറാഴ്ച്ച രാവിലെ തോറും ധര്‍മ്മശേഖരം ശേഖരിച്ച് അവരുടെ വീട്ടില്‍ത്തന്നെ കരുതിവെയ്ക്കാനാണ് പൗലൊസ് നിര്‍ദ്ദേശിച്ചത്. അതുകൊണ്ട് ഞായറാഴ്ച വിശുദ്ധമാണെന്ന് സൂചിപ്പിക്കുന്ന ഒരു വാക്യവും ഇവിടെ ഇല്ല.

4. ക്രിസ്തുവിന്‍റെ കാലം മുതല്‍ കണക്കാക്കുമ്പോള്‍ ആഴ്ചവട്ടത്തിലെ ദിവസങ്ങള്‍ക്ക് മാറ്റം വരുകയും സമയം നഷ്ടപ്പെടുകയും ചെയ്തിട്ടില്ലേ?

ഇല്ല, വിശ്വസിക്കാന്‍ കൊള്ളാവുന്ന വിശ്വവിജ്ഞാനകോശങ്ങളും, റഫറന്‍സ് ഗ്രന്ഥങ്ങളും പരിശോധിച്ചാല്‍ യേശുവിന്‍റെ കാലത്തെ ഏഴാം ദിവസവും ഇന്നത്തെ ഏഴാം ദിവസവും ഒന്നു തന്നെയാണെന്ന് മനസ്സിലാവും.

5. യോഹ. 20:19 പ്രകാരം ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ ഉയിര്‍പ്പിന്‍റെ ബഹുമാനാര്‍ത്ഥം ഞായറാഴ്ച ആചരിച്ചു എന്ന് വ്യക്തമല്ലേ?

ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നുപോലും ആ സമയത്ത് ശിഷ്യന്മാര്‍ വിശ്വസിച്ചിരുന്നില്ല എന്നതാണ് വാസ്തവം. (മര്‍ക്കൊസ് 16:14 ) അവര്‍ യെഹൂദന്മാരെ ഭയന്ന് കതകടച്ച് കഴിയുകയായിരുന്നു. അവന്‍ അവര്‍ക്ക് പ്രത്യക്ഷനായി തന്നെ ഉയിര്‍ത്തഴുന്നേറ്റവനായി കണ്ടവരുടെ വാക്ക് വിശ്വസിക്കായ്കയാൽ ‍അവരുടെ അവിശ്വാസത്തെ ശാസിച്ചു. ഞായറാഴ്ച ഒരു വിശുദ്ധ ദിവസമായി ശിഷ്യന്മാര്‍ കണക്കാക്കി എന്ന് തെളിയിക്കുന്ന ഒറ്റ വാക്യവും ബൈബിളില്‍ ഇല്ല. പുതിയ നിയമത്തില്‍ ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസത്തെ പ്രതിപാദിക്കുന്ന എട്ടു വാക്യങ്ങള്‍ മാത്രമേയുള്ളു. ഇതില്‍ ഒറ്റ വാക്യവും ഞായറാഴ്ച വിശുദ്ധ ദിവസം എന്ന് പറയുന്നില്ല.

6. ഏഴാംദിന ശബ്ബത്ത് നീങ്ങിപ്പോയി എന്നല്ലേ കൊലൊസ്യര്‍ 2 - അദ്ധ്യായം 14 - 17 വരെയുള്ള വാക്യങ്ങള്‍ സുചിപ്പിക്കുന്നത്?

ഒരിക്കലുമല്ല. വരുവാനിരിക്കുന്നവയുടെ നിഴലായിരുന്ന വാർഷിക ശബ്ബത്ത് ദിവസങ്ങളെക്കുറിച്ചാണ് ഇവിടെപ്പറയുന്നത്, ഏഴാംദിന ശബ്ബത്തിനെക്കുറിച്ചല്ല. അത് യിസ്രായേല്‍ ജനത്തിനു വേണ്ടി മാത്രം നല്കപ്പെട്ട ഏഴു വാര്‍ഷീക ശബ്ബത്തുകളാണ്. ഇതിനെ യഹോവയുടെ ശബ്ബത്തുകള്‍ എന്ന് ലേവ്യ 23:38-ൽ പറയുന്നു. ഇവ ക്രൂശിന്‍റെ നിഴലും ക്രൂശില്‍ത്തറച്ച് നീങ്ങിപ്പോയവയും ആയിരുന്നു. ഏഴാംദിന ശബ്ബത്ത് പാപം പ്രവേശിക്കുന്നതിന് മുന്‍പ് നല്‍കപ്പെട്ടതാണ്. അത് ഒന്നിന്റേയും നിഴലല്ല. അതുകൊണ്ട് കൊലൊസ്യ ലേഖനം നിഴലായിരുന്ന വാര്‍ഷീക ശബ്ബത്തുകളെക്കുറിച്ചാണ് പറയുന്നത്. ലേവ്യപുസ്തകം 23 - അദ്ധ്യായത്തില്‍ ഈ ശബ്ബത്തുകളെക്കുറിച്ചു പറയുന്നു.

7. റോമര്‍ 14:5 പ്രകാരം ഒരു ദിവസത്തെ മാനിക്കുന്നത് വ്യക്തിപരമായ അഭിപ്രായമാണെന്ന് പറയുന്നു. ഈ അഭിപ്രായം ശരിയല്ലേ?

റോമര്‍ 14 - അദ്ധ്യായം മുഴുവനും നാം മറ്റുള്ളവരെ വിധിക്കുന്നത് തെറ്റാണെന്നുള്ളത് വിശദീകരിക്കുന്നു . ഇവിടെ പ്രതിപാദ്യവിഷയം സ്വര്‍ഗ്ഗീയ ന്യായപ്രമാണത്തിലെ നാലാം കല്പനയായ ഏഴാം ദിനശബ്ബത്തിനെ കുറിച്ചല്ല, കര്‍മ്മാചാര ന്യായപ്രമാണപ്രകാരമുള്ള വാര്‍ഷിക പെരുനാളുകളെ കുറിച്ചാണ് പറയുന്നത്. ഈ പെരുനാളുകള്‍ ആഘോഷിക്കാത്തതുകൊണ്ട് യെഹൂദക്രിസ്ത്യാനികള്‍ ജാതികളിള്‍ നിന്നും ക്രിസ്ത്യാനികളായി കടന്നു വന്നവരെ വിധിച്ചിരുന്നു. പൗലൊസ് പറയുന്ന ഒറ്റ കാര്യം തമ്മില്‍ കുറ്റം വിധിക്കരുത് എന്നാണ്. കര്‍മ്മാചാര ന്യായപ്രമാണം നാം അനുസരിക്കേണ്ട ആവശ്യമില്ല.

പാഠസംഗ്രഹ ചോദ്യങ്ങൾ

1. യേശു ആചരിച്ചത് (1)

_____   ഞായാറാഴ്ച്ച ആയിരുന്നു.
_____   ഏഴാം ദിന ശബ്ബത്തായിരുന്നു.
_____   മറ്റെല്ലാ ദിവസങ്ങളും വിശുദ്ധമായി ആചരിച്ചു.

2. കര്‍ത്തൃദിവസം (1)

_____   ആഴ്ചവട്ടത്തില്‍ ഒന്നാം ദിവസമായ ഞായാറാഴ്ച്ച.
_____   ഏഴാം ദിന ശബ്ബത്ത്.
_____   നാം കര്‍ത്താവിനു വേണ്ടി വേര്‍തിരിക്കുന്ന ഏതു ദിവസവും.

3. ശബ്ബത്ത് ഉണ്ടാക്കിയിരിക്കുന്നത് (1)

_____   യെഹൂദനുമാത്രം.
_____   ലോകത്തിലെ എല്ലാകാലങ്ങളിലുമുള്ള എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടി.
_____   പഴയ നിയമ കാലത്തു ജീവിച്ചിരുന്നവര്‍ക്കുവേണ്ടി മാത്രം.

4. ഞായാറാഴ്ച്ച ആചാരം കൊണ്ടുവന്നത് (1)

_____   ക്രിസ്തു.
_____   അപ്പൊസ്തലന്മാര്‍.
_____   ദുരുപദേഷ്ടക്കന്മാര്‍.

5. ശാബ്ബത്ത് കല്പനയും കൂടെ ഉള്‍ക്കൊണ്ട ദൈവത്തിന്‍റെ ന്യായപ്രമാണം (1)

_____   ഇന്നു നിലവില്‍ ഇല്ല.
_____   ഒരിക്കലും മാറ്റാന്‍ കഴിയുകയില്ല, ഇന്നു നാം അനുസരിക്കാന്‍ ബാധ്യസ്ഥരാണ്.
_____   യേശുവിന്‍റെ ക്രൂശുമരണത്തോടെ നീങ്ങിപ്പോയി.

6. പുതിയ നിയമസഭയിലെ വിശ്വാസികളും അപ്പൊസ്തലന്മാരും (1)

_____   ഞായറാഴ്ച വിശുദ്ധദിവസമായി ആചരിച്ചു.
_____   എല്ലാ ദിവസവും വിശുദ്ധമാണെന്നു പഠിപ്പിച്ചു.
_____   ശബ്ബത്ത് ആചരിച്ചു.

7. ശബ്ബത്ത് (1)

_____   ക്രൂശിങ്കല്‍ അവസാനിച്ചു.
_____   യേശുവിന്‍റെ വീണ്ടുംവരവില്‍ അവസാനിക്കും.
_____   വീണ്ടെടുക്കപ്പെട്ട ജനം പുതിയ ഭൂമിയില്‍ ആചരിക്കുന്നതാണ്.

8. ശബ്ബത്ത് ദൈവകല്പനയുടെ ഭാഗമായതു കൊണ്ട് ലംഘിക്കുന്നത് (1)

_____   ക്രിസ്തു മരിച്ചതു കൊണ്ടു പ്രശ്നമല്ല.
_____   വിശുദ്ധമായതിനെ തുച്ഛമായി കാണുക കൊണ്ടു വളരെ അപകടകരമായ ഒരു പാപമാണ്.
_____   ഇന്ന് ഒരു പ്രശ്നമേയല്ല.

9. യേശുവിനെ യഥാര്‍ത്ഥമായി സ്നേഹിക്കു കയും അനുഗമിക്കുകയും ചെയ്യുന്ന എല്ലാവരും (1)

_____   യേശു അനുഷ്ഠിച്ചതുപ്പോലെ ശബ്ബത്ത് ആചരിക്കേണ്ടതാണ്.
_____   എല്ലാ ദിവസങ്ങളും വിശുദ്ധമായി ആചരിക്കുന്നതാണ്.
_____   ഞായാറാഴ്ച്ച അനുഷ്ഠിക്കുന്നതാണ്.

10. ശബ്ബത്ത് (1)

_____   ആഴ്ച്ചവട്ടത്തിന്‍റെ ഒന്നാം ദിവസമായ ഞായാറാഴ്ച്ചയാണ്.
_____   ആഴ്ച്ചവട്ടത്തിന്‍റെ ഏഴാം ദിവസമായ ശനിയാഴ്ച്ചയാണ്.
_____   ദൈവിക കാര്യങ്ങള്‍ക്കുവേണ്ടി നമ്മള്‍ പ്രതിഷ്ഠിക്കുന്ന ഏതൊരു ദിവസവും.

11. ഞായറാഴ്ച ആചാരം (1)

_____   മനുഷ്യൻ സ്ഥാപിച്ചതും ബൈബിൾ മുൻ‌കൂട്ടി പ്രവചിച്ചതുമാണ്.
_____   ഇന്നത്തെ കാലത്തേക്കുള്ള ദൈവപദ്ധതിയാണ്.
_____   ക്രിസ്തുവിന്‍റെ പുനരുദ്ധാ‍നത്തോടു കൂടി ആരംഭിച്ചു.

12. ശബ്ബത്തനുഷ്ഠാനം (1)

_____   നിയമാനുഷ്ഠാനം തങ്ങളെ രക്ഷിക്കും എന്നുള്ളതിന്‍റെ അടയാളമാണ്.
_____   യെഹൂദന്‍മാര്‍ക്കു മാത്രം പ്രാധാന്യമുള്ളതാണ്.
_____   സൃഷ്ടിപ്പിന്‍റെയും വീണ്ടെടുപ്പിന്‍റെയും അടയാളമാണ്.

Free Bible School

Bible School
Enroll in our Free Online Bible School Today!
Start your first lesson now!

Christian Hymns

Freebie!

Ultimate Resource
Request your free book, Ultimate Resource, today and learn how to study the Bible
Get It Now!

Back To Top